ഇവിടെ യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതിന്റെ ചരിത്രം ആരംഭിക്കുന്നു.
“അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ചുകൂട്ടി“.
ഈ അധികാരം എന്തിനുള്ളതായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഉറപ്പാക്കുക : 1)അശുദ്ധാത്മാക്കളെ പുറത്താക്കു വാൻ 2)സകലവിധ ദീനവും വ്യാധിയും ഭേദമാക്കുവാൻ.
“അശുദ്ധാത്മാക്കൾ ബാധിച്ച മനുഷ്യരിൽനിന്ന് അവയെ അകറ്റിക്കളയുവാൻ“.
“എല്ലാ രോഗങ്ങളും എല്ലാ വ്യാധികളും“. “രോഗം“, “വ്യാധി“ എന്നിവ സമാന അർത്ഥങ്ങളുള്ള പദങ്ങളാണു, എന്നാൽ കഴിവതും ഈ രണ്ടു പദങ്ങൾക്കും പരിഭാഷയിൽ രണ്ടു പ്രത്യേക പദങ്ങൾതന്നേ ഉപയോഗിക്കണം‘ “ദീനം“ അഥവാ രോഗം എന്നത് ഒരാളെ വ്യാധിയുള്ളവനാക്കി മാറ്റുവാൻ കാരണ മായിത്തീരുന്ന സംഗതിയാണു, “വ്യാധി“ എന്നത് ദീനം ബാധിച്ചതിന്റെ ഫലമായി സംഭവിക്കുന്ന ശാരീരികബലഹീ നത അല്ലെങ്കിൽ വൈകല്യവും.
ഇത് 10:1ൽ യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തല ന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതായി കണ്ട ചരിത്രത്തിന്റെ തുടർച്ചയാണു.
ഇത് ക്രമപ്രകാരം ഒന്നാമൻ എന്ന അർത്ഥ ത്തിലാണു, പദവിയിൽ ഒന്നാമൻ എന്ന അർത്ഥത്തിലല്ല.
“എരിവുകാരൻ“ എന്ന വിശേഷണനാമത്തിന്റെ അർത്ഥം ഇങ്ങനെയായിരിക്കാം :1) “സെലട്ടുകൾ എന്ന യെഹൂദമതഭേദസംഘത്തിൽ ഉൾപ്പെട്ടിരുന്ന വ്യക്തി“,അല്ലെങ്കിൽ 2)“മതതീക്ഷ്ണതയുള്ളവൻ“. ഒന്നാമത്തെ അർത്ഥം സൂചിപ്പിക്കുന്നത് അവൻ യെഹൂദജനത്തെ റോമൻ ആധിപത്യത്തിൽനിന്നു മോചിപ്പിക്കുവാൻ രൂപംകൊണ്ട യെഹൂദമതഭേദസംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു എന്നാണു. മറ്റൊരു പരിഭാഷ :“ രാജ്യസ്നേഹി“, ;“സ്വദേശവാദി“, അല്ലെങ്കിൽ “സ്വാതന്ത്ര്യസമരപോരാളി“. രണ്ടാമത്തെ അർത്ഥം സൂചിപ്പിക്കുന്നത് അവൻ ദൈവനാമ മഹത്വത്തിനുവേണ്ടി തീക്ഷ്ണതയോടെ നിലകൊള്ളുന്നവനാ യിരുന്നു എന്നാണു. മറ്റൊരു പരിഭാഷ : “അതിശുഷ്കാന്തി യുള്ളവൻ“.
“മുമ്പെ ചുങ്കക്കാരനായിരുന്ന മത്തായി“
“യേശുവിനെ ഒറ്റിക്കൊടുക്കുവാൻപോകുന്ന“.
ഇത് യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതായി കണ്ട ചരിത്രത്തിന്റെ തുടർച്ചയാണു.
“യേശു ഈ പന്ത്രണ്ടു പേരെയും അയച്ചു“. അല്ലെങ്കിൽ “ യേശു ഈ പന്ത്രണ്ടു പേരെയാണു അയച്ചത്“.
യേശു അവരെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനാ യിട്ടാണു അയച്ചത്. “അയച്ചു“ എന്നത് 10:2ൽ ഉപയോഗിച്ചി രിക്കുന്ന “അപ്പൊസ്തലന്മാർ“ എന്ന നാമപദത്തിന്റെ ക്രിയാരൂപമാണു.
“അവർ എന്താണു ചെയ്യേണ്ടതെന്ന് അവൻ അവരോടു പറഞ്ഞു“. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “അവൻ അവരോടു കല്പിച്ചു“.
ഇത് യിസ്രായേൽഗൃഹം മുഴുവനെയും അവരുടെ ഇടയനെ വിട്ട് അകന്നുപോയ ആടുകളോടു സാദൃശ്യപ്പെടുത്തുന്ന ഒരു രൂപകമാണു (യു.ഡി.ബി). (“രൂപകം“ കാണുക).
ഈ പ്രയോഗം ഇസ്രായേൽ രാജ്യത്തെ കാണിക്കുന്നു. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം :“യിസ്രായേൽജനം“ അല്ലെങ്കിൽ “യിസ്രായേൽസന്തതികൾ“ (“ആശയവിശേഷണം“ കാണുക).
“നിങ്ങൾ“ എന്ന സർവ്വനാമം പന്ത്രണ്ടു അപ്പൊസ്തലന്മാരെ കുറിക്കുന്നു.
ഇത് 3:2ൽ ഇതേ ആശയം പരിഭാഷപ്പെടുത്തിയപ്പോൾ ചെയ്ത അതേ രീതിയിൽ പരിഭാഷപ്പെടുത്തണം. .
ഇത് 10:1ൽ യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതായി കണ്ട ചരിത്രത്തിന്റെ തുടർച്ചയാണു.
പന്ത്രണ്ടു അപ്പൊസ്തല ന്മാർ.
പൊന്നും വെള്ളിയും ചെമ്പും ഒന്നും കൈയിൽ കരുതരുത്.“
“കൈവശം വെക്കരുത്“, “സ്വീകരിക്കരുത്“, അല്ലെങ്കിൽ “എടുത്തുസൂക്ഷിക്കരുത്“.
ഇവ നാണയങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ലോഹങ്ങളായിരുന്നു. ഈ ലോഹങ്ങൾ പണത്തെ കുറിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ആശയവിശേഷണമാണു. അതിനാൽ ഈ ലോഹങ്ങൾ നിങ്ങളുടെ നാട്ടിൽ അജ്ഞാതമെങ്കിൽ, ഈ പട്ടികയിലുള്ള ലോഹങ്ങൾക്കു പകരം “പണം“ എന്ന സാധാരണപദം ഉപയോഗിക്കുക .(യു.ഡി.ബി. കാണുക).
ഇതിന്റെ അർത്ഥം :“അരപ്പട്ട“ അല്ലെങ്കിൽ “തോൽവാറ്“ അല്ലെങ്കിൽ, “പണമടിശ്ശീല“. ഇത് യാത്രാസമയ ങ്ങളിൽപണം കൈവശം സൂക്ഷിക്കുന്നതിനുപയോഗിച്ചിരുന്ന ഏതൊരു സംവിധാനത്തെയും സൂചിപ്പിക്കുന്നു. .അരപ്പട്ട എന്നത് വീതി കുറഞ്ഞ് നീളത്തിൽ അരയിൽ കെട്ടുവാൻ ഉപയോഗിച്ചിരുന്ന തുണി കൊണ്ടോ തോൽ കൊണ്ടോ ഉണ്ടാക്കുന്ന ഒരു പട്ടയായിരുന്നു. അവ പൊതുവേ പണം സൂക്ഷിക്കുവാനുള്ള അറകളോടു കൂടിയവയായിരുന്നു.
യാത്രാസഞ്ചി. ഇത് യാത്രാവേള കളിൽ അത്യാവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള സഞ്ചിയായിരുന്നിരിക്കാം, അല്ലെങ്കിൽ, അത്തരം യാത്രാസമ യങ്ങളിൽ ഭക്ഷണമോ പണമോ വാങ്ങിശേഖരിക്കുന്നതിനു ഉയോഗിച്ചിരുന്ന സഞ്ചി.
5:40ൽ “ഉടുപ്പ്“ എന്ന പദത്തിനു ഉപയോഗിച്ച അതേ പദം ഉപയോഗിക്കുക.
“വേല ചെയ്യുന്ന തൊഴിലാളി“.
“അവന്റെ ആവശ്യങ്ങൾക്കു“.
ഇത് 10:1ൽ യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതായി കണ്ട ചരിത്രത്തിന്റെ തുടർച്ചയാണു.
ഈ സർവ്വനാമപദങ്ങൾ പന്ത്രണ്ടു അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു.
“നിങ്ങൾ ഒരു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുന്ന സമയത്ത്“, അല്ലെങ്കിൽ “നിങ്ങൾ എത്തുന്ന ഒരോ പട്ടണത്തിലും ഗ്രാമത്തിലും“.
“വലിയ ഗ്രാമം...ചെറിയ ഗ്രാമം“ അല്ലെങ്കിൽ ‘വലിയ പട്ടണം...ചെറിയ പട്ടണം“.9:35ൽ ഉപയോഗിച്ച അതേ വാക്കുകളാണു ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
“ആ പട്ടണമോ ഗ്രാമമോ വിട്ടുപോകുന്നതുവരെ നിങ്ങൾ നിങ്ങളെ കൈക്കൊണ്ട ആ മനുഷ്യന്റെ വീട്ടിൽ ത്തന്നേ പാർപ്പിൻ“.
“ആ വീട്ടിൽ ചെല്ലുമ്പോൾ അവിടെ പാർക്കുന്നവർക്കു വന്ദനം പറവിൻ“. ആ കാലത്തു ജനങ്ങൾ ഒരു വീട്ടിലേ യ്ക്കു ചെല്ലുമ്പോൾ വീട്ടുകാരെ വന്ദനം ചെയ്തിരുന്നത്,“ ഈ വീടിനു സമാധാനം ആയിരിക്കട്ടെ“ എന്നു പറഞ്ഞു കൊണ്ടായിരുന്നു.(“ആശയവിശേഷണം“ കാണുക).
“ആ വീട്ടിൽ വസിക്കുന്ന ആൾക്കാർ നിങ്ങളെ യോഗ്യമായി സ്വീകരിക്കുന്നുവെങ്കിൽ“ (യു.ഡി.ബി.), അല്ലെങ്കിൽ “ആ വീട്ടിൽ വസിക്കുന്ന ആൾക്കാർ നിങ്ങളോടു നന്നായി പെരുമാറുന്നുവെങ്കിൽ“.(“ആശയവിശേഷ ണം“ കാണുക).
“അതിന്മേൽ സമാധാനം ഉണ്ടായിരിക്കട്ടെ“, അല്ലെങ്കിൽ “ആ വീട്ടിൽ വസിക്കുന്ന ആൾക്കാർ സമാധാനത്തിൽ വസിക്കും“ (യു.ഡി.ബി. കാണുക).
“ആ വീട്ടിൽ വസിക്കുന്നവരുടെ മേൽ വരുത്തേണമേ എന്നു അപ്പൊസ്തലന്മാർ ദൈവത്തോടു അപേക്ഷിക്കുന്ന സമാധാനം“.
“അവർ നിങ്ങളെ യോഗ്യമായി സ്വീകരിക്കുന്നില്ലെങ്കിൽ“. (യു.ഡി.ബി). അല്ലെങ്കിൽ :“അവർ നിങ്ങളോടു യോഗ്യമായി പെരുമാറുന്നില്ലെങ്കിൽ“.
ഈ വാക്യഭാഗത്തിനു ഇതിൽ ഏതെങ്കിലും ഒരു അർത്ഥം ആയിരിക്കാം :1)യു.ഡി.ബി.യിൽ അഭിപ്രായപ്പെട്ടിരിക്കുന്നതു പോലെ, ആ വീട്ടിൽ വസിക്കുന്നവർ സമാധാനത്തിനു അയോഗ്യരെങ്കിൽ, ദൈവം ആ വീട്ടിൽ വസിക്കുന്നവർക്കു വരുത്തുവാൻ ആഗ്രഹിച്ച സമാധാനം അല്ലെങ്കിൽ അനുഗ്രഹം അവൻ അവർക്കു നൽകാതിരിക്കും. 2) ആ വീട്ടിൽ വസിക്കുന്നവർ അയോഗ്യരെങ്കിൽ, അപ്പൊസ്തല ന്മാർ ആ വീട്ടുകാരെ വന്ദനം ചെയ്തുകൊണ്ട് ആശംസിച്ച സമാധാനം അവരുടെമേൽ വരുത്തരുതേ എന്ന് അവർ ദൈവത്തോടു അപേക്ഷിക്കുകയും ദൈവം അപേക്ഷ കേൾക്കുകയും ചെയ്യുമായിരുന്നു എന്നു കരുതാം. നിങ്ങളുടെ ഭാഷയിൽ ഇപ്രകാരം ഒരു ആശംസയോ അതിന്റെ നന്മകളോ തിരിച്ചെടുക്കുന്നകാര്യം പ്രകാശിപ്പിക്കുന്ന പ്രത്യേക ശൈലീപ്രയോഗങ്ങൾ ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കണം.
ഇവിടെ, 10:1ൽ യേശു തന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരെ അവന്റെ വേല ചെയ്യുന്നതിനായി അയയ്ക്കുന്നതായി കണ്ട ചരിത്രത്തിന്റെ വിവരണം തുടരുന്നു.
“ആ പട്ടണത്തിൽ ആരും നിങ്ങളെ സ്വീകരിക്കാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ“.
“നിങ്ങളുടെ സന്ദേശം കേൾക്കാതിരുന്നാൽ.“ (യു.ഡീ.ബി). .അല്ലെങ്കിൽ, “നിങ്ങൾ പറയുന്നതു കേൾക്കാതിരുന്നാൽ“.
ഇത് 10:11ൽ ചെയ്ത രീതിയിൽ പരിഭാഷപ്പെടുത്തണം.
“ആ വീട്ടിലെ അല്ലെങ്കിൽ പട്ടണത്തിലെ പൊടി നിങ്ങളുടെ കാലിൽനിന്നു തട്ടിക്കളയുവിൻ“. ഇത് ദൈവം ആ വീട്ടിലെ അല്ലെങ്കിൽ പട്ടണത്തിലെ ജനങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിന്റെ അടയാളമാണു.(യു.ഡി.ബി. കാണുക).
“ന്യായവിധിദിവസത്തിൽ അവരുടെ ദണ്ഡനങ്ങൾ ഇവരുടേതിലും കാഠിന്യം കുറഞ്ഞതായിരിക്കും“.
“സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിൽ ജീവിച്ചിരുന്ന ജനങ്ങൾ“, അവരെ ദൈവം സ്വർഗ്ഗത്തിൽനിന്നു തീയ് ഇറക്കി നശിപ്പിച്ചു. .(“ആശയവിശേഷണം“ കാണുക).
അപ്പൊസ്തലന്മാരെ സ്വീകരിക്കാ തെയും അവരുടെ സന്ദേശം കേൾക്കാതെയുമിരിക്കുന്ന പട്ടണത്തിലെ ജനങ്ങളേക്കാൾ. (“ആശയവിശേഷണം“ കാണുക).
യേശു തന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേ ക്കാവുന്ന ഉപദ്രവങ്ങളേക്കുറിച്ചു പറയുന്നു.
“നോക്കുക“എന്ന പദം തുടർന്നു പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നു. മറ്റൊരു പരിഭാഷ :“ഞാൻ നിങ്ങളോടു പറയുവാൻപോകുന്ന കാര്യങ്ങൾ “നോക്കുക“, “ശ്രദ്ധിക്കുക“, അല്ലെങ്കിൽ “ശ്രദ്ധ കൊടുക്കുക“.(യു.ഡി.ബി. കാണുക).
യേശു ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി അവരെ അയയ്ക്കുന്നു.
, യേശു, താൻ പറഞ്ഞയയ്ക്കുന്ന തന്റെ ശിഷ്യന്മാരെ കാട്ടുമൃഗങ്ങൾ ആക്രമിക്കുവാൻ സാധ്യതയുള്ള മേച്ചൽസ്ഥലത്തേയ്ക്കു പോകുന്ന സാധുക്കളായ വളർത്തുമൃഗങ്ങളോടു ഉപമിക്കുന്നു. (“ഉപമ“ കാണുക).
ചെറുത്തുനിൽക്കുവാൻ ശക്തിയില്ലാത്ത (“ഉപമ“ കാണുക).
ഈ ഉപമയെ നിങ്ങൾക്ക് ഇങ്ങനെ വ്യക്തമാക്കാം : “ :“ചെന്നായ്ക്കളെപ്പോലെ അപകടകാരികളായ മനുഷ്യരുടെ നടുവിൽ“, അല്ലെങ്കിൽ “വന്യമൃഗങ്ങ ളെപ്പോലെ പെരുമാറുന്ന മനുഷ്യരുടെ നടുവിൽ“. അതുമല്ലെങ്കിൽ, “നിങ്ങളെ ആക്രമിക്കുന്ന മനുഷ്യ രുടെ നടുവിൽ“ എന്നു പറഞ്ഞ് നിങ്ങൾക്ക് ഈ ഉപമയുടെ സാദൃശ്യം വ്യക്തമാക്കാം. (“രൂപകം“ കാണുക).
ഇവിടെ ഈ ഉപമയെ ക്കുറിച്ചു വിശദമാക്കാതെ, ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന തായിരിക്കും നന്ന് :“വിവേകബുദ്ധിയോടും അതീവശ്രദ്ധ യോടും നിഷ്ക്കളങ്കതയോടും സത്യസന്ധതയോടും കൂടെ പെരുമാറുക“. (“ഉപമ“ കാണുക).
“കരുതലോടെ ഇരി ക്കുക, കാരണം മനുഷ്യർ നിങ്ങളെ ഏല്പിച്ചുകൊടുക്കും“.
“ഉണർന്നിരിപ്പിൻ“, “അതീവശ്രദ്ധയോടെ ഇരിപ്പിൻ“, “ഏറ്റവും ജാഗ്രതയോടെ ഇരിപ്പിൻ“. (“ഭാഷാശൈലി“ കാണുക).
യൂദാ യേശുവിനോടു ചെയ്തത് ഇതാണു. (“യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ“ 10:4).(യു.ഡി.ബി. കാണുക). മറ്റൊരു പരിഭാഷ :”നിങ്ങളെ ഒറ്റിക്കൊടുക്കും“, “നിങ്ങളെ അവരുടെ കൈകളിൽ ഉപേക്ഷിച്ചുകളയും“, അല്ലെങ്കിൽ “നിങ്ങളെ പിടിപ്പിക്കുകയും വിചാരണയ്ക്ക് ഏൽപ്പിക്കുകയും ചെയ്യും“.
ഇവിടെ ഈ വാക്കിന്റെ അർത്ഥം, ‘ജനങ്ങളുടെ മദ്ധ്യേ സമാധാനം നില നിർത്തുന്നതിനായി പ്രാദേശികമായി രൂപപ്പെടുത്തിയിരുന്ന മതനേതാക്കന്മാരും ജനത്തിന്റെ മൂപ്പന്മാരും ഉൾപ്പെട്ട ന്യായാധിപസഭകൾ‘ എന്നാണു. മറ്റൊരു പദം :“വിചാരണക്കോടതികൾ“.
“നിങ്ങളെ ചമ്മട്ടി ഉപയോഗിച്ച് അടിക്കുകയും“.
“നിങ്ങൾ എന്റെ സ്വന്തമാ യതിനാൽ“ (യു.ഡി.ബി.).അല്ലെങ്കിൽ “നിങ്ങൾ എന്നെ അനുഗമിക്കുന്നതിനാൽ“.
“അവർക്കും“ എന്ന സർവ്വനാമം പകരം നിൽക്കുന്നത് ഒന്നുകിൽ “നാടുവാഴികൾക്കും രാജാക്കന്മാർക്കും“ അല്ലെങ്കിൽ യേശുവിനെ കുറ്റംചുമത്തിയ യെഹൂദജനത്തിനു.(10:17).
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേക്കാവുന്ന ഉപദ്രവങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്.
“മനുഷ്യർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ“. ഇവിടെ പരാമർശിച്ചിരിക്കുന്ന “ മനുഷ്യർ“ 10:17ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന അതേ “മനുഷ്യർ“ തന്നേയാണു.
10:17ൽ “ഏല്പിച്ചുകൊടുക്കും“ എന്നതിനു ഉപയോഗിച്ച പദംതന്നേ ഇവിടെയും ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക.
ഈ വേദഭാഗത്ത് കാണുന്ന ‘നിങ്ങൾ“, “നിങ്ങളെ“ എന്നീ പദങ്ങൾ മുഴുവൻ പന്ത്രണ്ട് അപ്പൊസ്തലന്മാരെ ഉദ്ദേശിച്ചുള്ളവയാണു.
‘ആകുലരാകേണ്ടാ“.
“നിങ്ങൾ എങ്ങനെയാണു സംസാരിക്കേണ്ടത് എന്നോ എന്താണു പറയേണ്ടത് എന്നോ“. ഈ രണ്ട് ആശയങ്ങളെ ഒരുമിച്ചുചേർത്ത് ഇങ്ങനെ പറയാം :“നിങ്ങൾ എന്തുപറയേണമെന്ന്“.(“‘ഹെൻഡിയാഡിസ്“ കാണുക).
“ആ നിമിഷംതന്നേ“ (“ആശയവിശേഷണം“ കാണുക).
ആവശ്യമെങ്കിൽ ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം :“സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ ആത്മാവ്“. ഇവിടെ പരാമർശിച്ചിരിക്കുന്നത് ഭൂമിയിലുള്ള ഏതെങ്കിലും പിതാവിന്റെ ആത്മാവിനെക്കുറിച്ചല്ല, പരിശുദ്ധാത്മാവാം ദൈവത്തെക്കുറിച്ചാണെന്നു വ്യക്തമാകുവാൻ ആവശ്യമെങ്കിൽ ഒരു അടിക്കുറിപ്പു കൊടുക്കാം.
“നിങ്ങളിലൂടെ പറയുന്ന“.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേ ക്കാവുന്ന ഉപദ്രവങ്ങളെക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്..
“:സഹോദരന്മാർ അവരുടെ സഹോദരന്മാരെ മരണത്തിനു ഏല്പിക്കും , അപ്പന്മാർ അവരുടെ മക്കളെ മരണത്തിനു ഏല്പിക്കും“.
ഇത് 10:17ൽ “ഏല്പിച്ചുകൊടു ക്കും“ എന്നു പരിഭാഷപ്പെടുത്തുവാൻ ഉപയോഗിച്ച അതേ പദങ്ങൾ ഉപയോഗിച്ചു പരിഭാഷപ്പെടുത്തണം.
“എതിരായി മൽസരിച്ച്“ (യു.ഡി.ബി). അല്ലെങ്കിൽ “എതിരായിത്തിരിഞ്ഞ്“.
“അവരെ കൊല ചെയ്യിക്കും“, അല്ലെങ്കിൽ “അധികാരികളെക്കൊണ്ട് അവർക്കു മരണം വരുത്തും“
: “എല്ലാവരും നിങ്ങളെ വെറുക്കും“, അല്ലെങ്കിൽ “സകല ജനങ്ങളും നിങ്ങളെ വെറുക്കും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
പന്ത്രണ്ട് അപ്പൊസ്തലന്മാർ.
“എന്റെ കാരണത്താൽ“. അല്ലെങ്കിൽ “നിങ്ങൾ എന്നിൽ വിശ്വസിച്ചതിനാൽ“ (യു.ഡി.ബി.
“വിശ്വസ്തനായി നിലകൊള്ളുന്നവൻ“.
“അടുത്ത പട്ടണത്തിലേയ്ക്കു ഓടിപ്പോകുവിൻ“.
“വരുന്ന്തുവരെ“.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേ ക്കാവുന്ന ഉപദ്രവങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത്. 10:16ലാണു ആരംഭിച്ചത്.
ഇത് ഏതെങ്കിലും ഒരു പ്രത്യേക ഗുരുവിനെക്കുറിച്ചും ശിഷ്യനെക്കുറിച്ചും പറയുന്നതല്ല, ഒരു നിത്യസത്യം ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയാണു. ശിഷ്യൻ അവന്റെ ഗുരുവിനേക്കാൾ “കൂടുതൽ പ്രാധാന്യമുള്ളവനല്ല“. അതിനു കാരണം അവനു തന്റെ ഗുരുവിനേക്കാൾ ‘കൂടുതൽ അറിവില്ല“, “ഗുരുവിനേക്കാൾ കൂടിയ പദവിയില്ല“, അവൻ തന്റെ ഗുരുവിനേക്കാൾ “മ്കവ് ഉള്ളവനുമല്ല“. മറ്റൊരു പരിഭാഷ : “ഒരു ശിഷ്യൻ എക്കാലത്തും അവന്റെ ഗുരുവിനേക്കാൾ കുറഞ്ഞ പ്രാധാന്യം ഉള്ളവനാണു.“ അല്ലെങ്കിൽ “ഒരു ഗുരു എല്ലായ്പ്പോഴും അവന്റെ ശിഷ്യനേക്കാൾ പ്രാധാന്യമുള്ളവ നാണു“.
“ദാസന്റെ സ്ഥാനം അവന്റെ യജമാനന്റെ മീതേയല്ല“. ഇത് ഒരു നിത്യസത്യം ഒർമ്മപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസ്താവനയാണു, ഏതെങ്കിലും ഒരു പ്രത്യേക യജമാനനെയും ദാസനെയും ഉദ്ദേശിച്ചു പറഞ്ഞതല്ല. ഒരു ദാസൻ തന്റെ യജമാനനേക്കാൾ “വലിയവനല്ല“, അല്ലെങ്കിൽ “കൂടുതൽ പ്രാധാന്യമുള്ളവനല്ല“. മറ്റൊരു പരിഭാഷ : “ഒരു ദാസൻ എല്ലായ്പോഴും തന്റെ യജമാനനേക്കാൾ പ്രാധാന്യം കുറഞ്ഞവനായിരിക്കും“. അല്ലെങ്കിൽ “ഒരു യജമാനൻ എല്ലായ്പ്പോഴും തന്റെ ദാസനേക്കാൾ കൂടുതൽ പ്രാധാന്യം ഉള്ളവനായിരിക്കും“.
“അടിമ“.
“ഉടമ“.
“ശിഷ്യൻ തന്റെ ഗുരുവിനെപ്പോലെയാകുക എന്ന ലക്ഷ്യത്തിൽ തൃപ്തിയുള്ളവനായിരിക്കണം“
“അവന്റെ ഗുരുവിനുള്ള അത്രയും അറിവു നേടുക“ അല്ലെങ്കിൽ “അവന്റെ ഗുരുവിനെപ്പോലെ സകലത്തിലും വളരുക“
“ദാസൻ തന്റെ യജമാനന്റെ അത്രയും പ്രാധാന്യം മാത്രമേ ആഗ്രഹിക്കാവൂ, അവൻ അതിൽ തൃപ്തനാകണം“.
യേശുവിനോട് അവർ ഏറ്റവും മോശമായിട്ടാണു ഇടപെട്ടത്, അതിനാൽ യേശുവിന്റെ ശിഷ്യന്മാരും അത്തരത്തിലുള്ളതോ അതിനെക്കാൾ മോശമായതോ ആയ പെരുമാറ്റം മാത്രമെ ലോകത്തിൽനിന്നു പ്രതീക്ഷിക്കേണ്ടതുള്ളു.(യു.ഡി.ബി. കാണുക).
മറ്റൊരു പരിഭാഷ :“മനുഷ്യർ വിളിച്ചതിനാൽ“.
ഇവിടെ യേശു തന്നെത്താൻ ഒരു “വീട്ടുടയവനോടു“ സാദൃശ്യപ്പെടുത്തിയിരിക്കുന്നു ..(“രൂപകം“ കാണുക).
മൂലഭാഷയിൽനിന്നു വന്നിട്ടുള്ള ഈ നാമപദം അങ്ങനെതന്നേ പകർത്തിയെഴുതാം. അല്ലെങ്കിൽ ആ പേരു പ്രതിനിധാനം ചെയ്യുന്ന “സാത്താൻ“ എന്നും പരിഭാഷയിൽ മാറ്റിയെഴുതാം.
ഇവിടെ, യേശു “അവന്റെ വീട്ടുകാരെ“ എന്ന പ്രയോഗം അവന്റെ ശിഷ്യന്മാരെ കുറിക്കുന്നതിനുള്ള ഒരു .രൂപകമായി ഉപയോഗിച്ചിരിക്കു ന്നു.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേക്കാ വുന്ന ഉപദ്രവങ്ങളെക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്.
ഇവിടെ “അവരെ“ എന്ന സർവ്വനാമം യേശുവിന്റെ അനുയായികളെ ഉപദ്രവിക്കുന്ന വരെ .കുറിക്കുന്നു.
ഈ സമാന്തരപ്രസ്താവനയെ ഇങ്ങനെ മറ്റൊരു വിധത്തിൽ പരിഭാഷപ്പെടുത്താം : “മനുഷ്യർ മറച്ചുവെക്കുന്ന കാര്യങ്ങളെ ദൈവം വെളിപ്പെടുത്തും“. (“സമാന്തരപ്രസ്താവന“ കാണുക; “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
ഈ സമാന്തരപ്രസ്താവനയെയും ഇങ്ങനെ മറ്റൊരു വിധത്തിൽ പരിഭാഷപ്പെടുത്താം : “ഞാൻ നിങ്ങളോട് ഇരുട്ടത്തു പറയുന്നത് ജനങ്ങളോടു പകൽവെളിച്ചത്തിൽ പറയുവിൻ; നിങ്ങൾ നിങ്ങളുടെ ചെവിയിൽ മൃദുസ്വരത്തിൽ കേൾക്കുന്നത് പുരമുകളിൽനിന്നു ഘോഷിച്ചുപറയുവിൻ“.
“ഞാൻ നിങ്ങളോടു രഹസ്യമായി പറയുന്നത്“ (യു.ഡി.ബി.), അല്ലെങ്കിൽ, “ഞാൻ നിങ്ങളോടു സ്വകാര്യമായി പറയുന്ന കാര്യങ്ങൾ“. (“രൂപകം“ കാണുക).
“അതു പരസ്യമായി പറയുവിൻ“, അല്ലെങ്കിൽ “അതെല്ലാവരും കേൾക്കെ വിളിച്ചുപറയുവിൻ“ (യു.ഡി.ബി.കാണുക;“രൂപകം“കാണുക).
“ ഞാൻ നിങ്ങളോടു മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി ചെവിയിൽ പറയുന്ന കാര്യങ്ങൾ“.
“അത് എല്ലാവരും കേൾക്കെ ഉറക്കെ വിളിച്ചുപറയുവിൻ“. യേശുവിന്റെ കാലത്തെ വീടുകളുടെ മേൽക്കൂരകൾ നിരപ്പായവയായി രുന്നു. .അവിടെ നിന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞാൽ ദൂരെയുള്ളവർക്കും കേൾക്കാമായിരുന്നു.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടി വന്നേക്കാവുന്ന ഉപദ്രവങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്.
“മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ല. അവർക്കു ശരീരത്തെ കൊല്ലാൻ കഴിയും, എന്നാൽ അവർക്കു ദേഹിയെ കൊല്ലാൻ കഴിയുകയില്ല.“
ശാരീരികമായി ഇല്ലാതാക്കുക. ഈ വാക്കുകളിൽ അഭംഗി തോന്നുന്നുവെങ്കിൽ ഇങ്ങനെ മാറ്റി പരിഭാഷപ്പെടുത്താം : “നിങ്ങളെ കൊല്ലുവാൻ“, അല്ലെങ്കിൽ “മറ്റുള്ളവരെ കൊല്ലുവാൻ“.
ഒരു മനുഷ്യന്റെ തൊട്ടുനോക്കുവാൻ സാധിക്കുന്ന ഭൗതികരൂപം“.
മനുഷ്യർ മരിച്ചതിനു ശേഷം അവരെ ഉപദ്രവിക്കുക.
മനുഷ്യൻ ശാരീരികമായി മരിക്കുമ്പോൾ അവന്റെ ശരീരത്തിൽനിന്നു വേർപെട്ടുപോകുന്ന അവനിലെ അദൃശ്യവും അസ്പൃശ്യവുമായ വ്യക്തിത്വഭാഗം.
ഈ ആലങ്കാരികചോദ്യം ഇങ്ങനെ മാറ്റി പരിഭാഷപ്പെടുത്താം : “കുരികിലുകളെക്കുറിച്ചു ചിന്തിച്ചു നോക്കുക. അവ തീരെ വില കുറഞ്ഞവയാകയാൽ നിങ്ങൾക്ക് അവയിൽ രണ്ടെണ്ണത്തിനെ ഒരു ചെറിയ നാണയം കൊടുത്തുവാങ്ങാൻ കഴിയും.“ (യു.ഡി.ബി.). (“ആലങ്കാരികചോദ്യം“ കാണുക).
ഇവ ധാന്യമണികൾ തിന്നുജീവിക്കുന്ന വളരെ ചെറിയ പക്ഷികളാണു. ഈ പക്ഷികളെ മനുഷ്യർ തീരെ നിസ്സാരമായി കരുതുന്ന കാര്യങ്ങളോടു സാദൃശ്യപ്പെടുത്തി പറഞ്ഞിരിക്കുന്നു.(“രൂപകം“ കാണുക).
ഏറ്റവും മൂല്യം കുറഞ്ഞ നാണയം. ഇതിനു ലക്ഷ്യഭാഷ സംസാരിക്കുന്ന ദേശത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയത്തിന്റെ പേരാണു ഉപയോഗിക്കാറുള്ളത്. ഇത് ഒരു കൂലിക്കാരനു ലഭിച്ചിരുന്ന ദിവസക്കൂലിയുടെ പതിനാറിൽ ഒരു ഭാഗത്തിനു തുല്യമായ മൂല്യം മാത്രമുണ്ടായിരുന്ന ഒരു ചെമ്പുനാണയം എന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ പദത്തിനു പകരം “ചില്ലിക്കാശ്“ എന്ന പദം ഉപയോഗിക്കാവുന്നതാണു.
ഈ വാക്യം ഇങ്ങനെ മാറ്റി പരിഭാഷപ്പെടുത്താം : “നിങ്ങളുടെ പിതാവ് ആ കാര്യം അറിയുന്നെങ്കിൽ മാത്രമേ അതിൽ ഒരെണ്ണമെങ്കിലും നിലത്തു വീഴുകയുള്ളു.“ അല്ലെങ്കിൽ “നിങ്ങളുടെ പിതാവ് അതിനെക്കുറിച്ച് അറിയുന്നെങ്കിൽ മാത്രമേ അതിൽ ഒരെണ്ണമെങ്കിലും നിലത്തു വീഴുന്നുള്ളു“.(“ഇരട്ടനിഷേധം“ കാണുക).
“ഒരു കുരികിൽ എങ്കിലും“.
“ചാകുന്നുള്ളു“.
“നിങ്ങളുടെ തലയിൽ എത്ര തലമുടി ഉണ്ടെന്നുപോലും ദൈവം അറിയുന്നു“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
“എണ്ണിക്കണക്കാക്കപ്പെട്ടിരിക്കുന്നു“.
‘ദൈവം നിങ്ങളെ അസംഖ്യം കുരികിലുകളേക്കാളും വിലയേറിയവരായി കണക്കാക്കിയിരിക്കുന്നു.“
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേക്കാ വുന്ന ഉപദ്രവങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്
“ഞാൻ യേശുവിന്റെ ശിഷ്യനാണെന്ന് മറ്റുള്ളവരോട് പറയുന്ന ഏതൊരു വ്യക്തിയേയും“, അല്ലെങ്കിൽ ‘മറ്റുള്ളവരുടെ മുമ്പിൽ താൻ യേശുവിന്റെ വിശ്വസ്ത അനുഗാമിയാണെന്ന് തുറന്നുപറയുന്ന ഏതൊരു വ്യക്തിയേയും“.
“സമ്മതിച്ചുപ്രസ്താവിക്കുക“.(യു.ഡി.ബി. കാണുക).
“ജനങ്ങളുടെ മുമ്പിൽ“ അല്ലെങ്കിൽ “മറ്റുള്ള ജനങ്ങളുടെ മുമ്പിൽ“
യേശു ഇവിടെ പരാമർശിച്ചിരിക്കുന്നത് പിതാവായ ദൈവത്തെയാണു.
“മനുഷ്യരുടെ മുമ്പിൽ എന്നെ വേണ്ടാ എന്നു പറയുന്നവൻ“ .അല്ലെങ്കിൽ “ജനങ്ങളുടെ മുമ്പിൽ എന്നെ നിരസിച്ചുപറയു ന്നവൻ“, അല്ലെങ്കിൽ “മറ്റുള്ളവരോട് താൻ അവന്റെ ശിഷ്യനാണെന്നു ഏറ്റുപറഞ്ഞുസമ്മതിക്കുവാൻ തയ്യാറാകാത്തവൻ“, അല്ലെങ്കിൽ “എന്റെ വിശ്വസ്ത അനുഗാമിയാണു എന്നു തുറന്നുസമ്മതിക്കുവാൻ മനസ്സില്ലാത്തവൻ“.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടിവന്നേക്കാ വുന്ന ഉപദ്രവങ്ങളെക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്.
“വിചാരിക്കരുത്“ അല്ലെങ്കിൽ “നിങ്ങൾ അങ്ങനെ ചിന്തിക്കരുത്“.
ഈ രൂപകാലങ്കാരം ‘ആക്രമണത്താൽ സംഭവിക്കുന്ന മരണത്തെ‘ സൂചിപ്പിക്കുന്നു. (“രൂപകം“ എന്നതിനു കീഴിൽ “ക്രൂശ്“ കാണുക).
“തിരിക്കുവാൻ“ ;“ഭിന്നിപ്പിക്കുവാൻ“ ; “തമ്മിൽ അകറ്റുവാൻ“.
ഒരുമകനെ അവന്റെ അപ്പനു എതിരായി നിർത്തുവാൻ.
“ഒരു വ്യക്തിയുടെ ശത്രുക്കൾ“ അല്ലെങ്കിൽ “ഒരുവ്യക്തിയുടെ ഏറ്റവും കടുത്ത ശത്രുക്കൾ“.
“അവന്റെ സ്വന്തം കുടുംബാംഗങ്ങൾ“.
ഇവിടെ യേശു തന്റെ അപ്പൊസ്തലന്മാരോട്, അവർ അവനുവേണ്ടി വേല ചെയ്യുമ്പോൾ സഹിക്കേണ്ടി വന്നേക്കാ വുന്ന ഉപദ്രവങ്ങളെ ക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. ഇത് 10:16ലാണു ആരംഭിച്ചത്.
മറ്റൊരു പരിഭാഷ : “എന്നേക്കാൾ അധികം അപ്പനെയോ.....സ്നേഹി ക്കുന്നവർ എനിക്കു യോഗ്യരല്ല“, അല്ലെങ്കിൽ “നീ എന്നേക്കാൾ അധികം അപ്പനെയോ......സ്നേഹിക്കുന്നുവെങ്കിൽ നീ എനിക്കു യോഗ്യനല്ല“.
ഈ വാക്ക് ഇങ്ങനെ പരിഭാഷപ്പെടുത്താം : “പ്രിയപ്പെടുന്നവൻ ആരായാലും“, അല്ലെങ്കിൽ “പ്രിയപ്പെടുന്ന വ്യക്തി ആരായിരുന്നാലും“, അല്ലെങ്കിൽ “പ്രിയപ്പെടുന്ന ഏതൊരുവനും“ അല്ലെങ്കിൽ “പ്രിയപ്പെടുന്ന ജനങ്ങൾ ആരായാലും“(യു.ഡീ.ബി. കാണുക).
ഇവിടെ പറഞ്ഞിട്ടുള്ള “പ്രിയം“ അല്ലെങ്കിൽ “ഇഷ്ടം“ എന്ന വാക്കു സൂചിപ്പിക്കുന്നത് “സഹോദരസ്നേഹം” അല്ലെങ്കിൽ ഒരു ”സ്നേഹിതനിൽനിന്നുള്ള സ്നേഹം“ ആണു. ഈ പദത്തെ, “കരുതൽ ചെയ്യുന്നുവെങ്കിൽ“, “പറ്റിച്ചേർന്നിരിക്കുന്നുവെങ്കിൽ“, “കൂടുതൽ ഇഷ്ടമായിരിക്കുന്നുവെങ്കിൽ“ എന്നെല്ലാം പരിഭാഷപ്പെടുത്താവുന്നതാണു.
ഇതിന്റെ മറ്റു പരിഭാഷകൾ : “എന്റേത് ആയിരിക്കുവാൻ യോഗ്യനല്ല“, “എന്റെ ശിഷ്യനായിരിക്കുവാൻ യോഗ്യനല്ല“, “എന്റെ കൂട്ടത്തിൽ ഉൾപ്പെട്ടവനായിരി ക്കുവാൻ യോഗ്യനല്ല“.(യു.ഡി.ബി. കാണുക).
മറ്റു പരിഭാഷകൾ : “തങ്ങളുടെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല“; “നിങ്ങൾ നിങ്ങളുടെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കുന്നില്ല എങ്കിൽ നിങ്ങൾ എന്റെ ശിഷ്യരായിരി പ്പാൻ യോഗ്യരല്ല“; “നീ നിന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കുന്നില്ലെങ്കിൽ നീ എന്റെ ശിഷ്യനായിരിപ്പാൻ യോഗ്യനല്ല“.
ഇത് യേശുവിനെ അനുഗമിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ മരിക്കാൻപോലും സന്നദ്ധരാകേണ്ടതിനെ കുറിക്കുന്ന ഒരു രൂപകമാണു. ഈ വാക്യം പരിഭാഷപ്പെടുത്തുമ്പോൾ ഒരു ഭാരമേറിയ വലിയ ചുമട് എടുത്തു ചുമന്നുകൊണ്ട് മറ്റൊരാളുടെ പിന്നാലെ നടന്നുപോകുന്നതിനെ കുറിക്കുന്ന ഒരു സാധാരണ ക്രിയാപദം ഉപയോഗിക്കണം. (“രൂപകം“ കാണുക)..
“നിലത്തുനിന്ന് കൈകൾ കൊണ്ട് എടുത്തുയർത്തുക“.; “നിലത്തുനിന്ന് എടുത്തുയർത്തി വഹിച്ചുകൊണ്ടുപോകുക“.
ഈ വാക്കുകൾ എത്രയുംചുരുങ്ങിയ വാക്കുകളിൽ പരിഭാഷപ്പെടുത്തണം. മറ്റൊരു പരിഭാഷ : “തങ്ങളുടെ ജീവനെ കണ്ടെത്തിയവർ അതിനെ കളയും...തങ്ങളുടെ ജീവനെ കളഞ്ഞവർ അതിനെ കണ്ടെത്തും“ . അല്ലെങ്കിൽ “നീ നിന്റെ ജീവനെ കണ്ടെത്തിയാൽ അതിനെ കളയും; നിന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും“.
ഇത്, “നിലനിർത്തുന്നവൻ“ അല്ലെങ്കിൽ “രക്ഷിക്കുന്നവൻ“ എന്ന ആശയം നൽകുന്ന ഒരു ആശയവിശേഷണമാണു. മറ്റു പരിഭാഷകൾ : “നിലനിർത്തുവാൻ ശ്രമിക്കുന്നവൻ“, അല്ലെങ്കിൽ “രക്ഷിക്കുവാൻ ശ്രമിക്കുന്നവൻ“. (“ആശയവിശേഷണം“ കാണുക).
അതിന്റെ അർത്ഥം ആ വ്യക്തി മരിച്ചുപോകുന്നു എന്നല്ല. ഇത് “നിത്യജീവൻ ലഭിക്കുകയില്ല്“ എന്നതിനെ കുറിക്കുന്ന ഒരു രൂപകമാണു. (“രൂപകം“ കാണുക).
മറ്റു പരിഭാഷകൾ ; “ഉപേക്ഷിച്ചു കളയുന്നു“, “അല്ലെങ്കിൽ “ഉപേക്ഷിച്ചുകളയുവാൻ താല്പര്യപ്പെടുന്നു“.
“അവൻ എന്നിൽ ആശ്രയിക്കുന്നതുകൊണ്ട്“ (യു.ഡി.ബി. കാണുക). അല്ലെങ്കിൽ “എന്റെ കാരണത്താൽ“, അല്ലെങ്കിൽ “ഞാൻ കാരണം“. ഈ വാക്യത്തിനു 10:18ൽ “എന്റെ നിമിത്തം“ എന്നു പറഞ്ഞിരിക്കുന്ന അതേ ആശയംതന്നേയാണുള്ളത്.
ഈ രൂപകം നൽകുന്ന ആശയം : “നിത്യജീവനെ കണ്ടെത്തും.“ (“രൂപകം“ കാണുക).
യേശു തന്റെ ശിഷ്യന്മാരോട് അവർ പുറപ്പെട്ടു പോകുമ്പോൾ അവരെ സഹായിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകും എന്ന കാര്യം വിശദീകരിക്കുവാൻ ആരംഭിക്കുന്നു.
ഈ വാക്യാംശത്തെ ഇങ്ങനെ പരിഭാഷപ്പെടുത്താം :“ആരായാലും“, അല്ലെങ്കിൽ “ഏതൊരാളായാലും“ അല്ലെങ്കിൽ “ഏതു വ്യക്തിയും“ (യു.ഡി.ബി. കാണുക).
“സ്വീകരിക്കുന്ന“. 10:14ൽ ഇതേ വാക്കുതന്നേ :“കൈക്കൊള്ളാതെയും“ എന്നു ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇവിടെ അർത്ഥം : “ഒരു അതിഥിയായി സ്വീകരിക്കുക“.
‘നിങ്ങളെ“ എന്ന സർവ്വനാമം സൂചിപ്പിക്കുന്നത് യേശു സംസാരിച്ചുകൊണ്ടിരി ക്കുന്ന പന്ത്രണ്ടു അപ്പൊസ്തലന്മാരെയാണു.
“എന്നെ അയച്ച പിതാവായ ദൈവത്തെ കൈക്കൊള്ളുന്നു അല്ലെങ്കിൽ സ്വാഗതം ചെയ്യുന്നു“.
യേശു തന്റെ ശിഷ്യന്മാരോട് അവർ പുറപ്പെട്ടു പോകുമ്പോൾ അവരെ സഹായിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകും എന്നു വിശദീകരി ക്കുന്ന വാക്കുകൾ ഇവിടെ അവസാനിക്കുന്നു.
“കൊടുക്കുന്ന ഏതൊ രാൾക്കും“.
ഈ വാക്യഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം : “ഈ ചെറിയവരിൽ ഒരുത്തൻ എന്റെ ശിഷ്യന്മാരിൽ ഒരുവനാണു എന്ന കാരണത്താൽ അവനു ഒരു കപ്പു പച്ചവെള്ളം കുടിപ്പാൻ കൊടുക്കുന്നവനു“, അല്ലെങ്കിൽ “എന്റെ ശിഷ്യന്മാരിൽ തീരെ ചെറിയ വനായ ഈ ഒരുത്തനു കുറച്ചു പച്ചവെള്ളം കുടിപ്പാൻ കൊടുക്കുന്നവനു“.
“ആ വ്യക്തിക്കു നിശ്ചയമായും അവനുള്ള പ്രതിഫലം കിട്ടും.(“ഇരട്ടനിഷേധം“ കാണുക).
“അവനു നിഷേധിക്കപ്പെടുകയില്ല“. കൈവശമായി കിട്ടിയ ഒരു അവകാശം തിരിച്ച് എടുത്തുകളയുന്ന ഒരു കാര്യത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്.