Matthew 9

Matthew 9:1

ഇവിടെ യേശു ഒരു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവവിവരണം ആരംഭിക്കുന്നു.

യേശു ഒരു പടകിൽ കയറി

ശിഷ്യന്മാരും യേശുവിനോടുകൂടെ പോയി എന്നു കരുതാം (യു.ഡി.ബി.കാണുക).

പടക്

ഇത് 8:23ൽ കണ്ട രീതിയിലുള്ള ഒരു പടക് ആയിരിക്കാം. തെറ്റായ ധാരണ ഒഴിവാക്കുവാൻ ആവശ്യമെങ്കിൽ മാത്രം ഈ കാര്യം വ്യക്തമാക്കുക.

സ്വന്തപട്ടണത്തിൽ എത്തി

“അവൻ പാർത്തിരുന്ന പട്ടണത്തിൽ“ (യു.ഡി.ബി.).

നോക്കുക(Behold) അവിടെ ചിലർ

ഈ വാക്ക് ഈ ചരിത്രവിവരണത്തിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം കുറിക്കുന്നു. ഇതിൽ കഴിഞ്ഞ സംഭവങ്ങളിൽ കണ്ടതിൽനിന്നു വ്യത്യസ്തരായ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

ചിലർ

ആ പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവർ.

അവരുടെ വിശ്വാസം

പക്ഷവാതക്കാരനെ കൊണ്ടുവന്നവരുടെ വിശ്വാസം, ആ പക്ഷവാതക്കാരന്റെ വിശ്വാസവുംകൂടെ ഈ പരാമർശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കരുതാം.

മകനേ

ആ മനുഷ്യൻ യേശുവിന്റെ യഥാർത്ഥ മകനല്ലായിരുന്നു. യേശു അവനോട് മനസ്സലിവോടെ ഇടപെട്ടതുകൊണ്ടാണു ആ നിലയിൽ സംബോധന ചെയ്തത്. ഈ പ്രയോഗം ആശയക്കുഴപ്പം ഉണ്ടാ‍ക്കുമെങ്കിൽ നിങ്ങൾക്ക് ഇതിനുപകരം “എന്റെ സ്നേഹിതാ“ എന്നോ “പ്രിയ യുവാവേ“ എന്നോ പരിഭാഷപ്പെടുത്താം. അതുമല്ലെങ്കിൽ ഈ സംബോധനതന്നേ ഒഴിവാക്കാം.

നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു

“ദൈവം നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.“, അല്ലെങ്കിൽ “ഞാൻ നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു“.

Matthew 9:3

ഇവിടെ യേശു ഒരു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവവിവരണം തുടരുന്നു.

എന്നാൽ(നോക്കുക( Behold )

ഈവാക്ക് ഈ ചരിത്രവിവരണത്തിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം കുറിക്കുന്നു. ഇതിൽ കഴിഞ്ഞ സംഭവങ്ങളിൽ കണ്ടതിൽനിന്നു വ്യത്യസ്ത രായ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

ഉള്ളം കൊണ്ടു( തമ്മിൽ തമ്മിൽ) പറഞ്ഞു

ഇതിന്റെ അർത്ഥം ഇങ്ങനെയായിരിക്കാം : 1)“മനസ്സിൽ അന്യോന്യം പറഞ്ഞു“ 2)“അന്യോന്യം ശബ്ദംതാഴ്ത്തി പറഞ്ഞു“.

ദൈവദൂഷണം പറയുന്നു

ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നത് എന്ന് ശാസ്ത്രിമാർ കരുതിയിരുന്ന കാര്യങ്ങൾ യേശുവിനു ചെയ്യാൻ കഴിയും എന്നാണു അവൻ അവകാശപ്പെട്ടത്.

അവരുടെ നിരൂപണം അറിഞ്ഞ്

അവർ മനസ്സിൽ ചിന്തിച്ചിരുന്ന കാര്യങ്ങൾ യേശു അറിഞ്ഞത് തന്റെ അമാനുഷിക കഴിവു കൊണ്ടോ അല്ലെങ്കിൽ അവർ അന്യോന്യം സംസാരിക്കുന്നത് അവനു കാണാമായിരുന്നതു കൊണ്ടോ ആയിരിക്കാം.

നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്?

യേശു ഈ ചോദ്യം ചോദിച്ചത് ശാസ്ത്രിമാരെ ശാസിക്കുന്നതിനായിട്ടായിരുന്നു (“ആലങ്കാരികചോദ്യം“ കാണുക).

നിങ്ങൾ.....(നിങ്ങളുടെ)

ഇതു ബഹുവചനമാണു.

ദോഷം

ഇത് ധാർമ്മികമായ ദോഷം അല്ലെങ്കിൽ ദുഷ്ടതയാണു, കേവലം വസ്തുതാപരമായ പിഴവല്ല.

ഏതാകുന്നു എളുപ്പം?

യേശു ഈ ചോദ്യം ചോദിച്ചത് ശാസ്ത്രിമാരെ അവർ വിശ്വസിച്ചിരുന്ന ഒരു വലിയ സത്യം ഓർമ്മിപ്പിക്കുവാനായിരുന്നു. അവരുടെ വിശ്വാസമനുസരിച്ച് ആ പക്ഷവാതക്കാരൻ അങ്ങനയായത് അവന്റെ പാപങ്ങൾ കൊണ്ടായിരുന്നു. അവന്റെ പാപങ്ങൾ മോചിക്കപ്പെട്ടാൽ അവനു നടക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചിരുന്നു. യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കിക്കഴിഞ്ഞതിനാൽ ശാസ്ത്രിമാർക്ക് അവനു പാപങ്ങളെ മോചിക്കുവാൻ കഴിയുമെന്ന് അറിയുവാൻ സാധിക്കുമായിരുന്നു. (“ആലങ്കാരികചോദ്യങ്ങൾ“ കാണുക)

. നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?

‘“നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു‘ എന്നു പറയുന്നത് എളുപ്പമാണോ? അതൊ,‘എഴുന്നേറ്റു നടക്ക‘ എന്നു പറയുന്നതാണോ എളുപ്പം?“

നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു

ഇതിന്റെ അർത്ഥം : 1) “ഞാൻ നിന്റെ പാപങ്ങൾ മോചിച്ചുതന്നിരി ക്കുന്നു“ (യു.ഡി.ബി.), അല്ലെങ്കിൽ 2) “ദൈവം നിന്റെ പാപങ്ങൾ മോചിച്ചുതരുന്നു“. “നിന്റെ“ എന്ന പദം ഏകവചനമാണു.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക.).

എങ്കിലും....നിങ്ങൾ അറിയേണ്ടതിനു

‘ഞാൻ നിങ്ങൾക്കു തെളിയിച്ചുതരാം“. ഇവിടെ “നിങ്ങൾ“ എന്ന “(പദം ബഹുവചനമാണു.

(നിന്റെ)കിടക്ക എടുത്തു (നിന്റെ) വീട്ടിൽ പോക

ഇത് ഏകവചനത്തിലുള്ളതാണു.

നിന്റെ) വീട്ടിൽ പോക

ആ മനുഷ്യൻ മറ്റെവിടെയെങ്കിലും പോകുന്നതിനെ വിലക്കുകയല്ല യേശു ചെയ്യുന്നത്. അവൻ ആ മനുഷ്യനു തന്റെ വീട്ടിലേയ്ക്കു നടന്നുപോകുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയാണു ചെയ്യുന്നത്.

Matthew 9:7

ഇവിടെ യേശു ഒരു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവവിവരണം അവസാനിക്കുന്നു. അതിനുശേഷം യേശു ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യന്മാരിൽ ഒരുവനാകുവാൻ വിളിക്കുന്നു.

മഹത്വപ്പെടുത്തി

5:16ൽ ഉപയോഗിച്ച അതേ പദം ഉപയോഗിക്കുക.

ഇങ്ങനെയുള്ള അധികാരം

പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുവാനുള്ള അധികാരം.

മത്തായി...അവനോട്...അവൻ

സഭാപാരമ്പര്യം പറയുന്നത്, ഈ മത്തായി തന്നേയാണു ആ പേരിലുള്ള സുവിശേഷത്തിന്റെ എഴുത്തുകാരനും എന്നാണു. എന്നാൽ ഈ വാക്യത്തിൽ കാണുന്ന, “അവനോട്“, “അവൻ“ എന്നീ പ്രഥമപുരുഷ സർവ്വനാമങ്ങൾ, “എന്നെ“, “ഞാൻ“ എന്നീ ഉത്തമപുരുഷസർവ്വനാമങ്ങളാക്കി വ്യത്യാസപ്പെടുത്തുവാൻ യാതൊരു ന്യായവും കാണുന്നില്ല.

(അവൻ) അവനോടു പറഞ്ഞു

“യേശു മത്തായിയോടു പറഞ്ഞു”.

യേശു അവിടെനിന്നു പോകുമ്പോൾ

ഇവിടെ ഈ ശൈലി ഉപയോഗിച്ചിരിക്കുന്നത് 9:8ൽ, “നോക്കുക“(Behold) എന്ന ഉണർത്തുശബ്ദത്താൽ ആരംഭിക്കുന്ന സംഭവവിവരണ ങ്ങളുടെ തുടക്കം കുറിക്കുവാനാണു. നിങ്ങളുടെ ഭാഷയിൽ ഇപ്രകാരം ചെയ്യുന്നതിനു തനതായ ശൈലി ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാവുന്നതാണു.

കടന്നുപോകുമ്പോൾ

പോകുക എന്ന ക്രിയാപദത്തി നുള്ള ഒരു സാധാരണ പദം ഉപയോഗിക്കുക. യേശു ഒരു മല കയറിപ്പോകുക യായിരുന്നോ, മലയിറങ്ങിപ്പോകുകയായി രുന്നോ, അതോ കഫർന്നഹൂമിലേയ്ക്ക പോകുകയായി രുന്നോ അതോ അവിടെനിന്നു ദൂരേയ്ക്കു മാറിപ്പോകുക യായിരുന്നോ എന്നൊന്നും വ്യക്തമല്ല.

അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു

“മത്തായി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു“.,കേവലം യേശുവിന്റെ അടുത്ത ലക്ഷ്യസ്ഥാനത്തേയ്ക്ക് അവനെ അനുഗമിക്കുകയല്ല ചെയ്തത്, ഒരു ശിഷ്യനായിത്തന്നേ അവനെ അനുഗമിച്ചു.

Matthew 9:10

ഈ സംഭവങ്ങൾ ചുങ്കക്കാരനായ മത്തായിയുടെ വീട്ടിൽവെച്ചു സംഭവിക്കുന്നതാണു.

വീട്ടിൽ

ഇതു മത്തായിയുടെ വീട് ആയിരിക്കാനാണു സാദ്ധ്യത(യു.ഡി.ബി. കാണുക), എന്നാൽ ഇത് യേശുവിന്റെ ഭവനവുമാകാം (“യേശുവിനോടും അവന്റെ ശിഷ്യന്മാരോ ടുംകൂടെ പന്തിയിൽ ഇരുന്നു“). ആശയക്കുഴപ്പം ഉണ്ടെങ്കിൽ മാത്രം അതൊഴിവാക്കാൻ ഈ കാര്യം വ്യക്തമാക്കുക.

(നോക്കുക(Behold)), വളരെ ചുങ്കക്കാരും പാപികളും

“നോക്കുക“ എന്ന ഈ പദം ഈ സംഭവത്തിൽ ഉൾപ്പെട്ടി രി ക്കുന്ന പുതിയ വ്യക്തികളിലേയ്ക്കു നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുന്നതി നുള്ള പ്രത്യേക രീതി ഉണ്ടായിരിക്കാം. ഇംഗ്ലിഷിലെ പ്രയോഗം ഇങ്ങനെയാണു :“.....ആയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു“.

പരീശന്മാർ അതു കണ്ടപ്പോൾ

“യേശു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നു എന്ന് പരീശന്മാർ കണ്ടപ്പോൾ“.

Matthew 9:12

ഈ സംഭവങ്ങൾ ചുങ്കക്കാരനായ മത്തായിയുടെ വീട്ടിൽ വെച്ചു സംഭവിക്കുന്നതാണൂ. .

യേശു അതു കേട്ടപ്പോൾ

“അത്“ എന്ന വാക്കു സൂചിപ്പിക്കുന്നത്, യേശു ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന പരീശന്മാരുടെ ചോദ്യത്തെ യാണു.

ശാരീരികബലമുള്ള മനുഷ്യർ (“സൗഖ്യമുള്ളവർ“)

“ആരോഗ്യമുള്ള മനുഷ്യർ“.(“രൂപകം“ കാണുക).

വൈദ്യൻ

“ഡോക്ടർ“(യു.ഡി.ബി.).

ദീനക്കാർക്കു(ഒരാളെ) ആവശ്യമുണ്ട്

“ദീനക്കാർക്കു വൈദ്യനെക്കൊണ്ട് ആവശ്യമുണ്ട്“.

എന്തു എന്നു പോയി പഠിപ്പിൻ

“നിങ്ങൾ പോയി ഇതിന്റെ അർത്ഥം എന്താണെന്നു പഠിക്കുക“.

(നിങ്ങൾ) പോയി പഠിപ്പിൻ

(“നിങ്ങൾ‘) എന്ന ഈ സർവ്വനാമം പരീശന്മാരെയാണു സൂചിപ്പിക്കുന്നത്.

Matthew 9:14

യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു അവനോടു ചോദിക്കുന്നു.

മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദു:ഖിക്കുവാൻ കഴിയുമോ?

മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർ ഉപവസിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയില്ല. (“ആലങ്കാരികചോദ്യം“ കാണുക).

തോഴ്മക്കാർ

യേശുവിന്റെ ശിഷ്യന്മാരെ സൂചിപ്പിക്കു ന്ന ഒരു രൂപകം. (“രൂപകം“ കാണുക).

മണവാളൻ കൂടെയുള്ളപ്പോൾ.....മണവാളൻ പിരിഞ്ഞു പോകേണ്ടുന്ന നാൾ വരും; അന്ന്

യേശു ആണു “മണവാളൻ“, അവൻ അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നതിനാൽ അന്നു തന്റെ “ശിഷ്യന്മാരുടെ കൂടെയുണ്ടായിരുന്നു“ (“രൂപകം“ കാണുക)

മണവാളൻ എടുത്തുകൊള്ളപ്പെടും ( പിരിഞ്ഞു പോകേണ്ടുന്ന സമയം വരും). –“ ആരെങ്കിലും മണവാളനെ എടുത്തുകൊണ്ടുപോകും“. ഇത് അവൻ കൊലചെയ്യപ്പെടും എന്നു കാണിക്കുന്ന ഒരു രൂപകമാണു. (“രൂപകം“ കാണുക; “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അന്ന് അവർ ദു:ഖിക്കും(ഉപവസിക്കും)

“ദു:ഖിച്ചുവില പിക്കും“(യു.ഡി.ബി.).

Matthew 9:16

യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാരുടെ ചോദ്യത്തിനു യേശു മറുപടി നൽകിക്കൊണ്ടിരി ക്കുന്നു.

പുതിയ തുണിക്കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നാറില്ല

പഴയ സമ്പ്രദായങ്ങൾ മാത്രം അറിയുന്നവർ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറാകുകയില്ല. (“രൂപകം“ കാണുക).

വസ്ത്രം

ഉടുപ്പ്.

തുണിക്കണ്ടം

കീറിയ പഴയ വസ്ത്രഭാഗത്തു തുന്നി ച്ചേർക്കുവാൻ ഉപയോഗിക്കുന്ന പുതിയ തുണിക്കഷണം.“

Matthew 9:17

യോഹന്നാന്റെ ശിഷ്യന്മാരുടെ ചോദ്യത്തിനു യേശുവിന്റെ മറുപടി തുടരുന്നു.

പുതുവീഞ്ഞ് ആരും പഴയ തുരുത്തിയിൽ പകരാറുമില്ല

ഇത്, “ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു;നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത്?“ എന്നു യോഹന്നാന്റെ ശിഷ്യന്മാർ വന്ന് യേശുവിനോടു ചോദിച്ച ചോദ്യത്തിനു മറുപടി നൽകുവാൻ ഉപയോഗിച്ച ഒരു രൂപകം അല്ലെങ്കിൽ ഉപമയാണു. (“രൂപകം“ കാണുക).

പുതുവീഞ്ഞ് മനുഷ്യർ.... പകരാറില്ല

“ആരും പകർന്നു വെയ്ക്കാറില്ല“(യു.ഡി.ബി.), അല്ലെങ്കിൽ “മനുഷ്യരാരും ഒരിക്കലും പകർന്നു വെയ്ക്കാറില്ല“.

പുതുവീഞ്ഞ്

“മുന്തിരിരസം“. ഇത് പുളിച്ചു പൊങ്ങാത്ത മുന്തിരിരസമാണു. നിങ്ങളുടെ നാട്ടിൽ മുന്തിരിയെക്കുറിച്ചുള്ള അറിവില്ലെങ്കിൽ, പഴങ്ങൾക്കുള്ള പൊതുവായ നാമപദം ഉപയോഗിക്കുക.

പഴയ തുരുത്തി

ഇത് പലപ്രാവശ്യം ഉപയോഗിച്ചു പഴകിയ തുരുത്തിയെ സൂചിപ്പിക്കുന്നു.

തുരുത്തി

ഇത് മൃഗങ്ങളുടെ തുകലുകൊണ്ടുണ്ടാക്കുന്ന സഞ്ചിയായിരുന്നു. ഇതിനു “വീഞ്ഞുസഞ്ചി“എന്നും “തുകൽസഞ്ചി‘ എന്നും പറയാറുണ്ടായിരുന്നു.(യു.ഡി.ബി.).

തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും

പുതുവീഞ്ഞ് പുളിച്ചുപൊങ്ങുമ്പോൾ അതിനെ ആ തുരുത്തിക്ക് ഉൾക്കൊള്ളാൻ കഴിയാതെവരികയും ആ തുരുത്തി പൊളിച്ചുകൊണ്ട് വീഞ്ഞു പുറത്തേയ്ക്ക് ഒഴുകുകയും ചെയ്യുമായിരുന്നു.

നശിച്ചുപോകും

“നാശമായിപ്പോകും.“ (യു.ഡി.ബി).

പുതിയ തുരുത്തി

“ പുതുതായി തയ്യാറാക്കിയ തുരുത്തി“. അല്ലെങ്കിൽ “പുതിയ വീഞ്ഞുസഞ്ചി“. ഇത് മുമ്പ് ഒരിക്കലും ഉപയോഗിക്കാത്ത തുരുത്തിയെയാണു പരാമർശിക്കുന്നത്.

Matthew 9:18

ഇവിടെ യേശു ഒരു യെഹൂദപ്രമാണിയുടെ മകളെ അത്ഭുതകരമായി സൗഖ്യമാക്കുന്ന സംഭവത്തിന്റെ വിവരണം ആരംഭിക്കുന്നു.

അവൻ ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടി രിക്കുമ്പോൾ

ഇത് യേശു യോഹന്നാന്റെ ശിഷ്യ ന്മാർക്ക് ഉപവാസത്തെക്കുറിച്ചുള്ള അവരുടെ ചോദ്യത്തിനു മറുപദി കൊടുത്തതിനെ സൂചിപ്പി ക്കുന്നു.

(നോക്കുക(Behold) ഒരു പ്രമാണി വന്ന്

ഇവിടെ, “(നോക്കുക“ എന്ന പദം) ഈ കഥയിൽ രംഗപ്രവേശം ചെയ്യുന്ന ഒരുപുതിയ വ്യക്തിയിലേയ്ക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതി നുള്ള ഒരു രീതി ഉണ്ടായിരിക്കും.

അവനെ നമസ്കരിച്ചു

. ഇത് യെഹൂദ സംസ്കാരമനു സരിച്ച് ഒരാൾ മറ്റൊരാൾക്കു ബഹുമാനം കൊടുക്കുന്ന രീതിയാണു.

എങ്കിലും നീ വന്ന് അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും

ഇതു കാണിക്കുന്നത് യേശുവിനു തന്റെ മകളെ ജീവിപ്പിക്കുവാൻ ശക്തിയുണ്ടെന്ന് ആ യെഹൂദപ്രമാണി വിശ്വസിച്ചിരുന്നു എന്നാണു.

അവന്റെ ശിഷ്യന്മാർ

യേശുവിന്റെ ശിഷ്യന്മാർ.

Matthew 9:20

യേശു യെഹൂദപ്രമാണിയുടെ മകളെ സൗഖ്യമാക്കുവാൻ പോകുന്നതിനിടയിൽ മറ്റൊരു സ്ത്രീയെ സൗഖ്യമാക്കുന്ന സംഭവവിവരണമാണു ഇവിടെ കാണുന്നത്.

(നോക്കുക(Behold)

“നോക്കുക“ എന്ന ഈ വാക്ക് ഈ കഥയിലേയ്ക്കു കടന്നുവരുന്ന ഒരു പുതിയ വ്യക്തിയിലേ യ്ക്കു നമ്മുടെ ശ്രദ്ധയെ ഉണർത്തുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുന്നതിനു ഒരു രീതി ഉണ്ടായിരിക്കും.

കഠിനമായി രക്തസ്രവമുള്ള

“ക്രമാതീതമായി രക്തം സ്രവിക്കുന്ന“. അവൾക്കു പതിവുസമയത്ത് അല്ലാതെയും അവളുടെ ഗർഭപാത്രത്തിൽനിന്നു വളരെയധികം രക്തം സ്രവിച്ചുകൊണ്ടിരിക്കുന്ന അസുഖമായിരുന്നുവെന്നു കരുതാം. ചില ഭാഷകളിൽ ഈ അവസ്ഥയെ മയപ്പെടുത്തി പറയുന്നതിനുള്ള പര്യായപദങ്ങൾ ഉണ്ടായിരിക്കും. (“മൃദൂക്തി“കാണുക).

അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും

അവന്റെ വസ്ത്രം അവൾക്കു സൗഖ്യം നൽകും എന്ന് അവൾ വിശ്വസിച്ചില്ല, യേശു അവളെ സൗഖ്യമാക്കും എന്നാണു അവൾ വിശ്വസിച്ചത്. (“വ്യക്തിവൽക്കരണം“ കാണുക).

വസ്ത്രം

“മേൽക്കുപ്പായം“

(എന്നാൽ) യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ

“പകരം യേശു തിരിഞ്ഞു അവളെ. കണ്ടപ്പോൾ“. സംഭവിക്കും എന്ന് ആ സ്ത്രീ കരുതിയതുപോലെയല്ല സംഭവിച്ചത്.

മകളേ

ആ സ്ത്രീ യേശുവിന്റെ യഥാർത്ഥ മകളായിരു ന്നില്ല, യേശു അവളോട് മനസ്സലിവോടെ ഇടപെട്ടതുകൊ ണ്ടാണു ഇങ്ങനെ അവളെ സംബോധന ചെയ്തത്. ‘മകളേ“ എന്ന സംബോധന ആശയക്കുഴപ്പം ഉണ്ടാക്കുന്നതെങ്കിൽ അതിനു പകരം “യുവതിയേ“ എന്നു വിളിക്കാം, അല്ലെങ്കിൽ ഈ സംബോധന തന്നേ ഒഴിവാക്കാം.

Matthew 9:23

ഇവിടെ യേശു യെഹൂദപ്രമാണിയുടെ മകളെ സൗഖ്യമാക്കുന്ന സംഭവവിവരണം തുടരുന്നു.

പ്രമാണിയുടെ വീട്ടിൽ

ഇത് യെഹൂദപ്രമാണി യുടെ വീടാണു.

കുഴൽ

അകം പൊള്ളയായി നീളമുള്ള ഒരു സംഗീതോപകരണം. അതിന്റെ ഒരറ്റത്തുള്ള ദ്വാരത്തിൽ അല്ലെങ്കിൽ അതിനായി തുറന്നിരിക്കുന്ന ഭാഗത്ത് ഊതുമ്പോഴാണു അതു നാദം പുറപ്പെടുവിക്കുന്നത്.

കുഴലൂതുന്നവർ

“കുഴൽ ഉപയോഗിച്ചു സംഗീതസ്വരം വായിക്കുന്നവർ.“

മാറിപ്പോകുവിൻ

ഇവിടെ യേശു പലരോടായിട്ടാണു പറഞ്ഞത്, അതിനാൽ നിങ്ങളുടെ ഭാഷയിൽ ഉണ്ടെങ്കിൽ ഇതിന്റെ ബഹുവചനശബ്ദം ഉപയോഗിക്കുക.

ബാല മരിച്ചില്ലല്ലോ, ഉറങ്ങുകയത്രെ ചെയ്യുന്നത്

ഇവിടെ യേശു മരണത്തിന്റെ പ്രതിരൂപമായിട്ടാണു “ഉറങ്ങുകയത്രെ“ എന്ന പദം ഉപയോഗിച്ചത്. കാരണം അവളുടെ മരണം അല്പസമയത്തേയ്ക്കു മാത്രമായിരുന്നു, യേശു അവളെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴു ന്നേല്പിക്കുവാൻ പോകുകയായിരുന്നു.(“മൃദൂക്തി“ കാണുക).

Matthew 9:25

ഇവിടെ യേശു യെഹൂദപ്രമാണിയുടെ മകളെ സൗഖ്യമാക്കുന്ന സംഭവവിവരണം അവസാനിക്കുന്നു.

പുരുഷാരത്തെ പുറത്താക്കിയിട്ട്

“യേശു പുരുഷാരത്തെ പുറത്തേയ്ക്കു പറഞ്ഞയച്ചശേഷം“, അല്ലെങ്കിൽ “ആ വീട്ടുകാർ പുരുഷാരത്തെ പുറത്തേയ്ക്കു പറഞ്ഞയച്ചതിനു ശേഷം“.

ബാല എഴുന്നേറ്റു

“ബാല മരണശയ്യയിൽനിന്ന് എഴുന്നേറ്റു“ 8:15ലെ അതേ ആശയമാണു ഇവിടെയും ഉള്ളത്.

ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു

ഈ വ്യക്തിവൽക്കരണം നൽകുന്ന ആശയം: ജനങ്ങൾ ഈ വാർത്ത മറ്റുള്ളവരോടു പറഞ്ഞുപരത്തിയതിനാൽ വാർത്ത എങ്ങും പരന്നു. “ആ പ്രദേശത്തുള്ളവരെല്ലാവരും അതിനെക്കുറിച്ചു കേട്ടു“ (യു.ഡി.ബി). അല്ലെങ്കിൽ “ആ പെൺകുട്ടി ഉയിർത്തെഴുന്നേറ്റു ജീവിച്ചിരിക്കുന്നു എന്നു കണ്ട ജനങ്ങൾ ആ വാർത്ത ആ ദേശത്തുള്ള സകലരെയും അറിയിച്ചു“. (“വ്യക്തിവൽക്കരണം“ കാണുക).

Matthew 9:27

ഇവിടെ യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കുന്ന സംഭവവിവരണം ആരംഭിക്കുന്നു.

യേശു അവിടെനിന്നു പോകുമ്പോൾ

യേശു ആ പ്രദേശം വിട്ടുപോകുകയായിരുന്നു.

പോകുമ്പോൾ

യേശു മല കയറിപ്പോകുകയായിരു ന്നോ അതോ മലയിറങ്ങിപ്പോകുകയായിരുന്നോ എന്നൊന്നും വ്യക്തമല്ല, അതിനാൽ “പോകുക“ എന്ന ക്രിയാപദത്തിന്റെ ഒരു സാധാരണപദം ഉപയോഗിക്കുക.

ദാവീദുപുത്രാ

യേശു അക്ഷരാർത്ഥത്തിൽ ദാവീദിന്റെ പുത്രൻ ആയിരുന്നില്ല. അതിനാൽ ഇത് “ദാവീദിന്റെ പിൻഗാമി“എന്നു പരിഭാഷപ്പെടുത്തണം (യു.ഡി.ബി.). എന്നിരുന്നാലും “ദാവീദുപുത്രൻ“ എന്നുള്ളത് യേശുവിനു നൽകിയ ഒരു പദവിനാമമാണു.(21:9 കാണുക). ജനം യേശുവിനെ ഈ നാമത്തിൽ പലപ്പോഴും വിളിക്കാ‍റുണ്ടാ യിരുന്നു.

യേശു വീട്ടിൽ എത്തിയപ്പോൾ

ഇത് യേശുവിന്റെ സ്വന്തഭവനമായിരിക്കാം (യു.ഡി.ബി.), അല്ലെങ്കിൽ 9:10ലെ വീട് ആയിരിക്കാം.

ഉവ്വ് കർത്താവേ

“ഉവ്വ് കർത്താവേ, നിനക്കു ഞങ്ങളേ സൗഖ്യമാക്കാൻ കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു“.

Matthew 9:29

ഇവിടെ യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയ സംഭവവിവരണം പൂർത്തിയാകുന്നു.

അവൻ അവരുടെ കണ്ണ് തൊട്ടു...പറഞ്ഞു

യേശു ആ രണ്ടു കുരുടന്മാരുടെയും കണ്ണുകളിൽ ഒരേ സമയത്തു തൊടുകയായിരുന്നോ അതോ തന്റെ വലതുകരംകൊണ്ട് ആദ്യം ഒരാളുടെ കണ്ണും അതിനുശേഷം അടുത്തയാളുടെ കണ്ണും തൊടുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. നിലവിലുണ്ടായിരുന്ന രീതി അനുസരിച്ച് ഇടതുകൈ അശുദ്ധ കാര്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളു എന്നതിനാൽ അവൻ തന്റെ വലതുകൈ മാത്രം ഉപയോഗിച്ചിരിക്കുവാനാണു സാധ്യത. അവരെ തൊട്ട സമയത്തുതന്നേയിരുന്നോ അവൻ സംസാരിച്ചത് അതോ ആദ്യം അവരെ തൊടുകയും അതിനു ശേഷം അവരോടു സംസാരിക്കുകയും ചെയ്യുകയായിരുന്നോ എന്ന കാര്യവും വ്യക്തമല്ല.

അവരുടെ കണ്ണു തുറന്നു

“ദൈവം അവരുടെ കണ്ണുകളെ സൗഖ്യമാക്കി“ അല്ലെങ്കിൽ “ആ രണ്ടു കുരുടന്മാർക്കു കാഴ്ച ലഭിച്ചു“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക; “ഭാഷാശൈലി“ കാണുക).

(“എന്നാൽ“)അവരോ പുറപ്പെട്ടു

“അതിനു പകരം അവർ പുറപ്പെട്ടു... ആ രണ്ടു മനുഷ്യർ സൗഖ്യമായശേഷം യേശു അവരോടു പറഞ്ഞതു പോലെയല്ല ചെയ്തത്.

ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി

“അവർക്കു എന്താണു സംഭവിച്ചതെന്ന് ധാരാളം ആളുകളോടു പറഞ്ഞു.“

Matthew 9:32

ഇവിടെ യേശു തന്റെ സ്വന്തപട്ടണത്തിലുള്ള രോഗികളെ സൗഖ്യമാക്കുന്ന സംഭവവിവരണം തുടരുന്നു.

(നോക്കുക(Behold) ചിലർ ഭൂതഗ്രസ്തനായോരു ഊമനെ

(“നോക്കുക“) എന്ന ഈ വാക്ക് ഈ കഥയിൽ കാണപ്പെടുന്ന ഒരു പുതിയ വ്യക്തിയിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുന്നതി നുള്ള ഒരു രീതി ഉണ്ടായിരിക്കും.

ഊമൻ

സംസാരശേഷിയില്ലാത്ത മനുഷ്യൻ.

ഊമൻ സംസാരിച്ചു

“ഊമനായ മനുഷ്യൻ സംസാരിക്കുവാൻ തുടങ്ങി“, അല്ലെങ്കിൽ “മുമ്പെ ഊമനായിരുന്ന മനുഷ്യൻ സംസാരിച്ചു“, അല്ലെങ്കിൽ “സൗഖ്യം പ്രാപിച്ച ഊമൻ സംസാരിച്ചു“.

പുരുഷാരം അതിശയിച്ചു

“ജനം ആശ്ചര്യപ്പെട്ടു“.

ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല

ഇതിന്റെ അർത്ഥം : 1) “ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല“ 2)മുമ്പൊരിക്കലും ആരും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല“

ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നു

“ഇവൻ ഭൂതബാധിതരിൽനിന്നു ഭൂതങ്ങളെ അധികാരത്തോടെ പുറത്താക്കിക്കളയുന്നു.“ ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ഇവൻ“ എന്ന സർവ്വനാമം യേശുവിനെ കുറിക്കുന്നതാണു.

Matthew 9:35

ഈഭാഗത്ത് യേശു ഗലീലാപ്രദേശങ്ങളിൽ സഞ്ചരിച്ചുകൊണ്ടു നൽകിയ ഉപദേശങ്ങൾ, പ്രഭാഷണങ്ങൾ, രോഗികളെ സൗഖ്യമാക്കൽ തുടങ്ങിയ അവന്റെ ശുശ്രൂഷകളെക്കുറിച്ചു സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു.

സകല പട്ടണങ്ങളിലും

“ഒട്ടനേകം പട്ടണങ്ങളിലും“. (“അതിശയോക്തി“ കാണുക).

പട്ടണങ്ങളിലും ഗ്രാമങ്ങളിലും

“വലിയ ഗ്രാമങ്ങളിലും ചെറിയ ഗ്രാമങ്ങളിലും“, അല്ലെങ്കിൽ “വലിയ പട്ടണങ്ങളിലും ചെറിയ പട്ടണങ്ങളിലും“.

സകലവിധ ദീനവും വ്യാധിയും

“എല്ലാത്തരത്തിലുമുള്ള രോഗങ്ങളും വ്യാധികളും“. “രോഗം“, “വ്യാധി“ എന്നിവ സമാന അർത്ഥങ്ങളുള്ള പദങ്ങളാണു, എന്നാൽ കഴിവതും ഈ രണ്ടു പദങ്ങൾക്കും പരിഭാഷയിൽ രണ്ടു പ്രത്യേക പദങ്ങൾതന്നേ ഉപയോഗിക്കണം‘ “ദീനം“ അഥവാ രോഗം എന്നത് ഒരാളെ വ്യാധിയുള്ളവനാക്കി മാറ്റുവാൻ കാരണമായിത്തീരുന്ന സംഗതിയാണു, “വ്യാധി“ എന്നത് ദീനം ബാധിച്ചതിന്റെ ഫലമായി സംഭവിക്കുന്ന ശാരീരികബല ഹീനത അല്ലെങ്കിൽ വൈകല്യവും.

അവരെ(പുരുഷാരത്തെ) ഇടയനില്ലാത്ത ആടുകളെ പ്പോലെ...കണ്ടിട്ട്

“ജനത്തിനു ഒരു നായകൻ ഉണ്ടായിരുന്നില്ല“ (“ഉപമ“ കാണുക).

Matthew 9:37

കഴിഞ്ഞ ഭാഗത്തു നാം കണ്ട ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു ശിഷ്യന്മാരെ പ്രാപ്തരാക്കിത്തീർക്കുവാൻ യേശു ഇവിടെ വിളവെടുപ്പിനെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു.

കൊയ്ത്തു വളരെ ഉണ്ട് സത്യം,വേലക്കാരോ ചുരുക്കം

ഈ രൂപകം ദൈവത്തിൽ വിശ്വസിച്ച് അവന്റെ രാജ്യത്തി ലേയ്ക്കു കൂട്ടിച്ചേർക്കപ്പെടുവാനിരിക്കുന്ന അസംഖ്യം ജനങ്ങളെ ഒരു വലിയ വയലിൽ പാകമായിക്കിടക്കുന്ന വിളവിനോടും, ദൈവത്തെക്കുറിച്ചു ജനങ്ങളോടു സാക്ഷ്യം പറയുന്ന അവന്റെ വേലക്കാരെ കൊയ്ത്തുകാരോടും സാദൃശ്യപ്പെടുത്തുന്നു. ഈ രൂപകത്തിന്റെ സാരം, ദൈവത്തെക്കുറിച്ചു ആ വലിയ ജനസമൂഹങ്ങളോടു സാക്ഷ്യം പറയുവാൻ വളരെ ചുരുക്കം വേലക്കാരേ ഉള്ളു എന്നതാണു.(“രൂപകം“ കാണുക).

കൊയ്ത്ത് –“പാകമായ വിളവിന്റെ ശേഖരണം“

വേലക്കാർ

“തൊഴിലാളികൾ“

കൊയ്ത്തിന്റെ യജമാനനോട്....യാചിപ്പിൻ

“കർത്താവിനോടു പ്രാർത്ഥിക്കുക.അവനാണു കൊയ്ത്തിന്റെ യജമാനൻ“..