Matthew 25
Matthew 25:1
യേശു ബുദ്ധിയുള്ള കന്യകമാരേക്കുറിച്ചും ബുദ്ധിയില്ലാത്ത കന്യകമാരേക്കുറിച്ചും ഒരു ഉപമ പറയുന്നു. (“ഉപമകൾ“ കാണുക).
വിളക്കുകൾ
ഈ വിളക്കുകൾ 1) സാധാരണ വിളക്കുകളായിരിക്കാം (യു.ഡി.ബി. കാണുക), അല്ലെങ്കിൽ 2) ഒരു വടിയുടെ അറ്റത്തു തുണി ചുറ്റിക്കെട്ടി എണ്ണയിൽ മുക്കി കത്തിക്കുന്ന പന്തങ്ങളായിരിക്കാം.
അവരിൽ അഞ്ചുപേർ
കന്യകമാരിൽ അഞ്ചുപേർ.
വിളക്കുകൾ എടുത്തപ്പോൾ എണ്ണ എടുത്തില്ല – “അവരുടെ കൈയിൽ ആ വിളക്കുകളിലുള്ള എണ്ണ മാത്രമേ ഉണ്ടായിരുന്നുള്ളു“.
Matthew 25:5
യേശു ബുദ്ധിയുള്ള കന്യകമാരേക്കുറിച്ചും ബുദ്ധിയില്ലാത്ത കന്യകമാരേക്കുറിച്ചും പറയുന്ന ഉപമ തുടരുന്നു.
അവർ എല്ലാവരും മയക്കം പിടിച്ചു – “പത്തു കന്യകമാരും മയക്കം പിടിച്ചു“.
Matthew 25:7
യേശു ബുദ്ധിയുള്ള കന്യകമാരേക്കുറിച്ചും ബുദ്ധിയില്ലാത്ത കന്യകമാരേക്കുറിച്ചും ഒരു ഉപമ പറയുന്നതു തുടരുന്നു.
വിളക്കുകൾ തെളിയിച്ചു – “വിളക്കുകൾ നന്നായി പ്രകാശിപ്പിക്കുന്നതിനു ശ്രമിച്ചു“.
ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട് – “ബുദ്ധിയില്ലാത്ത കന്യകമാർ ബുദ്ധിയുള്ള കന്യകമാരോടു പറഞ്ഞു“.
ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകുന്നു – “ഞങ്ങളുടെ വിളക്കുകളിലെ തിരികൾ നന്നായി കത്തുന്നില്ല“. (“ഭാഷാശൈലി“ കാണുക).
Matthew 25:10
യേശു തന്റെ ശിഷ്യന്മാരോട് ബുദ്ധിയുള്ള കന്യകമാരേക്കുറി ച്ചും ബുദ്ധിയില്ലാത്ത കന്യക മാരേക്കുറിച്ചും പറയുന്ന ഉപമ തുടരുന്നു.
അവർ വാങ്ങുവാൻ പോയി – “ബുദ്ധിയില്ലാത്ത അഞ്ചു കന്യകമാർ വാങ്ങുവാൻ പോയി“.
ഒരുങ്ങിയിരുന്നവർ
പാത്രത്തിൽ എണ്ണ എടുത്തിരുന്ന കന്യകമാർ.
വാതിൽ അടയ്ക്കപ്പെട്ടു
AT : “ഒരാൾ വാതിൽ അടച്ചു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഞങ്ങൾക്കുവേണ്ടി തുറക്കേണമേ – “ഞങ്ങൾക്ക് അകത്തു വരാൻ കഴിയേണ്ടതിനു ഞങ്ങൾക്കുവേണ്ടി വാതിൽ തുറക്കേണമേ“. (“വ്യക്തവും അന്തർലീനവും“ കാണുക).
ഞാൻ നിങ്ങളെ അറിയുന്നില്ല – “നിങ്ങൾ ആരാണെന്നു ഞാൻ അറിയുന്നില്ല“.
Matthew 25:14
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെ ക്കുറിച്ച് ഒരു ഉപമ പറഞ്ഞു തുടങ്ങുന്നു.
അത്....സദൃശം – “സ്വർഗ്ഗരാജ്യം...സദൃശം“ (25:1 കാണുക).
പോകാൻ ഒരുങ്ങുമ്പോൾ
“പോകാൻ തയ്യാറെടുക്കു മ്പോൾ“, അല്ലെങ്കിൽ “പെട്ടെന്നു പോകേണ്ടിവന്നതുകൊണ്ട്“.
അവന്റെ സമ്പത്ത് അവരെ ഏല്പിച്ചു – അവർക്ക് അവന്റെ സമ്പത്തിന്റെ ചുമതല ഏല്പിച്ചുകൊടുത്തു“.
അവന്റെ സമ്പത്ത് – “അവന്റെ ധനം“.
അഞ്ചു താലന്ത് – ഒരു “താലന്ത്“ ഇരുപതു വർഷത്തെ കൂലിക്കു തുല്യമായിരുന്നു. ഇത് ഇന്നു നിലവിലുള്ള കറൻസിക്കു തുല്യമാക്കി പരിഭാഷപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ അങ്ങനെ ചെയ്യാതിരിക്കുക. ഈ ഉപമയിൽ അഞ്ച്, രണ്ട്, ഒന്ന് എന്നീ തുകകളുടെ താരതമ്യ ബന്ധമാണു കാണിച്ചിരിക്കുന്നത്, അതുപോലെതന്നേ അവരെ ഏല്പിച്ചതുകയുടെ വലിപ്പവും. (യു.ഡി.ബി. കാണുക; “അഞ്ചു സഞ്ചി സ്വർണ്ണം“ കാണുക; “ബൈബിളിലെ നാണയക്കണക്ക്“ കാണുക).
അവൻ യാത്ര പുറപ്പെട്ടു – “യജമാനൻ യാത്ര പുറപ്പെട്ടു“.
വേറെ അഞ്ചു താലന്തു സമ്പാദിച്ച
അഞ്ചു താലന്തുകൂടെ അധികമായി നേടി.
Matthew 25:17
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെക്കുറി ച്ച് പറയുന്ന ഉപമ തുടരുന്നു.
രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു –“വേറെ രണ്ടു താലന്തു സമ്പാദിച്ചിരിക്കുന്നു“.
Matthew 25:19
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെ ക്കുറിച്ച് പറയുന്ന ഉപമ തുടരുന്നു.
ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു – “ഞാൻ അഞ്ചു താലന്തു അധികമായി സമ്പാദിച്ചിരിക്കുന്നു“.
താലന്തുകൾ
ഈ പദം 25:15ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയതെന്നു നോക്കുക.
നന്ന് – “നീ നന്നായി ചെയ്തിരിക്കുന്നു“, അല്ലെങ്കിൽ “നീ ശരിയായി ചെയ്തിരിക്കുന്നു“. നിങ്ങളുടെ സംസ്കാരസമൂഹ ത്തിൽ ഒരു ദാസൻ അല്ലെങ്കിൽ അധികാരത്തിൻ കീഴിലുള്ള ഒരാൾ ചെയ്ത ഒരു കാര്യത്തിൽ യജമാനൻ തന്റെ തൃപ്തിയും സന്തോഷവും പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഭാഷാശൈലി കണ്ടേക്കാം.
Matthew 25:22
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെക്കുറി ച്ച് പറയുന്ന ഉപമ തുടരുന്നു.
ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു – 25:20ൽ പരിഭാഷപ്പെടുത്തിയതുപോലെ ചെയ്യുക.
നന്ന്.....നിന്റെ യജമാനന്റെ സന്തോഷത്തിലേയ്ക്കു പ്രവേശിക്ക – ഇതേ വാക്കുകൾ 25:21ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
Matthew 25:24
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെക്കുറി ച്ച് പറയുന്ന ഉപമ തുടരുന്നു.
നീ വിതയ്ക്കാത്തേടത്തുനിന്നുകൊയ്യുകയും വിതറാത്തേ ടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ
AT : “നീ നിലത്തു വിത്തിടുവാൻ മറ്റാർക്കോ കൊടുത്ത തോട്ടത്തിൽനിന്നു തോട്ടവിള ശേഖരിക്കുന്നവൻ“ (“സമാന്തരത്വപ്രസ്താവന“ കാണുക).
വിതറുക – അക്കാലത്ത് ഞാറു പറിച്ചു വരിവരിയായി നടുകയായിരുന്നില്ല ചെയ്യുന്നത്, കുറച്ചു വിത്തെടുത്ത് ചുറ്റും വിതറുകയായിരുന്നു.
നിന്റേത് ഇതാ, എടുത്തുകൊൾക – “ഇതാ നീ എന്നെ ഏല്പിച്ച നിന്റെ താലന്ത്“
Matthew 25:26
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെക്കുറി ച്ച് പറയുന്ന ഉപമ തുടരുന്നു.
ദുഷ്ടനും മടിയനുമായ ദാസനേ – “നീ വേല ചെയ്യുവാൻ ഇഷ്ടമില്ലാത്ത ഒരു ദുഷ്ടദാസനാണു“.
ഞാൻ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ
ഇത് 25:24ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
എന്റേതു ഞാൻ വാങ്ങിക്കൊള്ളുമായിരുന്നു – എന്റെ സ്വർണ്ണം ഞാൻ പലിശയോടുകൂടെ വാങ്ങിക്കൊള്ളുമാ യിരുന്നു. (“ശബ്ദലോപം“ കാണുക).
പലിശ – യജമാനന്റെ പണം കുറച്ചു കാലത്തേയ്ക്കു ഉപയോഗിച്ചതിനു പൊൻവാണിഭക്കാരൻ കൊടുക്കുന്ന ലാഭവിഹിതം.
Matthew 25:28
യേശു വിശ്വസ്തരും അവിശ്വസ്തരുമായ. ദാസന്മാരെക്കുറി ച്ച് പറയുന്ന ഉപമ തുടരുന്നു
സമൃദ്ധിയും ഉണ്ടാകും – “ഇപ്പോൾ ഉള്ളതിലും വളരെ അധികം ഉണ്ടാകും“.
അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും – അവിടെ തള്ളിക്കളയപ്പെടുന്ന മനുഷ്യർ കരയുകയും പല്ലുകടിക്കുക യും ചെയ്യും“
Matthew 25:31
യേശു തന്റെ ശിഷ്യന്മാരോട് യുഗാന്ത്യത്തിൽ അവൻ മനുഷ്യരെ ന്യായംവിധിക്കുവാൻപോകുന്നതിനെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നു.
സകല ജാതികളും അവന്റെ മുമ്പിൽ കൊണ്ടുവരപ്പെടും – “അവൻ സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
അവന്റെ മുമ്പിൽ
“അവന്റെ മുമ്പാകെ“.
സകല ജാതികളെയും – “സകല രാജ്യങ്ങളിൽ നിന്നുമുള്ള സകല ജനങ്ങളെയും“. (“ആശയവിശേഷണാം“ കാണുക).
കോലാടുകൾ
കോലാടുകൾ ഇടത്തരം വലിപ്പമുള്ള നാൽക്കാലിമൃഗങ്ങളാണു. ചെമ്മരിയാടുകളെപ്പോലെയുള്ള ഈ സസ്തനികളെ അവയെപ്പോലെതന്നേ ഇണക്കിവളർത്തുക യും കൂട്ടമായി മേയ്ക്കുകയും ചെയ്യാറുണ്ട്.
അവൻ നിറുത്തും –“മനുഷ്യപുത്രൻ നിർത്തും.
Matthew 25:34
യേശു തന്റെ ശിഷ്യന്മാരോട് യുഗാന്ത്യത്തിൽ അവൻ മനുഷ്യരെ ന്യായംവിധിക്കുവാൻപോകുന്നതിനെക്കുറിച്ചു പറയുന്നതു തുടരുന്നു.
രാജാവ് – “മനുഷ്യപുത്രൻ“ (25:31).
വലത്തുള്ളവർ
“ചെമ്മരിയാടുകൾ“ (25:33).
എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ
AT : “എന്റെ പിതാവ് അനുഗ്രഹിച്ചിട്ടുള്ളവരേ, നിങ്ങൾ വരുവിൻ“, (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ
AT : “ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ“.
Matthew 25:37
യേശു തന്റെ ശിഷ്യന്മാരോട് യുഗാന്ത്യത്തിൽ അവൻ മനുഷ്യരെ ന്യായംവിധിക്കുവാൻപോകുന്നതിനെക്കുറിച്ചു പറയുന്നതു തുടരുന്നു.
രാജാവ് – “മനുഷ്യപുത്രൻ“ (25:31).
അവരോട് അരുളിച്ചെയ്യും – “തന്റെ വലത്തുഭാഗത്തുള്ള വരോട് അരുളിച്ചെയ്യും“.
സഹോദരന്മാർ
നിങ്ങളുടെ ഭാഷയിൽ പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ചുചേർത്തു പറയുന്ന ഒരു പദമുണ്ടെ ങ്കിൽ അത് ഇവിടെ ഉപയോഗിക്കാം.
.
നിങ്ങൾ അത് എനിക്കുവേണ്ടി ചെയ്തു – “നിങ്ങൾ അത് എനിക്കുവേണ്ടി ചെയ്തതായി ഞാൻ കണക്കാക്കിയിരിക്കു ന്നു“.
Matthew 25:41
യേശു തന്റെ ശിഷ്യന്മാരോട് യുഗാന്ത്യത്തിൽ അവൻ മനുഷ്യരെ ന്യായംവിധിക്കുവാൻപോകുന്നതിനെക്കുറിച്ചു പറയുന്നതു തുടരുന്നു.
ശപിക്കപ്പെട്ടവരേ – “ദൈവം ശപിച്ചതായ മനുഷ്യരേ“.
ഒരുക്കപ്പെട്ടിരിക്കുന്നതായ നിത്യാഗ്നി – AT : “ദൈവം ഒരുക്കിയിരിക്കുന്നതായ നിത്യാഗ്നി“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
അവന്റെ ദൂതന്മാർ
അവന്റെ സഹായികൾ.
നീ എന്നെ ഉടുപ്പിച്ചില്ല – “നീ എനിക്കു വസ്ത്രം തന്നില്ല“.
രോഗിയും തടവിലും ആയിരുന്നു – “ഞാൻ രോഗിയായിരുന്നു, തടവിലും ആയിരുന്നു“.
Matthew 25:44
യേശു തന്റെ ശിഷ്യന്മാരോട് യുഗാന്ത്യത്തിൽ അവൻ മനുഷ്യരെ ന്യായംവിധിക്കുവാൻപോകുന്നതിനെക്കുറിച്ചു പറയുന്നതു തുടരുന്നു.
അവർ ഉത്തരം പറയും – “അവന്റെ ഇടത്തുള്ളവർ (25:41) ഉത്തരം പറയും“.
ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു – “എന്റെ ജനത്തിൽ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഒരാൾക്കെങ്കിലും“.
നിങ്ങൾ എനിക്കാണു ചെയ്യാതിരുന്നത് – “നിങ്ങൾ എനിക്കുവേണ്ടി ചെയ്യാതിരുന്നതായി ഞാൻ കണക്കാക്കുന്നു“, അല്ലെങ്കിൽ “നിങ്ങൾ യഥാർത്ഥത്തിൽ സഹായം ചെയ്യാതിരു ന്നത് എനിക്കാണു“.
നിത്യദണ്ഡനം – “ഒരിക്കലും അവസാനിക്കാത്ത ദണ്ഡനം“.
നീതിമാന്മാർ നിത്യജീവനിലേയ്ക്കു പോകും – “നീതിമാന്മാരായ മനുഷ്യർ നിത്യജീവനിലേയ്ക്കു പോകും“.