Matthew 24

Matthew 24:1

യേശുവിന്റെ വീണ്ടുംവരവിനു മുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങുന്നു.

ഇതെല്ലാം കാണുന്നില്ലയോ?

അർത്ഥസാധ്യത: യേശു പറയുന്നത് 1)ദൈവാലയത്തിന്റെ പണിയെക്കുറിച്ച് (AT : “ഈ കെട്ടിടങ്ങളെക്കുറിച്ചെല്ലാം ചില കാര്യങ്ങൾ ഞാൻ നിങ്ങളോടു പറയട്ടെ“) 2) അവൻ അവരോടു പറഞ്ഞു കഴിഞ്ഞ അതിന്റെ നാശത്തെക്കുറിച്ച്. (“ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഗ്രഹിക്കണമായിരുന്നു, എന്നാൽ നിങ്ങൾ ഗ്രഹിക്കുന്നില്ല“).(“ആലങ്കാരികചോദ്യം“ കാണുക).

Matthew 24:3

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

ആരും നിങ്ങളെ തെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊൾവിൻ

“ഈ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും വന്ന് നിങ്ങളോടു കളവായി പറഞ്ഞാൽ നിങ്ങൾ അതു വിശ്വസിക്കരുത്“.

Matthew 24:6

യേശു തന്റെശിഷ്യന്മാരോട് അന്ത്യകാലങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു.

ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ

“ഈ സംഭവങ്ങൾ നിങ്ങളെ പരിഭ്രാന്തരാക്കുവാൻ ഇടയാക്കരുത്“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 24:9

യേശു തന്റെ ശിഷ്യന്മാരോട് അന്ത്യകാലങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു.

അവർ നിങ്ങളെ ഉപദ്രവത്തിനു ഏല്പീക്കയും –“നിങ്ങളെ ഉപദ്രവിക്കുവാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ ഏല്പിച്ചുകൊടുക്കും“.

നിങ്ങളെ ഏല്പിച്ചുകൊടുക്കും – ഇത് 10:17ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

Matthew 24:12

യേശു തന്റെശിഷ്യന്മാരോട് അന്ത്യകാലങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു.

അനേകരുടെ സ്നേഹം തണുത്തുപോകും – അർത്ഥസാധ്യത : 1)“അനേകരും മറ്റുള്ളവരോടു സ്നേഹമില്ലാത്തവരായിത്തീരും“.(യു.ഡി.ബി. കാണുക). 2)‘അനേകരും ദൈവത്തോടു സ്നേഹമില്ലാത്തവരായിത്തീരും“. (“ഭാഷാശൈലി“ കാണുക).

സകല ജാതികളും

AT :“സകല ദേശങ്ങളിലുമുള്ള സകല ജനങ്ങളും“. (“ആശയവിശേഷണം“കാണുക).

Matthew 24:15

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

ദാനിയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോ ലെ

AT : ““ഇതിനെക്കുറിച്ചു ദാനിയേൽപ്രവാചകൻ എഴുതിയിരിക്കുന്നതുപോലെ“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 24:19

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

ഗർഭസ്ഥശിശു ഉള്ളവർ

ഗർഭിണികളായ സ്ത്രീകൾ (“മൃദൂക്തി“ കാണുക).

ശീതകാലം – “ തണുപ്പുകാലം“.

ഒരു ജഡവും – ഒരു മനുഷ്യനും. (“ഭാഗികവിശേഷണം“ കാണുക).

Matthew 24:23

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

എന്നു പറഞ്ഞാൽ വിശ്വസിക്കരുത് – “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും നിങ്ങളോടു പറയുന്ന വ്യാജമായ കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കരുത്“.

Matthew 24:26

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

മിന്നൽ.....വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവു ആകും – അവൻ അതിവേഗത്തിലും കാണത്തക്കവണ്ണവും വരും. (“ഉപമ“ കാണുക).

ശവം ഉള്ളേടത്ത് കഴുക്കൾ കൂടും – അർത്ഥ സാധ്യത : 1)

മനുഷ്യപുത്രൻ വരുമ്പോൾ എല്ലാവരും അവനെ കാണും, അവൻ വന്നിരിക്കുന്നു എന്ന് എല്ലാവരും അറിയുക യുംചെയ്യും. (യു.ഡി.ബി. കാണുക). 2)ആത്മീയമായി മരിച്ചുകിടക്കുന്നവർ ഉള്ളേടത്തെല്ലാം കള്ളപ്രവാചകന്മാരും കൂടും. (“രൂപകം“ കാണുക).

കഴുക്കൾ

(കഴുകന്മാർ) – മൃതശരീരങ്ങളും മൃതപ്രായ മായ ജീവജന്തുക്കളുടെ ശരീരവും തിന്നുജീവിക്കുന്ന വലിപ്പ മേറിയ പക്ഷികൾ.

Matthew 24:29

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

ഉടനെ – “ഉടൻ തന്നെ“.

ആ കാലത്തിലെ – 24:23

28ൽ വിവരിച്ച സംഭവങ്ങൾ നടക്കുന്ന കാലത്തിലെ.

സൂര്യൻ ഇരുണ്ടുപോകും – “ദൈവം സൂര്യനെ ഇരുണ്ടതാക്കി മാറ്റും“ (“കർത്തരി/കർമ്മണി“ കാണുക).

ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും – “ദൈവം ആകാശത്തിലെയും ആകാ‍ശത്തിനു മീതേയും ഉള്ള സകല ശക്തികളെയും ഇളക്കും“. (“കർത്തരി/കർമ്മണി“ കാണുക).

Matthew 24:30

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

മാറത്തടിച്ചുകൊണ്ട് (“കരഞ്ഞുവിലപിച്ചു കൊണ്ട്“) – വരുവാൻപോകുന്ന ശിക്ഷാവിധിയെക്കുറിച്ചു ഭയപ്പെട്ട് അവർ തങ്ങളുടെ മാറത്തടിച്ചു കരഞ്ഞുനിലവിളിക്കും“.

അവർ....കൂട്ടിച്ചേർക്കും – “അവന്റെ ദൂതന്മാർ കൂട്ടിച്ചേർക്കും“.

അവന്റെ വൃതന്മാർ

മനുഷ്യപുത്രൻ തിരഞ്ഞെടുത്തിരി ക്കുന്ന അവന്റെ ജനം.

നാലു കാറ്റുകളിൽ നിന്നും(ദിക്കിൽ നിന്നും) – “വടക്കുനിന്നും, തെക്കുനിന്നും, കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും“ (യു.ഡി.ബി. കാണുക). അല്ലെങ്കിൽ, “എല്ലായിടത്തുനിന്നും“. (“ആശയവിശേഷണം“ കാണുക).

Matthew 24:32

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

അടുക്കെ വാതിൽക്കൽതന്നേ ആയിരിക്കുന്നു – ഒരു പട്ടണത്തെ ആക്രമിച്ച് അതിലേയ്ക്കു ഇരച്ചുകയറി അതിനെ അധീനപ്പെടുത്തുവാൻ തയ്യറായിനിൽക്കുന്ന ഒരു സൈന്യത്തെപ്പോലെ. (“രൂപകം“ കാണുക).

Matthew 24:34

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

ഈ തലമുറ ഒഴിഞ്ഞുപോകയില്ല – “ഇന്നു ജീവിച്ചിരിക്കു ന്ന ജനങ്ങൾ മുഴുവൻ മരിച്ചുപോകയില്ല“(“മൃദൂക്തി“ കാണുക).

ഇതൊക്കെയും സംഭവിക്കുവോളം

AT : “ദൈവം ഈ കാര്യങ്ങൾ മുഴുവൻ സംഭവിക്കുവാൻ ഇടയാക്കുന്നതുവരെ“.

ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും – “ആകാശവും ഭൂമിയും പിന്നീട് ഉണ്ടായിരിക്കുകയില്ല“.

Matthew 24:36

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

പുത്രനും കൂടെ – “പുത്രൻ പോലും“.

Matthew 24:37

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു.

നോഹയുടെ കാലം പോലെതന്നേ മനുഷ്യപുത്രന്റെ വരവും ആകും

AT : “മനുഷ്യപുത്രൻ വീണ്ടുംവരുന്ന നാൾ നോഹയുടെ നാളുകൾ പോലെതന്നേ ആയിരിക്കും“ കാരണം തങ്ങൾക്ക് വലിയ ദോഷം വരുവാൻപോകുന്നു എന്ന് ആരും അറിയുകയില്ല.

ജലപ്രളയത്തിനു മുമ്പുള്ള കാലത്ത്.... അവർ തിന്നും കുടിച്ചും...എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നേ ആകും

AT : “മനുഷ്യപുത്രൻ വരുന്നതിനു മുമ്പുള്ള നാളുകൾ ജലപ്രളയത്തിനു മുമ്പുള്ള നാളുകൾപോലെ തന്നേയായിരുന്നു, ആ നാളുകളിൽ എല്ലാവരും തിന്നുകയും കുടിക്കുകയും....പോന്നു; ജലപ്രളയം വന്നു എല്ലാവരേയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല“.

Matthew 24:40

യേശുവിന്റെ വീണ്ടുംവരവിനുമുമ്പ് എന്തെല്ലാം സംഭവിക്കുമെന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നതിന്റെ വിവരണം തുടരുന്നു

.അന്നു – മനുഷ്യപുത്രൻ വരുന്ന നാളിൽ.

ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷി ക്കും – അർത്ഥസാദ്ധ്യത : 1) ദൈവം ഒരുവനെ സ്വർഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകും, മറ്റവനെ ശിക്ഷാവിധിക്കായി ഈ ഭൂമിയിൽ ഉപേക്ഷിച്ചു കളയും(യു.ഡി.ബി. കാണുക). 2) ദൂതന്മാർ ഒരുവനെ ശിക്ഷാവിധിക്കായി എടുത്തുകൊണ്ടു പോകും, മറ്റവനെ അനുഗ്രഹത്തിനായി ഭൂമിയിൽ ഉപേക്ഷിക്കും. (13:40

43 കാണുക).

തിരിക്കല്ല് – ധാന്യങ്ങൾ പൊടിക്കുന്നതിനു ഉപയോഗിച്ചി രുന്ന ഒരു വീട്ടുപകരണം.

അറിയായ്കകൊണ്ട് – “ഞാൻ നിങ്ങളോടു പറഞ്ഞ സകല കാര്യങ്ങളും നിമിത്തം“

ഉണർന്നിരിപ്പിൻ

സൂക്ഷ്മതയോടെ ഇരിപ്പിൻ“ അല്ലെങ്കിൽ “ജാഗ്രതയോടെ ഇരിപ്പിൻ“.

Matthew 24:43

യേശു തന്റെ ശിഷ്യന്മാരോട് അവന്റെ വരവിനായി ഒരുങ്ങിയിരിക്കേണ്ടത് എങ്ങനെ എന്നു പറയുന്നു.

കള്ളൻ വരുന്നതുപോലെ

യേശു പറയുന്നത് ജനങ്ങൾ തന്നെ പ്രതീക്ഷിക്കാത്ത സമയത്ത് അവൻ വരും എന്നാണു. അവൻ മോഷ്ടിക്കാനായി വരുന്നു എന്ന് ഇതിനു അർത്ഥമില്ല.

അവൻ ഉണർന്നിരിക്കയും – വീട്ടുടയവൻ തന്റെ വീട്ടിൽനിന്നും സാധനങ്ങൾ കവർച്ച ചെയ്യപ്പെടാതിരിക്കു വാൻ “അതിനെ ഉണർന്നിരുന്നു കാത്തുസൂക്ഷിക്കും“.

അവന്റെ വീടു ഭേദിച്ചുകടക്കുവാൻ സമ്മതിക്കുകയില്ല – അവന്റെ വീട്ടിൽ അതിക്രമിച്ചു കയറി സാധനങ്ങൾ എടുത്തു കൊണ്ടുപോകുവാൻ അവൻ ആരേയും സമ്മതിക്കുകയില്ല“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 24:45

യേശു തന്റെ ശിഷ്യന്മാരോട് അവന്റെ വരവിനായി ഒരുങ്ങിയിരിക്കേണ്ടത് എങ്ങനെ എന്നു പറയുന്നതിന്റെ വിവരണം തുടരുന്നു.

യജമാനൻ....വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ ആർ?

AT : “എന്നാൽ ആരാണു വിശ്വസ്തനും വിവേകിയുമായ ദാസൻ? അവനെയാണു അവന്റെ യജമാനൻ.......“. ആലങ്കാരികചോദ്യം“ കാണുക).

വീട്ടുകാർക്കു തൽസമയത്തു ഭക്ഷണം കൊടുക്കുവാൻ

“യജമാനന്റെ വീട്ടുകാർക്കു ഭക്ഷണം കൊടുക്കുവാൻ“.

Matthew 24:48

യേശു തന്റെ ശിഷ്യന്മാരോട് അവന്റെ വരവിനായി ഒരുങ്ങിയിരിക്കേണ്ടത് എങ്ങനെ എന്നു പറയുന്നതിന്റെ വിവരണം തുടരുന്നു.

ഹൃദയംകൊണ്ടു പറഞ്ഞാൽ

“അവന്റെ മനസിൽ ചിന്തിച്ചാൽ“.

പങ്കു കല്പിക്കും

“അവനെ കപടഭക്തിക്കാരെപോലെ കണക്കാക്കും“.