യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റുവന്നവനാണു യേശു എന്ന് ഹെരോദാവ് വിചാരിച്ചു.
ഹെരോദാവ് തന്റെ സഹോദരന്റെ ഭാര്യയെ സ്വന്തഭാര്യയാക്കിവെച്ചുകൊണ്ടിരുന്നു.
ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ട് യോഹന്നാൻസ്നാപകനെ വേഗത്തിൽ മരണശിക്ഷയ്ക്കു വിധേയനാക്കിയില്ല.
ഹെരോദാവ് ഹെരോദ്യയുടെ മകൾക്ക് അവൾ എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് ഒരു വാഗ്ദത്തം നൽകിയിരുന്നു.
ഹെരോദ്യയുടെ മകൾ അമ്മയുടെ ഉപദേശപ്രകാരം യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു ആവശ്യപ്പെട്ടു.
ഹെരോദാവ് താൻ ചെയ്ത സത്യത്തെയും വിരുന്നുകാരെയും മാനിച്ച് ഹെരോദ്യയുടെ മകൾക്ക് അവൾ ചോദിച്ച സമ്മാനം നൽകി.
യേശുവിനു അവരോട് മനസ്സലിവു തോന്നി അവരുടെ രോഗികളെ സൗഖ്യമാക്കി.
യേശു തന്റെ ശിഷ്യന്മാരോട് അവർക്കു ഭക്ഷിപ്പാൻ എന്തെങ്കിലും കൊടുപ്പിൻ എന്നു പറഞ്ഞു.
യേശു സ്വർഗ്ഗത്തേയ്ക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ജനത്തിനു കൊടുപ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു.
എകദേശം അയ്യായിരം പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
യേശു തനിച്ചു പ്രാർത്ഥിപ്പാനായി മലയിൽ കയറിപ്പോയി.
ശിഷ്യന്മാരുടെ പടക് കാറ്റ് പ്രതികൂലമാകയാൽ തിരമാലകളാൽ വലഞ്ഞിരുന്നു.
യേശു കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
യേശു തന്റെ ശിഷ്യന്മാരോട് ധൈര്യപ്പെടുവിൻ,പേടിക്കേണ്ട എന്നു പറഞ്ഞു.
യേശു പത്രൊസിനോട് നടന്നു തന്റെ അടുക്കൽ വരിക എന്ന് പറഞ്ഞു.
പത്രൊസ് കാറ്റു കണ്ടു പേടിച്ചതിനാൽ വെള്ളത്തിൽ മുങ്ങിത്തുടങ്ങി.
യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.
ശിഷ്യന്മാർ ഇതു കണ്ടപ്പോൾ അവൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.
യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ ആളയച്ചു ചുറ്റുമുള്ള നാട്ടിൽ നിന്നെല്ലാം ദീനക്കാരെ അവന്റെ അടുക്കൽ കൊണ്ടുവന്നു .