Matthew 15
Matthew 15:3
പരിശന്മാർ തങ്ങളുടെ സമ്പ്രദായം കൊണ്ട് ദൈവകല്പനയെ ലംഘിക്കുന്നു എന്നതിനു എന്തു ഉദാഹരണമാണു യേശു കാണിച്ചുതന്നിരിക്കുന്നത്?
,മക്കൾ മാതാപിതാക്കൾക്കു ഉപകാരമായി “ദൈവത്തിനു നൽകിയ വഴിപാട്“ എന്ന നിലയിൽ പണം സ്വീകരിക്കുന്നതിനെ പരീശന്മാർ വിലക്കിയിരുന്നു.
Matthew 15:6
Matthew 15:7
പരീശന്മാരുടെ അധരത്തെയും ഹൃദയത്തെയും സംബന്ധിച്ച് യെശയ്യാവ് എന്താണു പ്രവചിച്ചത് ?
പരീശന്മാർ തങ്ങളുടെ അധരംകൊണ്ടു ദൈവത്തെ ബഹുമാനിക്കുന്നുവെങ്കിലും അവരുടെ ഹൃദയം അവനെവിട്ട് അകന്നിരിക്കുന്നു എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചു.
Matthew 15:8
Matthew 15:9
ദൈവവചനം പഠിപ്പിക്കുന്നതിനു പകരം പരീശന്മാർ എന്താണു ഉപദേശമായി പഠിപ്പിച്ചുകൊണ്ടിരുന്നത് ?
പരീശന്മാർ മാനുഷികകല്പനകളെ ഉപദേശം എന്ന നിലയിൽ പഠിപ്പിച്ചിരുന്നു.
Matthew 15:11
മനുഷ്യനെ അശുദ്ധനാക്കുന്നത് എന്താണെന്നാണു യേശു പറഞ്ഞത് ?
യേശു പറഞ്ഞു, മനുഷ്യന്റെ വായിൽ നിന്നു പുറപ്പെട്ടുവരുന്നത് അവനെ അശുദ്ധനാക്കുന്നു.
Matthew 15:14
യേശു പരീശന്മാരെ എന്താണു വിളിച്ചത് ? അവർക്കു എന്തു ഭവിക്കും എന്നാണുഅവൻ പറഞ്ഞത് ?
യേശു പരീശന്മാരെ കുരുടന്മാരായ വഴികാട്ടികൾ എന്നു വിളിച്ചു,അവർ കുഴിയിൽ വീണുപോകും എന്നു പറയുകയും ചെയ്തു.
Matthew 15:17
Matthew 15:18
Matthew 15:19
ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്ന എന്തെല്ലാം കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത് ?
മനുഷ്യഹൃദയത്തിൽനിന്ന് ദുശ്ചിന്ത, കൊലപാതകം,വ്യഭിചാരം,പരസംഗം,മോഷണം,കള്ളസ്സാക്ഷ്യം,ദൂഷണം എന്നിവ പുറപ്പെട്ടുവരുന്നു.
Matthew 15:20
Matthew 15:23
കനാന്യസ്ത്രീ യേശുവിന്റെ അടുക്കൽ വന്ന് അവളോടു കരുണയുണ്ടാകേണമേ എന്നു നിലവിളിച്ചപ്പോൾ ആദ്യം യേശു എന്താണു ചെയ്തത്?
യേശു അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല.
Matthew 15:24
യേശു കനാന്യസ്ത്രീയുടെ നിലവിളി ശ്രദ്ധിക്കാതിരിക്കുവാൻ കാരണം എന്താണെന്നാണു അവൻ വിശദമാക്കിയത് ?
തന്നെ യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കല്ലാതെ അയച്ചിട്ടില്ല എന്ന് അവൻ വിശദമാക്കി.
Matthew 15:28
കനാന്യസ്ത്രീ തന്നെത്താൻ താഴ്ത്തിയപ്പോൾ യേശു അവളോട് എന്താണു പറഞ്ഞത് ? അവൻ അവ്ൾക്ക് എന്തുചെയ്തുകൊടുത്തു ?
യേശു പറഞ്ഞു,അവളുടെ വിശ്വാസം വലിയത്,അവൻ അവളെ സൗഖ്യമാക്കി.
Matthew 15:30
ഗലീലയിൽ അവന്റെ അടുക്കലേയ്ക്കു വന്ന വലിയ പുരുഷാരത്തിനു യേശു എന്തു ചെയ്തുകൊടുത്തു?
യേശു ഊമരെയും കൂനരെയും മുടന്തരെയും കുരുടരെയും സൗഖ്യമാക്കി.
Matthew 15:31
Matthew 15:34
പുരുഷാരത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷന്മാരുടെ പക്കൽ എത്ര അപ്പവും മീനും ഉണ്ടായിരുന്നു ?
ശിഷ്യന്മാരുടെ പക്കൽ ഏഴു അപ്പവും കുറേ ചെറിയ മീനുകളും ഉണ്ടായിരുന്നു.
Matthew 15:36
യേശു ആ ഏഴു അപ്പവും മീനും എന്തു ചെയ്തു ?
യേശു ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കൽ കൊടുത്തു.
Matthew 15:37
എല്ലാവരും തിന്നുതൃപ്തരായശേഷം എത്രമാത്രം അപ്പം ശേഷിച്ചു ?
എല്ലാവരും തിന്നുതൃപ്തരായശേഷം ഏഴു വട്ടി നിറച്ചെടുത്തു.
Matthew 15:38