ഈ ഭാഗത്ത് യേശു എങ്ങനെയാണു യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാരോടു പ്രതികരിച്ചത് എന്നതു സംബന്ധിച്ച ചരിത്രവിവരണം ആരംഭിക്കുന്നു.
“ശേഷം സംഭവിച്ചത്“ എന്ന ഈ ഭാഷാശൈലി, ഇത് ഒരു പുതിയ സംഭവവിവരണത്തിന്റെ ആരംഭമാണെന്ന സൂചന നൽകുന്നു. നിങ്ങളുടെ ഭാഷയിൽ ഇപ്രകാരം ഒരു പുതിയ സംഭവവിവരണത്തിന്റെ ആരംഭസൂചന നൽകുന്ന പ്രത്യേകഭാഷാശൈലി ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാം.“പിന്നീട്“, “അതിനു ശേഷം“ എന്നീ വാക്കുകളും ഇതിന്റെ പരിഭാഷയായി ഉപയോഗിക്കാം.
ഈ പദത്തിനു, “ഉപദേശിച്ചു“, “പഠിപ്പിച്ചു“ എന്നീ പദങ്ങളും പകരമായി ഉപയോഗിക്കാം.
ഇത് യേശു തിരഞ്ഞെടുത്ത തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു.
“ആ സമയത്ത്“. ഈ വാക്ക് ഇവിടെ പ്രസക്തമല്ലാത്തതിനാൽ ഒഴിവാക്കാവുന്ന താണു.(യു.ഡി.ബി. കാണുക).
മറ്റൊരു പരിഭാഷ : “കാരാഗൃഹത്തിൽ കഴിയുകയായിരുന്ന യോഹന്നാൻ......കേട്ടിട്ട്“ അല്ലെങ്കിൽ “അന്നു തടവിൽ കഴിഞ്ഞിരുന്ന യോഹാന്നാനോടു അതിനെക്കുറിച്ച് ആരോ അറിയിച്ചതു കേട്ടിട്ട്“.
യോഹന്നാൻസ്നാപകൻ യേശുവിന്റെ അടുക്കലേയ്ക്ക് ഒരു സന്ദേശവുമായി തന്റെ ശിഷ്യന്മാരെ അയച്ചു.
“അവനോട്“ എന്ന സർവ്വനാമം യേശുവിനെ കുറിക്കുന്നു.
“വരുവാനുള്ളവൻ “ എന്നോ “വരുവാനുള്ളവൻ എന്നു ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരുവൻ“ എന്നോ പരിഭാഷ പ്പെടുത്തിയാൽ അത് യേശുവിനെ കുറിക്കുന്ന ഒരു മൃദൂക്തിയാണു.(യു.ഡി.ബി.യിൽ “ക്രിസ്തു“ ).
“ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ടോ?. ഇവിടെ “ഞങ്ങൾ“ എന്ന സർവ്വനാമം യോഹന്നാനെയും അവന്റെ ശിഷ്യന്മാരെയും മാത്രം ഉൾപ്പെടുത്തി പറഞ്ഞതല്ല, മുഴുവൻ യെഹൂദജനത്തെയും വഹിച്ചുകൊണ്ടു പറഞ്ഞിരി ക്കുന്നതാണു.
ഇവിടെ യേശു യോഹന്നാന്റെ ശിഷ്യന്മാരോടു പ്രതികരിക്കുന്നതിന്റെ വിവരണം അവസാനിക്കുന്നു.
“യോഹന്നാനോടു പോയി പറയുവിൻ‘“
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോട് പറയുവാൻ ആരംഭിക്കുന്നു.
യോഹന്നാൻസ്നാപകൻ എങ്ങനെയുള്ള മനുഷ്യൻ എന്നു ജനങ്ങൾ സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ടതിനു യേശു അവരോടു ചിന്തോദ്ദീപകങ്ങളായ മൂന്നു ആലങ്കാ രികചോദ്യങ്ങൾ ചോദിച്ചു. അത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “നിങ്ങൾ മരുഭൂമിയിലേ യ്ക്കു പോയത്......കാണുവാനാണോ.? ഒരിക്കലുമല്ല!“ അല്ലെങ്കിൽ, “നിങ്ങൾ മരുഭൂമിയിലേയ്ക്കു പോയത് നിശ്ചയമായും .....കാണുവാനല്ല!“ (“ആലങ്കാരികചോദ്യം“ കാണുക).
ഇതിന്റെ അർത്ഥം: 1) “യോർദ്ദാൻനദിയുടെ തീരത്തു കാണപ്പെട്ടിരുന്ന ഒരുതരം ചെടി(യു.ഡീ.ബി. കാണുക). അല്ലെങ്കിൽ 2)അത്തരത്തിലുള്ള ഒരു മനുഷ്യനെ കുറിക്കുന്ന രൂപകം :“കാറ്റിനാൽ ഉലയുന്ന ഓടയെപ്പോലെ ആടിയുലയുന്ന ഒരു മനുഷ്യൻ“ (“ഉപമ“ കാണുക). ഈ ഉപമയെ രണ്ടു അർത്ഥത്തിൽ വ്യാഖ്യാനിക്കാം: അത്തരത്തിലുള്ള ഒരു മനുഷ്യൻ 1)കാറ്റിനനുസരിച്ച് എളുപ്പത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നവനായിരിക്കും, എളുപ്പം മനസ്സു മാറ്റുന്നവനാ യിരിക്കും (രൂപകം). 2) കാറ്റടിക്കുന്നതനുസരിച്ച് ശബ്ദം ഉണ്ടാക്കുന്നവനായിരിക്കും; വെറുതേ ശബ്ദമുണ്ടാക്കും, ഗൗരവമുള്ള ഒരു കാര്യവും പറയുകയില്ല. (രൂപകം).(“രൂപകം“ കാണുക).
“ഉയരമുള്ള പുല്ലുവർഗ്ഗത്തിൽപെട്ട ചെടി.“
“വിലയേറിയ വസ്ത്രം ധരിക്കുന്നവർ“. ധനികരാണു ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്.
ഈ പദത്തിനു, പലപ്പോഴും ”നോക്കുക“ എന്നു ഉപയോഗിച്ചു കാണുന്ന പദത്തിന്റെ സ്ഥാനമാണുള്ളത്. ഇത് തുടർന്നു സംഭവിക്കുവാൻപോകുന്ന കാര്യങ്ങളുടെ പ്രാധാന്യം കാണിക്കുന്നു. മറ്റൊരു പദം : :“യഥാർത്ഥത്തിൽ“.
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോടു പറയുന്നതിന്റെ വിവരണം തുടരുന്നു.
ഇത് യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു ചോദിച്ച ഒരുകൂട്ടം ആലങ്കാരികചോദ്യങ്ങളുടെ തുടർച്ചയാണു.(“ആലങ്കാരികചോദ്യം“ കാണുക).
ഇവിടെ “നിങ്ങൾ“, “നിങ്ങളുടെ“ എന്നീ ബഹുവചനസർവ്വനാമങ്ങൾ പുരുഷാരത്തെ യാണു സൂചിപ്പിക്കുന്നത്.
“ ഒരു സാധാരണ പ്രവാചകനെയല്ല,“ അല്ലെങ്കിൽ “ഒരു സാധാരണ പ്രവാചകനേ ക്കാൾ ശ്രേഷ്ഠതയുള്ളവനെ“.
ഇതു യോഹന്നാൻസ്നാപക നെയാണു സൂചിപ്പിക്കുന്നത്.
“അവൻ“ എന്ന സർവ്വനാമം സൂചിപ്പിക്കുന്നത് അവിടെ “എന്റെ ദൂതനെ“ എന്നു പറഞ്ഞിരിക്കുന്ന വ്യക്തിയെയാണു.
യേശു ഇവിടെ മലാഖിപ്രവചനത്തിൽനിന്നു ഉദ്ധരിച്ചുകൊണ്ട്, മലാഖി 3:1ൽ പറഞ്ഞിരിക്കുന്ന ആ ദൂതൻ യോഹന്നാൻസ്നാപകനാണെന്നു വ്യക്തമാക്കുന്നു.
“ഞാൻ“, “എന്റെ“ എന്നീ സർവ്വനാമങ്ങൾ ദൈവത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ പഴയനിയമഎഴുത്തുകാരൻ ദൈവം അരുളിച്ചെയ്ത കാര്യങ്ങളെ അങ്ങനെതന്നേ രേഖപ്പെടുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്.
“നിന്റെ മുമ്പിൽ“, അല്ലെങ്കിൽ “നിനക്കു മുമ്പിൽ വഴി തെളിച്ചുപോകുന്നവനായി“ ഇവിടെ ഉപയോഗിച്ചിരിക്കുന്ന “നിനക്കു“, “നിന്റെ“എന്നീ സർവ്വനാമങ്ങൾ ഏകവചനമാണു, കാരണം ഈ ഉദ്ധരണിയിൽ ദൈവം മശീഹയോടു സംസാരിക്കുകയാണു ചെയ്യുന്നത്.( “നീ“എന്ന ധാതുവിന്റെ വിവിധ രൂപങ്ങൾ“ കാണുക).
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോടു പറയുന്നതിന്റെ വിവരണം തുടരുന്നു.
“സ്ത്രീകൾ പ്രസവിച്ചവരിൽ“, അല്ലെങ്കിൽ “ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളവരിൽ“ (യു.ഡി.ബി. കാണുക).
: “യോഹന്നാൻസ്നാപകനാണു ഏറ്റവും വലിയവൻ“.
ദൈവം സ്ഥപിക്കുവാൻ പോകുന്ന രാജ്യത്തിന്റെ ഒരു ഭാഗം. :“സ്വർഗ്ഗരാജ്യത്തിൽ പ്രവേശിച്ചിരിക്കുന്നവൻ“.
“യോഹന്നാനേക്കാൾ പ്രാധാന്യം ഉള്ളവനായിരിക്കും“.
“യോഹന്നാൻ തന്റെ ദൂതു പ്രസംഗിക്കുവാൻ ആരംഭിച്ച സമയം മുതൽ.
ഇതിന്റെ അർത്ഥം ഇങ്ങനെയായിരിക്കാനാണു സാധ്യത : 1)“ബലാൽക്കാരികളായ മനുഷ്യർ അതിനോടു ബലമായിട്ട് ഇടപെടുന്നു(യു.ഡി.ബി. കാണുക). 2) “ജനങ്ങൾ സ്വർഗ്ഗരാജ്യത്തിന്റെ പ്രജകളെ പീഢിപ്പിക്കുന്നു, ബലാൽക്കാരികൾ അഥവാ അക്രമികളായ ആൾക്കാർ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ശ്രമിക്കുന്നു“ അല്ലെങ്കിൽ 3) “സ്വർഗ്ഗരാജ്യം ശക്തമായ നിലയിൽ മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു, ശക്തരായ മനുഷ്യർ അതിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നു“..
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോടു പറയുന്നതിന്റെ വിവരണം തുടരുന്നു.
“മോശെയുടെ ന്യായപ്രമാണം“.
“യോഹന്നാൻസ്നാപകൻ വരെ.
“നിങ്ങൾക്കു“ എന്ന സർവ്വനാമം സൂചിപ്പിക്കുന്നത് പുരുഷാരത്തെയാണു.
“അവൻ“ എന്നത് യോഹന്നാൻസ്നാപകനെ കുറിക്കുന്നു. ഈ ശൈലീപ്രയോഗം ഒരു ആശയവിശേഷണമാണു. യോഹന്നാൻസ്നാപകൻ പഴയനിയമത്തിൽ ഏലിയാപ്രവാചകൻ പ്രവചിച്ചു പറഞ്ഞ ആളോടു സാദൃശ്യമുള്ള ആളായിരിക്കുന്നു എന്നാണു ഇവിടെ അർത്ഥമാക്കുന്നത്, .അവൻ ഏലിയാപ്രവാചകൻ തന്നേ യാണു എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം.(“ആശയവിശേഷണം“ കാണുക).
ചില ഭാഷകളിൽ ഈ പ്രയോഗം മദ്ധ്യമപുരുഷസർവ്വ നാമത്തിലായിരിക്കുമ്പോഴാണു കൂടുതൽ ഭംഗി : “കേൾക്കുവാൻ ചെവിയുള്ള നിങ്ങൾ, കേൾക്കുക“. (“ഉത്തമപുരുഷസർവ്വനാമം“, “മധ്യമപുരുഷസർവ്വ നാമം“,പ്രഥമപുരുഷസർവ്വനാമം“എന്നിവ കാണുക).
“കേൾക്കുവാൻ കഴിയുന്നവൻ“, അല്ലെങ്കിൽ “ എന്റെ ഈ വാക്കുകൾ കേൾക്കുന്ന എല്ലാവരും“.
“അവൻ നന്നായി ശ്രദ്ധിച്ചു കേൾക്കട്ടെ“. അല്ലെങ്കിൽ “അവൻ ഞാൻ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരട്ടെ“.
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോടു പറയുന്നതിന്റെ വിവരണം തുടരുന്നു.
ഇത് ഒരു ആലങ്കാരികചോദ്യത്തിന്റെ ആരംഭമാണു. യേശു ഇതുപയോഗിച്ച് ആ കാലത്തു അവന്റെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങളെയും ചന്തസ്ഥലത്തിരുന്നു വിളിച്ചുപറയുന്ന കുട്ടികളെയും തമ്മിൽ താരതമ്യം ചെയ്യുന്നു. അവൻ ഒരു ആലങ്കാരികചോദ്യത്തോടുകൂടെ യാണു ഇത് ആരംഭിക്കുന്നത്. (“ആലങ്കാരികചോദ്യം“ കാണുക).
ഈ ഉപമയുടെ അർത്ഥം ഇങ്ങനെ ആയിരിക്കാം : 1) യേശു “കുഴൽ ഊതി“, യോഹന്നാൻ “വിലാപം പാടി“, എന്നാൽ “ഈ തലമുറ“ നൃത്തം ചെയ്യുവാനോ മാറത്തടിച്ചുകരയുവാനോ തയ്യാറായില്ല. ഇവ അനുസരണത്തെ കാണിക്കുന്ന രൂപകങ്ങളാണു. 2) പരീശന്മാരും മറ്റു മതനേതാക്കന്മാരും മോശെയുടെ ന്യായപ്രമാണത്തോട് അവർ കൂട്ടിച്ചേർത്ത പ്രമാണങ്ങളെ അനുസരിക്കാത്തതിനു സാധാരണക്കാരായ ജനങ്ങളെ വിമർശിച്ചിരുന്നു. (“ഉപമ“, “രൂപകം“ എന്നിവ കാണുക).
“ഇന്നു ജീവിച്ചിരിക്കുന്ന ജനങ്ങൾ“, അല്ലെങ്കിൽ “ഈ ജനങ്ങൾ“, അല്ലെങ്കിൽ “ഈ തലമുറയിൽ ഉൾപ്പെട്ട ജനങ്ങളേ, നിങ്ങൾ“ (യു.ഡി.ബി. കാണുക).
ഇത് ജനങ്ങൾ തങ്ങളുടെ സാധനങ്ങൾ വിൽക്കുവാൻ എത്താറുള്ള വലിപ്പവും വിശാലതയുമുള്ള തുറസ്സായ പൊതുസ്ഥലമായിരുന്നു.
“ഞങ്ങൾ‘ എന്ന പദം ചന്തസ്ഥലത്ത് ഇരിക്കുന്ന കുട്ടികളെ സൂചിപ്പിക്കുന്നു. “നിങ്ങൾ“ എന്നത് കുഴൽനാദവും വിലാപശബ്ദവും കേട്ടിട്ടും പ്രതികരിക്കാത്ത “ഈ തലമുറയെ“ അല്ലെങ്കിൽ “പുരുഷാരത്തെ“ കുറിക്കുന്നു.
ഇത് അകം പൊള്ളയായതും വായ് ചേർത്തുവെക്കുന്ന അറ്റത്തും വശങ്ങളിൽ വിരലുകൾ വെക്കുന്ന സ്ഥാനങ്ങളിലും ദ്വാരങ്ങൾ ഉള്ളതുമായ ഒരു നീളമുള്ള സംഗീതോപകരണമാണു. അതിന്റെ ഒരു അറ്റത്തുള്ള ദ്വാരത്തിലൂടെ ഊതിയും വിരലുകൾ ചലിപ്പിച്ചുമാണു അതിലൂടെ സംഗീതം പുറപ്പെടുവിക്കുന്നത്.
“സംഗീതത്തിനനുസരിച്ചു നിങ്ങൾ നൃത്തം ചെയ്തില്ല“.
“എന്നാൽ നിങ്ങൾ ഞങ്ങളോടൊരുമിച്ചു മാറത്തടിച്ചു കരഞ്ഞില്ല“.
യേശു യോഹന്നാൻസ്നാപകനെക്കുറിച്ചു പുരുഷാരത്തോടു പറയുന്നതിന്റെ വിവരണം ഇവിടെ അവസാനിക്കുന്നു.
“ ഭക്ഷണം കഴിക്കാതെയും“. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്തുകയായിരിക്കും കൂടുതൽ ശരി : “പതിവായി ഉപവസിച്ചുകൊണ്ടും“ അല്ലെങ്കിൽ “നല്ല ഭക്ഷണം കഴിക്കാതെയും“. (യു.ഡി.ബി.). യോഹന്നാൻ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല എന്ന് ഇതിനു അർത്ഥമില്ല.
ജനങ്ങൾ യോഹന്നാനെക്കുറിച്ചു ആക്ഷേപമായി പറഞ്ഞുകേട്ടതു യേശു ഇവിടെ എടുത്തുപറയുന്നു. ഈ വാക്യം അന്വാഖ്യാനരൂപത്തിൽ(indirect quote) ഇങ്ങനെ പരിഭാഷപ്പെടുത്താം : “ അവനു ഒരു ഭൂതമുണ്ട് എന്ന് അവർ പറയുന്നു“. അല്ലെങ്കിൽ “ അവനു ഒരു ഭൂതമുണ്ടെന്നു അവർ ആരോപിക്കുന്നു“. (“സംഭാഷണ ഉദ്ധരണികൾ“ കാണുക).
“അവർ“ എന്നുള്ള സർവ്വനാമം “ഈ തലമുറയിലുള്ള“ ജനങ്ങളെ സൂചിപ്പിക്കുന്നു.(വാക്യം 16).
താൻ മനുഷ്യപുത്രനാണെന്ന കാര്യം അവിടെയുണ്ടായിരുന്ന ജനങ്ങൾ അറിയണമെന്ന് യേശു പ്രതീക്ഷിച്ചിരുന്നു. ഈ വാക്യഭാഗം ഇങ്ങനെ മാറ്റി പരിഭാഷപ്പെടുത്താവുന്നതാണു : “മനുഷ്യപുത്രനായ ഞാൻ“.
ഇവിടെ, ഒരു മനുഷ്യൻ എന്ന നിലയിൽ യേശുവിനെക്കുറിച്ചു ജനങ്ങൾ പറഞ്ഞുകേൾക്കുന്ന കാര്യം അവൻ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്.ഇത് ഒരു അന്വാഖ്യാന സംഭാഷണമായി (indirect quote ) പരിഭാഷപ്പെടുത്താവുന്നതാണു :“അവൻ ഒരു ഭക്ഷണപ്രിയനായ മനുഷ്യനാണെന്ന് അവർ പറയുന്നു“. അല്ലെങ്കിൽ “അവൻ ആർത്തിയോടെ അധികം ഭക്ഷിക്കുന്നു എന്ന് അവർ അവനെതിരേ കുറ്റം ആരോപിക്കുന്നു“. “മനുഷ്യപുത്രൻ“ എന്നു മുകളിൽ പറഞ്ഞ വാക്യഭാഗത്ത് നിങ്ങൾ “മനുഷ്യപുത്രനായ ഞാൻ “ എന്നാണു പരിഭാഷപ്പെടുത്തിയിട്ടുള്ളതെങ്കിൽ ഈ അന്വാഖ്യാന സംഭാഷണത്തിൽ ഇങ്ങനെ മാറ്റം വരുത്താം : “ഞാൻ ഒരുഭക്ഷണപ്രിയനായ മനുഷ്യനാണെന്ന് അവർ പറയുന്നു“.
“അവൻ ഒരു ഭക്ഷണപ്രിയനായ മനുഷ്യൻ, “ അല്ലെങ്കിൽ “അവൻ ആർത്തിയോടെ അമിതഭക്ഷണം കഴിക്കുന്ന മനുഷ്യൻ“. ,അല്ലെങ്കിൽ “അവൻ പതിവായി അമിതഭക്ഷണം കഴിക്കുന്ന മനുഷ്യനാണു.“.
“അമിതമായി കുടിക്കുന്ന ഒരു മനുഷ്യൻ“. അല്ലെങ്കിൽ “പതിവായി കുടിക്കുന്ന ശീലമുള്ള വ്യക്തി“.
ഇത് യേശു ഈ സന്ദർഭത്തിനനുസരിച്ചു പ്രയോഗിച്ച ഒരു പഴഞ്ചൊല്ലാണെന്നു കരുതാം. കാരണം, അവനെയും യോഹന്നാനെയും തള്ളിക്കളഞ്ഞ ജനങ്ങൾ ചെയ്തതു ജ്ഞാനത്തോടെയല്ല. യു.ഡി.ബി.യിലെ പോലെ ഇത് ഒരു കർത്തരിപ്രയോഗമായി പരിഭാഷപ്പെടുത്താം. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ജ്ഞാനത്തെ വ്യക്തിവൽക്കരിച്ചിരിക്കുന്ന ഈ പ്രയോഗം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ജ്ഞാനം ദൈവമുമ്പാകെ ശരിയായിരിക്കുന്നു എന്ന അർത്ഥത്തിലല്ല, ജ്ഞാനം നീതീകരിക്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥത്തിൽ ആണു.(”വ്യക്തിവൽക്കരണം“ കാണുക).
‘അവളുടെ“ എന്ന സർവ്വനാമം വ്യക്തിവൽക്കരിക്കപ്പെട്ട ജ്ഞാനത്തെ സൂചിപ്പിക്കുന്നു.
യേശു മുമ്പു തന്റെ വീര്യപ്രവൃത്തികൾ നടന്ന പട്ടണങ്ങളിലെ ജനങ്ങൾ മാനസാന്തരപ്പെടാതിരുന്നതിനാൽ അവർക്കെതിരേ സംസാരിക്കുവാൻ ആരംഭിക്കുന്നു.
ഇവിടെ യേശു ഒരു ആശയവിശേഷണം ഉപയോഗിച്ചുകൊണ്ട് മാനസാന്തരപ്പെടുവാൻ മനസ്സു വെക്കാത്ത ആ പട്ടണങ്ങളിലെ ജനങ്ങളെ ശാസിക്കുന്നു. (“ആശയവിശേഷണം“ കാണുക).
“നഗരങ്ങൾ“.
ഇത് കർത്തരിപ്രയോഗത്തിലേയ്ക്കു മാറ്റാൻ കഴിയും:“അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും ചെയ്ത... (‘കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഈ വാക്ക് ഇങ്ങനെയെല്ലാം പരിഭാഷപ്പെടുത്താം : ”ശക്തിയേറിയ പ്രവൃത്തികൾ“, “ശക്തമായ പ്രവർത്തനങ്ങൾ“, “അത്ഭുതപ്രവൃത്തികൾ“(യു.ഡി.ബി.).
“അവ“എന്ന സർവ്വനാമം ആ പട്ടണങ്ങളിൽ മാനസാ ന്തരപ്പെടാതിരുന്ന ജനങ്ങളെ കുറിക്കുന്നു. കോരസീനേ,നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം! യേശു ഇവിടെ പറയുന്നത് കോരസീനിലും ബേത്ത്സയിദയിലും ഉള്ള ജനങ്ങൾ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നു എന്നപോലെ യാണു, എന്നാൽ അവർ കേൾക്കുന്നുണ്ടായിരുന്നില്ല. (“അഭിസംബോധന“ കാണുക.).
ഈ പട്ടണങ്ങളുടെ പേരുകൾ അവയിൽ വസിച്ചിരുന്ന ജനങ്ങളെ കുറിക്കുന്ന ആശയവിശേഷണമായിട്ടാണു ഉപയോഗിച്ചിട്ടു ള്ളത്.(“ആശയവിശേഷണം“ കാണുക).
ഇത് കർത്തരിപ്രയോഗത്തിൽ ഇങ്ങനെ പറയാൻ കഴിയും : “ഞാൻ നിങ്ങളിൽ ചെയ്ത വീര്യപ്രവൃത്തികൾ സോരിലും സീദോനിലും ചെയ്തിരുന്നു എങ്കിൽ... (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഇവിടെ “നിനക്കു“ എന്ന സർവ്വനാമം ഏകവചനമാണു.
“അവർ“ എന്ന സർവ്വനാമം സോരിലെയും സീദോനിലെയും ജനങ്ങളെ സൂചിപ്പിക്കുന്നു.
“അവരുടെ പാപങ്ങൾക്കു ക്ഷമ യാചിച്ചുകൊണ്ട് ദുർമ്മാർഗ്ഗം വിട്ടു തിരിഞ്ഞിരിക്കുന്നു എന്നു പ്രവൃത്തികളാൽ കാണിക്കുമായിരുന്നു“.
“ന്യായവിധിദിവസത്തിൽ ദൈവം സോരിനോടും സീദോനോടും നിങ്ങളെക്കാൾ അധികം ദയ കാണിക്കും.“ അല്ലെങ്കിൽ “ന്യായവിധിദിവസത്തിൽ ദൈവം നിങ്ങളെ സോരിനെക്കാളും സീദോനെക്കാളും കഠിനമായി ശിക്ഷിക്കും“.(യു.ഡി.ബി. കാണുക). ഇവിടെ അന്തർലീനമായിരിക്കുന്ന അർത്ഥം, “നിങ്ങളുടെ മദ്ധ്യേ ഞാൻ ചെയ്ത അത്ഭുതപ്രവൃത്തികൾ നിങ്ങൾ കണ്ടിട്ടും നിങ്ങൾ മാനസാന്തരപ്പെട്ട് എന്നിൽ വിശ്വസിച്ചില്ല“.(“വ്യക്തവും അന്തർലീനവും“ കാണുക).
ഇവിടെ “നിങ്ങൾ‘ എന്ന സർവ്വനാമം ഏകവചനമാണു, ഇതു കോരസീനെയും ബേത്ത്സയിദയെയും സൂചിപ്പിക്കുന്നു.
യേശു മുമ്പു തന്റെ വീര്യപ്രവൃത്തികൾ നടന്ന പട്ടണങ്ങളിലെ ജനങ്ങൾ മാനസാന്തരപ്പെടാതിരുന്നതിനാൽ അവർക്കെതിരേ സംസാരിക്കുന്നതു തുടരുന്നു.
യേശു ഇവിടെ കഫർന്നഹൂംപട്ടണത്തിലുള്ള ജനങ്ങളോടു സംസാരിക്കുന്നത് അവർ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നു എന്നതുപോലെയാണു, എന്നാൽ അവർ കേൾക്കുന്നുണ്ടാ യിരുന്നില്ല. (“അഭിസംബോധന“ കാണുക). ഇവിടെ “നീ“എന്ന സർവ്വനാമം ഏകവചനമാണു, ഈ രണ്ടു വാക്യങ്ങളിൽ എല്ലായിടത്തും അത് കഫർന്നഹൂമിനെ സൂചിപ്പിക്കുന്നു.
ഈ രണ്ടു പട്ടണങ്ങ ളുടെയും പേരുകൾ ഇവിടെ ഉപയോഗി ച്ചിരിക്കുന്നത് കഫർന്നഹൂമിലും സൊദോമിലും പാർക്കുന്ന ജനങ്ങളെ കുറിക്കുന്ന ആശയവിശേഷണം എന്ന നിലയിലാണു.(“ ആശയവിശേഷണം“ കാണുക).
ഇത് ഒരു ആലങ്കാരികചോദ്യമാണു. ഇതിൽ യേശു കഫർന്നഹൂമിലെ ജനങ്ങളുടെ അഹങ്കാരത്തെ ശാസിക്കുന്നു. (“ആലങ്കാരികചോദ്യം“ കാണുക). ഇത് കർത്തരിപ്രയോഗത്തിലാക്കി ഇങ്ങനെ പരിഭാഷപ്പെടുത്താം : “നീ സ്വർഗ്ഗത്തിലേയ്ക്കു പോകുമോ?“ അല്ലെങ്കിൽ “ദൈവം നിന്നെ മാനിക്കും എന്നു നീ കരുതുന്നുവോ?“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
“മാനിക്കപ്പെടുമോ?“ (“ഭാഷാശൈലി“ കാണുക).
ഇത് കർത്തരി പ്രയോഗത്തിലാക്കി പരിഭാഷപ്പെടുത്തുവാൻ കഴിയും : “ദൈവം നിന്നെ പാതാളത്തോളം താഴ്ത്തും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഇത് കർത്തരിപ്രയോഗത്തിലാക്കി പരിഭാഷപ്പെടുത്താൻ കഴിയും :“ഞാൻ നിന്നിൽ ചെയ്ത വീര്യപ്രവൃത്തികൾ സൊദോമിൽ ചെയ്തിരുന്നു എങ്കിൽ“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ശക്തിയേറിയ പ്രവൃത്തികൾ“, “ശക്തമായ പ്രവർത്തനങ്ങൾ“, “അത്ഭുതപ്രവൃത്തികൾ“(യു.ഡി.ബി.).
“അതു“ എന്ന സർവ്വനാമം സൊദോംപട്ടണത്തെ സൂചിപ്പിക്കുന്നു.
ഇത് ഇങ്ങനെ പരിഭാഷപ്പെ ടുത്താം : “ന്യായവിധിദിവസത്തിൽ ദൈവം നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിനു അധികം ദയ കാണിക്കും“. അല്ലെങ്കിൽ “ന്യായവിധി ദിവസത്തിൽ ദൈവം നിന്നെ സൊദോമിലെ ജനങ്ങളെക്കാൾ കഠിനമായി ശിക്ഷിക്കും“. (യു.ഡി.ബി. കാണുക). ഇവിടെ അന്തർലീനമായിരിക്കുന്ന ആശയം, “നീ ഞാൻ ചെയ്ത വീര്യപ്രവൃത്തികൾ കണ്ടിട്ടും മാനസാന്തരപ്പെട്ട് എന്നിൽ വിശ്വസിക്കാതിരുന്നതിനാൽ“ (‘“വ്യക്തവും അന്തർലീനവുമായ വിവരങ്ങൾ“ കാണുക). ‘
യേശു പുരുഷാരത്തിന്റെ നടുവിലായിരിക്കുമ്പോൾ തന്നേ അവന്റെ സ്വർഗ്ഗീയപിതാവിനോടു പ്രാർത്ഥി ക്കുന്നു.
ഇതിന്റെ അർത്ഥം ഇങ്ങനെയായിരിക്കാം :1) യേശു തന്റെ ശിഷ്യന്മാരെ പറഞ്ഞയച്ചിരുന്നു (10:1 5).ആ സമയത്ത് അവൻ ആരോ പറഞ്ഞ ഒരു കാര്യത്തോടു പ്രതികരിക്കുക യായിരുന്നു. അല്ലെങ്കിൽ 2) മാനസാന്തരപ്പെടാത്ത പട്ടണങ്ങൾക്കു വരുവാൻപോകുന്ന ന്യായവിധിയെക്കുറി ച്ചുള്ള വാക്കുകൾക്ക് അവൻ വിരാമം കുറിക്കുകയായി രുന്നു :“ആ സമയത്തുതന്നേ യേശു പറഞ്ഞത്“.
ഇത് പിതാവായ ദൈവത്തെയാണു സൂചിപ്പിക്കുന്നത്, ഭൂമിയിലുള്ള ഏതെങ്കിലും പിതാവിനെയല്ല.
ഇത് ഒരു ആശയവിശേഷണം എന്ന നിലയിൽ ഇങ്ങനെ പരിഭാഷപ്പെടുത്താം : “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലർക്കും സകലത്തിനും അധിപൻ ആയുള്ളോവേ“, അല്ലെങ്കിൽ ഒരു മെറിസം(Merism) എന്ന നിലയിൽ, “മുഴുപ്രപഞ്ചത്തിന്റെയും അധിപനായുള്ളോവേ“. (“ആശയവിശേഷണം“ കാണുക; “മെറിസം“ കാണുക).
ഇവിടെ “ഇതു“ എന്നു പറഞ്ഞിരിക്കുന്നത് എന്തിനെ ക്കുറിച്ചാണെന്നു വ്യക്തമല്ല. നിങ്ങളുടെ ഭാഷയിൽ ഇതിന്റെ അർത്ഥം വ്യക്തമാക്കേണ്ടത് ആവശ്യമെങ്കിൽ, ഇങ്ങനെ പരിഭാഷപ്പെടുത്തുന്നതായിരിക്കും നന്ന് : “ബുദ്ധിമാന്മാർക്കും വിദ്യാസമ്പന്നന്മാർക്കും അന്വേഷിച്ചുകണ്ടെത്തുവാൻ കഴിയാത്ത സത്യങ്ങൾ നീ അറിവും വിദ്യാഭ്യാസവുമില്ലാത്ത സാധാരണ മനുഷ്യർക്കു വെളിപ്പെടുത്തിക്കൊടുത്തതിനാൽ“.
കാണിച്ചുകൊടുക്കാതെ; ഈ ക്രിയാപദം “വെളിപ്പെടുത്തിക്കൊടുക്കുക“ എന്നതിന്റെ എതിർപദ മാണു.
“ജ്ഞാനികളും വിവേകികളുമായ മനുഷ്യർ“. മറ്റൊരു പരിഭാഷ : “തങ്ങൾ ജ്ഞാനികളും വിവേകികളുമാണെന്നു കരുതുന്ന മനുഷ്യർ“. (യു.ഡി.ബി.യിൽ “വിപരീതാർത്ഥപ്രയോഗം“ കാണുക).
“ഇതു“ എന്ന സർവ്വനാമം ഇതേ വാക്യത്തിന്റെ ആദ്യഭാഗത്തു പറഞ്ഞ കാര്യത്തെ സൂചിപ്പിക്കുന്നു.
ഈ പ്രയോഗത്തിന്റെ അർത്ഥം ഈ പദങ്ങളിലെല്ലാം ഉൾക്കൊണ്ടിട്ടുണ്ട് : “ശിശുക്കൾ“, “വിദ്യാഭ്യാസമില്ലാത്തവർ“, “അറിവില്ലാത്തവർ“. മറ്റൊരു പരിഭാഷ : “അറിവില്ലാത്ത ശിശുക്കൾ“.
ജ്ഞാനികളും വിദ്യാസമ്പന്നരു മല്ലാത്ത ജനങ്ങളെ, അല്ലെങ്കിൽ തങ്ങൾ ജ്ഞാനികളും വിവേകികളുമല്ലെന്നു വിചാരിച്ചിരിക്കുന്ന ജനങ്ങളെ കുറിക്കുന്ന ഒരു ഉപമ. (“ഉപമ“ കാണുക).
“ഇങ്ങനെ ചെയ്യുന്നതു നല്ലത് എന്നു നീ കണ്ടുവല്ലോ.“
ഇത് കർത്തരിപ്രയോ ഗത്തിലാക്കി പരിഭാഷപ്പെടുത്തുവാൻ കഴിയും : “എന്റെ പിതാവു സകലവും എന്നെ ഭരമേൽപ്പിച്ചി രിക്കുന്നു“. അല്ലെങ്കിൽ “എന്റെ പിതാവ് സകലവും എനിക്കു തന്നിരിക്കുന്നു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
“പിതാവു മാത്രമേ പുത്രനെ അറിയുന്നുള്ളു“.
“വ്യക്തിബന്ധത്തിലൂടെ അറിയുന്നു.“
യേശു തന്നെക്കുറിച്ചുതന്നേ പ്രഥമപുരുഷ സർവ്വനാമത്തിൽ സൂചിപ്പിക്കുകയായിരുന്നു. (“ഉത്തമപുരുഷ സർവ്വനാമം“, “മദ്ധ്യമപുരുഷ സർവ്വനാമം“,“പ്രഥമപുരുഷ സർവ്വനാമം“ ഇവ കാണുക).
“പുത്രൻ മാത്രമേ പിതാവിനെ അറിയുന്നുള്ളു“.
“വ്യക്തിബന്ധത്തിലൂടെ അറിയുന്നു“
മറ്റൊരു പരിഭാഷ :“പുത്രൻ അവർക്കു പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കു വാൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമേ ജനങ്ങൾ പിതാവ് ആരാണെന്ന് അറിയുന്നുള്ളു.
ഇവിടെ “അവനെ“ എന്ന സർവ്വനാമം പിതാവായ ദൈവത്തെ കുറിക്കുന്നു.
യേശു പുരുഷാരത്തോടു സംസാരിക്കുന്നതിന്റെ വിവരണം അവസാനിക്കുന്നു.
ഈ രൂപകം യെഹൂദന്യായപ്രമാ ണത്തിന്റെ അടിമനുകത്തെ കാണിക്കുന്നു.(“രൂപകം“ കാണുക).
“ഞാൻ നിങ്ങളെ നിങ്ങളുടെ അദ്ധ്വാനത്തിന്റെയും ഭാരം ചുമക്കുന്നതി ന്റെയും ഭാരം നീക്കി നിങ്ങൾക്കു സ്വസ്ഥത വരുവാൻ ഇടയാക്കും“(“വ്യക്തവും അന്തർലീനവും“ കാണുക).
ഈ വാക്യത്തിലെ “നിങ്ങളുടെ“ എന്ന സർവ്വനാമം സൂചിപ്പിക്കുന്നത് “അദ്ധ്വാനിക്കുന്ന വരും ഭാരം ചുമക്കുന്നവരുമായ എല്ലാവരു“ടെയും“ എന്നാണു.. ഈ രൂപകത്തിന്റെ അർത്ഥം, “ഞാൻ നിങ്ങൾക്കു തന്നിരിക്കുന്ന ഉത്തരവാദിത്തങ്ങൾ (പ്രവൃത്തികൾ) സ്വീകരിക്കുക“ എന്നാണു. (യു.ഡി.ബി. കാണുക). അല്ലെങ്കിൽ “എന്നോടൊരു മിച്ചു വേല ചെയ്യുക“. (“രൂപകം“ കാണുക).
ഇവിടെ ‘ലഘു“ എന്ന വാക്കിനു “ഭാരം കുറഞ്ഞത്“ എന്നാണർത്ഥം. ഇതു ‘ഭാരമേറിയത്“ എന്നതിന്റെ എതിർപദമാണു.