Matthew 18
Matthew 18:3
നമുക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നാം എന്തു ചെയ്യേണം എന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, നമുക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നാം മാനസാന്തരപ്പെട്ടു തിരിഞ്ഞ് ശിശുക്കളെപ്പോലെയായിത്തീരേണം.
Matthew 18:4
സ്വർഗ്ഗരാജ്യത്തിൽ ആരാണു ഏറ്റവും വലിയവൻ എന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, ഒരു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനെല്ലാം സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.
Matthew 18:6
യേശുവിൽ വിശ്വസിക്കുന്ന ചെറിയവരിൽ ഒരുത്തനെ ആരെങ്കിലും പാപം ചെയ്യുവാൻ ഇടവരുത്തിയാൽ അവനു എന്തു സംഭവിക്കുന്നു ?
യേശുവിൽ വിശ്വസിക്കുന്ന ചെറിയവരിൽ ഒരുത്തനെ ആരെങ്കിലും പാപം ചെയ്യുവാൻ ഇടവരുത്തിയാൽ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്.
Matthew 18:8
നമുക്ക് ഇടർച്ചയ്ക്കു കാരണമാകുന്നതെന്തും നാം എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, നമുക്ക് ഇടർച്ചയ്ക്കു കാരണമാകുന്നതെന്തും നാം ദൂരെ എറിഞ്ഞുകളയണം.
Matthew 18:9
Matthew 18:10
എന്തുകൊണ്ടാണു നമ്മൾ ചെറിയവരെ തുച്ഛീകരിക്കരുതെന്ന് യേശു പറഞ്ഞത് ?
നാം ചെറിയവരിൽ ഒരുത്തനെയും തുച്ഛീകരിക്കരുത്,കാരണം സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.
Matthew 18:12
കാണാതെപോയ ഒരു ആടിനെ തിരയുന്ന മനുഷ്യൻ എങ്ങനെയാണു സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ ആയിരിക്കുന്നത് ?
ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നത് പിതാവിനു ഇഷ്ടമല്ല.
Matthew 18:14
Matthew 18:15
സഹോദരൻ നിന്നോടു പാപം ചെയ്താൽ നീ ഒന്നാമതായി ചെയ്യേണ്ട കാര്യം എന്താണു?
ഒന്നാമതു നീ ചെന്ന് നീയും അവനും മാത്രമുള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക.
Matthew 18:16
നിന്റെ സഹോദരൻ നിന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ നീ ചെയ്യേണ്ടതായ രണ്ടാമത്തെ കാര്യം എന്താണു ?
രണ്ടാമത് ഒന്നുരണ്ടു പേരെ സാക്ഷികളായി കൂട്ടിക്കൊണ്ടു ചെല്ലുക.
Matthew 18:17
നിന്റെ സഹോദരൻ പിന്നെയും വാക്കു കേൾക്കുന്നില്ലെങ്കിൽ നീ മൂന്നാമതായി ചെയ്യേണ്ടതായ കാര്യം എന്താണു ?
മൂന്നാമതായി നീ കാര്യം സഭയെ അറിയിക്കണം.
നിന്റെ സഹോദരൻ സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ എന്താണു ചെയ്യേണ്ടത് ?
ഒടുവിലായി, അവൻ സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അവനെ പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കണക്കാക്കി അകറ്റിനിർത്തണം.
Matthew 18:20
രണ്ടോ മൂന്നോപേർ യേശുവിന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും എന്താണു യേശു വാഗ്ദത്തം ചെയ്തിരിക്കുന്നത് ?
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നു യേശു പറഞ്ഞു.
Matthew 18:21
നാം നമ്മുടെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, നാം നമ്മുടെ സഹോദരനോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം.
Matthew 18:22
Matthew 18:24
ദാസൻ യജമാനനു എന്താണു കടമ്പെട്ടിരുന്നത് ? അവനു അതു യജമാനനു വീട്ടുവാൻ കഴിഞ്ഞോ?
ദാസൻ യജമാനനു പതിനായിരം താലന്ത് കടമ്പെട്ടിരുന്നു,അത് അവനു വീട്ടുവാൻ കഴിഞ്ഞില്ല.
Matthew 18:25
Matthew 18:27
എന്തുകൊണ്ടാണു യജമാനൻ ദാസനു കടം ഇളെച്ചുകൊടുത്തത് ?
യജമാനൻ ദാസനോടു മനസ്സലിഞ്ഞ് കടം ഇളെച്ചുകൊടുത്തു.
Matthew 18:28
തനിക്കു നൂറു ദീനാർ കടമ്പെട്ട കൂട്ടുസഹോദരനോട് ആ ദാസൻ എന്താണു ചെയ്തത് ?
ദാസൻ ഒട്ടും ക്ഷമിക്കുവാൻ തയ്യാറാകാതെ തന്റെ കൂട്ടുദാസനെ തടവിൽ ആക്കി.
Matthew 18:30
Matthew 18:33
തന്റെ കൂട്ടുദാസനോട് എങ്ങനെ പെരുമാറണമായിരുന്നു എന്നാണു യജമാനൻ ദാസനോടു പറഞ്ഞത്?
യജമാനൻ ആ ദാസനോട് അവൻ തന്റെ കൂട്ടുദാസനോട് കരുണ കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്.
Matthew 18:34
അപ്പോൾ യജമാനൻ ആ ദാസനോട് എന്താണു ചെയ്തത് ?
ആ ദാസൻ തന്റെ കടമൊക്കെയും തീർക്കുവോളം യജമാനൻ അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.
Matthew 18:35
നാം നമ്മുടെ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ പിതാവ് നമ്മോട് എന്തു ചെയ്യും എന്നാണ് യേശു പറഞ്ഞത് ?
യേശു പറഞ്ഞു, നാം നമ്മുടെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മളോടും അങ്ങനെതന്നേ ചെയ്യും.