Matthew 8

Matthew 8:1

ഇവിടെ യേശു വിവിധ തരത്തിലുള്ള രോഗികളെ അത്ഭുതകരമായി സൗഖ്യമാക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു

യേശു മലയിൽ നിന്ന് ഇറങ്ങിവന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു

മറ്റൊരു പരിഭാഷ :“യേശു മലയിൽനിന്ന് ഇറങ്ങിവന്നതിനു ശേഷം വലിയ ഒരു പുരുഷാരം അവനെ പിന്തുടർന്നു“. ഈ കൂട്ടത്തിൽ അവനോടുകൂടെ മലയിൽ ഉണ്ടായിരുന്നവരും അവിടെ ഇല്ലാതിരുന്നവരും ഉൾപ്പെട്ടിരുന്നിരിക്കാം.

അപ്പോൾ, നോക്കുക

‘നോക്കുക“ എന്ന വാക്ക് ആ കഥയിൽ രംഗപ്രവേശം ചെയ്യുന്ന ഒരു പുതിയ വ്യക്തിയിലേയ്ക്കു നമ്മുടെ ശ്രദ്ധ തിരിക്കുവാൻ ഇടയാക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇപ്രകാരം ചെയ്യുന്നതിനുള്ള ഭാഷാപ്രയോഗങ്ങളും രീതികളും ഉണ്ടായിരിക്കും.

ഒരു കുഷ്ഠരോഗി

“കുഷ്ഠരോഗം ബാധിച്ചിരുന്ന ഒരു മനുഷ്യൻ“ അല്ലെങ്കിൽ “ചർമ്മരോഗം ഉണ്ടായിരുന്ന ഒരു മനുഷ്യൻ“ (യു.ഡി.ബി.).

നിനക്കു മനസ്സുണ്ടെങ്കിൽ

മറ്റൊരു പരിഭാഷ :“നിനക്കു വേണമെങ്കിൽ“ അല്ലെങ്കിൽ “ നീ ആഗ്രഹിക്കുന്നുവെങ്കിൽ“. യേശുവിനു തന്നെ സൗഖ്യമാക്കുവാനുള്ള ശക്തിയുണ്ടെന്ന് ആ കുഷ്ഠരോഗിക്ക് അറിയാമായിരുന്നു, എന്നാൽ യേശുവിനു തന്നെ തൊടുവാൻ മനസ്സുണ്ടോ എന്ന് അവനു അറിഞ്ഞുകൂടായിരുന്നു.

നിനക്കു എന്നെ ശുദ്ധമാക്കുവാൻ കഴിയും

മറ്റൊരു പരിഭാഷ :“നിനക്ക് എന്നെ സൗഖ്യമാക്കു വാൻ കഴിയും“. അല്ലെങ്കിൽ “ എന്നെ സൗഖ്യമാക്കേണമേ“ (യു.ഡി.ബി.).

ഉടനെ

“ആ നിമിഷംതന്നേ“.

കുഷ്ഠം മാറി അവൻ ശുദ്ധമായി

“നീ ശുദ്ധമാക“ എന്ന് യേശു അവനോടു പറഞ്ഞ നിമിഷംതന്നേ ആ മനുഷ്യനു സൗഖ്യമായി. മറ്റൊരു പരിഭാഷ :“അവനു സൗഖ്യമായി“. അല്ലെങ്കിൽ “കുഷ്ഠം അവനെ വിട്ടുമാറി“ അല്ലെങ്കിൽ “കുഷ്ഠം പോയി“.

Matthew 8:4

ഇവിടെ യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

അവനോട് ‌

കുഷ്ഠരോഗസൗഖ്യം പ്രാപിച്ചവനോട്.

ആരോടും പറയരുത്

പുരോഹിതൻ അവനുവേണ്ടി വഴിപാടു കഴിക്കേണ്ടതാകയാൽ അവനോടു മാത്രം രോഗസൗഖ്യത്തെക്കുറിച്ചു പറയാമെങ്കിലും മറ്റാരോടും പറയരുതെന്നാണു യേശു പറഞ്ഞതിന്റെ സാരം(യു.ഡി.ബി. കാണുക). ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്താം :“ആരോടും ഒന്നും പറയരുത്“, അല്ലെങ്കിൽ “ഞാൻ നിന്നെ സൗഖ്യമാക്കി എന്ന് ആരോടും പറയരുത്“ (“അതിശയോക്തി“ കാണുക).

ചെന്നു നിന്നെത്തന്നേ പുരോഹിതനു കാണി ക്കുക

യെഹൂദന്മാരുടെ ന്യായപ്രമാണകല്പന അനുസരിച്ച് കുഷ്ഠരോഗം സൗഖ്യമായ വ്യക്തി തന്റെ സൗഖ്യമായ ത്വക്ക് പുരോഹിതനെ കാണിച്ച് സാക്ഷ്യം വാങ്ങേണ്ടത് ആവശ്യമായിരുന്നു. പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി ശുദ്ധീകരണം കഴിച്ചു പ്രമാണപ്രകാരം സകലതും ചെയ്ത ശേഷം അവനെ അല്ലെങ്കിൽ അവളെ ജനത്തിന്റെ മദ്ധ്യേ വസിക്കുവാൻ അനുവദിക്കുമായിരുന്നു.

അവർക്കു സാക്ഷ്യത്തിനായി....മോശെ കല്പിച്ച വഴിപാടു കഴിക്ക

മോശെയുടെ ന്യായപ്രമാണമനുസരിച്ച് കുഷ്ഠരോഗം സൗഖ്യമായ വ്യക്തി പുരോഹിതന്റെ അടുക്കൽ ചെന്നു വഴിപാടു കഴിക്കണമായിരുന്നു. പുരോ ഹിതൻ അവനുവേണ്ടി വഴിപാ‍ടു അർപ്പിച്ചുകഴിയുമ്പോൾ അവൻ ശുദ്ധനായി എന്നു ജനത്തിനു ബോദ്ധ്യമാകു മായിരുന്നു.

അവർക്ക്

ഈ വാക്കു സൂചിപ്പിക്കുന്നത് ആരെയാകാം എന്നതിന്റെ സാധ്യത: 1)പുരോഹിതന്മാരെ 2)സർവ്വജനത്തെയും 3) യേശുവിന്റെ വിമർശകരെ അഥവാ എതിരാളികളെ. പരിഭാഷയിൽ ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തെ കുറിക്കുന്ന സർവ്വനാമം ഉപയോഗിക്കുക. (”അവ്യക്തത“ കാണുക).

Matthew 8:5

ഇവിടെ യേശു വിവിധ തരത്തിലുള്ള രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

അവൻ......അവനോട്

യേശു.......യേശുവിനോട്.

പക്ഷവാതക്കാരൻ “ശരീരഭാഗങ്ങൾ തളർന്നു പോയതിനാൽ ചലിക്കാൻ കഴിയാത്തയാൾ“.

യേശു അവനോട് “ഞാൻ വന്നു അവനെ സൗഖ്യമാക്കും“എന്നു പറഞ്ഞു

“യേശു ശതാധിപനോട്, ‘ഞാൻ നിന്റെ വീട്ടിൽ വന്ന് നിന്റെ ബാല്യക്കാരനെ സൗഖ്യമാക്കും‘എന്നു പറഞ്ഞു“.

Matthew 8:8

ഇവിടെ യേശു വിവിധ തരത്തിലുള്ള രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

നീ എന്റെ (മേൽ)പ്പുരയ്ക്കകത്തു വരുവാൻ

“നീ എന്റെ വീട്ടിൽ വരുവാൻ“ (“ആശയവിശേഷണം“ കാണുക).

ഒരു വാക്കു മാത്രം കല്പിച്ചാൽ

“ഒരു കല്പന കൊടുത്താൽ“.

പടയാളികൾ

“അഭ്യാസികളായ പോരാളികൾ“.

യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം (ഉള്ള ആരേയും) ഞാൻ കണ്ടിട്ടില്ല

തങ്ങൾ ദൈവമക്കൾ എന്നു സ്വയം പുകഴുന്ന യെഹൂദന്മാർക്കാണു മറ്റാരേക്കാളും വിശ്വാസം എന്നായിരുന്നിരിക്കാം യേശുവിന്റെ ശ്രോതാക്കൾ വിചാരിച്ചിരുന്നത്. ഇവിടെ യേശു പറയുന്നത്, അവരുടെ ധാരണ ശരിയല്ല എന്നാണു. ശതാധിപന്റെ വിശ്വാസമായി രുന്നു വലിയത്.

Matthew 8:11

ഇവിടെ യേശു റോമൻശതാധിപന്റെ ബാല്യക്കാരനെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

നിങ്ങളോട്

“അവനെ പിൻചെല്ലുന്നവരെ“യാണു ഈ വാക്കു സൂചിപ്പിക്കുന്നത്.(8:10). അതിനാൽ ഇതു ബഹുവചനമാണു.

കിഴക്കുനിന്നും പടിഞ്ഞാറുനിന്നും

ഇത് മെറിസം (Merism) ആണു. ഇതിനു ഏതെങ്കിലും ഒരു പ്രത്യേകസ്ഥല ത്തിന്റെ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും എന്ന അർത്ഥമല്ല, എല്ലായിട ത്തുനിന്നും എന്ന അർത്ഥമാണുള്ളത്. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം:“എല്ലായിടത്തുനിന്നും“ അല്ലെങ്കിൽ :“ ദൂരദേശങ്ങളിൽനിന്നും നാനാദിക്കു കളിൽനിന്നും“. (“മെറിസം“(Merism) കാണുക ).

പന്തിക്കിരിക്കും

ആ സംസ്കാരത്തിൽ ഉൾപ്പെട്ട ജനങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ മേശയ്ക്കരികെ (ചെരിഞ്ഞു)കിടക്കുമായിരുന്നു. ഈ സമ്പ്രദായത്തെ കുടുംബവും സുഹൃത്തുക്കളുമായി ഒരുമിച്ചുവസിക്കുന്ന ഒരു ആശയമായി വികസിപ്പിച്ച് ഉപയോഗിച്ചു. ഈ ശൈലി ഇങ്ങനെ പരിഭാഷപ്പെടുത്താം : “കുടുംബവും സ്നേഹിതരു മായി ഒരുമിച്ചുചേർന്നു വസിക്കുക“ (“ആശയവിശേഷണം” കാണുക).

രാജ്യത്തിന്റെ പുത്രന്മാരെയൊ....തള്ളിക്കളയും

“ രാജ്യത്തിന്റെ പുത്രന്മാരെയൊ ദൈവം.....തള്ളിക്കളയും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

രാജ്യത്തിന്റെ പുത്രന്മാർ

“പുത്രന്മാർ“ എന്ന പ്രയോഗശൈലി എന്തിനോടെങ്കിലും ഉൾപ്പെട്ടുനിൽക്കുന്നവരെ കുറിക്കുന്നു. ഇവിടെ അത് ദൈവരാജ്യമാണു. ഇവിടെ ഒരു വിരോധാഭാസവും കാണാം, കാരണം, “പുത്രന്മാരെ “തള്ളിക്കളയുകയും അന്യരെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്താം : “ദൈവത്തെ തങ്ങളുടെമേൽ വാഴുവാൻ അനുവദി ക്കേണ്ടീയിരുന്നവർ“ (യു.ഡി.ബി. കാണുക; “ഭാഷാശൈലി“ കാണുക).

ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്ക്

ഇതു സൂചിപ്പിക്കുന്നത് ദൈവത്തെ ത്യജിച്ചുകളയുന്നവർക്കുള്ള നിത്യാവകാശത്തെയാണു. “ദൈവത്തിൽനിന്നു ദൂരെയകന്നുള്ള അന്ധകാരസ്ഥലം“. (‘ആശയവിശേഷണം“ കാണുക).

നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ

“നീ വിശ്വസിച്ചതുപോലെ ഞാൻ നിനക്കു ചെയ്തുതരും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി” കാണുക).

ബാല്യക്കാരനു സൗഖ്യം വന്നു

“യേശു ആ .ബാല്യക്കാരനെ സൗഖ്യമാക്കി“.(“കർത്തരി അല്ലെങ്കിൽ കർമ്മണി” കാണുക).

ആ നാഴികയിൽ തന്നേ

“ഞാൻ അവനെ സൗഖ്യമാക്കും എന്ന് യേശു പറഞ്ഞ ആ സമയത്തു തന്നേ“.

Matthew 8:14

ഇവിടെ യേശു വിവിധ തരത്തിലുള്ള രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

യേശു വന്നപ്പോൾ

യേശുവിനെ അവന്റെ ശിഷ്യന്മാർ അനുഗമിച്ചിരുന്നു എന്നു കരുതാം(അവർക്ക് അവൻ “നിർദ്ദേശങ്ങൾ നൽകി“,8:18;യു,ഡി.ബി. കാണുക)., എന്നാൽ ഇവിടെ തുടർസംഭവങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് യേശു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളിലാണു. അതിനാൽ തെറ്റായ ധാരണകൾ ഒഴിവാക്കുവാൻ ആവശ്യമെങ്കിൽ മാത്രം ശിഷ്യന്മാരെക്കുറിച്ചു പരാമർശിക്കുക.

പത്രൊസിന്റെ അമ്മായിയമ്മ

“പത്രൊസിന്റെ ഭാര്യയുടെ അമ്മ“.

പനി അവളെ വിട്ടുമാറി

നിങ്ങളുടെ ഭാഷാശൈലി അനുസരിച്ച് ഈ വ്യക്തിവൽകരണപ്രയോഗത്താൽ ‘പനി‘ക്കു സ്വയം ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള കഴിവുണ്ട് എന്ന ഒരു തെറ്റായ അർത്ഥം വരുമെങ്കിൽ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്താം :‘ അവളുടെ രോഗം ഭേദമായി“, അല്ലെങ്കിൽ “യേശു അവളെ സൗഖ്യമാക്കി“ (“വ്യക്തിവൽക്കരണം“ കാണുക).

എഴുന്നേറ്റ്

“അവളുടെ രോഗക്കിടക്കയിൽനിന്ന് എഴുന്നേറ്റ്“.

Matthew 8:16

ഇവിടെ യേശു വിവിധതരത്തിലുള്ള രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു

വൈകുന്നേരം ആയപ്പോൾ

മർക്കൊസ് 1:30ലെ വിവരണങ്ങളിൽനിന്നു യേശു കഫർന്നഹൂമിൽ എത്തിയത് ശബ്ബത്തുദിവസത്തിലാണെന്ന് യുഡി. ബി. വ്യാഖ്യാനിച്ചു പറഞ്ഞിരിക്കുന്നു. കാരണം, ശബ്ബത്തുദിവസത്തിൽ യെഹൂദന്മാർ വേല ചെയ്യാറില്ല, യാത്ര ചെയ്യാറില്ല.യേശു വന്ന ആ ദിവസം രോഗബാധിതരെ യെശുവിന്റെ അടുക്കലേയ്ക്കു കൊണ്ടുവരുവാൻ അവർ വൈകുന്നേരം വരെ കാത്തിരുന്നു. തെറ്റായ ആശയം വരുമെങ്കിൽ നിങ്ങളുടെ പരിഭാഷയിൽ ശബ്ബത്തിനെക്കുറിച്ചു പരാമർശിക്കേണ്ടതില്ല.

അവൻ (ഒരു) വാക്കു കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി

ഇത് അതിശയോക്തിയാണു. യേശു ഒന്നിലധികം വാക്കുകൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്താം : “യേശു ഒന്നു കല്പിച്ച നിമിഷംതന്നേ ദുരാത്മാക്കൾ അവരെ വിട്ടുപോയി“. .(“അതിശയോക്തി“ കാണുക).

എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാ കുവാൻ തന്നേ

“യിസ്രായേൽജനത്തിനു വെളിപ്പെടുത്തി ക്കൊടുക്കുവാൻ ദൈവം യെശയ്യാപ്രവാചകനോടു അരുളിച്ചെയ്ത വചനങ്ങൾ യേശുവിൽ നിവൃത്തിയായി. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

യെശയ്യാപ്രവാചകൻ (മുഖാന്തരം അരുളിച്ചെയ്യപ്പെട്ടതു)

“യെശയ്യാവ് പറഞ്ഞതു“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു

“ജനങ്ങൾ ബലഹീനരായിരിക്കാതവണ്ണം അവൻ അവരെ സ്വതന്ത്രരാക്കി, വ്യാധികൾ നീക്കി അവരെ സൗഖ്യമാക്കി“.. (“ഇണവാക്യങ്ങൾ“ (Doublet) കാണുക).

Matthew 8:18

യേശു തന്റെ അനുഗാമികളിൽനിന്നു എന്താണു പ്രതീക്ഷിക്കുന്നതെന്നു വിശദമാക്കുന്നു.

അവന്റെ... നീ... നിന്റെ

8:19ലെ ഈ പദങ്ങൾ യേശുവിനെ സൂചിപ്പിക്കുന്നു.

അവൻ....കല്പിച്ചു

“അവൻ അവരോട് എന്തു ചെയ്യേണമെന്നു പറഞ്ഞു.

അപ്പോൾ (അന്ന്)

യേശു അവരോട് അക്കരയ്ക്കു പോകുവാൻ കല്പിച്ചതിനുശേഷം,എന്നാൽ അവൻ പടകിൽ കയറുന്നതിനു മുമ്പ് (യു.ഡി.ബി.കാണുക).

നീ എവിടെ പോയാലും

“നീഏതു സ്ഥലത്തേയ്ക്കു പോയാലും“.

കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടും ഉണ്ട്

ഇവിടെ കാണുന്നത് മെറിസം എന്ന അലങ്കാരപ്രയോഗമാണു. ഇവിടെ പരാമർശിക്കപ്പെട്ടി ട്ടുള്ള ജീവികൾ കാട്ടുമൃഗങ്ങളെയും ജീവജന്തുക്കളെയും പ്രതിനിധീകരിക്കുന്നു. ( “മെറിസം“ Merism കാണുക).

കുറുനരികൾ

കുറുനരികൾ നായ്ക്കളെ പോലെയുള്ള ജന്തുക്കളാണു. അവ പക്ഷികളെയും മറ്റു ചെറിയ ജീവികളെയും തിന്നു ജീവിക്കുന്നു. നിങ്ങളുടെ നാട്ടിൽ കുറുനരി ഇല്ലെങ്കിൽ നായ്ക്കളെപ്പോലെയുള്ള ജീവികളെയോ മാളത്തിൽ ജീവിക്കുന്ന ജന്തുക്കളെയോ കുറിക്കുന്ന ഒരു പൊതുവായ നാമപദം ഉപയോഗിക്കുക. (“അപരിചിത പദങ്ങൾ പരിഭാഷ ചെയ്യുമ്പോൾ“ എന്ന ഭാഗം കാണുക).

കുഴികൾ കുറുനരികൾ നിലത്തു കുഴികൾ അഥവാ മാളങ്ങൾ ഉണ്ടാക്കി അതിലാ‍ണു ജീവിക്കുന്നത്. നിങ്ങളുടെ ഭാഷയിൽ കുറുനരികൾക്കു പകരം മറ്റേതെങ്കിലും ജന്തുവിന്റെ പേരാണു ഉപയോഗിക്കുന്നതെങ്കിൽ ആ ജീവി ജീവിക്കുന്ന സ്ഥലത്തെ കുറിക്കുന്ന പദം ഉപയോഗിക്കുക.

തല ചായ്പ്പാൻ ഇടം ഇല്ല

“ഉറങ്ങുവാൻ അവനു സ്വന്തമായി ഒരു സ്ഥലം ഇല്ല“ (“ഭാഷാശൈലി“ കാണുക).

Matthew 8:21

യേശു തന്റെ അനുഗാമികളിൽനിന്നു എന്താണു പ്രതീക്ഷിക്കുന്നതെന്നു വിശദമാക്കുന്നു.

ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്യു വാൻ അനുവാദം തരേണം

ഇത് വളരെ താഴ്മയോടുകൂടിയ ഒരു അപേക്ഷയാണു. യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ച് മരിച്ചവരെ അന്നുതന്നേ അടക്കം ചെയ്യുമായിരുന്നു, അതിനാൽ ആ മനുഷ്യന്റെ അപ്പൻ ആ സമയം ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നു കരുതാം. അവൻ “അടക്കം ചെയ്യുവാൻ“ എന്നു പറഞ്ഞത് അവന്റെ അപ്പനെ അപ്പന്റെ ആയുഷ്കാലം മുഴുവൻ, നാളുകളോ വർഷങ്ങളോ, അവൻ മരിക്കുന്നതുവരെ, പരിപാലിക്കുവാൻ എന്ന ആശയത്തിൽ ഒരു മൃദൂക്തിയായിട്ടാണു എന്നു മനസിലാക്കാം. (യു.ഡിബി. കാണുക). അവന്റെ അപ്പൻ ആ ദിവസമാണു മരിച്ചതെങ്കിൽ ചില മണിക്കൂർസമയത്തേയ്ക്കു മാത്രം മാറിനിൽക്കുവാനുള്ള അനുവാദമായിരുന്നു അവൻ ചോദിക്കേണ്ടീയിരുന്നത് .തെറ്റായ ആശയം ഒഴിവാക്കുന്ന തിനു, ആവശ്യമെങ്കിൽമാത്രം അപ്പൻ ആസമയത്തു മരിച്ചുപോയിരുന്നു അല്ലെങ്കിൽ മരിച്ചിട്ടില്ലായിരുന്നു എന്നു വ്യക്തമാക്കുക.(“മൃദൂക്തി“ കാണുക).

മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ

ഇത് ആശയസമ്പുഷ്ടമായ ഒരു പ്രസ്താവനയായിട്ടാണു മനസ്സിലാക്കേണ്ടത്, അക്ഷരാർത്ഥത്തിൽ അല്ല. അതിനാൽ ചുരുക്കം വാക്കുകൾ ഉപയോഗിച്ചും തെറ്റായ അർത്ഥം വരാതിരിക്കാൻ ശ്രദ്ധിച്ചും ഈ വാക്യം പരിഭാഷപ്പെടു ത്തുക. “അടക്കം ചെയ്യട്ടെ“എന്ന് ഇവിടെ പറഞ്ഞിരിക്കുന്ന പദത്തിനു ആ മനുഷ്യൻ അനുവാദം ചോദിച്ചപ്പോൾ “അടക്കം ചെയ്യുവാൻ“ എന്നു പറഞ്ഞ പദത്തിനു ഉപയോഗിച്ച അതേ പദം തന്നേ ഉപയോഗിക്കുക.

അടക്കംചെയ്യട്ടെ (“അടക്കം ചെയ്യുവാൻ വിടുക“

ഇത് ആ മനുഷ്യന് അവന്റെ അപ്പനോടുള്ള കടമ നിർവ്വഹിക്കുക എന്ന അവന്റെ ഉത്തരവാദിത്തത്തെ നിഷേധിക്കുന്ന ശക്തമായ ഒരു രീതിയാണു. ഇത്, “മരിച്ചവർ അടക്കം ചെയ്യട്ടെ“ അല്ലെങ്കിൽ “അടക്കം ചെയ്യുവാൻ മരിച്ചവരെ അനുവദിക്കുക“ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളേക്കാളും ശക്തമാണു. ആ നിർദ്ദേശം ഏതാണ്ട് ഇപ്രകാരമുള്ള ഒരു നിർദ്ദേശംപോലെയുള്ളതാണു :“മരിച്ചവർക്ക് തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യാനല്ലാതെ മറ്റൊന്നിനും അവസരം കൊടുക്കരുത്“.

മരിച്ചവർ തങ്ങളുടെ മരിച്ചവരെ

“മരിച്ചവർ“ എന്ന വാക്ക് നിത്യജീവൻ പ്രാപിക്കാതെ ദൈവരാജ്യത്തിനു പുറത്തു നിലകൊള്ളുന്നവരെ കുറിക്കുന്ന ഒരു രൂപകശബ്ദമാണു..(യു.ഡി.ബി. കാണുക; “രൂപകം“കാണുക). “അവരുടെ (സ്വന്തം) മരിച്ചവരെ“ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് രാജ്യത്തിനു പുറത്തു നിലകൊള്ളുന്നവരും അവരുടെ ബന്ധുക്കളുമായി അക്ഷരാർത്ഥത്തിൽ മരിക്കുന്നവരെയാണു.

Matthew 8:23

ഇവിടെ യേശു കടലിനെ ശാന്തമാക്കുന്നതിനെ സംബന്ധിച്ച ഒരു സംഭവവിവരണം ആരംഭിക്കുന്നു.

പടകിൽ കയറിയപ്പോൾ

യേശു ഒരു പടകിൽ കയറി.

അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു

8:22ൽ “ശിഷ്യന്മാർ“, “പിന്നാലെ ചെന്നു“ എന്നീ പദങ്ങൾക്ക് ഉപയോഗിച്ച അതേപദങ്ങൾതന്നേ ഉപയോഗിക്കു വാൻ ശ്രമിക്കുക.

പിന്നെ(നോക്കുക

Behold) ഈ വാക്ക് ഈ ചരിത്ര വിവരണത്തിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം കുറിക്കുന്നു. ഇതിൽ കഴിഞ്ഞ സംഭവങ്ങളിൽ കണ്ടതിൽനിന്നു വ്യത്യസ്തരായ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാം നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

പിന്നെ കടലിൽ വലിയ ഓളം ഉണ്ടായി

“കടലിൽ വലിയ കൊടുങ്കാറ്റുണ്ടായി“.

പടകു തിരകളാൽ മുങ്ങുമാറായി

“തിരമാലകൾ പടകിനെ മൂടി“. ( “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

“കർത്താവേ, രക്ഷിക്കേണമേ“.....എന്നു പറഞ്ഞു അവനെ ഉണർത്തി

“ഞങ്ങളെ രക്ഷിക്കേണമേ“ എന്ന നിലവിളിയോടെയല്ല അവർ അവനെ ഉണർത്തിയത്. അവർ ആദ്യം “അവനെ ഉണർത്തി. അതിനു ശേഷം അവനോടു പറഞ്ഞു, “ഞങ്ങളെ രക്ഷിക്കേണമേ“.

ഞങ്ങൾ നശിച്ചുപോകുന്നു

“ഞങ്ങൾ മരിക്കുവാൻ പോകുന്നു“.

Matthew 8:26

ഇവിടെ യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന സംഭവവിവരണം അവസാനിക്കുന്നു.

അവരോട്

ശിഷ്യന്മാരോട്.

നിങ്ങൾ

ഇതു ബഹുവചനമാണു.

നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത്?

ഈ ആലങ്കാരികചോദ്യത്താൽ യേശു തന്റെ ശിഷ്യന്മാരെ ശാസിക്കുകയായിരുന്നു. ഇതിന്റെ സാരം “നിങ്ങൾ ഭീരുക്കളാകരുത്“ എന്നാണു .(യു.ഡി.ബി.കാണുക). അല്ലെങ്കിൽ, “നിങ്ങൾ ഭയപ്പെടേണ്ടതായ യാതൊരു കാര്യവും ഇല്ല“. “ (“ആലങ്കാരിക ചോദ്യം“ കാണുക).

അല്പവിശ്വാസികളേ

ഈ വാക്യം ബഹുവചനത്തി ലുള്ളതാണു. ഇത് 6:30ൽ നിങ്ങൾ ഉപയോഗിച്ച അതേപദം ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക.

ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ!

ഈ ആലങ്കാരികചോദ്യം കാണിക്കുന്നത് ശിഷ്യന്മാർ അതുകണ്ട് ഭയചകിതരായി പ്പോയിരുന്നു എന്നാണു. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നു! ഇവൻ എങ്ങനെയുള്ള മനുഷ്യനാണു?“. അല്ലെങ്കിൽ, : “ഈ മനുഷ്യൻ നാം ഇതുവരെ കണ്ടിട്ടുള്ള ഏതു മനുഷ്യനിൽനിന്നും വ്യത്യസ്തനാണു! കാറ്റും തിരമാലകളും എല്ലാം ഇവനെ അനുസരിക്കുന്നു!“ (“ആലങ്കാരികചോദ്യം“ കാണുക).

കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നു

മനുഷ്യരും മൃഗങ്ങളും അനുസരിക്കുകയോ അനു സരിക്കാതിരിക്കുകയോ ചെയ്യുന്നതിൽ അത്ഭുതമില്ല, എന്നാൽ കാറ്റും കടലിലെ ഓളങ്ങളുമെല്ലാം മനുഷ്യനെ അനുസരിക്കുക എന്നത് വളരെ അതിശയകരമാണു. ഈ വ്യക്തിവൽക്കരണത്തിലൂടെ പ്രകൃതിശക്തികൾക്കും മനുഷ്യരെപ്പോലെ (ദൈവ)ശബ്ദം കേൾക്കുവാനും അനുസരിക്കുവാനും സാധിക്കുമെന്നാണു ഈ സംഭവം വിശദമാക്കിയിരിക്കുന്നത്. (‘വ്യക്തിവൽക്കരണം“ കാണുക).

Matthew 8:28

ഇവിടെ യേശു ഭൂതഗ്രസ്തരായ രണ്ടു മനുഷ്യരെ സൗഖ്യമാക്കുന്ന സംഭവവിവരണം ആരംഭിക്കുന്നു.

അക്കരെ

“ഗലീലാക്കടലിന്റെ മരുകരയിൽ“.

ഗദരേനരുടെ ദേശത്ത്

ഗദരേന്യർ എന്ന പേരു വന്നത് ഗദരപട്ടണത്തോടുള്ള ബന്ധത്തിലാണു. (“പേരുകൾപരിഭാഷപ്പെടുത്തുമ്പോൾ“ കാണുക).

അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടന്നുകൂടാഞ്ഞു

ഈ മനുഷ്യരെ ബാധിച്ചിരുന്ന ഭൂതങ്ങൾ അങ്ങേയറ്റം അപകടകാരികളായിരുന്നതിനാ‍ൽ ആർക്കും ആ പ്രദേശത്തുകൂടെ പോകുവാൻ സാധിക്കുമായിരുന്നില്ല.

(നോക്കുക( Behold) അവർ നിലവിളിച്ചു

ഈ വാക്ക് ഈ ചരിത്രവിവരണത്തിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം കുറിക്കുന്നു. ഇതിൽ കഴിഞ്ഞ സംഭവങ്ങളിൽ കണ്ടതിൽനിന്നു വ്യത്യസ്തരായ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാം നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

ദൈവപുത്രാ,ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്?

അവർ ചോദിക്കുന്ന ഈ ഒന്നാമത്തെ ആലങ്കാരികചോദ്യം ശത്രുതാമനോഭാവത്തോടെയുള്ളതാണു. (യു.ഡി.ബി. കാണുക; “ആലങ്കാരികചോദ്യം“കാണുക).

ദൈവപുത്രൻ

ഭൂതങ്ങൾ യേശുവിനെ ഈ നാമത്തിൽ വിളിക്കുന്നത് ,അവൻ ആരാണെന്ന് അറിയാവുന്നതുകൊണ്ട് അവനെ സ്വാഗതം ചെയ്യുന്നില്ല എന്നു കാണിക്കുന്നതിനാണു.

സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിക്കുവാൻ ഇവിടെ വന്നുവോ?

അവരുടെ ഈ രണ്ടാമത്തെ ആലങ്കാരികചോ ദ്യവും ശത്രുത വെളിപ്പെടുത്തുന്നതാണു. അതിന്റെ അർത്ഥം : “ദൈവം ഞങ്ങളെ ശിക്ഷിക്കുവാൻ നിശ്ചയിച്ചുവെച്ചിരി ക്കുന്ന സമയ ത്തിനു മുമ്പെ ഞങ്ങളെ ശിക്ഷിച്ച് നീ ദൈവത്തെ ധിക്കരിക്കരുത്“.(“ആലങ്കാരികചോദ്യം“ കാണുക).

Matthew 8:30

ഇവിടെ യേശു ഭൂതഗ്രസ്തരായ രണ്ടു മനുഷ്യരെ സൗഖ്യമാക്കുന്ന സംഭവവിവരണം തുടരുന്നു.

(അതേസമയം( Now ) അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം

“അതേസമയം“ എന്ന ഈ വാക്കി ലൂടെ എഴുത്തുകാരൻ ഈ സംഭവവിവരണം തുടരുന്നതിനിടയിൽ ഈ സംഭവസമയത്തു നടന്ന ഒരു അനുബന്ധകാര്യം വയനക്കാരോടു പറയുവാൻപോകുന്നു എന്നു കാണിക്കുന്നു. ആ പന്നിക്കൂട്ടം യേശു ആ സ്ഥലത്തു വരുന്നതിനു മുമ്പെ അവിടെയുണ്ടായിരുന്നു. .(“സംഭവക്രമം“കാണുക).

ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ

ഈ വാക്യഭാഗ ത്തിനു ഇങ്ങനെ അർത്ഥം പറയാം : “നീ ഞങ്ങളെ പുറത്താക്കുവാൻപോകുന്നതിനാൽ“.

ഞങ്ങളെ

ഞങ്ങളെ മാത്രം (“അന്യർ ഉൾപ്പെടാത്ത“ Exclusive“ കാണുക).

അവരോട്

ആ മനുഷ്യരെ ബാധിച്ചിരുന്ന ഭൂതങ്ങളോട്.

ഭൂതങ്ങൾ പുറപ്പെട്ടു പന്നികളിലേയ്ക്കു ചെന്നു

ആ ഭൂതങ്ങൾ ആ മനുഷ്യരിൽനിന്ന് ഒഴിഞ്ഞ് മൃഗങ്ങളിൽ പ്രവേശിച്ചു.“

(നോക്കുക(Behold) ആ കൂട്ടം എല്ലാം

ഇവിടെ, (“നോക്കുക“) എന്ന പദം തുടർന്നു സംഭവിക്കുവാൻ പോകുന്ന ഒരു അസാധാരണസംഭവത്തിലേയ്ക്കു നമ്മുടെ ശ്രദ്ധയെ തിരിക്കുവാൻ ഇടയാക്കുന്നു

കടുന്തൂക്കത്തിലൂടെ കടലിലേയ്ക്കു പാഞ്ഞു

“കുത്തനെയുള്ള ഇറക്കത്തിലൂടെ ബദ്ധപ്പെട്ട് ഓടി“.

വെള്ളത്തിൽ മുങ്ങിച്ചത്തു

“കടലിൽ മുങ്ങിച്ചത്തു..

Matthew 8:33

ഇവിടെ യേശു രണ്ടു ഭൂതഗ്രസ്തരെ സൗഖ്യമാക്കുന്ന സംഭവവിവരണം അവസാനിക്കുന്നു.

(പന്നികളെ) മേയ്ക്കുന്നവർ

“പന്നികളെ പരിപാലിച്ചുകൊ ണ്ടിരുന്നവർ.

സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും

യേശു ഭൂതഗ്രസ്തർക്കു ചെയ്തുകൊടുത്ത കാര്യങ്ങൾ.

(നോക്കുക(Behold ) ഉടനെ പട്ടണമൊക്കെയും പുറപ്പെട്ട്

(നോക്കുക) എന്ന ഈ വാക്ക് ഈ ചരിത്രവിവരണ ത്തിലെ മറ്റൊരു സംഭവത്തിന്റെ ആരംഭം കുറിക്കുന്നു. ഇതിൽ കഴിഞ്ഞ സംഭവങ്ങളിൽ കണ്ടതിൽനിന്നു വ്യത്യസ്തരായ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാം നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമാക്കുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

പട്ടണം എല്ലാം

ഈ പ്രയോഗത്തിന്റെ അർത്ഥം, ധാരാളം ജനങ്ങൾ അല്ലെങ്കിൽ ഭൂരിഭാഗം ജനങ്ങളുംഎന്നാണു, പട്ടണത്തിലെ സകലരും എന്ന് ഇതിനു അർത്ഥമാക്കേണ്ടതില്ല. (“അതിശയോക്തി“കാണുക).

ഞങ്ങളുടെ അതിർ

“പട്ടണവും അതിന്റെ സമീപപ്രദേശ ങ്ങളും“.