Matthew 12

Matthew 12:1

ശബ്ബത്തിൽ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നതിനെതിരായി പരീശന്മാർ അവരെ വിമർശിച്ചപ്പോൾ യേശു ശിഷ്യന്മാരെ ന്യായീകരിക്കുന്നു.

വിളഭൂമി

“ധാന്യം വിളഞ്ഞുകിടക്കുന്ന വയൽ“. നിങ്ങളുടെ ഭാഷയിൽ ഗോതമ്പ് പരിചിതമല്ലാത്ത ഒരു ആഹാരവസ്തുവായിരിക്കുകയും “ ധാന്യം“ പൊതുവെ അറിയപ്പെടുകയും ചെയ്യുന്നുവെങ്കിൽ ഇങ്ങനെ പരിഭാഷപ്പെടുത്താം : “അവർ അപ്പം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ധാന്യം വിളയുന്ന വയൽ“.

കതിർ പറിച്ചു തിന്നുതുടങ്ങി.....ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നു

അയൽക്കാരുടെ വിളഭൂമിയിൽനിന്നു കതിർപറിച്ചുതിന്നുന്നതു കല്പനാലംഘനമായി കണക്കാക്കിയിരുന്നില്ല (ആവ.23:25, യു.ഡി.ബി. കാണുക).എന്നാൽ ഇവിടെ ഉയർന്നുവന്ന ചോദ്യം, അപ്രകാരം ന്യായപ്രമാണത്തിനു അനുസൃതമായ ഒരു പ്രവൃത്തി ശബ്ബത്തിൽ ചെയ്യാമോ എന്നതായിരുന്നു.

കതിർ പറിച്ചു (അവ) തിന്നുതുടങ്ങി

“അവ“ എന്നു പറഞ്ഞിരിക്കുന്നത് കതിരുകളെക്കുറിച്ചാണു.

കതിർ

നെൽച്ചെടിപോലെ വളർന്നുപൊങ്ങുന്ന ഗോതമ്പുചെടിയുടെ മുകളിലത്തെ അറ്റത്താണു കതിർ വിളയുന്നത്. കതിരിൽ ആ ചെടിയുടെ പാകമായ ധാന്യമണികൾ അല്ലെങ്കിൽ വിത്തുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരിക്കും.

ഇതാ

മറ്റുപരിഭാഷകൾ : ““കാണുക“, “നോക്കുക“, അല്ലെങ്കിൽ, “ഞാൻ നിങ്ങളോടു പറയുവാൻപോകുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരിക“.

Matthew 12:3

ശബ്ബത്തിൽ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നതിനെതിരായി പരീശന്മാർ അവരെ വിമർശിച്ചപ്പോൾ യേശു ശിഷ്യന്മാരെ ന്യായീകരിക്കുന്നതിന്റെ വിവരണം തുടരുന്നു.

അവരോടു....നിങ്ങൾ

പരീശന്മാർ

നിങ്ങൾ വായിച്ചിട്ടില്ലയോ?

പരീശന്മാർ അവർ വായിച്ചിട്ടുള്ള കാര്യത്തിൽനിന്നു പഠിക്കാത്തതുകൊണ്ട് യേശു അവരെ മൃദുവായി ശാസിക്കുന്നു. മറ്റൊരു പരിഭാഷ : “നിങ്ങൾ വായിച്ചിട്ടുള്ള കാര്യത്തിൽ നിന്ന് നിങ്ങൾ പഠിക്കണം“. (“ആലങ്കാരികചോദ്യം“ കാണുക).

അവൻ.....തനിക്കും

ദാവീദ്.

കാഴ്ചയപ്പം

ദൈവത്തിനായി അർപ്പിക്ക പ്പെട്ട് തിരുസന്നിധിയിൽ വെക്കുന്ന അപ്പം (യു.ഡി.ബി.).

തനിക്കും കൂടെയുള്ളവർക്കും

“ദാവീദിനും അവനോടു കൂടെയുള്ളവർക്കും“.

പുരോഹിതന്മാർക്കു മാത്രം വിഹിതമായ

“പുരോഹിതന്മാർക്കു മാത്രമേ അതു തിന്നുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ“(“ആലങ്കാരികചോദ്യം“ കാണുക).

Matthew 12:5

ശബ്ബത്തിൽ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നതിനെതിരായി പരീശന്മാർ അവരെ വിമർശിച്ചപ്പോൾ യേശു ശിഷ്യന്മാരെ ന്യായീകരിക്കുന്നതിന്റെ വിവരണം തുടരുന്നു.

നിങ്ങൾ....നിങ്ങളോട്

പരീശന്മാർ.

നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?

“നിങ്ങൾ ന്യായപ്രമാണം വായിച്ചിട്ടുണ്ട്. അതിനാൽ അതിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു നിങ്ങൾ അറിയുന്നു“. (“ആലങ്കാരികചോദ്യം“ കാണുക).

ശബ്ബത്തിനെ അശുദ്ധമാക്കുക(ലംഘിക്കുക)

“അവർക്കു മറ്റേതെങ്കിലും ദിവസം ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ശബ്ബത്തിൽ ചെയ്യുക“.

കുറ്റമില്ലാതെ ഇരിക്കുന്നു

“ദൈവം അവരെ ശിക്ഷിക്കുകയില്ല“.

ദൈവാലയത്തെക്കാൾ വലിയവൻ

ദൈവാലയത്തെ ക്കാൾ പ്രാധാന്യമുള്ള ഒരാൾ“ യേശു തന്നെക്കുറിച്ചുതന്നേ യാണു വലിയവൻ എന്നു സൂചിപ്പിച്ചിരിക്കുന്നത്.

Matthew 12:7

ശബ്ബത്തിൽ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നതിനെതിരായി പരീശന്മാർ അവരെ വിമർശിച്ചപ്പോൾ യേശു ശിഷ്യന്മാരെ ന്യായീകരിക്കുന്നതിന്റെ വിവരണം തുടരുന്നു.

നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ

“നിങ്ങൾക്കു അറിവില്ലാതിരിക്കുന്നു.

നിങ്ങളോട്....നിങ്ങൾ

പരീശന്മാർ.

യാഗത്തിലല്ല, കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നത്

യാഗം നല്ലതാണു, എന്നാൽ കരുണ അതിനേക്കാൾ നല്ലതാണു. (“അതിശയോക്തി“ കാണുക).

എന്നുള്ളതു എന്ത്?

“ദൈവം തിരുവെഴുത്തിൽ എന്തു പറഞ്ഞിരിക്കുന്നു?“.

ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് “–ഞാൻ“ എന്ന സർവ്വനാമം ദൈവത്തെ സൂചിപ്പിക്കുന്നു.

Matthew 12:9

യേശു ശബ്ബത്തിൽ ഒരു മനുഷ്യനെ സൗഖ്യമാക്കിയതിനു അവനെ വിമർശിച്ച പരീശന്മാർക്ക് അവൻ മറുപടി കൊടുക്കുന്നു.

യേശു അവിടം വിട്ടു

“യേശു ആ വിളഭൂമി വിട്ടു“.

അവരുടേ പള്ളിയിൽ

അവൻ സംസാരിച്ചു .കൊണ്ടിരുന്ന പരീശന്മാരുടെ സിനഗോഗിൽ.

നോക്കുക (Behold )

“നോക്കുക“ എന്ന പദം ഈ കഥയിൽ പ്രത്യക്ഷനാകുന്ന ഒരു പുതിയ വ്യക്തിയിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

വരണ്ട കൈയ്യുള്ള ഒരു മനുഷ്യൻ

“കൈ ചുരുണ്ടുപോയ മനുഷ്യൻ“, അല്ലെങ്കിൽ “കൈ മടങ്ങി കുറുകിപ്പോയ മനുഷ്യൻ“.

Matthew 12:11

യേശു ശബ്ബത്തിൽ ഒരു മനുഷ്യനെ സൗഖ്യമാക്കിയതിനു അവനെ വിമർശിച്ച പരീശന്മാർക്ക് മറുപടി കൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

ഒരു ആട് ശബ്ബത്തിൽ കുഴിയിൽ വീണാൽ അതിനെ പിടിച്ചുകയറ്റാത്ത മനുഷ്യൻ നിങ്ങളുടെ ഇടയിൽ ആരുള്ളു?. – മറ്റൊരു പരിഭാഷ : “നിങ്ങളിൽ ആരായാലും അതിനെ പിടിച്ചുകയറ്റും“ (“ആലങ്കാരികചോദ്യം“ കാണുക).

നിങ്ങളിൽ ഒരുത്തനു

പരീശന്മാർക്ക്

ഒരുത്തനു ഉണ്ടെന്നിരിക്കട്ടെ. –“ഒരു മനുഷ്യനു ഉണ്ടെങ്കിൽ“.

അതിനെ പിടിച്ചുകയറ്റാതിരിക്കുമോ?

“ആടിനെ കുഴിയിൽനിന്നു പിടിച്ചുകയറ്റാതിരിക്കുമോ?“

ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതംതന്നേ

“ശബ്ബത്തിൽ നന്മ ചെയ്യുന്നവർ ന്യായപ്രമാണം ലംഘിക്കുന്നില്ല“, അല്ലെങ്കിൽ “ശബ്ബത്തിൽ നന്മ ചെയ്യുന്നവർ ന്യായപ്രമാണത്തെ അനുസരിക്കുകയാണു ചെയ്യുന്നത്“.

Matthew 12:13

യേശു ശബ്ബത്തിൽ ഒരു മനുഷ്യനെ സൗഖ്യമാക്കിയതിനു അവനെ വിമർശിച്ച പരീശന്മാർക്ക് മറുപടി കൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

ആ മനുഷ്യനോട് – കൈ വരണ്ട മനുഷ്യനോട്.

കൈ നീട്ടുക

“കൈ നീട്ടിപ്പിടിക്കുക“, അല്ലെങ്കിൽ “കൈ വലിച്ചുനീട്ടിപ്പിടിക്കുക“.

അവൻ നീട്ടി

“ആ മനുഷ്യൻ കൈ നീട്ടി“.

അതു മറ്റേതുപോലെ

ആ മനുഷ്യന്റെ കൈ.

മറ്റേതുപോലെ സൗഖ്യമായി

“മറ്റെ കൈ പോലെ സ്വാധീനമുള്ളതായിത്തീർന്നു“, “പൂർണ്ണസൗഖ്യം പ്രാപിച്ചു“, അല്ലെങ്കിൽ “വൈകല്യമില്ലാത്തതായിത്തീർന്നു“.

അവനു വിരോധമായി തമ്മിൽ ആലോചിച്ചു

“അവനു ദോഷം ചെയ്യുവാൻ കൂടിയാലോചിച്ചു“

അവനെ എങ്ങനെ നശിപ്പിക്കാം എന്നു ആലോചിച്ചു

“അവനെ നശിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞു“.

അവനെ നശിപ്പിക്കുവാൻ

യേശുവിനെ നശിപ്പിക്കുവാൻ, യേശുവിനെ കൊല്ലുവാൻ.

Matthew 12:15

ഇവിടെ യെശയ്യാപ്രവാചകന്റെ ഒരു പ്രവചനം യേശുവിന്റെ പ്രവൃത്തികൾ നിവൃത്തിയാക്കിയതായി വിവരിച്ചിരിക്കുന്നു.

യേശു അതു അറിഞ്ഞിട്ട്

“പരീശന്മാർ അവനെ കൊല്ലുവാൻ ആലോചിക്കുന്നു എന്നറിഞ്ഞിട്ട്.“

അവിടം വിട്ടുപോയി

“അവിടെനിന്നു മറ്റൊരു സ്ഥലത്തേയ്ക്കു പോയി.“

തന്നെ പ്രസിദ്ധമാക്കരുതെന്ന്

“അവനെക്കുറിച്ചു മറ്റാരോടും പറയരുതെന്ന്“.

എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്

“എന്നിങ്ങനെ ദൈവം യെശയ്യാപ്രവാ ചകൻ മുഖാന്തരം അരുളിച്ചെയ്യുകയും അവൻ എഴുതുകയും ചെയ്തത് “.

Matthew 12:18

ഇവിടെ യേശുവിന്റെ പ്രവൃത്തികൾ യെശയ്യാ പ്രവാചകന്റെ ഒരു പ്രവചനം നിവൃത്തിയാക്കിയതായി വിവരിച്ചിരിക്കുന്നു. ഈ വചനങ്ങൾ യെശയ്യാവ് ദൈവത്തിന്റെ അരുളപ്പാടായി കേട്ട് എഴുതിയിരിക്കുന്ന ദൈവത്തിന്റെ വചനങ്ങളാണു.

Matthew 12:19

ഇവിടെ യേശുവിന്റെ പ്രവൃത്തികൾ യെശയ്യാ പ്രവാചകന്റെ ഒരു പ്രവചനം നിവൃത്തിയാക്കിയതായി വിവരിച്ചിരിക്കുന്നു. ഈ വചനങ്ങൾ യെശയ്യാവ് ദൈവത്തിന്റെ അരുളപ്പാടായി കേട്ട് എഴുതിയിരിക്കുന്ന ദൈവത്തിന്റെ വചനങ്ങളാണു.

അവൻ.....അവന്റെ

ഇത് 12:17ലെ “ദാസൻ“.

ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല

“അവൻ ബലഹീനമനുഷ്യരെ ഉപേക്ഷിച്ചുകളയുകയില്ല“.(“രൂപകം“ കാണുക).

ചതഞ്ഞ

“ഭാഗികമായി തകർന്നത് അല്ലെങ്കിൽ ഉപയോഗയോഗ്യമല്ലാത്തത്“.

പുകയുന്ന തിരി

തീയ്ജ്വാല അണഞ്ഞുപോയ ശേഷം പുകഞ്ഞുകൊണ്ടിരിക്കുന്ന വിളക്കുതിരി“. ഇത് തങ്ങളുടെ വിധി നിർണ്ണയിക്കപ്പെട്ടു എന്നു ചിന്തിച്ചു നിസ്സഹായരായി കിടക്കുന്ന മനുഷ്യരെ കുറിക്കുന്നു. (“രൂപകം“ കാണുക).

(അവൻ ന്യായവിധി നടത്തുന്നതു)വരെയും

ഇത് ഒരു പുതിയ വാക്യമാക്കി പരിഭാഷപ്പെടുത്താം : “ഇതാണു അവൻ ന്യായവിധി നടത്തുന്നതുവരെയും ചെയ്യുവാൻ പോകുന്നത്“.

അവൻ ജയത്തോളം ന്യായവിധി നടത്തും

“അവൻ ജനങ്ങൾക്കു താൻ നീതിയോടെ ന്യായം വിധിക്കുന്നവനാ ണെന്നു ബോധ്യം വരുത്തും.“

Matthew 12:22

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

കുരുടനും ഊമനുമായ ഒരുവൻ

“കാണാനും സംസാരിക്കുവാനും കഴിവില്ലാതിരുന്ന ഒരുവൻ“.

പുരുഷാരം ഒക്കെയും വിസ്മയിച്ചു

“യേശു ആ മനുഷ്യനെ സൗഖ്യമാക്കുന്നതു കണ്ട സകല ജനങ്ങളും ആശ്ചര്യഭരിതരായി“.

Matthew 12:24

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

അത്ഭുതപ്രവൃത്തി

“കുരുടനും ഊമനുമായ ഒരു ഭൂതഗ്രസ്തനെ യേശു സൗഖ്യമാക്കി എന്ന അത്ഭുതം“.

ബെയെൽസെബൂലിനെക്കൊണ്ടല്ലാതെ ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നില്ല

ഈ മനുഷ്യൻ ബെയെൽസെബൂലിന്റെ ഒരു ദാസനായതുകൊണ്ടാണു ഇവനു ഭൂതങ്ങളെ പുറത്താക്കുവാൻ സാധിക്കുന്നത്“.

ഈ മനുഷ്യൻ(ഇവൻ)

പരീശന്മാർ യേശുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നു കാണിക്കുന്നതിനാണു അവർ അവന്റെ പേരു ഉച്ചരിക്കാതെയിരുന്നത്.

അവരുടെ.....അവരോട്

പരീശന്മാർ

Matthew 12:28

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നിങ്ങളുടെ അടുക്കൽ

പരീശന്മാരുടെ അടുക്കൽ.

ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ

“ബലവാനെ നിയന്ത്രണത്തിലാക്കാതെ“ .

എനിക്കു അനുകൂലം അല്ലാത്തവൻ

“എന്നെ പിൻതുണയ്ക്കാത്തവൻ“ അല്ലെങ്കിൽ “എന്നോടു ചേർന്നു പ്രവർത്തിക്കാത്തവൻ“.

എനിക്കു പ്രതികൂലം ആകുന്നു

“എനിക്കു വിരോധമായി പ്രവർത്തിക്കുന്നു“. അല്ലെങ്കിൽ “എന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നു.“

എന്നോടുകൂടെ ചേർക്കാത്തവൻ

ഇത് വിളവെടുപ്പിനോടു ബന്ധപ്പെട്ട ഒരു സാധാരണ പദമാണു. (“രൂപകം“ കാണുക)

Matthew 12:31

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നിങ്ങളോട്

പരീശന്മാരോട്.

സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും

“മനുഷ്യർ ചെയ്യുന്ന സകല പാപവും ദൂഷണവും ദൈവം ക്ഷമിക്കും“. അല്ലെങ്കിൽ, “പാപം ചെയ്യുകയും ദൂഷണം പറയുകയും ചെയ്യുന്ന ഓരോ വ്യക്തിയോടും ദൈവം ക്ഷമിക്കും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

പരിശുദ്ധാത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കുകയില്ല

“പരിശുദ്ധാത്മാവിനു നേരേയുള്ള ദൂഷണം ദൈവം ക്ഷമിക്കുകയില്ല“.

ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും

“ആരെങ്കിലും മനുഷ്യപുത്രനു എതിരായി ഒരു വാക്കു പറഞ്ഞാൽ അതു ദൈവം അവനോടു ക്ഷമിക്കും“

ഈ ലോകത്തിലും വരുവാനുള്ളതിലും

മറ്റൊരു പരിഭാഷ : “ഈ കാലത്തിലും വരുവാനുള്ള കാലത്തിലും“.

Matthew 12:33

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

ഒന്നുകിൽ വൃക്ഷം നല്ലത് ഫലവും നല്ലത് എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത. ഫലവും ചീത്ത എന്നു വെപ്പിൻ

ഒന്നുകിൽ ഫലം നല്ലത് അതിനാൽ വൃക്ഷവും നല്ലത്, അല്ലെങ്കിൽ ഫലം ചീത്ത അതിനാൽ വൃക്ഷവും ചീത്ത എന്നു തീർച്ചയാക്കുവിൻ“.

നല്ലത്......ചീത്ത

ഇതിന്റെ അർത്ഥം ഇങ്ങനെയാകാം : “1)ആരോഗ്യദായകം.....ആരോഗ്യത്തിനു ഹാനികരം. 2)ഭക്ഷണയോഗ്യം.....ഭക്ഷ്യയോഗ്യമല്ലാത്തത്.

ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്

ഇതിന്റെ അർത്ഥം ഇങ്ങനെയാകാം :1)“ഒരു വൃക്ഷം ആരോഗ്യമുള്ളതോ അല്ലയോ എന്നു ജനങ്ങൾ അറിയുന്നത് അതിന്റെ ഫലം നോക്കിയിട്ടാണു.“ “ഒരു വൃക്ഷം ഏതു ഇനത്തിൽ പെട്ടതാണെന്നു ജനങ്ങൾ അറിയുന്നത് അതിന്റെ ഫലം നോക്കിയിട്ടാണു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

നിങ്ങൾ

പരീശന്മാർ.

ഹൃദയം നിറഞ്ഞുകവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നത്

“ഒരു മനുഷ്യനു അവന്റെ ഹൃദയത്തിൽ ഉള്ളതു മാത്രമേ സംസാരിക്കുവാൻ കഴിയൂ“ (“ആശയവിശേഷണം“ കാണുക).

നല്ല നിക്ഷേപം.....ദുർന്നിക്ഷേപം

“നീതിയും ന്യായവുമുള്ള നല്ല ചിന്തകൾ.....ദുഷ്ട ചിന്തകൾ“ (“രൂപകം“ കാണുക).

Matthew 12:36

ഇവിടെ യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയതു സാത്താന്യശക്തി കൊണ്ടാണെന്ന് പരീശന്മാർ ആക്ഷേപിക്കു ന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നിങ്ങളോടു

പരീശന്മാരോടു.

മനുഷ്യർ....കണക്കു ബോധിപ്പിക്കേണ്ടിവരും

“ദൈവം അവരോടു കണക്കു ചോദിക്കും“ അല്ലെങ്കിൽ “ദൈവം അവരുടെ വാക്കുകളുടെ ഗുണദോഷമൂല്യങ്ങൾ വിലയിരുത്തി ന്യായം വിധിക്കും“.

നിസ്സാരവാക്ക്

“പ്രയോജനമില്ലാത്ത വാക്ക്“. മറ്റൊരു പരിഭാഷ : “ദോഷകരമായ വാക്ക്“ (യു.ഡി.ബി. കാണുക).

അവർ

“മനുഷ്യർ“.

നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും

“ദൈവം നിങ്ങളെ നീതീകരിക്കും....ദൈവം നിങ്ങളെ ന്യായം വിധിക്കും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 12:38

യേശു കുരുടനും ഊമനുമായ ഭൂതഗ്രസ്തനെ സൗഖ്യ മാക്കിയതിനു ശേഷവും അവനിൽ വിശ്വസിക്കാതെ അവൻ ഒരു അടയാളംചെയ്തുകാണുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞ ശസ്ത്രിമാരെയും പരീശന്മാരെയും അവൻ ശാസിക്കുന്നു.

ഇച്ഛിക്കുന്നു

“ആഗ്രഹിക്കുന്നു“.

ദോഷവും വ്യഭിചാരവുമുള്ള തലമുറ

ദോഷം ചെയ്യുവാൻ ഇഷ്ടപ്പെട്ടുകൊണ്ട് ദൈവത്തോടു അവി ശ്വസ്തരായി ജീവിക്കുന്ന ഈ കാലത്തെ ജനങ്ങൾ.

അതിനു അടയാളം ലഭിക്കയില്ല

“ഈ ദോഷവും വ്യഭിചാരവുമുള്ള തലമുറയ്ക്ക് ദൈവം ഒരു അടയാളവും നൽകുകയില്ല“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“കാണുക).

യോനായുടെ അടയാളം

ഈ വാക്യഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താൻ സാധിക്കും : “യോനായ്ക്കു സംഭവിച്ച കാര്യങ്ങളല്ലാതെ“, അല്ലെങ്കിൽ “ദൈവം യോനായുടെ കാര്യത്തിൽ ചെയ്ത അത്ഭുതങ്ങളല്ലാതെ“ (“രൂപകം“ കാണുക).

ഭൂമിയുടെ ഉള്ളിൽ

ഭൗമികമായ ഒരു കല്ലറയിൽ (“ഭാഷാശൈലി“ കാണുക).

Matthew 12:41

യേശു കുരുടനും ഊമനുമായ ഭൂതഗ്രസ്തനെ സൗഖ്യ മാക്കിയതിനു ശേഷവും അവനിൽ വിശ്വസിക്കാതെ അവൻ ഒരു അടയാളംചെയ്തു കാണുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞ ശസ്ത്രിമാരെയും പരീശന്മാരെയും അവൻ ശാസിക്കുന്നതിന്റെ വിവരണം തുടരുന്നു.

നീനെവേയിലെ ജനങ്ങൾ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും

മറ്റൊരു പരിഭാഷ : “നീനെവേയിലെ ജനങ്ങൾ ഈ തലമുറമേൽ കൂറ്റം ആരോപിക്കും, ദൈവം അതു കേൾക്കും,നിങ്ങളെ കുറ്റം വിധിക്കുകയും ചെയ്യും“ അല്ലെങ്കിൽ “ദൈവം നീനെവേയിലെ ജനങ്ങളെയും ഈ തലമുറയിലെ ജനങ്ങളെയും പാപം നിമിത്തം ന്യായവിസ്താരം ചെയ്യും; എന്നാൽ നീനെവേക്കാർ മാനസാന്തരപ്പെട്ടതു കൊണ്ട് അവരെ കുറ്റം വിധിക്കുകയില്ല; നിങ്ങൾ മാനസാന്തരപ്പെടാത്തതുകൊണ്ട് നിങ്ങൾക്കു മാത്രം ന്യായവിധി ഉണ്ടാകും“ (“ആശയവിശേഷണം“കാണുക).

ഈ തലമുറ

യേശു പരസ്യശുശ്രൂഷ ചെയ്ത കാലത്തു ജീവിച്ചിരുന്ന തലമുറയിൽ ഉൾപെട്ട ജനങ്ങൾ. “രൂപകം“ കാണുക).

വലിയവൻ

“കൂടുതൽ പ്രാധാന്യം ഉള്ള ഒരാൾ“.

Matthew 12:42

യേശു ഒരു അടയാളം ചെയ്തു കാണുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞ അവിശ്വാസികളായ ശസ്ത്രിമാരെയും പരീശന്മാരെയും അവൻ ശാസിക്കുന്നതിന്റെ വിവരണം തുടരുന്നു.

തെക്കെരാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും

മറ്റൊരു പരിഭാഷ : “തെക്കെ രാജ്ഞി ഈ തലമുറയുടെമേൽ കുറ്റം ആരോപിക്കും, ദൈവം അവളുടെ കുറ്റാരോപണം കേൾക്കും, നിങ്ങളെ ന്യായം വിധിക്കുകയും ചെയ്യും“. അല്ലെങ്കിൽ “ദൈവം തെക്കെ രാജ്ഞിയെയും ഈ തലമുറയെയും പാപം നിമിത്തം ഒരുപോലെ ന്യായവിസ്താരം ചെയ്യും. എന്നാൽ അവൾ ശലോമോൻരാജാവിന്റെ ജ്ഞാനം കേൾക്കുവാൻ വന്നതുകൊണ്ട് അവളെ ദൈവം കുറ്റം വിധിക്കുകയില്ല; നിങ്ങൾ എന്റെ വചനം കേൾക്കാത്തതുകൊണ്ട് നിങ്ങളെ മാത്രം അവൻ ന്യായം വിധിക്കും“.(“ആശയവിശേഷണം“ കാണുക; “വ്യക്തവും അന്തർലീനവും“ കാണുക)

തെക്കെരാജ്ഞി

ഇത് ഒരു ജാതീയരാജ്യമായിരുന്ന ശേബയിലെ രാജ്ഞിയെയാണു സൂചിപ്പിക്കുന്നത് (“നാമപദങ്ങളുടെ പരിഭാഷ“; “അജ്ഞാതപദങ്ങളുടെ പരിഭാഷ“ എന്നിവ കാണുക).

അവൾ ഭൂമിയുടെ അറുതികളിൽനിന്നു വന്നു

“അവൾ വളരെ വിദൂരദേശത്തുനിന്നു വന്നു.“ (“ഭാഷാശൈലി“ കാണുക).

ഈ തലമുറ

യേശുവിന്റെ പരസ്യശുശ്രൂഷാകാലത്തു ജീവിച്ചിരുന്ന തലമുറയിൽ ഉൾപെട്ട ജനങ്ങൾ.(“രൂപകം“ കാണുക).

വലിയവൻ

“കൂടുതൽ പ്രാധാന്യം ഉള്ള ഒരാൾ“.

Matthew 12:43

യേശു ഒരു അടയാളം ചെയ്തു കാണുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞ അവിശ്വാസികളായ ശസ്ത്രിമാരെയും പരീശന്മാരെയും അവൻ ശാസിക്കുന്നതിന്റെ വിവരണം തുടരുന്നു.

നീരില്ലാത്ത സ്ഥലങ്ങളിൽ

“വരൾച്ചയുള്ള സ്ഥലങ്ങളിൽ“ അല്ലെങ്കിൽ “ജനവാസമില്ലാത്ത സ്ഥലങ്ങളിൽ“ (യു.ഡി.ബി. കാണുക).

കണ്ടെത്തുന്നില്ല

“വിശ്രമസ്ഥലം കണ്ടെത്തുന്നില്ല.“

അതു(അവൻ) പറയുന്നു

‘അശുദ്ധാത്മാവു പറയുന്നു.“

(അത്) ആ വീട് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതു മായി കാണുന്നു

മറ്റൊരു പരിഭാഷ : “അശുദ്ധാത്മാവു മടങ്ങിച്ചെന്നപ്പോൾ അവൻ വിട്ടുപോന്ന വീട് അടിച്ചുവാരി അലങ്കരിച്ച് എല്ലാം ക്രമമായിരിക്കുന്നു എന്നു കണ്ടു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 12:46

യേശുവിന്റെ അമ്മയും സഹോദരന്മാരും വന്നപ്പോൾ അത് അവനു തന്റെ ആത്മീയഭവനത്തെക്കുറിച്ചു പറയുന്നതിനുളള ഒരു അവസരമായി ത്തീരുന്നു.

അവന്റെ അമ്മ

യേശുവിനെ പ്രസവിച്ച അവന്റെ അമ്മ.

അവന്റെ സഹോദരന്മാർ

ഇതിന്റെ അർത്ഥം : 1) അവന്റെ സ്വന്തം കുടുംബം അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട കുടുംബം (യു.ഡി.ബി. കാണുക). 2) ഉറ്റ സുഹൃത്തുക്കളും യിസ്രായേല്യസ്നേഹിതരും.

അന്വേഷിച്ച്

“ആഗ്രഹിച്ച്“.

Matthew 12:48

യേശുവിന്റെ അമ്മയും സഹോദരന്മാരും വന്നപ്പോൾ അത് അവനു തന്റെ ആത്മീയഭവനത്തെക്കുറിച്ചു പറയുന്നതിനുളള ഒരു അവസരമായിത്തീരുന്നു.

അതു പറഞ്ഞവനോട് അവൻ

“യേശുവിന്റെ അമ്മയും സഹോദരന്മാരും അവനെ കാണുവാൻ ആഗ്രഹിച്ചു പുറത്തുനിൽക്കുന്നു എന്നു പറഞ്ഞവനോട് യേശു.

എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? – മറ്റൊരു പരിഭാഷ : “എന്റെ യഥാർത്ഥ അമ്മയും സഹോദരന്മാരും ആരാണെന്ന് ഞാൻ നിന്നോടു പറയാം“. (“ആലങ്കാരികചോദ്യങ്ങൾ“ കാണുക).

എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്ന ഏവനും – “ഏതൊരുവനും“.