Matthew 23
Matthew 23:2
ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നതിനാൽ അവരുടെ ഉപദേശം എങ്ങനെ മാനിക്കണമെന്നാണു യേശു ജനത്തോടു പറഞ്ഞത് ?
യേശു ജനത്തോട് ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരുന്നു പറയുന്ന കാര്യങ്ങളൊക്കെയും പ്രമാണിച്ചുചെയ്യുവിൻ എന്നു പറഞ്ഞു.
Matthew 23:3
എന്തുകൊണ്ടാണു യേശു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പ്രവൃത്തികളെ അനുകരിക്കരുത് എന്നു ജനത്തോടു പറഞ്ഞത് ?
യേശു അവരോട് അവരുടെ പ്രവൃത്തികളെ അനുകരിക്കരുത് എന്നു പറഞ്ഞു,കാരണം, അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ല.
Matthew 23:5
ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ പ്രവൃത്തികൾ എല്ലാം ചെയ്തത് എന്ത് ഉദ്ദേശത്തോടുകൂടെ ആയിരുന്നു?
ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനായിരുന്നു ചെയ്തത്.
Matthew 23:8
നമ്മുടെ ഏകപിതാവ് ആരാണെന്നും നമ്മുടെ ഏകഗുരു ആരാണെന്നുമാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു,ഒരുത്തൻ അത്രേ നമ്മുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നേ;ഒരുത്തൻ അത്രേ നമ്മുടെ ഗുരു, ക്രിസ്തു തന്നേ.
Matthew 23:10
Matthew 23:12
തന്നെത്താൻ ഉയർത്തുന്നവനോടും തന്നെത്താൻ താഴ്ത്തുന്നവനോടും ദൈവം എന്തു ചെയ്യും ?
ദൈവം തന്നെത്താൻ ഉയർത്തുന്നവനെയെല്ലാം താഴ്ത്തുന്നു; തന്നെത്താൻ താഴ്ത്തുന്നവനെയെല്ലാം ഉയർത്തുന്നു.
Matthew 23:13
യേശു ശാസ്ത്രിമാരെയും പരീശന്മാരെയും അവരുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഏതു പേരാണു ആവർത്തിച്ച് വിളിച്ചത് ?
യേശു ശാസ്ത്രിമാരെയും പരീശന്മാരെയും വീണ്ടും വീണ്ടും കപടഭക്തിക്കാർ എന്നു വിളിച്ചു.
Matthew 23:15
ശാസ്ത്രിമാരും പരീശന്മാരും ഒരുത്തനെ മാനസാന്തരപ്പെടുത്തിയാൽ അവൻ ആരുടെ പുത്രനായി തീരുകയായിരുന്നു?
ശാസ്ത്രിമാരും പരീശന്മാരും ഒരുത്തനെ തങ്ങളുടെ മതത്തിൽ ചേർത്താൽ അവനെ അവരെപ്പോലെ ഇരട്ടി നരകത്തിനു യോഗ്യരായി തീർക്കുകയായിരുന്നു.
Matthew 23:16
സത്യം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഉപദേശത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?
യേശു പറഞ്ഞു, ശാസ്ത്രിമാരും പരീശന്മാരും കുരുടന്മാരായ വഴികാട്ടികളും മൂഢന്മാരുമാണു.
Matthew 23:19
Matthew 23:23
ശാസ്ത്രിമാരും പരീശന്മാരും തുളസി, ചതകുപ്പ ജീരകം ഇവയിൽ ദശാംശം കൊടുത്തുപോന്നു, എങ്കിലും അവർ ഏതു കാര്യത്തിലാണു വീഴ്ച വരുത്തിക്കൊണ്ടിരുന്നത് ?
ശാസ്ത്രിമാരും പരീശന്മാരും ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങളായ ന്യായം , കരുണ, വിശ്വസ്ഥത എന്നിവ പാലിക്കുന്നതിൽ വീഴ്ച വരുത്തിക്കൊണ്ട് അവയെ ത്യജിച്ചുകളഞ്ഞിരുന്നു.
Matthew 23:25
ശാസ്ത്രിമാരും പരീശന്മാരും എന്താണു വൃത്തിയാക്കാൻ ശ്രമിക്കാതിരുന്നത്?
ശാസ്ത്രിമാരും പരീശന്മാരും അവരുടെ പാത്രങ്ങളുടെ പുറം കൂടെ വൃത്തിയുള്ളതാകേണ്ടതിനു അവയുടെ അകം വെടിപ്പാക്കാറില്ലായിരുന്നു.
ശാസ്ത്രിമാരും പരീശന്മാരും അകമേ എങ്ങനെയുള്ളവരായിരുന്നു ?
ശാസ്ത്രിമാരും പരീശന്മാരും സകല അനീതിയും അതിക്രമവും കപടഭക്തിയും അന്യായവും അശുദ്ധിയും നിറഞ്ഞവരായിരുന്നു.
Matthew 23:26
Matthew 23:27
Matthew 23:28
Matthew 23:29
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പിതാക്കന്മാർ ദൈവത്തിന്റെ പ്രവാചകന്മാരോട് എന്തു ചെയ്തു ?
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പിതാക്കന്മാർ ദൈവത്തിന്റെ പ്രവാചകന്മാരെ കൊന്നവരായിരുന്നു.
Matthew 23:31
Matthew 23:33
ശാസ്ത്രിമാരും പരീശന്മാരും എന്തു ന്യായവിധി നേരിടുവാൻ പോകുകയായിരുന്നു ?
ശാസ്ത്രിമാരും പരീശന്മാരും നരകവിധി നേരിടുവാൻ പോകുകയായിരുന്നു.
Matthew 23:34
ശാസ്ത്രിമാരും പരീശന്മാരും യേശു അവരുടെ അടുക്കലേയ്ക്കു അയയ്ക്കുന്ന പ്രവാചകന്മാരോടും ജ്ഞാനികളോടും ശാസ്ത്രിമാരോടും എന്തു ചെയ്യും എന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, അവർ ചിലരെ ക്രൂശിച്ചുകൊല്ലുകയും ചിലരെ ചമ്മട്ടി കൊണ്ട് അടിക്കുകയും ചിലരെ പട്ടണത്തിൽനിന്നു പട്ടണത്തിലേയ്ക്കു ഓടിക്കുകയും ചെയ്യും.
Matthew 23:35
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ക്രൂരമായ പെരുമാറ്റത്തിനനുസരിച്ച് എന്തു കുറ്റമാണു അവരുടെമേൽ വരുവാൻപോകുന്നത് ?
ഭൂമിയിൽ ചൊരിഞ്ഞ നിതിമാന്മാരുടെ രക്തത്തിന്റെ കുറ്റം എല്ലാം ശാസ്ത്രിമാരുടെമേലും പരീശന്മാരുടെമേലും വരും.
Matthew 23:36
ഏതു തലമുറയുടെമേലാണു ഇതൊക്കെയും വന്നുഭവിക്കുവാൻ പോകുന്നത് ?
യേശു പറഞ്ഞു, ഈ തലമുറയുടെമേൽ ഇതൊക്കെയും വരും.
Matthew 23:37
യേശുവിനു യെരൂശലേമിന്റെ മക്കളെക്കുറിച്ച് എന്തു ആഗ്രഹമാണു ഉണ്ടായിരുന്നത് ? എന്തുകൊണ്ടാണു അതു നിറവേറാതെപോയത് ?
യേശു യെരൂശലെമിന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകിങ്കീഴിൽ ഒരുമിച്ചുകൂട്ടിച്ചേർക്കുവാൻ ആഗ്രഹിച്ചിരുന്നു,അവർക്കോ മനസ്സായില്ല.
Matthew 23:38
ഇപ്പോൾ യെരൂശലേമിന്റെ ഭവനം എങ്ങനെയായിരിക്കുന്നു ?
യെരൂശലേമിന്റെ ഭവനം ഇപ്പോൾ ശൂന്യമായിരിക്കുന്നു.