തോട്ടക്കാരൻ പുലർച്ചയ്ക്കു വേലയ്ക്കു നിയോഗിച്ചയച്ച വേലക്കാർക്കു ഓരോ വെള്ളിക്കാശ് കൂലി പറഞ്ഞു സമ്മതിച്ചു.
ന്യായമായതു തരാം എന്നാണു തോട്ടക്കാരൻ പറഞ്ഞത്.
പതിനൊന്നാം മണിക്ക് വേലയ്ക്കു നിയോഗിക്കപ്പെട്ടവർക്ക് ഒരു വെള്ളിക്കാശു വീതം കിട്ടി.
അവർ ഒരു പകൽ മുഴുവൻ കഠിനമായി വേല ചെയ്തുവെങ്കിലും അവർക്ക് പതിനൊന്നാം മണി നേരത്ത് വേലയ്ക്കെത്തി ഒരു മണിക്കൂർ വേല ചെയ്തവർക്കുള്ള കൂലിമാത്രമേ ലഭിച്ചുള്ളു എന്നാണു അവർ പരാതി പറഞ്ഞത്.
അതിനു തോട്ടക്കാരൻ മറുപടി പറഞ്ഞത്, പുലർച്ചയ്ക്കു വേലയ്ക്കു വന്നവർക്ക് താൻ അവരുമായി പറഞ്ഞൊത്ത ഒരു പണം കൊടുത്തു എന്നും പിന്നീടു വന്നവർക്കും അതേ കൂലി കൊടുക്കുവാൻ തനിക്കു മനസ്സായി,അതു ന്യായമാണെന്നുമായിരുന്നു.
യേശു തന്റെ ശിഷ്യന്മാരോട് അവൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെട്ടിട്ട് അവർ അവനെ മരണശിക്ഷയ്ക്കു വിധിക്കുകയും ക്രൂശിക്കുകയും അവൻമൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.
അവളുടെ പുത്രന്മാർ ഇരുവരും അവന്റെ രാജ്യത്തിൽ അവന്റെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ഇരിക്കുവാൻ കല്പിക്കണമെന്നാണു അവൾ അപേക്ഷിച്ചത്.
ആ സ്ഥാനങ്ങൾ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടുമെന്ന് യേശു പറഞ്ഞു.
നിങ്ങളിൽ ഒന്നാമനാകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം എന്ന് യേശു പറഞ്ഞു.
യേശു വന്നത് ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ കൊടുക്കാനുമാണെന്ന് യേശു പറഞ്ഞു.
“കർത്താവേ,ദാവീദുപുത്രാ, ഞങ്ങളോട് കരുണ തോന്നേണമേ “എന്ന് രണ്ടു കുരുടന്മാർ അവനോടു നിലവിളിച്ചുപറഞ്ഞു.
യേശുവിനു ആ രണ്ടു കുരുടന്മാരോട് മനസ്സലിവു തോന്നിയതിനാൽ അവൻ അവരെ സൗഖ്യമാക്കി.