Matthew 7

Matthew 7:1

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, എന്ന പദങ്ങളും കല്പനകളും എല്ലാം ബഹുവചനത്തിലുള്ളവയാണു.

നിങ്ങൾ വിധിക്കപ്പെടും

ഇത് കർത്തരിപ്രയോഗത്തിൽ പറയാൻ സാധിക്കും :“ദൈവം നിങ്ങളെ കുറ്റം വിധിക്കും“(യു.ഡി. ബി.). അല്ലെങ്കിൽ, “ജനം നിങ്ങളെ കുറ്റം വിധിക്കും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

വിധിക്കപ്പെടാതിരിക്കേണ്ടതിനു

വാക്യം 1നെ ആധാരമാക്കിയാണു വാക്യം 2 നിലകൊള്ളുന്ന തെന്ന് വായനക്കാരനു മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

അളവ്

ഇതു സൂചിപ്പിക്കുന്നത് : 1) ലഭിക്കുന്ന ശിക്ഷയുടെ അളവ്( യു.ഡി.ബി. കാണുക). അല്ലെങ്കിൽ, 2)ന്യായവിധിക്ക് ഉപയോഗിക്കുന്ന മാനദണ്ഡം.

Matthew 7:3

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നീ“, “നിന്റെ“ എന്നീ വാക്കുകൾ എല്ലാം ഏകവചനത്തിലുള്ളതാണു. എന്നാൽ നിങ്ങൾക്കു ചിലപ്പോൾ അവയുടെ ബഹുവചനരൂപം ഉപയോഗിച്ചു പരിഭാഷ ചെയ്യേണ്ടതായിവന്നേക്കാം.

സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നത് എന്ത്?......പറയുന്നത് എങ്ങനെ?

യേശു അവരോട് ആദ്യം അവരുടെ സ്വന്തം ദോഷങ്ങൾ അല്ലെങ്കിൽ പാപങ്ങൾ നോക്കിക്കാണുവാൻ ആവശ്യപ്പെട്ട് അവരെ വെല്ലുവിളി ക്കുന്നു. (“ആലങ്കാരികചോദ്യങ്ങൾ“ കാണുക).

കരട്....കോൽ

ഇത് ഒരു വ്യക്തിയിലുള്ള അവന്റെ തികച്ചും അപ്രധാനവും ഏറ്റവും ഗൗരവമുള്ളതുമായ ദോഷങ്ങളെ കാണിക്കുന്ന രൂപകങ്ങളാണു. ( “രൂപകം“ കാണുക).

സഹോദരൻ

ഇത് ഒരു സഹവിശ്വാസിയെ കുറിക്കുന്നതാണു, ജഡപ്രകാരമുള്ള സഹോദരനെയോ അയൽക്കാരനെയോ പരാമർശിക്കുന്നതല്ല.

കണ്ണ്

ഇത് ജീവിതത്തെ കുറിക്കുന്ന ഒരു രൂപകമാണു.

ചെറിയ തരി

“കരട്“ (യു.ഡി.ബി.). അല്ലെങ്കിൽ, “പൊടി“, അല്ലെങ്കിൽ “പൊടിശകലം“. സാധാരണയായി മനുഷ്യരുടെ കണ്ണിൽ വീഴാറുള്ള ഏതെങ്കിലും ഏറ്റവും ചെറിയ വസ്തുവിന്റെ പേരു ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക.

കോൽ

ഒരു മരം മുറിച്ചു വിറകുകളായി കീറുമ്പോൾ ലഭിക്കുന്ന വലിയ കഷണം.ഇത് ഒരു മനുഷ്യന്റെ കണ്ണിൽ വീഴുക അസാദ്ധ്യമാണു. (“അതിശയോക്തി“ കാണുക).

Matthew 7:6

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നീ വാക്കുകൾ എല്ലാം ബഹുവചനത്തിലുള്ളവയാണു.

നായ്ക്കൾക്കു...പന്നികളുടെ മുമ്പിൽ ....കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയു കയും

പന്നികളായിരിക്കാം “കാലുകൊണ്ടു ചവിട്ടിക്കളയുന്നത്“, നായ്ക്കളായിരിക്കാം “തിരിഞ്ഞു “ചീന്തിക്കളയുന്നത്“(യു.ഡി.ബി. കാണുക).

നായ്ക്കൾ.....പന്നികൾ

ഈ ജന്തുക്കളെ അശുദ്ധ ജീവികളായി കണക്കാക്കിയിരുന്നു. ദൈവം യിസ്രയേൽമക്ക ളോട് അവയെ തിന്നരുത് എന്നും പറഞ്ഞിരുന്നു. ഈ പദങ്ങൾ വിശുദ്ധവസ്തുക്കളെ വില മതിക്കാത്ത ദുഷ്ടമനുഷ്യരെ കുറിക്കുന്ന രൂപകങ്ങളാണു. (“രൂപകം“ കാണുക). ഈ നാമപദങ്ങൾ അക്ഷരാർത്ഥത്തിൽതന്നേ പരിഭാഷപ്പെടുത്തുന്നതായിരിക്കും നല്ലത്.

മുത്തുകൾ

ഇവ വൃത്താകൃതിയിലുള്ളതും വിലയേറിയതുമായ കല്ലുകൾ അല്ലെങ്കിൽ മണികളാണു. അവ ദൈവജ്ഞാനത്തെ കുറിക്കുന്ന രൂപകമാണു (യു.ഡി.ബി. കാണുക); അവ പൊതുവെ വിലയേറിയ ഏതുകാര്യത്തെയും പ്രതിനിധീകരിക്കുന്നു.

Matthew 7:7

യേശു തന്റെ ശിഷ്യന്മാർക്കു ഉപ്ദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്ന് പറയുന്നു. ഇവിടെകാണുന്ന “നിങ്ങൾ“,“നിങ്ങളുടെ“ എന്നീ പദങ്ങളെല്ലാം ബഹുവചനങ്ങ ളാണു.

യാചിപ്പിൻ....അന്വേഷിപ്പിൻ....മുട്ടുവിൻ

ഇവ മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിനെ സൂചിപ്പിക്കുന്ന മൂന്നു രൂപകങ്ങളാണു.(“രൂപകം“ കാണുക). നിങ്ങളുടെ ഭാഷയിൽ, സമയം നോക്കാതെ കാര്യങ്ങൾ സാധിച്ചുകിട്ടു ന്നതു വരെയും തുടർച്ചയായി പരിശ്രമിക്കുന്നതിനെ കുറിക്കുന്ന ഒരു പദമുണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കുക.(യു.ഡി.ബി. കാണുക).

യാചിപ്പിൻ

ദൈവത്തിൽനിന്ന് ആവശ്യങ്ങൾ ലഭിക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കുക .(യു.ഡി.ബി. കാണുക).

അന്വേഷിപ്പിൻ

“പ്രതീക്ഷിക്കുക“(യു.ഡി.ബി.) അല്ലെങ്കിൽ “തേടിക്കൊണ്ടിരിക്കുക“.

കതകിൽ മുട്ടിക്കൊണ്ടിരിക്കുക എന്നതിന്റെ അർത്ഥം, വീട്ടിനുള്ളിലുള്ള അല്ലെങ്കിൽ മുറിയ്ക്കകത്തുള്ള ആൾ വന്നു തുറക്കുന്ന സമയംവരെയും പ്രതീക്ഷയോടെ വിനയയമായി നിരന്തരം അപേക്ഷിച്ചുകൊണ്ടിരിക്കുക എന്നാണു. കതകിൽ മുട്ടുക എന്നത് നിങ്ങളുടെ ഭാഷയിൽ യോഗ്യമല്ലാത്ത കാര്യമാണെങ്കിൽ. കതകു തുറക്കുവാൻ ജനങ്ങൾ താഴ്മയായി ആവശ്യപ്പെടുന്നതിനു ഉപയോഗിക്കുന്ന പദം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഇങ്ങനെ പരിഭാഷപ്പെടുത്തുക :“ദൈവമേ, എനിക്കായി കതകു തുറക്കേണമേ എന്നു അവനോടു അപേക്ഷിച്ചുകൊണ്ടിരിക്കുക“.

അല്ല...അല്ല

ഇവിടെ യേശു താൻ പറഞ്ഞ കാര്യം തന്നെ മറ്റൊരു രീതിയിൽ വ്യക്തമാക്കുവാൻ പോകുന്നു. ഈ പദം ആവശ്യമില്ലാത്ത തിനാൽ ഒഴിവാക്കാവുന്നതാണു. (യു.ഡി.ബി.).

മനുഷ്യൻ നിങ്ങളിൽ ആരുള്ളു?

ഇത് ഒരു ആലങ്കാരികചോദ്യമാണു, ഉത്തരം :“നിങ്ങളിൽ ആരുമില്ല“. (യു.ഡി.ബി. കാണുക ; “ആലങ്കാരികചോദ്യം“ കാണുക).

അപ്പം...കല്ല്...മീൻ...പാമ്പ്

ഈ പദങ്ങൾ അക്ഷരാർത്ഥത്തിൽതന്നെ പരിഭാഷപ്പെടുത്തണം.

അപ്പം

“ആഹാരം“.

Matthew 7:11

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നീ വാക്കുകൾ എല്ലാം ബഹുവചനത്തിലുള്ളവയാണു

മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നത് – “മറ്റുള്ളവർ നിങ്ങളോടു പെരുമാറണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ“.

Matthew 7:13

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നീ വാക്കുകൾ എല്ലാം ബഹുവചനത്തിലുള്ളവയാണു.

ഇവിടെ പരാമർശിച്ചിരിക്കുന്ന വിപരീതസ്വഭാവങ്ങ ളുള്ള രണ്ടു വാതിലുകളെയും രണ്ടു വഴികളെയും വ്യക്തമായി വേർതിരിച്ചു കാണിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ പരിഭാഷയിൽ “വീതിയുള്ളത്“, “വിശാലം“, “ഇടുക്കുവാതിൽ“ എന്നീ പദങ്ങൾക്ക് ഏറ്റവും അനുയോജ്യ മായ പദങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ

ഈ വാക്യം, 14 ന്റെ അവസാനം വരെ കൊണ്ടുപോയി ഇങ്ങനെ പരിഭാഷപ്പെടുത്താം : “അതിനാൽ ഇടുക്കുവാതിലിലൂടെ അകത്തുകടപ്പിൻ“.

വാതിൽ....വഴി

ഈ രൂപകം കാണിച്ചു തരുന്നത് ജനങ്ങൾ “വഴി“യിലൂടെ പോയി “വാതിൽ“ക്കൽ എത്തി “ജീവങ്കലേയ്ക്ക്“ അല്ലെങ്കിൽ “ നാശത്തിലേയ്ക്കു“ പോകുന്നതായിട്ടാണു. (യു.ഡി.ബി. കാണുക; ‘രൂപകം‘ കാണുക). അതിനാൽ നിങ്ങൾ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടു ത്തണം :“നാശത്തിലേയ്ക്കു പോകുന്ന വഴി വീതിയുള്ളതും ജനങ്ങൾ അതിലേയ്ക്കു പ്രവേശിക്കുന്ന വാതിൽ വിശാലമായതും ആകുന്നു“. ചിലർ ഈ വാതിലും വഴിയും ഒരേ ആശയത്തെതന്നേ വിശദമാക്കുന്ന സമാനപദങ്ങൾ ആണെന്നും ഈ വാക്യം പുന:ക്രമീകരിക്കേണ്ടതായ ആവശ്യം ഇല്ലെന്നുമാണു മനസിലാക്കിയിരിക്കുന്നത്. ഇത് ഹെൻഡയാഡിസ് എന്ന അലങ്കാരപ്രയോഗമാണെന്ന് അവർ കരുതുന്നു .(“ഹെൻഡയാഡിസ്“ കാണുക).

വാതിൽ വീതിയുള്ളതും വഴി വിശാലമാ യതും....വാതിൽ ഇടുക്കമുള്ളതും വഴി ഞെരുക്കമുള്ളതും

യു.ഡി.ബി.യിൽ ഈ നാമവിശേഷണങ്ങൾ തമ്മിലുള്ള അന്തരം തെളിച്ചുകാണിക്കുന്നതിനായി നാമവിശേഷണങ്ങൾ ക്രിയാപദങ്ങൾക്കു മുമ്പായി കൊണ്ടുവന്ന് വാക്യം ക്രമീകരിച്ചിരിക്കുന്നു. നിങ്ങളുടെ പരിഭാഷയിൽ ഈ നാമവിശേഷണപദങ്ങൾ തമ്മിലുള്ള വ്യതാസം നന്നായി തെളിച്ചുകാണിക്കുന്ന രീതിയിൽ വാക്യം ക്രമീകരിക്കുക.

നാശം

ഇതു മനുഷ്യർ നശിച്ചുപോകുന്നതിനെ കാണിക്കുന്ന ഒരു പൊതുവായ പദമാണു. ഈ സന്ദർഭത്തിൽ ഇതിന്റെ അർത്ഥം അക്ഷരീകമാണു, ശാരീരികമരണം. (യു.ഡി.ബി. കാണുക).ശാരീരികമരണം നിത്യമരണത്തെ കുറിക്കുന്ന ഒരു രൂപകമാണു.ഇതിന്റെ വിപരീതമാ‍ണു ഭൗതിക“.ജീവൻ“.അത് നിത്യജീവനെ കുറിക്കുന്ന രൂപകമാണു.( “രൂപകം“ കാണുക).

Matthew 7:15

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

സൂക്ഷിച്ചുകൊൾവിൻ

“കരുതിയിരിപ്പിൻ“.

അവരുടെ ഫലങ്ങളാൽ

ഇവിടെ യേശു പ്രവാചകന്മാരുടെ പ്രവൃത്തികളെ വൃക്ഷങ്ങൾ പുറപ്പെടുവിക്കുന്ന ഫലത്തോടു താരതമ്യപ്പെടുത്തുന്നു. മറ്റൊരു പരിഭാഷ : “അവരുടെ പ്രവർത്തനരീതികളാൽ“. (“രൂപകം“ കാണുക).

( മനുഷ്യർ)....പറിക്കുമാറുണ്ടോ?

“മനുഷ്യർ.... പറിക്കുമാറില്ല“.യേശുവിന്റെ ശ്രോതാക്കൾക്ക് ആ ചോദ്യത്തിന്റെ ഉത്തരം “ഇല്ല“ എന്നാണെന്ന് അറിയാമായിരുന്നു. (“ആലങ്കാരികചോദ്യം“ കാണുക).

നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു

ഇവിടെ യേശു നല്ല പ്രവൃത്തികൾ അല്ലെങ്കിൽ നല്ല വാക്കുകൾ പുറപ്പെടുവിക്കുന്ന നല്ല പ്രവാചകന്മാരെ സൂചിപ്പിക്കുവാൻ ഫലത്തിന്റെ രൂപകം തുടർന്നും ഉപയോഗിക്കുന്നു.

ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു

ഇവിടെയും യേശു ഫലത്തിന്റെ രൂപകത്തെ ദോഷപ്രവൃത്തികൾ ചെയ്യുന്ന അല്ലെങ്കിൽ ദോഷവാക്കുകൾ പുറപ്പെടുവിക്കുന്ന കള്ളപ്രവാചകന്മാരെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു.

Matthew 7:18

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. – യേശു ഫലവൃക്ഷത്തെ കള്ളപ്രവാചക ന്മാരോടു സാദൃശപ്പെടുത്തിക്കൊണ്ടുള്ള തന്റെ പ്രഭാഷണം തുടരുന്നു. ഇവിടെ അവൻ ആകാത്ത ഫലം കായ്ക്കുന്ന വൃക്ഷത്തിനു എന്തു സംഭവിക്കും എന്നു മാത്രമേ പറയുന്നുള്ളു. കള്ളപ്രവാചകന്മാർക്കും അതേ അനുഭവം തന്നേ ഉണ്ടാകും എന്നു സാരം. (“രൂപകം“ കാണുക; “വ്യക്തവും അന്തർലീനവുമായ വിവരം“ കാണുക).

അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും

“അവരുടെ ഫലം“എന്നത് പ്രവാചകന്മാരെയോ വൃക്ഷത്തെയോ സൂചിപ്പി ക്കുന്നു. ഈ രൂപകാലങ്കാരത്തി ന്റെ അർത്ഥം സൂചിപ്പിക്കുന്നത്, വൃക്ഷഫലവും പ്രവാചകന്മാരുടെ പ്രവൃത്തികളും അവ നല്ലതോ ചീത്തയോ എന്നു വെളിപ്പെടുത്തുന്നു എന്നാണു. കഴിയുമെങ്കിൽ ഇതിൽ ഏതിലെങ്കിലും ഒന്നിനെ സൂചിപ്പിക്കുന്ന വിധത്തിൽ പരിഭാഷപ്പെടുത്തുക. (“അവ്യക്തത“ (Ambiguity) കാണുക).

Matthew 7:21

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ

“എന്റെ പിതാവ് ആഗ്രഹിക്കുന്നതുപോലെ ചെയ്യുന്നവൻ“.

ഞങ്ങൾ

ഇതിൽ യേശു ഉൾപ്പെടുന്നില്ല. (“അന്യർ ഒഴിവാക്കപ്പെട്ട“ എന്ന പദം കാണുക).

ആ നാളിൽ

യേശു “ആ നാളിൽ“ എന്നു മാത്രമേ പറഞ്ഞുള്ളു, കാരണം അവൻ ന്യായവിധി ദിവസത്തെക്കുറി ച്ചാണു പറയുന്നതെന്ന് അവന്റെ ശ്രോതാക്കൾ മനസിലാക്കും എന്ന് അവനു അറിയാമായിരുന്നു. യേശു ഏതു ദിവസത്തെക്കുറിച്ചാണു പരാമർശിക്കുന്നതെന്ന് അവന്റെ ശ്രോതാക്കൾക്ക് അറിയാമായിരുന്നു എന്ന കാര്യം നിങ്ങളുടെ വായനക്കാർ ഗ്രഹിക്കാൻ സാധ്യതയില്ലെങ്കിൽ മാത്രം ഈ കാര്യം പരിഭാഷയിൽ ഉൾപ്പെടുത്തുക (യു.ഡി.ബി.യിലെ പോലെ).

Matthew 7:24

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ആകയാൽ

ആ കാരണത്താൽ.

പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു

തന്റെ വചനങ്ങൾ അനുസരിക്കുന്നവരെ യേശു ഒരു ശക്തിക്കും തകർക്കുവാൻ കഴിയാത്തവിധം ഉറപ്പേറിയ അടിസ്ഥാനത്തിന്മേൽ വീടു പണിയുന്ന ഒരു ബുദ്ധിയുള്ള മനുഷ്യനോടു ഉപമിച്ചിരിക്കുന്നു. വന്മഴയും കാറ്റും വെള്ളപ്പൊക്കവും ആ വീട്ടിന്മേൽ വന്ന് അലയ്ക്കുന്നുവെങ്കിലും അതു വീഴുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.( “ഉപമ“ കാണുക).

പാറ

ഇത് മണ്ണിനു മുകളിൽ കാണപ്പെടുന്ന വലിയ പാറയോ വലിയ പാറക്കഷണമോ അല്ല, ഭൂപ്രതലത്തിനു അടിയിൽ മേൽമണ്ണിനും കളിമണ്ണിനും താഴെ വിസ്തൃതമായി കിടക്കുന്ന തട്ടുപാറയാണു.

Matthew 7:26

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

മണലിന്മേൽ വീടു പണിത (ബുദ്ധിഹീനനായ) മനുഷ്യനോടു തുല്യനാകുന്നു. – യേശു തന്റെ ഉപമ തുടരുന്നു.

അതു വീണു

ഒരു വീടു നിലംപതിക്കുമ്പോൾ അതിനു എന്തു സംഭവിക്കുന്നു എന്നതിനെ കുറിക്കുന്ന ഒരു സാധാരണ പദം ഉപയോഗിക്കുക.

അതിന്റെ വീഴ്ച്ച വലിയതായിരുന്നു

വന്മഴയും കാറ്റും വെള്ളപ്പൊക്കവും വന്ന് അലച്ചപ്പോൾ ആ വിട് വീണു പൂർണ്ണമായും നശിച്ചുപോയി.

Matthew 7:28

അതിനെ തുടർന്ന്

നിങ്ങളുടെ ഭാഷയിൽ ഒരു സംഭവവിവരണത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുമ്പോൾ അതു സൂചിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പ്രത്യേക പ്രയോഗങ്ങളുണ്ടെങ്കിൽ അത് ഇവിടെഉപയോഗിക്കാം. ( TAlink: Discourse പ്രഭാഷണം“ കാണുക).