Matthew 14
Matthew 14:1
അദ്ധ്യായം 12ലെ സംഭവങ്ങൾ ഇവിടെ പറയുന്ന സംഭവങ്ങൾക്കു മുമ്പു സംഭവിച്ചതാണു.
ആ കാലത്ത് – “ആ നാളുകളിൽ“ അല്ലെങ്കിൽ “യേശു ഗലീലയിൽ ശുശ്രൂഷിച്ചുകൊണ്ടിരുന്ന സമയത്ത്“.
ഇടപ്രഭുവായ ഹെരോദാവ് – യിസ്രായേൽദേശത്തിന്റെ നാലിൽ ഒരു ഭാഗത്തെ ഭരണാധികാരിയായിരുന്ന ഹെരോദ് അന്തിപ്പാസ്. (“നാമപദങ്ങളുടെ പരിഭാഷ“ കാണുക).
യേശുവിന്റെ ശ്രുതി കേട്ടിട്ട് –“യേശുവിന്റെ പ്രവൃത്തികളെ ക്കുറിച്ചുള്ള വാർത്തകൾ കേട്ടിട്ട്“ അല്ലെങ്കിൽ “യേശുവിന്റെ കീർത്തിയെക്കുറിച്ചു കേട്ടിട്ട്“.
അവൻ ....പറഞ്ഞു – ഹെരോദാവ് പറഞ്ഞു.
Matthew 14:3
ഇവിടെ ഹെരോദാവ് യോഹന്നാൻസ്നാപകനെ കൊല ചെയ്തതു സംബന്ധിച്ച ചരിത്രവിവരണം തുടരുന്നു.
ഹെരോദാവ് യോഹന്നാനെ പിടിച്ചുകെട്ടി തടവിൽ ആക്കിയിരുന്നു
. ഹെരോദാവ് ആജ്ഞ കൊടുത്തതനുസ രിച്ച് അവന്റെ പടയാളികളായിരിക്കാം ഈ കാര്യങ്ങൾ അവനുവേണ്ടി ചെയ്തത്.(“ആശയവിശേഷണം“ കാണുക).
ഹെരോദാവ് അവനെ (യോഹന്നാനെ) പിടിച്ചു – “ഹെരോദാവ് യോഹന്നാനെ അറസ്റ്റ് ചെയ്യിച്ചു.“
‘അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല‘ എന്നു യോഹന്നാൻ അവനോടുപറഞ്ഞതുകൊണ്ടു തന്നേ – “യോഹന്നാൻ അവനോട്, അവളെ അവന്റെ ഭാര്യയായി വെച്ചുകൊണ്ടിരിക്കുന്നത് അവന്റെ നീതിക്കു നിരക്കുന്നതല്ല എന്നു പറഞ്ഞിരുന്നു“.(“സംഭാഷണ ഉദ്ധരണികൾ“ കാണുക).
യോഹന്നാൻ അവനോട് പറഞ്ഞിരുന്നു – “ യോഹന്നാൻ ഹെരോദാവിനോടു പറഞ്ഞുകൊണ്ടിരുന്നു“.(യു.ഡി.ബി. കാണുക).
വിഹിതമല്ല – യു.ഡി.ബി. നിരീക്ഷിച്ചിരിക്കുന്നത്, ഹെരോദാവ് ഹെരോദ്യയെ തന്റെ ഭാര്യയായി വെച്ചുകൊണ്ടിരുന്ന കാലത്ത് അവളുടെ യഥാർത്ഥ ഭർത്താവായ ഫിലിപ്പോസ് ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാണു. അതു നിയമവിരുദ്ധമായിരുന്നു. മോശെയുടെ ന്യായപ്രമാണകല്പനയനുസരിച്ചും ഒരാൾ തന്റെ സഹോദരഭാര്യയെ സ്വന്തം ഭാര്യയായി വെച്ചുകൊണ്ടിരിക്കു ന്നത് അധർമ്മമായിരുന്നു.
Matthew 14:6
ഇവിടെ ഹെരോദാവ് യോഹന്നാൻസ്നാപകനെ കൊല ചെയ്തതു സംബന്ധിച്ച ചരിത്രവിവരണം തുടരുന്നു.
സഭാമദ്ധ്യേ – ഹെരോദാവിന്റെ ജന്മദിനാഘോഷത്തിനായി അവിടെ കടന്നുവന്ന അതിഥികളുടെ മദ്ധ്യേ.(“വ്യക്തവും അന്തർലീനവും“ കാണുക)‘
Matthew 14:8
ഇവിടെ ഹെരോദാവ് യോഹന്നാൻസ്നാപകനെ കൊല ചെയ്തതു സംബന്ധിച്ച ചരിത്രവിവരണം തുടരുന്നു.
അവൾ തന്റെ അമ്മയുടെ നിർദ്ദേശപ്രകാരം –AT : “അവളുടെ അമ്മ നിർദ്ദേശിച്ചതനുസരിച്ച്“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഉപദേശിച്ചു – “പറഞ്ഞു മനസ്സിലാക്കി“.
എന്തു ചോദിക്കേണം എന്നു – ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “എന്താണു ചോദിക്കേണ്ടതെന്നു“. ഈ വാക്കുകൾ മൂലഭാഷയായ ഗ്രീക്കിൽ ഇല്ല. അത് സന്ദർഭത്തിൽ നിന്നു മനസ്സിലാക്കുവാൻ കഴിയുന്ന വ്യംഗ്യമായ ആശയമാണു. (“വ്യക്തവും അന്തർലീനവും“ കാണുക).
അവൾ പറഞ്ഞു – “അവൾ“ എന്ന സർവ്വനാമം ഹെരോദ്യയുടെ മകളെ സൂചിപ്പിക്കുന്നു.
താലം
വലിയ തളിക
അവളുടെ അപേക്ഷ കേട്ടപ്പോൾ രാജാവു വളരെ ദു:ഖിച്ചു – “അവളുടെ അപേക്ഷ് രാജാവിനെ ദു:ഖിപ്പിച്ചു.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
രാജാവ് – ഇടപ്രഭുവായ ഹെരോദ് അന്തിപ്പാസ് (14:1).
Matthew 14:10
ഇവിടെ ഹെരോദാവ് യോഹന്നാൻസ്നാപകനെ കൊല ചെയ്തതു സംബന്ധിച്ച ചരിത്രവിവരണം തുടരുന്നു.
അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്ന് ബാലികയ്ക്കു കൊടുത്തു – ”ഒരാൾ അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്ന് ബാലികയ്ക്കു കൊടുത്തു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
താലം – ഒരു വലിയ തളിക.
ബാല – ബാലിക; അവിവാഹിതയായ ഒരു പെൺകുട്ടി.
അവന്റെ ശിഷ്യന്മാർ
“യോഹന്നാന്റെ ശിഷ്യന്മാർ“.
ഉടൽ
“മൃതശരീരം“.
പിന്നെ വന്നു യേശുവിനെ അറിയിച്ചു – “യോഹന്നാന്റെ ശിഷ്യന്മാർ യോഹന്നാൻസ്നാപകനു സംഭവിച്ച കാര്യങ്ങൾ വന്ന് യേശുവിനെ അറിയിച്ചു. “(“വ്യക്തവും അന്തർലീനവും“ കാണുക).
Matthew 14:13
ഇവിടെ ഹെരോദാവ് യോഹന്നാൻസ്നാപകനെ കൊല ചെയ്തതു സംബന്ധിച്ച ചരിത്രവിവരണം തുടരുന്നു.
അതു കേട്ടിട്ട് – “യോഹന്നാനു സംഭവിച്ച കാര്യങ്ങൾ കേട്ടിട്ട്“ അല്ലെങ്കിൽ “യോഹാന്നാനെ കൊന്നുകളഞ്ഞതിനെ ക്കുറിച്ചുള്ള വാർത്തകൾ കേട്ടിട്ട്“ (“വ്യക്തവും അന്തർലീനവും“ കാണുക).
അവൻ വേറിട്ടു പിൻവാങ്ങി – അവൻ പുരുഷാരത്തെ വിട്ട് ദൂരേയ്ക്കുപോയി.
അവിടം വിട്ട് – “ആ സ്ഥലത്തുനിന്ന്.
പുരുഷാരം അതുകേട്ട് – യേശുവും ശിഷ്യന്മാരും എങ്ങോട്ടാണു പോയതെന്ന് പുരുഷാരം കേട്ടപ്പോൾ“(യു.ഡി.ബി. കാണുക). അല്ലെങ്കിൽ “അവൻ അവിടെനിന്നു മാറിപ്പോയ കാര്യത്തെക്കുറിച്ചു പുരുഷാരം കേട്ടപ്പോൾ“.
പുരുഷാരം – “ജനസമൂഹം“ അല്ലെങ്കിൽ “ജനങ്ങൾ“.
യേശു വന്ന് വലിയ പുരുഷാരത്തെ കണ്ടു – യേശു തീരത്ത് എത്തിയപ്പോൾ ഒരു വലിയ പുരുഷാരത്തെ കണ്ടു“.
Matthew 14:15
നിർജ്ജനപ്രദേശത്ത് യേശുവിനെ അനുഗമിച്ച പുരുഷാരത്തിനു അവൻ ഭക്ഷണം കൊടുക്കുന്നു.
ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു – “യേശുവിന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു“.
Matthew 14:16
നിർജ്ജനപ്രദേശത്ത് യേശുവിനെ അനുഗമിച്ച പുരുഷാരത്തിനു അവൻ ഭക്ഷണം കൊടുക്കുന്നു.
അവർ പോകുവാൻ ആവശ്യമില്ല – “പുരുഷാരത്തിനു പോകുവാൻ ആവശ്യമില്ല“.
നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ
ഇവിടെ “നിങ്ങൾ“ എന്ന പദം ബഹുവചനമാണു. ഇതു ശിഷ്യന്മാരെ കുറിക്കുന്നു. (“നീ എന്ന ധാതുപദത്തിന്റെ വിവിധ രൂപങ്ങൾ“ കാണുക).
അവർ അവനോടു പറഞ്ഞു – “ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു“.
അഞ്ചു അപ്പവും രണ്ടു മീനും – “5 അപ്പവും 2 മീനും“. (“സംഖ്യകളുടെ പരിഭാഷ“ കാണൂക).
അത് ഇങ്ങു കൊണ്ടുവരുവിൻ
“അത് എന്റെ കൈയിൽ തരിക“, അല്ലെങ്കിൽ “അപ്പവും മീനും എന്റെ കൈയിൽ തരിക“.
Matthew 14:19
നിർജ്ജനപ്രദേശത്ത് യേശുവിനെ അനുഗമിച്ച പുരുഷാരത്തിനു അവൻ ഭക്ഷണം കൊടുക്കുന്നു
ഇരിക്കുവാൻ കല്പിച്ചു – അല്ലെങ്കിൽ “കിടക്കുവാൻ കല്പിച്ചു“. നിങ്ങളുടെ സമൂഹത്തിലെ ജനങ്ങൾ ഇരുന്നിട്ടാണോ (ചാരിയോ ചെരിഞ്ഞോ) കിടന്നിട്ടാണോ ഭക്ഷണം കഴിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ പദം ഉപയോഗിക്കുക.
അവൻ ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു – “അവന്റെ കൈകളിൽ എടുത്തുയർത്തി“. അവൻ അതു തട്ടിയെടുക്കുകയല്ലായിരുന്നു. (“ഭാഷാശൈലി“ കാണുക).
അഞ്ചു അപ്പം – ‘അഞ്ചപ്പം“ അല്ലെങ്കിൽ “അപ്പം മുഴുവനും“.
സ്വർഗ്ഗത്തേയ്ക്കു നോക്കി – 1) “സ്വർഗ്ഗത്തേയ്ക്കു നോക്കിക്കൊണ്ട്“, 2) “സ്വർഗ്ഗത്തേയ്ക്കു നോക്കിയിട്ട്“.
നിറച്ചെടുത്തു – ശിഷ്യന്മാർ ശേഷിച്ച കഷണങ്ങൾ ശേഖരിച്ചെടുത്തു“.
തിന്നവരോ – “അപ്പവും മീനും ഭക്ഷിച്ചവരോ“. (“വ്യക്തവും അന്തർലീനവും“ കാണുക).
Matthew 14:22
യേശു കടലിന്മീതെ നടക്കുന്നു.
ഉടനെ – “യേശു അയ്യായിരം പേരെ ഭക്ഷണം നൽകി തൃപ്തരാക്കിയശേഷം“
വൈകുന്നേരം ആയപ്പോൾ
“സന്ധ്യയായ ശേഷം“ .അല്ലെങ്കിൽ “ഇരുട്ടായിത്തുടങ്ങിയപ്പോൾ“.
തിരകളാൽ വലഞ്ഞിരുന്നു – “തിരമാലകൾ അടിച്ചുയർന്നതു നിമിത്തം പടകു നിയന്ത്രണാതീത മായി“ അല്ലെങ്കിൽ “തിരമാലകൾ പടകിന്മേൽ ശക്തിയായി അലച്ചുകൊണ്ടിരുന്നു“.
Matthew 14:25
യേശു കടലിന്മീതെ നടക്കുന്നു.
അവൻ കടലിന്മേൽ നടന്നു – “യേശു വെള്ളത്തിന്റെ മുകളിലൂടെ നടന്നുവന്നു.“
അവർ ഭ്രമിച്ചുപോയി – “ശിഷ്യന്മാർവല്ലാതെ ഭയപ്പെട്ടുപോയി“.
ഭൂതം – മരണപ്പെട്ട ആളുടെ ശരീരത്തിൽനിന്നു പുറത്തുവന്ന അവന്റെ ആത്മാവ്.
Matthew 14:28
യേശു കടലിന്മീതെ നടക്കുന്നു.
പത്രൊസ്.... പറഞ്ഞു – “പത്രൊസ് യേശുവിനോടു പറഞ്ഞു“
Matthew 14:31
യേശു കടലിന്മീതെ നടക്കുന്നു.
അല്പവിശ്വാസിയേ – ഇതേ പദപ്രയോഗം 6:30ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.
നീ എന്തിനു സംശയിച്ചു – “നീ സംശയിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല“ (“ആലങ്കാരികചോദ്യം“ കാണുക).
Matthew 14:34
യേശു നിർജ്ജനപ്രദേശത്തുനിന്നു മടങ്ങിവന്ന് ഗലീലയിൽ തന്റെ ശുശ്രൂഷ തുടരുന്നു.
അവർ അക്കരെ എത്തിയപ്പോൾ
“യേശുവും ശിഷ്യ ന്മാരും തടാകം കടന്ന് അക്കരെ എത്തിയപ്പോൾ“.
ഗെന്നേസരെത്ത്ദേശം – ഗലീലാക്കടലിന്റെ വടക്കു പടിഞ്ഞാറെ തീരത്തുള്ള ഒരു ചെറിയ പട്ടണം. (“നാമപദങ്ങളുടെ പരിഭാഷ“ കാണുക).
അവർ ചുറ്റുപാടുമുള്ള നാട്ടിലെല്ലാം ആളയച്ചു – “ആ ദേശത്തിലെ ജനങ്ങൾ നാട്ടിലെല്ലാം ആളയച്ചു“.
അവർ അനുവാദം ചോദിച്ചു – “ദീനം ബാധിച്ചവർ അവനോടു അനുവാദം ചോദിച്ചു“.
വസ്ത്രം – “മേൽക്കുപ്പായം“ അല്ലെങ്കിൽ “അവൻ ധരിച്ചിരുന്ന വസ്ത്രം“.