ചിലർ ആ ക്ഷണത്തെ ഗൗരവമായിട്ടെടുക്കാതെ തങ്ങളുടെ സ്വന്തകാര്യങ്ങൾക്കായി പോയി.മറ്റുള്ളവർ രാജാവിന്റെ ദാസന്മാരെ പിടിച്ചപമാനിച്ച് കൊന്നുകളഞ്ഞു.
രാജാവ് തന്റെ സൈന്യത്തെ അയച്ചു, ആ കൊലപാതകന്മാരെ മുടിച്ചു,അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
പിന്നെ രാജാവ് തന്റെ ദാസന്മാരെ അയച്ച് അവർ കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം ക്ഷണിച്ച്കൂട്ടിക്കൊണ്ടുവന്നു.
രാജാവ് തന്റെ ശുശൂഷക്കാരോട് കല്പിച്ചതനുസരിച്ച് അവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളഞ്ഞു.
പരീശന്മാർ യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു അവസരം അന്വേഷിച്ചുനടക്കുകയായിരുന്നു.
കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ എന്ന് അവർ യേശുവിനോടു ചോദിച്ചു.
യേശു പറഞ്ഞു, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.
സദൂക്യർ പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്നവരായിരുന്നു.
ആ സ്ത്രീക്ക് ഏഴു ഭർത്താക്കന്മാർ ഉണ്ടായിരുന്നു.
യേശു പറഞ്ഞു, സദൂക്യർക്ക് തിരുവെഴുത്തുകളെയോ ദൈവശക്തിയെയോ അറിയാൻ പാടില്ല.
പുനരുത്ഥാനത്തിൽ വിവാഹം ഇല്ല എന്ന് യേശു പറഞ്ഞു.
ദൈവം അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യാക്കൊബിന്റെയും ദൈവമായി ജീവനുള്ളവരുടെ ദൈവം എന്ന് അവൻ പറയുന്ന തിരുവെഴുത്ത് യേശു ഉദ്ധരിച്ചു.
ഒരു ന്യായശാസ്ത്രി യേശുവിനോട് ഏതാണു ന്യായപ്രമാണത്തിലെ വലിയ കല്പന എന്നു ചോദിച്ചു.
യേശു പറഞ്ഞു,നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ്ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെതന്നേ സ്നേഹിക്കേണം എന്നും ഉള്ളതാകുന്നു ഏറ്റവും വലിയ രണ്ടു കല്പനകൾ.
ക്രിസ്തു ആരുടെ പുത്രനാണെന്ന് യേശു അവരോടു ചോദിച്ചു.
ക്രിസ്തു ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു.
പരീശന്മാർക്ക് യേശുവിനോട് ഉത്തരം പറയുവാൻ കഴിഞ്ഞില്ല.