യേശു അവരോട് നിങ്ങൾ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും കാണും എന്നു പറഞ്ഞു.
രാജാവ് കഴുതപ്പുറത്തും കഴുതക്കുട്ടിപ്പുറത്തും കയറിവരുമെന്ന് ഒരു പ്രവാചകൻ പ്രവചിച്ചിരുന്നു.
പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; ചിലർ വൃക്ഷങ്ങളുടെ കൊമ്പു വെട്ടി വഴിയിൽ വിതറി.
“ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ, അത്ത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു പുരുഷാരം ആർത്തുകൊണ്ടിരുന്നു.
യേശു ദൈവാലയത്തിൽനിന്നു വിൽക്കുന്നവരേയും വാങ്ങുന്നവരേയും എല്ലാം പുറത്താക്കി, പൊന്വാണിഭക്കാരുടെ മേശകളെയും പ്രാവുകൾ വിൽക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു.
വാണിഭക്കാർ ദൈവത്തിന്റെ ആലയം കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്ന് യേശു പറഞ്ഞു.
ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽനിന്ന് നീ പുകഴ്ച്ച ഒരുക്കിയിരിക്കുന്നു എന്ന പ്രവാചകവാക്യം യേശു ഉദ്ധരിച്ചു.
അത്തിവൃക്ഷത്തിൽ ഫലം ഒന്നും കാണായ്കയാൽ യേശു അതിനെ ഉണങ്ങിപ്പോകുവാൻ ഇടയാക്കി.
വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു അപേക്ഷിച്ചാലും അതു ലഭിക്കും എന്ന് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു.
യേശു എന്ത് അധികാരം കൊണ്ട് ഇതൊക്കെയും ചെയ്യുന്നു എന്നറിയുവാൻ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു.
യോഹന്നാൻസ്നാപകന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ എന്നാണു അവർ മനസ്സിലാക്കിയിരിക്ക്ന്നത് എന്നു യേശു അവരോടു ചോദിച്ചു.
അങ്ങനെയെങ്കിൽ അവർ എന്തുകൊണ്ടാണു യോഹന്നാനെ വിശ്വസിക്കാതിരുന്നത് എന്നു യേശു അവരോടു ചോദിക്കുമെന്ന് അവർക്കറിയാമായിരുന്നു.
ജനം യോഹന്നാനെ പ്രവാചകനായി കണക്കാക്കിയിരുന്നതിനാൽ അവർ പുരുഷാരത്തെ ഭയപ്പെട്ടു.
വേലയ്ക്കുപോകാൻ മനസ്സില്ല എന്നു പറഞ്ഞ ഒന്നാമത്തെ മകൻ അവന്റെ മനസ്സിനു മാനസാന്തരം വന്ന് പിന്നീടു പോയി.
അവർ യോഹന്നാനെ വിശ്വസിച്ചതുകൊണ്ടാണു അവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന് യേശു പറഞ്ഞത്, എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യോഹന്നനെ വിശ്വസിച്ചില്ല.
മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ ആ ദാസന്മാരിൽ ഒരുവനെ തല്ലി,ഒരുവനെ കൊന്നുകളഞ്ഞു, മറ്റൊരുത്തനെ കല്ലെറിഞ്ഞു.
തോട്ടത്തിന്റെ ഉടയവൻ ഒടുവിൽ തന്റെ സ്വന്തം പുത്രനെ അയച്ചു.
കുടിയാന്മാർ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്റെ മകനെ കൊന്നുകളഞ്ഞു.
തോട്ടത്തിന്റെ ഉടയവൻ ആദ്യത്തെ ആ കുടിയാന്മാരെ നിഗ്രഹിച്ച് തക്ക സമയത്ത് അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് ജനം ഉത്തരം പറഞ്ഞു.
വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.
ദൈവരാജ്യം മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും കയ്യിൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്ന് യേശു പറഞ്ഞു.
ജനം യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കിയിരുന്നതിനാൽ അവർ പുരുഷാരത്തെ ഭയപ്പെട്ടു.