Matthew 23
Matthew 23:1
യേശു തന്റെ അനുഗാമികൾക്ക് മതനേതാക്കന്മാരെപ്പോലെ ആകരുത് എന്ന ബുദ്ധ്യുപദേശം നൽകുന്നു.
മോശെയുടെ പീഠത്തിൽ ഇരിക്കുന്നു – “അവർക്ക് മോശെയ്ക്ക് ഉണ്ടായിരുന്ന അധികാരം ഉണ്ട്“. അല്ലെങ്കിൽ “അവർക്ക് ന്യായപ്രമാണത്തിൽ മോശെ പറഞ്ഞതിന്റെ അർത്ഥം വ്യാഖ്യാനിച്ചുപറയുവാനൂള്ള അധികാരം ഉണ്ട്“. (“രൂപകം“ കാണുക)
ഒക്കെയും – “എന്തായിരുന്നാലും“ അല്ലെങ്കിൽ “എല്ലാം“..
Matthew 23:4
യേശു തന്റെ അനുഗാമികൾക്ക് മതനേതാക്കന്മാരെപ്പോലെ ആകരുത് എന്ന ബുദ്ധ്യുപദേശം നൽകുന്നു.
അവർ ഭാരമേറിയ ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു – “അവർ മനുഷ്യർക്കു അനുസരിക്കു വാൻ പ്രയാസമായ ധാരാളം നിയമങ്ങൾ അടിച്ചേല്പി ക്കുന്നു“. (“രൂപകം“ കാണുക).
അവർക്ക് ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ മനസ്സില്ല – “അവർ ഒരു ചെറിയ സഹായം പോലും ചെയ്യുകയില്ല“. (“രൂപകം“ കാണുക).
മന്ത്രപ്പട്ട – ന്യായപ്രമാണവാക്യങ്ങൾ ചെറിയ തോൽച്ചുരു ളുകളിൽ എഴുതി കൈമേലോ നെറ്റിമേലോ കെട്ടുന്നതിനായി ഇട്ടു സൂക്ഷിച്ചിരുന്ന ചെറിയ തുകൽപട്ടകൾ.
Matthew 23:6
യേശു തന്റെ അനുഗാമികൾക്ക് മതനേതാക്കന്മാരെപ്പോലെ ആകരുത് എന്ന ബുദ്ധ്യുപദേശം നൽകുന്നു.
Matthew 23:8
യേശു തന്റെ അനുഗാമികൾക്ക് മതനേതാക്ക ന്മാരെപ്പോലെ ആകരുത് എന്ന ബുദ്ധ്യുപദേശം നൽകുന്നു.
ഭൂമിയിൽ ആരേയും പിതാവ് എന്നു വിളിക്കരുത് – “ഭൂമിയിലുള്ള ഒരു മനുഷ്യനെയും നിങ്ങളുടെ പിതാവ് എന്നു വിളിക്കരുത്“ അല്ലെങ്കിൽ “ഈ ഭൂമിയിലുള്ള ആരെക്കുറിച്ചും നിങ്ങളുടെ പിതാവ് എന്നു പറയരുത്“
Matthew 23:11
യേശു തന്റെ അനുഗാമികൾക്ക് മതനേതാക്കന്മാരെപ്പോലെ ആകരുത് എന്ന ബുദ്ധ്യുപദേശം നൽകുന്നു.
തന്നെത്താൻ ഉയർത്തുന്നവൻ
“തന്നെത്താൻ പ്രധാനിയായി ഉയർത്തി ചിന്തിക്കുന്നവൻ“.
ഉയർത്തപ്പെടും – “പ്രാധാന്യമുള്ളവനായി ഉയർത്തപ്പെടും“.
Matthew 23:13
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുവാൻ ആരംഭിക്കുന്നു.
നിങ്ങൾ അതിൽ കടക്കുന്നില്ല – “ ദൈവം നിങ്ങളുടെമേൽ വാഴുവാൻ നിങ്ങൾ അനുവദിക്കുന്നില്ല“.
വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു – “സംരക്ഷിക്കു വാൻ പുരുഷന്മാരാരും ഇല്ലാത്ത സ്ത്രീകളുടെ വസ്തുവക കൾ കവർച്ച ചെയ്യുന്നു“.
നരകപുത്രൻ
നരകയോഗ്യൻ
“നരകത്തിന്റെ വകയായിത്തീർന്നവൻ“, അല്ലെങ്കിൽ “നരകത്തിലേയ്ക്കു പോകേണ്ട വ്യക്തി“. (“ഭാഷാശൈലി“ കാണുക).
Matthew 23:16
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
കുരുടന്മാരായ വഴികാട്ടികളേ...മൂഢന്മാരേ – മതനേതാക്ക ന്മാർ അക്ഷരാർത്ഥത്തിൽ അന്ധന്മാർ അല്ലെങ്കിലും അവർ ചെയ്തുകൊണ്ടിരിക്കുന്നതു തെറ്റാണെന്ന് അവർക്കു ഗ്രഹിക്കുവാൻ കഴിയു ന്നില്ല.(“രൂപകം“ കാണുക).
അവൻ സത്യം ചെയ്തതിനോടു ബാദ്ധ്യസ്ഥ നായിരിക്കു ന്നു. AT : “അവൻ ചെയ്തുകൊള്ളാം എന്നു സത്യം ചെയ്തതു നിവർത്തിക്കേണം“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഏതു വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കു ന്ന മന്ദിരമോ? – യേശു ഈ ചോദ്യം ചോദിക്കുന്നത് പരീശന്മാരെ ശാസിക്കുന്നതിനായിട്ടാണു.(“ആലങ്കാരികചോദ്യം“ കാണുക).
Matthew 23:18
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
കുരുടന്മാരേ – ആത്മീയമായി കുരുടന്മാരായിരിക്കുന്നവരേ (“രൂപകം“ കാണുക).
ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരി ക്കുന്ന യാഗപീഠമോ? – യേശു ഈ ചോദ്യം ചോദിക്കുന്നത് അവർക്കു മുമ്പേതന്നെ അറിയാവുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനാണു.(“ആലങ്കാരികചോദ്യം“ കാണുക).
വഴിപാട് – യാഗമായി അർപ്പിക്കുന്ന ഒരു മൃഗത്തെയോ കൃഷിഫലത്തെയോ യാഗപീഠത്തിൽ വെക്കുന്നതിനു മുമ്പായി ദൈവസന്നിധിയിൽ വഴിപാടായികൊണ്ടുവരുന്നു. ഒരിക്കൽ യാഗപീഠത്തിൽ വെച്ചുകഴിഞ്ഞാൽ അതു യാഗമായി അർപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുമായിരുന്നു. (“ആശയവിശേഷണം“ കാണുക).
Matthew 23:20
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
Matthew 23:23
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
നിങ്ങൾക്കു ഹാ കഷ്ടം – ഇത് 23:13ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
തുളസി, ചതകുപ്പ, ജീരകം – ഭക്ഷണത്തിനു രുചി വരുത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ. (“അപരിചിതപദങ്ങളുടെ പരിഭാഷ“ കാണുക).
കുരുടന്മാരായ വഴികാട്ടികളേ – ഇവരാരും അക്ഷരാർത്ഥ ത്തിൽ കുരുടന്മാരല്ല. ഇവിടെ യേശു ആത്മീയാന്ധതയെ ശാരീരികമായ അന്ധതയോട് താരതമ്യംചെയ്തു കാണിക്കുന്നു. (“രൂപകം“ കാണുക).
നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു – അത്ര പ്രാധാന്യമില്ലാത്ത പ്രമാണങ്ങൾ പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഏറ്റവും പ്രധാനപ്പെട്ട പ്രമാണങ്ങൾ അവഗണിച്ചുകളയു കയും ചെയ്യുന്നു. ഇത്, ഏറ്റവും ചെറിയതും ശുദ്ധിയില്ലാത്ത തുമായ ജീവിയെ അരിച്ചെടുത്തു കളയുകയും അറിഞ്ഞോ അറിയാതെയോ ഏറ്റവും വലിയതും ശുദ്ധിയില്ലാത്തതുമായ ഒരു മൃഗത്തിന്റെ മാംസം തിന്നുകയും ചെയ്യുന്നതിനു തുല്യമായ ഒരു ഭോഷത്തമാണു . AT: “നിങ്ങൾ കുടിവെള്ള ത്തിൽ വീണ ഒരു കൊതുകിനെ അരിച്ചെടുത്തുകളയുകയും, അതേ സമയം ഒരു ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്ന ഒരു മനുഷ്യനെപ്പോലെയുള്ള ഭോഷന്മാരാണു.“ (“രൂപകം“ കാണുക; “അതിശയോക്തി“ കാണുക).
കൊതുകിനെ അരിച്ചെടുക്കുക – കൊതുകു വായിലേയ്ക്കുപോകാതിരിക്കുവാൻ കപ്പിന്റെ/ ഗ്ലാസ്സിന്റെ വായ്ക്കു തുണി മൂടിവെച്ചു കുടിക്കുക.
കൊതുക് – പറന്നുനടക്കുന്ന ഒരു ചെറിയ പ്രാണി.
Matthew 23:25
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
നിങ്ങൾക്കു ഹാ കഷ്ടം – ഇതേ പ്രയോഗം നിങ്ങൾ 23:13ൽ പരിഭാഷപ്പെടുത്തിയത് എങ്ങനെ എന്നു നോക്കുക.
നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു – “ശാസ്ത്രിമാരും“ “പരീശന്മാരും“ “പുറമേ വെടിപ്പുള്ളവരായി“ മറ്റുള്ളവരുടെ മുമ്പിൽ കാണപ്പെടുന്നു (“രൂപകം“ കാണുക).
അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു – “അവർ മറ്റുള്ളവരുടെ വസ്തുവകകൾ ബലമായി കവർച്ച ചെയ്യുന്നു, അതിനാൽ അവർക്കു ആവശ്യത്തിൽ അധികം ഉണ്ട്“.
കുരുടനായ പരീശനേ – പരീശന്മാർ സത്യം ഗ്രഹിക്കുന്നില്ല. അവർ അക്ഷരാർത്ഥത്തിൽ കുരുടന്മാരല്ല.(“രൂപകം“ കാണുക).
കിണ്ടികിണ്ണങ്ങളുടെപുറം വെടിപ്പാക്കേണ്ടതിനു ആദ്യം അവയുടെ അകം വെടിപ്പാക്കുക – അവരുടെ ഹൃദയങ്ങൾ ദൈവമുമ്പാകെ നേരുള്ളതായിരുന്നാൽ അവരുടെ പരസ്യജീവിതവും അതു വെളിപ്പെടുത്തും“. (“രൂപകം“ കാണുക).
Matthew 23:27
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
Matthew 23:29
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
Matthew 23:32
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിപ്പിച്ചുകൊൾ വിൻ
“നിങ്ങളുടെ പൂർവ്വികന്മാർ ആരംഭിച്ച പാപപ്രവൃ ത്തികൾ നിങ്ങൾ പൂർത്തിയാക്കിക്കൊൾവിൻ“. (“ആശയവിശേഷണം“ കാണുക).
പാമ്പുകളേ, സർപ്പസന്തതികളേ – “നിങ്ങൾ അപകടകാരിക ളായ വിഷപ്പാമ്പുകളെപ്പോലെ മാരകമായ ദോഷം ചെയ്തുകൊണ്ടിരിക്കുന്നു. (“രൂപകം“ കാണുക).
നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? – “നിങ്ങൾക്കു നരകവിധിയിൽനിന്നു രക്ഷപെടുവാൻ യാതൊരു മാർഗ്ഗവും ഇല്ല. “ആലങ്കാരികചോദ്യം“ കാണുക).
Matthew 23:34
യേശു മതനേതാക്കന്മാരുടെ കപടഭക്തി നിമിത്തം അവർക്കെതിരെ സംസാരിക്കുന്നതിന്റെ വിവരണം തുടരുന്നു.
ഹാബേലിന്റെ രക്തം മുതൽ....സെഖര്യാവിന്റെ രക്തം വരെ – ഹാബേലായിരുന്നു ആദ്യമായി കൊലചെയ്യപ്പെട്ട വ്യക്തി, സെഖര്യാവാണു ഏറ്റവും ഒടുവിലായി ദൈവാലയ ത്തിൽ വെച്ചു യെഹൂദന്മാരാൽ കൊലചെയ്യപ്പെട്ട വ്യക്തി എന്നു കരുതപ്പെടുന്നു.
സെഖര്യാവ് – ഇതു യോഹന്നാൻസ്നാപകന്റെ പിതാവായ സെഖര്യാവ് അല്ല.
Matthew 23:37
യെരൂശലേമിലെ ജനങ്ങൾ ദൈവത്തെ തള്ളി ക്കളഞ്ഞതു കൊണ്ട് യേശു തന്റെ സങ്കടം വെളിപ്പെടുത്തുന്നു.
യെരൂശലേമേ,യെരൂശലേമേ – യെരൂശലേമിലെ ജനങ്ങൾ ആ നഗരമായിരുന്നെങ്കിൽ എന്നപോലെ യേശു ആ നഗരത്തിലെ ജനങ്ങളോടാണു സംസാരിക്കുന്നത്. (“അഭിസംബോധന“, “ആശയവിശേഷണം“ എന്നിവ കാണുക).
നിന്റെ മക്കളെ – യിസ്രായേൽജനത്തെ മുഴുവൻ (“ഭാഗികവിശേഷണം“ കാണുക).
നിങ്ങളുടെ ഭവനം ശൂന്യമായിപ്പോകും
നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടുകിടക്കും
AT : “ദൈവം നിങ്ങളുടെ ഭവനത്തെ വിട്ടുപോകും, അതു ശൂന്യമായികിടക്കും“ (“ആശയവിശേഷണം“ കാണുക).
നിങ്ങളുടെ ഭവനം – അർത്ഥസാധ്യത: 1) യെരൂശലേംനഗരം (യു.ഡി.ബി. കാണുക). 2) ദൈവാലയം (“ആശയവിശേഷണം“ കാണുക).