വഴിയരികെ വീണ വിത്ത് പറവകൾ വന്ന് തിന്നുകളഞ്ഞു.
പാറപ്പുറത്തു വീണ വിത്ത് വേഗത്തിൽ മുളച്ചുവന്നു, എന്നാൽ സൂര്യന്റെ ചൂടു തട്ടിയപ്പോൾ ഉണങ്ങിപ്പോയി.
മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനെ മുള്ളുകൾ ഞെരുക്കിക്കളഞ്ഞു.
നല്ല നിലത്തു വീണ വിത്ത് മുളെച്ചുവളർന്ന് നൂറും അറുപതും മുപ്പതും മേനി വിളഞ്ഞു.
യെശയ്യാവിന്റെ പ്രവചനത്തിൽ ജനം ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും എന്ന് പറഞ്ഞിട്ടുണ്ട്.
യേശുവിന്റെ വചനങ്ങൾ കേട്ടിട്ടും ഗ്രഹിക്കാതെയിരുന്ന ജനത്തിന്റെ ഹൃദയങ്ങൾ തടിച്ചിരുന്നു, അവർ കേൾക്കുവാൻ മന്ദതയുള്ളവരായിരുന്നു,അവരുടെ കണ്ണ് അടഞ്ഞിരുന്നു.
വഴിയരികെ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാതിരിക്കുന്ന മനുഷ്യനെയാണു.ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എറ്റുത്തുകളയുന്നു.
പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ അതു സ്വീകരിക്കുന്ന മനുഷ്യനെയാണു.എങ്കിലും വചനം നിമിത്തം ഞെരുക്കമോ ഉപദ്രവമോ ഉണ്ടായാൽ അവൻ ഇടറിപ്പോകുന്നു.
മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേൾക്കുന്നുവെങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കിയിട്ട് അതു നിഷ്ഫലമായിപ്പോകുന്ന മനുഷ്യനെയാണു.
നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടു ഗ്രഹിച്ചിട്ട് ഫലം പുറപ്പെടുവിക്കുന്ന മനുഷ്യനെയാണു.
ശത്രു വയലിൽ കള വിതച്ചു.
വീട്ടുടയവൻ തന്റെ ദാസന്മാരോട് രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ;കൊയ്ത്തുകാലത്ത് കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുകയും കോതമ്പ് കളപ്പുരയിൽ കൂട്ടിവെയ്ക്കുകയും ചെയ്യാം എന്നു പറഞ്ഞു.
കടുകുമണി വയലിൽ വിതച്ചപ്പോൾ വളർന്ന് വയലിലെ സസ്യങ്ങളിൽ ഏറ്റവും വലുതായി, പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിക്കുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
യേശു പറഞ്ഞു, സ്വർഗ്ഗരാജ്യം മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ച പുളിച്ച മാവിനോടു സദൃശം.
നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ,വയൽ ലോകം, നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ, കളകൾ ദുഷ്ടന്റെ പുത്രന്മാർ,കളകൾ വിതച്ചവൻ പിശാച്.
കൊയ്യുന്നവർ ദൂതന്മാർ,കൊയ്ത്ത് ലോകാവസാനം.
ലോകാവസാനത്തിങ്കൽ അധർമ്മം പ്രവർത്തിക്കുന്നവരെ കൂട്ടിച്ചേർത്ത് തീച്ചൂളയിൽ ഇട്ടുകളയും.
ലോകാവസാനത്തിങ്കൽ നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും.
വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യൻ തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങുന്നു.
വിലയേറിയ ഒരു മുത്തു കണ്ടെത്തിയ ഒരു വ്യാപാരി തനിക്കുള്ളതൊക്കേയും വിറ്റ് അതു വാങ്ങി.
വലയിൽ പിടിച്ച നല്ല മീനുകളെയും ചീത്തകളേയും തമ്മിൽ വേർതിരിച്ച് ചീത്തകളെ എറിഞ്ഞുകളയുമ്പോലെ, ലോകാവസാനത്തിങ്കൽ നീതി മാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും.
യേശു പറഞ്ഞു,ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും ബഹുമാനം ഇല്ലാത്തവൻ ആകുന്നു.
“ഈ മനുഷ്യനു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിക്കുന്നു “ എന്ന് ജനം ചോദിച്ചു.
ജനത്തിന്റെ അവിശ്വാസം നിമിത്തം യേശു അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.