Matthew 13
Matthew 13:1
ഈ അദ്ധ്യായത്തിൽ യേശു കടൽത്തീരത്ത് ഒരു പടകിൽ ഇരുന്നുകൊണ്ട് ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ധാരാളം ഉപമകൾ പറഞ്ഞു.
ആ ദിവസം
“അന്ന്“. ഈ സംഭവം നടന്നത് കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞ കാര്യങ്ങൾ നടന്ന അതേ ദിവസം തന്നേ ആയിരുന്നു.
വീട്ടിൽനിന്നു പുറപ്പെട്ടു
യേശു ആരുടെ വീട്ടിലായി രുന്നു പാർത്തിരുന്നതെന്ന് പറഞ്ഞിട്ടില്ല.
അവൻ പടകിൽ കയറി ഇരുന്നു
ഇതു മിക്കവാറും മരം കൊണ്ടുണ്ടാക്കിയ ഒരു പടക് ആയിരുന്നിരിക്കാം. മീൻ പിടിക്കുവാൻ ഉപയോഗിച്ചിരുന്ന ഈ തുറന്ന പടക് പായ് കെട്ടി ഓടുന്നതായിരുന്നു എന്നും കരുതാം..
Matthew 13:3
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നു.
യേശു അവരോട് പലതും ഉപമകളായി പറഞ്ഞു. –“യേശു അവരോട് ധാരാളം കാര്യങ്ങൾ ഉപമകളായി പറഞ്ഞു“.
അവരോട്
പുരുഷാരത്തോട്.
(നോക്കുക),വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ
“നോക്കുക“ എന്നതിന്റെ മറ്റു പരിഭാഷകൾ ; “കാണുക“, “ശ്രദ്ധിക്കുക“, “ഞാൻ നിങ്ങളോടു പറയുവാൻപോകുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരിക“.
വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു
“ഒരു കർഷകൻ തന്റെ വയലിൽ കുറച്ചു വിത്തു വിതയ്ക്കുവാൻ പോയി.
അവൻ വിതച്ചപ്പോൾ “
വിതക്കാരൻ വിതച്ച പ്പോൾ“.
വഴിയരികെ
വയലിനോടു ചേർന്നുള്ള നടവരമ്പിൽ അല്ലെങ്കിൽ നടപ്പാതയിൽ. ജനങ്ങൾ വഴി നടന്നു പോകുന്നതി നാൽ നിലം കടുപ്പമുള്ളതായിരുന്നിരിക്കാം.
അവ വിഴുങ്ങിക്കളഞ്ഞു
“വിത്തുകൾ മുഴുവൻ തിന്നുകളഞ്ഞു“
പാറസ്ഥലത്ത്
പാറസ്ഥലത്തിനു മീതെയുള്ള ആഴമില്ലാത്ത മണ്ണീൽ.
ക്ഷണത്തിൽ അവ മുളച്ചുവന്നു
“വിത്തുകൾ വേഗത്തിൽ മുളച്ചുവളർന്നുപൊങ്ങി.“
അവയ്ക്കു ചൂടു തട്ടി
“സൂര്യന്റെ ചൂടു തട്ടിയപ്പോൾ ചെടികൾ ചൂടുകൊണ്ട് വാടി“.
അവ ഉണങ്ങിപ്പോയി. – “ചെടികൾ ഉണങ്ങി നശിച്ചുപോയി.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
Matthew 13:7
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
മുള്ളിനിടയിൽ വീണു – “മുൾച്ചെടികൾകൂടെ വളരുന്ന സ്ഥലത്തു വീണു“
അവയെ ഞെരുക്കിക്കളഞ്ഞു – “പുതുതായി മുളച്ചുപൊങ്ങിയ മുളകളെ ഞെരുക്കിക്കളഞ്ഞു“. .കളകൾ, നട്ടുവളർത്തുന്ന ചെടികളെ നന്നായി വളരുവാൻ അനുവദിക്കാതിരിക്കുന്ന സ്ഥിതിയെ കാണിക്കുന്നതിനു ഉപയോഗിക്കാറുള്ള സാധാരണ പദം ഉപയോഗിക്കുക.
വിളവ് ഉണ്ടായി – “വിളവ് നൽകി“, അല്ലെങ്കിൽ “കൂടുതൽ വിളവർദ്ധനവ് നൽകി“. അല്ലെങ്കിൽ “ഫലസമൃദ്ധി നൽകി.“
ചെവിയുള്ളവൻ കേൾക്കട്ടെ – ചില ഭാഷകളിൽ ഇത് മദ്ധ്യമപുരുഷസർവ്വനാമത്തിൽ ഉപയോഗിക്കുന്നതാണു കൂടുതൽ ഭംഗി : “കേൾക്കുവാൻ ചെവിയുള്ള നിങ്ങൾ, കേൾക്കുക“ (“ഉത്തമപുരുഷസർവ്വനാമം“; “മദ്ധ്യമപുരുഷസർവ്വ നാമം“;“പ്രഥമപുരുഷസർവ്വനാമം“ ഇവ കാണുക).
ചെവിയുള്ളവൻ
“കേൾക്കുവാൻ കഴിവുള്ളവൻ ഏവനും“ അല്ലെങ്കിൽ “എന്നെ കേൾക്കുന്ന ഏവനും.“
അവൻ കേൾക്കട്ടെ – “അവൻ നന്നായി കേൾക്കട്ടെ“ അല്ലെങ്കിൽ “അവൻ ഞാൻ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരട്ടെ“.
Matthew 13:10
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു..
അവരോട് – ശിഷ്യന്മാരോട്.
സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല – ഈ വാക്യം കർത്തരി പ്രയോഗത്തിലാക്കി അന്തർലീനമായ വിവരങ്ങൾ ചേർത്ത് പരിഭാഷപ്പെടുത്താൻ കഴിയും : “ദൈവം നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയുവാനുള്ള അവകാശം നൽകിയിരിക്കുന്നു, എന്നാൽ ദൈവം അതു ഈ ജനങ്ങൾക്കു കൊടുത്തിട്ടില്ല“. അല്ലെങ്കിൽ “ദൈവം നിങ്ങളെ സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയുവാൻ പ്രാപ്തരാക്കിയിരിക്കുന്നു, എന്നാൽ ദൈവം ഈ ജനങ്ങളെ അതിനു പ്രാപ്തരാക്കിയിട്ടില്ല“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക; “വ്യക്തമായതും അന്തർലീനമായതും“ കാണുക).
നിങ്ങൾക്ക് – ശിഷ്യന്മാർക്ക്.
മർമ്മങ്ങൾ
രഹസ്യമായി സൂക്ഷിച്ചിരുന്നതും ഇപ്പോൾ യേശു വെളിപ്പെടുത്തിയിരിക്കുന്നതുമായ സത്യങ്ങൾ. മറ്റു പരിഭാഷകൾ : “രഹസ്യങ്ങൾ“, അല്ലെങ്കിൽ “മറഞ്ഞിരിക്കുന്ന സത്യങ്ങൾ“ (യു.ഡീ.ബി. കാണുക).
ഉള്ളവനു – “പരിജ്ഞാനമുള്ളവനു“, അല്ലെങ്കിൽ “ഞാൻ ഉപദേശിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നവനു“
ഉള്ളവനു (കൂടുതൽ) കൊടുക്കും – ഇത് കർത്തരിപ്രയോഗത്തിലാക്കി പരിഭാഷപ്പെടുത്താൻ കഴിയും :“ദൈവം അവനു കൂടുതൽ ജ്ഞാനം നൽകും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
അവനു സമൃദ്ധി ഉണ്ടാകും – “അവനു വ്യക്തമായി ഗ്രഹിക്കാൻ കഴിയും“.
ഇല്ലാത്തവനോടോ – “പരിജ്ഞാനം ഇല്ലാത്തവനോടോ“ അല്ലെങ്കിൽ “ഞാൻ ഉപദേശിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാത്ത വനോടോ“.
അവനു ഉള്ളതുംകൂടെ എടുത്തുകളയും – ഇത് കർത്തരിപ്രയോഗത്തിലാക്കി പരിഭാഷപ്പെടുത്താൻ കഴിയും : “ദൈവം അവനു ഉള്ളതുംകൂടെ എടുത്തുകളയും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
Matthew 13:13
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
ഞാൻ അവരോടു സംസാരിക്കുന്നു – ഈ രണ്ടു വാക്യങ്ങളിൽ ആവർത്തിച്ചുകാണുന്ന “അവർ“ എന്ന പദത്തിന്റെ രൂപഭേദങ്ങൾ ആ പുരുഷാരത്തിൽ ഉൾപ്പെട്ട ജനങ്ങളെ പരാമർശിക്കുന്നു.
കാരണം അവർ കണ്ടിട്ടും യഥാർത്ഥത്തിൽ കാണാതെയും അവർ കേട്ടിട്ടും യഥാർത്ഥത്തിൽ; കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ
യേശു ഈ സമാന്തരത്വപ്രസ്താവന ഇവിടെ ഉപയോഗിച്ചി രിക്കുന്നത് പുരുഷാരത്തിനു അവന്റെ വചനങ്ങൾ ഗ്രഹിക്കുവാൻ മനസ്സില്ല എന്ന് ശിഷ്യന്മാരോടു പറയുവാൻ വേണ്ടിയാണു. (“സമാന്തരത്വപ്രസ്താവന“ കാണുക).
അവർ കണ്ടിട്ടും യഥാർത്ഥത്തിൽ കാണുന്നില്ല – ‘അവർ കാണുന്നുവെങ്കിലും മനസ്സിലാക്കുന്നില്ല“. ഇവിടെ ക്രിയാപദത്തോടു ചേർന്ന് ഒരു കർമ്മപദം ഉപയോഗിക്കേണ്ടതു ആവശ്യമെങ്കിൽ ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം “അവർ കാര്യങ്ങളെ കാണുന്നുവെങ്കിലും അവർ അതു ഗ്രഹിക്കുന്നില്ല“. അല്ലെങ്കിൽ “കാര്യങ്ങൾ സംഭവിക്കുന്നതായി അവർ കാണുന്നുവെങ്കിലും അതിന്റെ അർത്ഥമെന്താണെന്ന് അവർക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല“ (“ക്രിയാപദങ്ങൾ“ കാണുക).
അവർ കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ
അവർ കേൾക്കുന്നുവെങ്കിലും അവർ ഗ്രഹിക്കുന്നില്ല. ക്രിയാപദത്തോടു ചേർന്ന് ഒരു കർമ്മപദം ഉപയോഗിക്കേണ്ടത് ആവശ്യമെങ്കിൽ ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “അവർ ഉപദേശം കേൾക്കുന്നുവെങ്കി ലൂം, അവർ സത്യം ഗ്രഹിക്കുന്നില്ല“.
നിങ്ങൾ ചെവിയാൽ കേൾക്കും,ഗ്രഹിക്കയില്ല താനും; കണ്ണാൽ കാണും, ദർശിക്കയില്ലതാനും – ഈ വേദഭാഗം യെശയ്യാപ്രവാചകന്റെ കാലത്ത് ദൈവത്തിന്റെ അരുളപ്പാ ടുകൾ വിശ്വസിക്കാതിരുന്ന ജനങ്ങളോട് യെശയ്യാപ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്ത വാക്കുകളുടെ ഉദ്ധരണിയാണു. .യേശു ഈ വേദഭാഗം ഉദ്ധരിച്ചുകൊണ്ട് അവന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന പുരുഷാരത്തെ അക്കാലത്തെ ജനത്തോടു തുലനം ചെയ്യുന്നു. ഇതു മറ്റൊരു സമാന്തരത്വപ്രസ്താവനയാണു.(“സമാന്തരത്വപ്രസ്താവന“ കാണുക).
നിങ്ങൾ ചെവിയാൽ കേൾക്കും, ഗ്രഹിക്കയില്ല താനും. ഈ വാക്യഭാഗം ഇങ്ങനെ പരിഭാഷ പ്പെടുത്താം : “നിങ്ങൾ കേൾക്കും, എന്നാൽ നിങ്ങൾ ഗ്രഹിക്കയില്ല“. ഇവിടെ ക്രിയാപദങ്ങളോടു ചേർന്ന് കർമ്മപദം ഉപയോഗിക്കേണ്ടത് ആവശ്യമെങ്കിൽ ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “നിങ്ങൾ കാര്യങ്ങൾ കേൾക്കും, എന്നാൽ നിങ്ങൾ അതു ഗ്രഹിക്കുകയില്ല.“
നിങ്ങൾ കണ്ണാൽ കാണും, ദർശിക്കയില്ലതാനും – “നിങ്ങൾ കാണും, എന്നാൽ നിങ്ങൾ ദർശിക്കയില്ല“. ഇവിടെ ക്രിയാപദങ്ങളോടു ചേർന്ന് കർമ്മപദം ഉപയോഗിക്കേണ്ടത് ആവശ്യമെങ്കിൽ ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “നിങ്ങൾ കാര്യങ്ങൾ കാണും, എന്നാൽ നിങ്ങൾ അവയെ ദർശിക്കയില്ല“.
Matthew 13:15
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.. വാക്യം14ൽ അവൻ ഉദ്ധരിച്ച യെശയ്യാപ്രവചനത്തിലെ വാക്യം അവൻ ഇവിടെയും തുടരുന്നു.
ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു – “ഈ ജനങ്ങൾക്ക് ഇനി ഒരിക്കലും മനസ്സിലാക്കുവാൻ കഴിയുകയില്ല“.(യു.ഡി.ബി കാണുക).
അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു – “അവർ ഇനി ഒരിക്കലും കേൾക്കുവാൻ ആഗ്രഹിക്കുന്നില്ല“ .(യു.ഡി.ബി. കാണുക).
അവർ തങ്ങളുടെ കണ്ണു അടച്ചിരിക്കുന്നു – “അവർ കാണുവാൻ വിസമ്മതിക്കുന്നു“. അല്ലെങ്കിൽ “അവർ കാണുവാൻ മനസ്സുവെക്കുന്നില്ല“.
അവർ കണ്ണു കാണാതെയും ചെവികേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ....ഇരിക്കേണ്ടതിനുതന്നെ. – ‘അവർ കണ്ണുകൊണ്ടു കാണാതെയും, ചെവികൊണ്ടു കേൾക്കാതെയും, ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും, ഇതിന്റെയൊക്കെ ഫലമായി മനം തിരിയാതെയും ഇരിക്കേണ്ടതിനുതന്നേ.“
തിരിഞ്ഞുകൊള്ളാതെയും – “പുറകിലേയ്ക്കു തിരിയുക“, അല്ലെങ്കിൽ “അനുതപിച്ചു മനംതിരിയുക“.
ഞാൻ അവരെ സൗഖ്യമാക്കാതെയും – “എന്റെ അടുക്കലേയ്ക്കു തിരിഞ്ഞ് ഞാൻ മുഖാന്തരം അവർ സൗഖ്യമാകാതെയും“. മറ്റൊരു പരിഭാഷ : “ഞാൻ പിന്നെയും അവരെ സ്വീകരിക്കാതിരിക്കേണ്ടതിനും“ (“രൂപകം“ കാണുക).
Matthew 13:16
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു..
നിങ്ങളുടെ.....നിങ്ങൾ
യേശു തന്റെ ശിഷ്യന്മാരോടാണു ഈ കാര്യങ്ങൾ പറയുന്നത്.
അവ കാണുന്നതുകൊണ്ട് – “അവയ്ക്കു കാണാവുന്നതു കൊണ്ട്“ അല്ലെങ്കിൽ “അവയ്ക്കു കാണാൻ കഴിയുന്നതു കൊണ്ട്“.
അവ കേൾക്കുന്നതുകൊണ്ട് – “അവയ്ക്കു കേൾക്കാവുന്ന തുകൊണ്ട്“ അല്ലെങ്കിൽ “അവയ്ക്കു കേൾക്കാൻ കഴിയുന്നതു കൊണ്ട്“.
നിങ്ങൾ കാണുന്ന(കാര്യങ്ങൾ) – “ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതായ കാര്യങ്ങൾ“.
നിങ്ങൾ കേൾക്കുന്ന(കാര്യങ്ങൾ) – “ ഞാൻ പറയുന്നതായി നിങ്ങൾ കേട്ട കാര്യങ്ങൾ“.
Matthew 13:18
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു. ഇവിടെ അവൻ 13:8ൽ പറഞ്ഞ ഉപമയുടെ അർത്ഥം വിശദീകരിക്കുന്നു.
ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് തട്ടിയെടുത്തുകൊണ്ടുപോകുന്നു – “അവൻ കേട്ടതായ ദൈവവചനം അവൻ മറന്നുപോകുവാൻ തക്കവണ്ണം സാത്താൻ അവന്റെ ഹൃദയത്തിൽ പ്രവർത്തിക്കുന്നു.“
എടുത്തുകളയുന്നു – യഥാർത്ഥ ഉടമസ്ഥനിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും തട്ടിയെടുത്തു കൊണ്ടുപോകു ന്നതിനു ഉപയോഗിക്കാറുള്ള പദം ഉപയോഗിക്കുക.
അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് – ഇത് കർത്തരിപ്രയോഗത്തിൽ പരിഭാഷപ്പെടുത്താം : “ദൈവം അവന്റെ ഹൃദയത്തിൽ വിതച്ച വചനം“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
അവന്റെ ഹൃദയത്തിൽ
കേൾവിക്കാരന്റെ ഹൃദയത്തിൽ.
ഇതത്രെ വഴിയരികെ (വിതയ്ക്കപ്പെട്ടത്) വിതയ്ക്കപ്പെട്ടവൻ
ഈ വാക്യഭാഗം അക്ഷരാർത്ഥത്തിൽ പരിഭാഷപ്പെടുത്തുമ്പോൾ ശരിയായ ആശയം ലഭിക്കുന്നി ല്ലെങ്കിൽ, അല്ലെങ്കിൽ അതു യുക്തിസഹമല്ലെങ്കിൽ വായനക്കാരനു മനസ്സിലാക്കൻ കഴിയുന്ന രീതിയിൽ, ഈ ഉപമയിലെ വിതയ്ക്കുന്നവൻ യേശു ആണെന്നും; വിത്തു ദൈവവചനമാണെന്നും, വഴിയരികെ യുള്ള മണ്ണ് വചനം കേട്ട മനുഷ്യനാണെന്നും വ്യക്തമാകത്തക്കരീതിയിൽ പരിഭാഷപ്പെടുത്തുവാൻ ശ്രമിക്കുക. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “ വഴിയരികെ വീണ വിത്തിന്റെ സ്ഥിതി ഇതാണു.“ (“ഉപമ“, “ശബ്ദലോപം“ ഇവ കാണുക).
വഴിയരികെ – “വഴി“ അല്ലെങ്കിൽ “നടപ്പാത“. ഈ പ്രയോഗം 13:4ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.
Matthew 13:20
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു. ഇവിടെ അവൻ 13:8ൽ പറഞ്ഞ ഉപമയുടെ അർത്ഥം വിശദീകരിക്കുന്നു.
പാറസ്ഥലത്തു (വിതയ്ക്കപ്പെട്ടതോ) വിതയ്ക്കപ്പെട്ടവൻ
ഈ വാക്യഭാഗം അക്ഷരാർത്ഥത്തിൽ പരിഭാഷപ്പെടുത്തു മ്പോൾ ശരിയായ ആശയം ലഭിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അതു യുക്തിസഹമല്ലെങ്കിൽ വായനക്കാരനു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ, ഈ ഉപമയിലെ വിതയ്ക്കുന്നവൻ യേശു ആണെന്നും; വിത്തു ദൈവവചനമാണെന്നും, പാറസ്ഥലം വചനം കേട്ട മനുഷ്യനാണെന്നും വ്യക്തമാകത്തക്ക രീതിയിൽ പരിഭാഷപ്പെടുത്തുവാൻ ശ്രമിക്കുക. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്തിന്റെ സ്ഥിതി ഇതാണു“. (“ഉപമ“,“ശബ്ദലോപം“ ഇവ കാണുക).
വേരില്ലാതിരിക്കയാൽ അവൻ
അവനു വേരില്ലായ്കയാൽ“ അല്ലെങ്കിൽ “അവന്റെ വേരിനു ആഴത്തിലേയ്ക്കു പോകുവാൻ സാധ്യമല്ലാത്തതിനാൽ“ അല്ലെങ്കിൽ “അവൻ തന്റെ ഇളംതൈയുടെ വേരിനു ആഴത്തിലേയ്ക്കു പോകുവാൻ ഇടം ഒരുക്കാത്തതിനാൽ“. (“അതിശയോക്തി“, “ആശയവിശേഷണം“ ഇവ കാണുക).
വചനം നിമിത്തം –“വചനസന്ദേശം നിമിത്തം“.
അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു – “അവൻ വളരെ വേഗത്തിൽ പിന്മാറിപ്പോകുന്നു“. അല്ലെങ്കിൽ “അവൻ പെട്ടെന്നുതന്നേ തന്റെ വിശ്വാസം ത്യജിച്ചുകളയുന്നു“. (“ഭാഷാശൈലി“ കാണുക).
Matthew 13:22
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു. ഇവിടെ അവൻ 13:8ൽ പറഞ്ഞ ഉപമയുടെ അർത്ഥം വിശദീകരിക്കുന്നു.
മുള്ളിനിടയിൽ (വിതയ്ക്കപ്പെട്ടതോ) വിതയ്ക്ക പ്പെട്ടവനോ....നല്ല നിലത്തു (വിതയ്ക്കപ്പെട്ടതോ) വിതയ്ക്കപ്പെട്ടവനോ
ഈ വാക്യഭാഗം അക്ഷരാർത്ഥത്തിൽ പരിഭാഷപ്പെടുത്തുമ്പോൾ ശരിയായ ആശയം ലഭിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അതു യുക്തിസഹമല്ലെങ്കിൽ വായനക്കാരനു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ, ഈ ഉപമയിലെ വിതയ്ക്കുന്നവൻ യേശു ആണെന്നും; വിത്തു ദൈവവചനമാണെന്നും, മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടത് വചനം കേട്ട മനുഷ്യനാണെന്നും വ്യക്തമാകത്തക്കരീതിയിൽ പരിഭാഷപ്പെടുത്തുവാൻ ശ്രമിക്കുക. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “മുള്ളിനിടയിൽ വിതയ്ക്കപ്പെട്ട വിത്തിന്റെ സ്ഥിതി ഇതാണു“. (“ഉപമ“,“ശബ്ദലോപം“ ഇവ കാണുക)..
വചനം – “വചനസന്ദേശം“.
ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് അവൻ നിഷ്ഫലനായിത്തീരുന്നു – ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “കളകൾ നല്ല ചെടികളുടെ വളർച്ചയെ തടയുന്നതുപോലെ ഈ ലോകത്തി ന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും ഈ മനുഷ്യനെ നിഷ്ഫലനാക്കിത്തീർക്കുന്നു.“ (“രൂപകം“ കാണുക).
ഈ ലോകത്തിന്റെ ചിന്ത – മനുഷ്യർ ആകുലപ്പെടാറുള്ള ഈ ലോകസംബന്ധമായ കാര്യങ്ങൾ“.
നിഷ്ഫലരായിത്തീരുന്നു – “ഫലം പുറപ്പെടുവി ക്കാത്തവരായിത്തീരുന്നു“.
ഇവനാകുന്നു യഥാർത്ഥമായ ഫലം പുറപ്പെടുവിക്കയും ശരിയായ വിളവു നൽകുകയും ചെയ്യുന്നവൻ
“ഇവരാകുന്നു ഫലം പുറപ്പെടുവിക്കുകയും അതിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നവർ“. അല്ലെങ്കിൽ “ആരോഗ്യമുള്ള ചെടികൾ നല്ല വിളവു നൽകുന്നതുപോലെ, ഇങ്ങനെയുള്ള മനുഷ്യർ നല്ല ഫലം നൽകുന്നവരായിരിക്കുന്നു“. (“രൂപകം“, “ഉപമ“ ഇവ കാണുക).
Matthew 13:24
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
യേശു മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു. – യേശു പുരുഷാരത്തോടു മറ്റൊരു ഉപമ പറഞ്ഞു.
സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു വിത്തു വിതച്ചതിനോടു സദൃശം – പരിഭാഷയിൽ സ്വർഗ്ഗരാജ്യത്തെ ഒരു മനുഷ്യനോടു തുലനം ചെയ്യാതിരിപ്പാൻ ശ്രദ്ധിക്കേണ്ടതാണു. ഇവിടെ സ്വർഗ്ഗരാജ്യം ഈ ഉപമയിൽ പറഞ്ഞിരിക്കുന്ന സ്ഥിതിവിശേഷത്തോടാണു സാദൃശപ്പെടുത്തിയിരിക്കുന്നത്.(യു.ഡി.ബി. കാണുക).
“നല്ല വിത്ത് –“‘നല്ല ഭക്ഷ്യധാന്യത്തിന്റെ വിത്ത്“ അല്ലെങ്കിൽ “നല്ല ധാന്യത്തിന്റെ വിത്ത്. “.ഈ ഉപമ കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്ക് യേശു ഗോതമ്പിനെക്കുറി ച്ചാണുപറയുന്നത് എന്നു മനസ്സിലായിരുന്നു എന്നു കരുതാം. (“വ്യക്തവും അന്തർലീനവും“ കാണുക).
അവന്റെ ശത്രു വന്നു – “അവന്റെ ശത്രു വയലിലേയ്ക്കു വന്നു“.
കളകൾ
ഈ പദം “ദോഷകരമായ വിത്ത്“ എന്നോ “കളകളുടെ വിത്ത്“ എന്നോ പരിഭാഷപ്പെടുത്താം. ഈ കളകൾ ചെറുതായിരിക്കുമ്പോൾ കാഴ്ച്ചയ്ക്ക് നല്ല ചെടിയെപ്പോലെ തോന്നും, എന്നാൽ അതു വളർന്നു വലിയതാകുമ്പോൾ അതിന്റെ ധാന്യമണികൾ വിഷമുള്ളവയായിരിക്കും.
ഞാറു വളർന്നു കതിരായപ്പോൾ
“ഗോതമ്പു മുളച്ചുവളർന്നു കതിരായപ്പോൾ“ അല്ലെങ്കിൽ “ഗോതമ്പുചെടി വളർന്നുവന്നപ്പോൾ“.
അവയ്ക്കു കതിരായപ്പോൾ
“വിളവു ഉണ്ടായപ്പോൾ“ അല്ലെങ്കിൽ “ഗോതമ്പുചെടിയിൽ കതിർ ഉണ്ടായപ്പോൾ“.
അപ്പോൾ കളയും കാണാൻ തുടങ്ങി – മറ്റൊരു പരിഭാഷ : “അപ്പോൾ ഗോതമ്പിന്റെ ഇടയിൽ കളയും വളർന്നുവന്നിട്ടുള്ളതായി ജനങ്ങൾക്കു കാണാൻ കഴിഞ്ഞു.
Matthew 13:27
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു. ഇവിടെ കളകളുടെ ഉപമ തുടരുന്നു.
വീട്ടുടയവൻ
ഇത് വയലിൽ നല്ല വിത്തു വിതച്ച മനുഷ്യൻ തന്നേയാണു.
വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? – “നീ നിന്റെ വയലിൽ നല്ല വിത്താണു വിതച്ചത്“. വീട്ടുടയവൻ തന്റെ ദാസന്മാരെക്കൊണ്ടായിരിക്കാം വയലിൽ വിത്തു വിതപ്പിച്ചത്. (യു.ഡി.ബി. കാണുക; “ആലങ്കാരികചോദ്യം“ കാണുക;“ആശയവിശേഷണം“ കാണുക).
അവൻ അവരോടു പറഞ്ഞു – “വീട്ടുടയവൻ ദാസന്മാരോടു പറഞ്ഞു.“
ഞങ്ങൾപോയി അതു പറിച്ചുകൂട്ടുവാൻ നിനക്കു സമ്മതമുണ്ടോ? – “ഞങ്ങൾ“ എന്ന വാക്കു ദാസന്മാരെ കുറിക്കുന്നു.
പറിച്ചുകൂട്ടുവാൻ
“കളകൾ പറിച്ചുകൂട്ടി“ ദൂരെ കളയുവാൻ.(“വ്യക്തവും അന്തർലീനവും“ കാണുക).
Matthew 13:29
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു. ഈ വാക്യങ്ങളിൽ കളകളുടെ ഉപമ പൂർത്തിയാകുന്നു.
വീട്ടുടയവൻ പറഞ്ഞു – “വീട്ടുടയവൻ തന്റെ ദാസന്മാരോടു പറഞ്ഞു“.
കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോട് “മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും“ കല്പിക്കും – ഈ വാക്യം നിങ്ങൾക്ക് അന്വാഖ്യാനരൂപ ത്തിൽ പരിഭാഷപ്പെടുത്തുവാൻ സാധിക്കും :“ഞാൻ കൊയ്ത്തുകാരോട് ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കൽപ്പിക്കും“.(“സംഭാഷണ ഉദ്ധരണികൾ“ കാണുക).
എന്റെ കളപ്പുര –കളപ്പുര, കൊയ്തെടുത്ത ധാന്യങ്ങൾ തോട്ടത്തിൽതന്നേ ശേഖരിച്ചുവെക്കുവാൻ ഉപയോഗിക്കുന്ന കെട്ടിടമാണു.
Matthew 13:31
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
യേശു മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു – “യേശു പുരുഷാരത്തോട് മറ്റൊരു ഉപമ പറഞ്ഞു“.
സ്വർഗ്ഗരാജ്യം.... സദൃശം – ഈ പ്രയോഗം 13:24ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
കടുകുമണി – വലിയ ചെടിയായി വളരുന്ന ഏറ്റവും ചെറിയ ഒരു വിത്ത്.(“അപരിചിതപദങ്ങളുടെ പരിഭാഷ“ കാണുക)
അതു എല്ലാ വിത്തിലും ചെറിയതെങ്കിലും –യേശുവിന്റെ കേൾവിക്കാർക്കു അറിയാമായിരുന്ന ഏറ്റവും ചെറിയ വിത്ത് കടുകുമണിയായിരുന്നു.(“വ്യക്തവും അന്തർലീനവും“ കാണുക).
എന്നാൽ അതു വളർന്നപ്പോൾ
“ആ ചെടി വളർന്നപ്പോൾ“.
ഒരു വൃക്ഷമായിത്തീരുന്നു – “ഏറ്റവും വലിയ ചെടിയായിത്തീരുന്നു“. (“അതിശയോക്തി“,“ഉപമ“,“അപരിചിതപദങ്ങളുടെ പരിഭാഷ“ എന്നിവ കാണുക).
ആകാശത്തിലെ പറവകൾ
“പക്ഷികൾ“. (“ഭാഷാശൈലി“ കാണുക).
Matthew 13:33
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
യേശു അവരോടു മറ്റൊരു ഉപമ പറഞ്ഞു – “തുടർന്ന് യേശു പുരുഷാരത്തോട് മറ്റൊരു ഉപമ പറഞ്ഞു“.
സ്വർഗ്ഗരാജ്യം.....സദൃശം – ഈ പ്രയോഗം മുൻസന്ദർഭങ്ങ ളിൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
മൂന്നു പറ മാവു – “ഒരു വലിയ അളവു ധാന്യമാവു“. അല്ലെങ്കിൽ നിങ്ങളുടെ നാട്ടിൽ ഒരു വലിയ അളവു ധാന്യമാവു അളക്കാൻ ഉപയോഗിക്കുന്ന അളവിനെ കുറിക്കുന്ന പദം ഉപയോഗിക്കുക. (യു.ഡി.ബി. കാണുക).
എല്ലാം പുളിച്ചുവരുവോളം – മാവു മുഴുവൻ പുളിച്ചുവരുവോളം, ഇതിൽ അന്തർലീനമായിരിക്കുന്ന അർത്ഥം, പുളിമാവ്(യീസ്റ്റ്) ഈ മൂന്നു പറ ധാന്യമാവിൽ ചേർന്നപ്പോൾ മുഴുവനും പുളിച്ച് അപ്പം ചുടുന്നതിനു പാകമായ ഒരു പിണ്ഡമായിത്തീർന്നു.(“ വ്യക്തവും അന്തർലീനവും“കാണുക).
Matthew 13:34
യേശു ഒരു വലിയ പുരുഷാരത്തോട് ദൈവരാജ്യം ഏതിനോടു സദൃശം എന്നു വിശദമാക്കുന്ന ഓരോരോ ഉപമകൾ പറയുന്നതു തുടരുന്നു.
ഇത് ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല. – ഇവിടെ ,“ ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ ഒന്നും പറഞ്ഞില്ല“ എന്ന പ്രസ്താവന, അവൻ അവരോട് ഉപമകളായിട്ടാണു സംസാരിച്ചത് എന്ന സത്യത്തെ ഉറപ്പിക്കുന്നതാണു.
ഇത് ഒക്കെയും – 13:1 മുതൽ യേശു പഠിപ്പിച്ച കാര്യങ്ങൾ മുഴുവൻ ഈ പരാമർശത്തിൽ അടങ്ങിയിരി ക്കുന്നു.
ഉപമ കൂടാതെ അവൻ അവരോട് ഒന്നും പറഞ്ഞില്ല – “ഉപമകളാലല്ലാതെ അവൻ അവരെ ഒന്നും പഠിപ്പിച്ചില്ല“. മറ്റൊരു പരിഭാഷ : “അവൻ അവരോടു പറഞ്ഞതു മുഴുവൻ ഉപമകളായിട്ടായിരുന്നു“.(“അതിശയോക്തി“, “ഇരട്ടനിഷേധം“ ഇവ കാണുക).
എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതി വന്നു – ഇത് കർത്തരി പ്രയോഗത്തിൽ പരിഭാഷപ്പെടുത്തുവാൻ കഴിയും : “ദൈവം പ്രവാചകന്മാരിൽ ഒരുവനോടു നൂറ്റാണ്ടുകൾക്കപ്പുറം എഴുതുവാൻ അരുളിച്ചെയ്തതനുസരിച്ച് എഴുതിയ കാര്യങ്ങൾക്ക് ഇതിനാൽ നിവൃത്തി വന്നു.(യു.ഡി.ബി.). (“കർത്തരി അല്ലെങ്കിൽ കർമ്മണി“കാണുക).
അവൻ പറഞ്ഞപ്പോൾ – “പ്രവാചകൻ പറഞ്ഞപ്പോൾ“.
ഗൂഢമായത് – ഇത് കർത്തരിപ്രയോഗത്തിലാക്കി പരിഭാഷപ്പെടുത്തുവാൻ കഴിയും : “ദൈവം മറച്ചുവെച്ചിരുന്ന സത്യങ്ങൾ“. (“കർത്തരി അല്ലെങ്കിൽ കർമ്മണീ“ കാണുക).
ലോകസ്ഥാപനം മുതൽ
“ലോകാരംഭം മുതൽ“, അല്ലെങ്കിൽ “ദൈവം ഈ ലോകത്തെ സൃഷ്ടിച്ച കാലം മുതൽ“.
Matthew 13:36
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു ഉപമയുടെ അർത്ഥം വിശദമാക്കുന്നു.
വീട്ടിൽ വന്നു – “ വീട്ടിനകത്തു പ്രവേശിച്ചു“. അല്ലെങ്കിൽ, “അവൻ പാർത്തിരുന്ന വീടിന്റെ ഉള്ളിൽ കയറി.“.
വിതയ്ക്കുന്നവൻ
“വിതക്കാരൻ“.
മനുഷ്യപുത്രൻ
യേശു തന്നെക്കുറിച്ചു തന്നേയാണു പരാമർശിക്കുന്നത്.
രാജ്യത്തിന്റെ പുത്രന്മാർ
“രാജ്യത്തിലെ ജനങ്ങൾ“.
ദുഷ്ടന്റെ പുത്രന്മാർ
“ദുഷ്ടന്റെ അധീനതയിലുള്ള ജനങ്ങൾ“.
അതു വിതച്ച ശത്രു – “കളകൾ വിതച്ച ശത്രു“.
ലോകാവസാനം – “യുഗാവസാനം“.
Matthew 13:40
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമയുടെ അർത്ഥം വിശദമാക്കുന്നു.
കള കൂട്ടി തീയിലിട്ടു ചുടും പോലെ – ഇത് കർത്തരിപ്രയോഗത്തിലാക്കി ഇങ്ങനെ പരിഭാഷപ്പെടുത്താം : “മനുഷ്യർ കള കൂട്ടി തീയിൽ ഇട്ടുചുടും പോലെ“(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ലോകാവസാനം – “യുഗാവസാനം“.
മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും – ഇവിടെ യേശു തന്നെക്കുറിച്ചുതന്നേയാണു സംസാരിക്കുന്നത്. ഇതു മറ്റൊരു വിധത്തിൽ പരിഭാഷപ്പെടുത്താം : “മനുഷ്യപുത്രനായ ഞാൻ എന്റെ ദൂതന്മാരെ അയയ്ക്കും“.
അധർമ്മം പ്രവർത്തിക്കുന്നവർ
“അധർമ്മപ്രവൃത്തികൾ ചെയ്യുന്നവർ“., അല്ലെങ്കിൽ “ദുഷ്ടമനുഷ്യർ“.
തീച്ചൂള – ഇത്, “ഭായാനകമായ തീച്ചൂള“ എന്നു പരിഭാഷപ്പെടുത്തുവാൻ കഴിയും. “തീച്ചൂള“ എന്ന പദം പരിചിതമല്ലെങ്കിൽ, “തീയടുപ്പ്“ എന്നു പരിഭാഷപ്പെടുത്താം.
സൂര്യനെപ്പോലെ പ്രകാശിക്കും – “സൂര്യനെപ്പോലെ തെളിഞ്ഞുപ്രകാശിക്കും“. (“ഉപമ“ കാണുക).
ചെവിയുള്ളവൻ കേൾക്കട്ടെ – ചില ഭാഷകളിൽ ഇത് മദ്ധ്യമപുരുഷസർവ്വനാമം ഉപയോഗിച്ചു ചെയ്യുമ്പോഴാണു കൂടുതൽ സ്വാഭാവികത തോന്നുക : “ചെവിയുള്ള നിങ്ങൾ, കേൾക്കുക‘, അല്ലെങ്കിൽ “നിങ്ങൾക്കു ചെവിയുണ്ട്, അതിനാൽ ശ്രദ്ധിക്കുക“. (“ഉത്തമപുരുഷസർവ്വനാമം“, “മദ്ധ്യമപുരുഷസർവ്വനാമം “പ്രഥമപുരുഷസർവ്വനാമം“ ഇവ കാണുക).“
Matthew 13:44
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമയുടെ അർത്ഥം വിശദമാക്കുന്നതു തുടരുന്നു. ഈ രണ്ട് ഉപമകളിൽ സ്വർഗ്ഗരാജ്യം എങ്ങനെയുള്ളത് എന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുവാൻ യേശു രണ്ടു സാദൃശങ്ങൾ ഉപയോഗിച്ചു. (“ഉപമ“ കാണുക).
സ്വർഗ്ഗരാജ്യം.....സദൃശം – ഈ പ്രയോഗം മുൻസന്ദർഭങ്ങ ളിൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക
വയലിൽ ഒളിച്ചുവെച്ച നിധി – നിധി എന്നത് വളരെ വിലയുള്ളതും അമൂല്യവുമായ സമ്പാദ്യം അല്ലെങ്കിൽ ശേഖരമാണു. ഇത് കർത്തരിപ്രയോഗത്തിൽ പരിഭാഷപ്പെടു ത്തുവാൻ സാധിക്കും : “ഒരാൾ തന്റെ വയലിൽ ഒളിച്ചുവെച്ച നിധി“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഒളിച്ചുവെച്ച – “മറച്ചുവെച്ച).
തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങുന്നു – ഈ വാക്യഭാഗത്തിന്റെ ആന്തരാർത്ഥം ഇതാണു : ആ മനുഷ്യൻ ആ വയലിൽ ഒളിച്ചുവെച്ച നിധി സ്വന്തമാക്കുന്നതിനുവേണ്ടി ആ വയൽ മുഴുവൻ വിലയ്ക്കു വാങ്ങുന്നു.(“വ്യക്തവും അന്തർലീനവും“ കാണുക).
ഒരു വ്യാപാരി – വ്യാപാരി, ദൂരസ്ഥലങ്ങളിൽനിന്നു പോലും കച്ചവടച്ചരക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കച്ചവടക്കാരൻ അല്ലെങ്കിൽ മൊത്തക്കച്ചവടക്കാര നാണു.
വിലയേറിയ മുത്ത് അന്വേഷിക്കുന്ന – ഇതിന്റെ ആന്തരാർത്ഥം, ആ മനുഷ്യൻ തനിക്കു വാങ്ങുന്നതിനായി വിലയേറിയ മുത്ത് എവിടെ ഉണ്ട് എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണു. (“വ്യക്തവും അന്തർലീനവും“ കാണുക).
വിലയേറിയ മുത്ത് – ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “ശ്രേഷ്ഠമായ മുത്ത്“ അല്ലെങ്കിൽ “മനോഹരമായ മുത്ത്“. “മുത്ത്“ എന്നത് കടലിന്റെ അടിഭാഗത്ത് മുത്തുച്ചിപ്പികൾ ക്കുള്ളിൽ രൂപപ്പെട്ടുവരുന്ന നേർത്തതും കടുപ്പമുള്ളതും തിളങ്ങുന്നതുമായി വെളുത്ത നിറത്തിലോ ഇളം നിറത്തിലോ ഉള്ള മണികളാണു. രത്നങ്ങൾപോലെ വിലയേറിയ ഈ കല്ല് അതിവിശിഷ്ടമായ ആഭരണനിർമ്മാണത്തിനായി ഉപയോഗി ക്കുന്നു.
Matthew 13:47
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമയുടെ അർത്ഥം വിശദമാക്കുന്നതു തുടരുന്നു. ഈ ഉപമയിലും സ്വർഗ്ഗരാജ്യം എങ്ങനെയുള്ളത് എന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കു വാൻ യേശു രണ്ടു സാദൃശങ്ങൾ ഉപയോഗിക്കുന്നു.(“ഉപമ“ കാണുക ).
സ്വർഗ്ഗരാജ്യം.....സദൃശം – ഈ പ്രയോഗം മുൻസന്ദർഭങ്ങ ളിൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും....ഒരു വലയോടു സദൃശം ഇത് കർത്തരിപ്രയോഗത്തിലാക്കി പരിഭാഷപ്പെ ടുത്താം : “ഒരു മീൻപിടുത്തക്കാരൻ കടലിൽ ഇടുന്ന വലയോടു സദൃശം“.
കടലിൽ ഇടുന്ന വല – “തടാകത്തിൽ വീശിയെറിയുന്ന വല“.
എല്ലാവക മീനും പിടിക്കുന്ന – “എല്ലാ തരത്തിലുമുള്ള മീനുകൾ കയറുന്ന“.
വലിച്ചു കരയ്ക്കു കയറ്റി – വല വലിച്ചു കരയിൽ കൊണ്ടുവന്നു. അല്ലെങ്കിൽ “വല കരയിലേയ്ക്കു വലിച്ചു കൊണ്ടുവന്നു“.
നല്ലതു – “നല്ല മത്സ്യങ്ങൾ.
ചീത്ത (സാധനങ്ങൾ) – “ചീത്ത മത്സ്യങ്ങൾ“ അല്ലെങ്കിൽ “ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ“.
എറിഞ്ഞുകളഞ്ഞു – “അവയെ പാത്രങ്ങളിൽ കൂട്ടിവെച്ചില്ല“.
Matthew 13:49
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമയുടെ അർത്ഥം വിശദമാക്കുന്നതു തുടരുന്നു.
ലോകാവസാനത്തിൽ
“യുഗാവസാനത്തിൽ“.
ദൂതന്മാർ പുറപ്പെട്ട് – “പുറപ്പെട്ടുവന്ന്“, അല്ലെങ്കിൽ
“പുറപ്പെട്ടുപോയിട്ട്“, അല്ലെങ്കിൽ “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന്“.
(അവരെ) തീച്ചൂളയിൽ ഇട്ടുകളയും – “ദുഷ്ടന്മാരെ തീച്ചൂളയിൽ എറിഞ്ഞുകളയും“.
തീച്ചൂള – ഇത് “ഭയാനകമായ തീച്ചൂള“ എന്നു പരിഭാഷപ്പെടുത്തുവാൻ കഴിയും. ഇത് നരകത്തിലെ തീയെ സൂചിപ്പിക്കുന്ന ഒരു രൂപകമാണു. ഇത് പഴയനിയമ വേദഭാഗമായ ദാനിയേൽ 3:6ൽ കാണുന്ന “എരിയുന്ന തീച്ചൂള“യെ പ്രതിബിംബിപ്പിക്കുന്നതാണു.(“രൂപകം“ കാണുക).“തീച്ചൂള“ എന്ന പദം പരിചിതമല്ലെങ്കിൽ, “തീയടുപ്പ്“ എന്ന പദം ഉപയോഗിക്കാം.
അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും – “അവിടെ ദുഷ്ടമനുഷ്യർ കരയുകയും പല്ലു കടിക്കുകയും ചെയ്തുകൊണ്ടിരിക്കും.
Matthew 13:51
യേശു തന്റെ ശിഷ്യന്മാരുമായി ഒരു വീട്ടിൽ എത്തി, ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമയുടെ അർത്ഥം വിശദമാക്കുന്നതു തുടരുന്നു.
ഇതെല്ലാം നിങ്ങൾ ഗ്രഹിച്ചുവോ? എന്നതിനു ശിഷ്യന്മാർ “ഉവ്വ്“ എന്നു അവനോടു മറുപടി പറഞ്ഞു – ആവശ്യമെങ്കിൽ ഇത് ഒരു അന്വാഖ്യാന ഉദ്ധരണിയായി മാറ്റാവുന്നതാണു : “യേശു അവരോട് ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ എന്നു ചോദിച്ചു, അവർ അതിനു ,ഉവ്വ് ഗ്രഹിച്ചു എന്നു മറുപടിയും നൽകി“ (“സംഭാഷണ ഉദ്ധരണികൾ“ കാണുക).
സ്വർഗ്ഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന – “സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവു പ്രാപിച്ച“.
നിക്ഷേപത്തിൽനിന്ന് – നിക്ഷേപം എന്നത് അത്യന്തം വിലയേറിയതും അമൂല്യവുമായ ഒരു സമ്പാദ്യമാണു. ഇവിടെ ഇതിന്റെ അർത്ഥം, ഈ നിക്ഷേപം സ്വരൂപിച്ചിരിക്കുന്ന സ്ഥലം, അല്ലെങ്കിൽ “ഭണ്ഡാരഗൃഹം“, അല്ലെങ്കിൽ “സംഭരണമുറി“ എന്നാണു.
Matthew 13:54
ഇവിടെ യേശു തന്റെ പിതൃനഗരത്തിൽ ചെന്ന് അവരുടെ പള്ളിയിൽ ഉപദേശിച്ചപ്പോൾ അവർ അവനെ തള്ളിക്കളഞ്ഞതിനെക്കുറിച്ചുള്ള ചരിത്രവിവരണമാണു നൽകിയിട്ടുള്ളത്.
അവന്റെ സ്വന്തം നാട്ടിൽ
“അവന്റെ പിതൃനഗരത്തിൽ“ അല്ലെങ്കിൽ “അവൻ പാർക്കുന്നപട്ടണത്തിൽ“ (യു.ഡി.ബി. കാണുക).
അവരുടെ പള്ളിയിൽ
“അവരുടെ“ എന്നു പറഞ്ഞിരി ക്കുന്നത് ആ നാട്ടിലുള്ള ജനങ്ങളുടെ എന്ന അർത്ഥത്തിലാണു.
അവർ വിസ്മയിച്ചു – “അവർ ആശ്ചര്യപ്പെട്ടു“.
ഈ വീര്യപ്രവൃത്തികൾ
ഈ വീര്യപ്രവൃത്തികൾ ചെയ്യുന്നതിനുള്ള അധികാരശക്തികൾ അവനു എവിടെനിന്നാണു ലഭിക്കുന്നത്? (”ശബ്ദലോപം“ കാണുക).
ഇവൻ തച്ചന്റെ മകൻ അല്ലയോ? – തച്ചൻ അല്ലെങ്കിൽ ആശാരി, മരംകൊണ്ടോ കല്ലുകൊണ്ടോ സാധനങ്ങൾ ഉണ്ടാക്കുന്ന വിദഗ്ദ്ധതൊഴിലാളിയാണു. “തച്ചൻ“ എന്ന പദം പരിചിതമല്ലെ ങ്കിൽ,“ശില്പി“ എന്ന പദം ഉപയോഗിക്കുക.
Matthew 13:57
ഇവിടെ യേശു തന്റെ പിതൃനഗരത്തിൽ ചെന്ന് അവരുടെ പള്ളിയിൽ ഉപദേശിച്ചപ്പോൾ അവർ അവനെ തള്ളിക്കളഞ്ഞ തിനെക്കുറിച്ചുള്ള ചരിത്രവിവരണം തുടരുന്നു.
അവർ അവങ്കൽ ഇടറിപ്പോയി – “യേശുവിന്റെ സ്വന്തപട്ടണത്തിലെ ജനങ്ങൾ അവനെ അവഗണിച്ചുകളഞ്ഞു“. അല്ലെങ്കിൽ “അവർ അവനെ സ്വീകരിക്കുവാൻ മനസ്സു വെച്ചില്ല“.
ഒരു പ്രവാചകൻ തന്റെ....അല്ലാതെ ബഹുമാനമില്ലാത്ത വൻ അല്ല“. – “ഒരു പ്രവാചകൻ എല്ലായിടത്തും ബഹുമാനി ക്കപ്പെടുന്നു“, അല്ലെങ്കിൽ “ഒരു പ്രവാചകനു എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു“. അല്ലെങ്കിൽ “എല്ലായിടങ്ങളിലും ജനങ്ങൾ പ്രവാചകനെ ബഹുമാനിക്കുന്നു“
അവന്റെ പിതൃനഗരത്തിൽ
“അവന്റെ സ്വന്തനാട്ടിൽ“, അല്ലെങ്കിൽ “അവന്റെ സ്വന്തപട്ടണത്തിൽ“.
അവന്റെ സ്വന്തഭവനത്തിൽ “അവന്റെ സ്വന്തവീട്ടിൽ“.
അവൻ അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല – “യേശു തന്റെ സ്വന്തപട്ടണത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.“