പരീശന്മാർ യേശുവിനോടു ചോദിച്ചു, “ഏതു കാരണം ചൊല്ലിയും മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമൊ“ ?.
യേശു പറഞ്ഞു,സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
യേശു പറഞ്ഞു, മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും.
യേശു പറഞ്ഞു ഭർത്താവ് തന്റെ ഭാര്യയോടു പറ്റിച്ചേരുമ്പോൾ ഇരുവരും ഒരു ദേഹമായിത്തീരുന്നു.
യേശു പറഞ്ഞു, ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർപെടുത്തുവാൻ പാടില്ല.
യേശു പറഞ്ഞു,മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് യെഹൂദന്മാരുടെ ഹൃദയകാഠിന്യം നിമിത്തമായിരുന്നു.
യേശു പറഞ്ഞു,പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവനെല്ലാം വ്യഭിചാരം ചെയ്യുന്നു; ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
യേശുപറഞ്ഞു,ഈ വചനം ഗ്രഹിപ്പാൻ കഴിയുന്നവർക്ക് അതു ഗ്രഹിച്ച് സ്വയം ഷണ്ഡന്മാരായിരിക്കാൻ സാധിക്കും.
ചിലർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു,ശിഷ്യന്മാർ അതു വിലക്കി.
ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ,സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടേതല്ലോ എന്ന് യേശു പറഞ്ഞു.
യേശു ആ മനുഷ്യനോട് നിത്യജീവൻ പ്രാപിക്കുവാൻ കല്പനകളെ പ്രമാണിക്ക എന്നു പറഞ്ഞു.
താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്ന് യൗവ്വനക്കാരൻ പറഞ്ഞപ്പോൾ യേശു അവനോട് അവനുള്ളതു വിറ്റ് ദരിദ്രന്മാർക്കു കൊടുക്കുക എന്നു പറഞ്ഞു.
ആ യൗവ്വനക്കാരൻ ഏറെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടു ദു:ഖിച്ചു പൊയ്ക്കളഞ്ഞു.
യേശു പറഞ്ഞു,ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം,എങ്കിലും ദൈവത്തിനു സകലവും സാദ്ധ്യം..
പുനർജ്ജനനത്തിങ്കൽ ശിഷ്യന്മാർ പന്ത്രണ്ടു പേരും പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് യിസ്റായേൽഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്ന് യേശു ശിഷ്യന്മാർക്കു വാഗ്ദത്തം നൽകി.
ഇപ്പോൾ മുമ്പന്മാരായിരിക്കുന്നവർ പലരും പിമ്പന്മാരും ഇപ്പോൾ പിമ്പന്മാരായിരിക്കുന്നവർ മുമ്പന്മാരും ആകും എന്ന് യേശു പറഞ്ഞു.