Matthew 4

Matthew 4:1

ഈ ഭാഗത്ത് സാത്താൻ യേശുവിനെ പരീക്ഷിച്ചത് എങ്ങനെ എന്ന് വിവരിച്ചിരിക്കുന്നു.

പിശാച്....പരീക്ഷകൻ

ഈ പേരുകൾ ഒരേ വ്യക്തിയെത്തന്നേ സൂചിപ്പിക്കുന്നു. പരിഭാഷയിൽ നിങ്ങൾ അതാതു നാമപദങ്ങൾ ഉപയോഗിക്കണം.

അവൻ ...ഉപവസിച്ചശേഷം അവനു വിശന്നു –“അവൻ‘ എന്നത് യേശുവിനെ സൂചിപ്പിക്കുന്നു.

നീ ദൈവപുത്രൻ എങ്കിൽ.....കല്പിക്ക

ഈ വാക്യത്തിന്റെ ആശയം ഇതായിരിക്കാം : 1) “നീ ദൈവപുത്രനാണു, അതിനാൽ നിനക്കു കല്പിക്കാം“ എന്നു പറഞ്ഞ് അവന്റെ സ്വന്തം മഹത്വത്തിനായി അത്ഭുതം പ്രവർത്തിക്കുവാനുള്ള ഒരു പ്രലോഭനം; അല്ലെങ്കിൽ 2) “അങ്ങനെ കല്പിച്ച് നീ ദൈവപുത്രനാണെന്നു തെളിയിക്കുവാനുള്ള ഒരു വെല്ലുവിളി അല്ലെങ്കിൽ കുറ്റപ്പെടുത്തൽ (യു.ഡി.ബി. കാണുക).യേശു ദൈവപുത്രൻ ആണെന്ന് സാത്താനു അറിയാമായിരുന്നു എന്നു കരുതുന്നതാണു ശരി.

ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക

“ ഈ കല്ലിനോട്, ‘അപ്പമായി മാറുക‘ എന്നു ആജ്ഞാപിക്കുക!“

Matthew 4:5

ഇവിടെ സത്താൻ യേശുവിനെ പരിക്ഷിച്ചത് എങ്ങനെ എന്നുള്ളതിന്റെ വിവരണം തുടരുന്നു.

നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക

ഈ വാക്യത്തിലെ ആശയം ഇതാ‍യിരിക്കാം : 1) :“നീ വാസ്തവത്തിൽ ദൈവപുത്രനായിരിക്കുന്നതുകൊണ്ട് നിനക്കു താഴോട്ടു ചാടാൻ കഴിയും“ എന്നു പറഞ്ഞ് അവന്റെ സ്വന്തം മഹത്വത്തിനായി ഒരു അത്ഭുതം പ്രവർത്തിക്കുന്നതി നുള്ള പ്രലോഭനം. അല്ലെങ്കിൽ 2) “താഴോട്ടു ചാടിയിട്ട് നീ വാസ്തവത്തിൽ ദൈവപുത്രനാണെന്നു സ്വയം തെളിയിക്കുക“ എന്ന ഒരു വെല്ലുവിളി. അല്ലെങ്കിൽ കുറ്റപ്പെടുത്തൽ. (യു.ഡി.ബി. കാണുക).യേശു ദൈവപുത്രൻ ആണെന്ന് സാത്താനു അറിയാമായിരുന്നു എന്നു കരുതുന്നതാണു ശരി.

താഴോട്ട്

നിലത്തേയ്ക്ക്.

അവൻ തന്റെ ദൂതന്മാരോടു കല്പിക്കും

“ദൈവം തന്റെ ദൂതന്മാരോട് നിന്നെ സംരക്ഷിച്ചു കൊള്ളുവാൻ കല്പിക്കും“ അല്ലെങ്കിൽ, “‘അവനെ സംരക്ഷിക്കുക‘ എന്ന് ദൈവം തന്റെ ദൂതന്മാരോടു പറയും“.

Matthew 4:7

ഇവിടെ സാത്താൻ യേശുവിനെ പരീക്ഷിച്ചത് എങ്ങനെ എന്നുള്ളതിന്റെ വിവരണം തുടരുന്നു.

എന്ന് എഴുതിയിരിക്കുന്നുവല്ലോ

ഈ വാക്യഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം ; “വീണ്ടും, തിരുവെഴുത്തിൽ എഴുതിയിരിക്കുന്ന ചില സത്യങ്ങൾ ഞാൻ നിന്നോടു പറയാം“.

അവൻ അവനോടു പറഞ്ഞു

“പിശാച് യേശുവിനോടു പറഞ്ഞു“.

ഇതൊക്കെയും നിനക്കു തരാം

“ഞാൻ ഇതൊക്കെയും നിനക്കു തരാം“ പരീക്ഷകൻ, ഇതിൽ ഏതെങ്കിലും ചിലതു തരാമെന്നല്ല, “ഇതൊക്കെയും“ തരാം എന്നു ഊന്നൽ നൽകി പറയുന്നു.

Matthew 4:10

സാത്താൻ യേശുവിനെ പരീക്ഷിച്ചത് എങ്ങനെ എന്നുള്ളതിന്റെ വിവരണം തുടരുന്നു.

മൂന്നാമത്തെ പ്രാവശ്യമാണു യേശു തിരുവെഴുത്തിൽ നിന്നു ഉദ്ധരിച്ചുകൊണ്ട് സാത്താനെ ശാസിക്കുന്നത്.

പിശാച്

മത്തായി ഇവിടെ സാത്താനെ സൂചിപ്പിക്കുന്ന അവന്റെ മറ്റൊരു വിശേഷണനാമമാണു ഉപയോഗിച്ചിരിക്കുന്നത്.

ഇതാ, കാണുക (behold )

“(ഇതാ, കാണുക), ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു“. “ഇതാ, കാണുക“ എന്ന വാക്കുകൾ തുടർന്നു സംഭവിക്കുന്ന അതിപ്രധാനമായ കാര്യത്തിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിച്ച് നമ്മെ ഉത്സുകരാക്കുന്നു.

Matthew 4:12

ഈ വേദഭാഗത്ത് ഗലീലാപ്രദേശങ്ങളിൽ ആരംഭിച്ച യേശുവിന്റെ ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണമാണു കാണുന്നത്.

യോഹന്നാൻ തടവിലായി

“രാജാവ് യോഹന്നാനെ തടവിലാക്കിയിരുന്നു“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 4:14

ഇവിടെ  ഗലീലാപ്രദേശങ്ങളിൽ യേശു ആരംഭിച്ച ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണം തുടരുന്നു.

Matthew 4:17

ഇവിടെ ഗലീലാപ്രദേശങ്ങളിൽ യേശു ആരംഭിച്ച ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണം തുടരുന്നു.

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു – 3;2ൽ ചെയ്തതുപോലെ അതേ ആശയത്തിൽ, അതേ രീതിയിൽതന്നേ ഈ വാക്യവും പരിഭാഷപ്പെടുത്തണം.

Matthew 4:18

ഇവിടെ ഗലീലാപ്രദേശങ്ങളിൽ യേശു ആരംഭിച്ച ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണം തുടരുന്നു.

വല വീശുക

“വല എറിയുക“.

എന്റെ പിന്നാലെ വരുവിൻ

യേശു ശിമോനെയും അന്ത്രയാസിനെയും അവന്റെ പിന്നാലെ ചെല്ലുവാനും അവനോടൊരുമിച്ചു വസിപ്പാനും അവന്റെ ശിഷ്യന്മാരായിത്തീരുവാനും ക്ഷണിക്കുന്നു. മറ്റൊരു പരിഭാഷ :“ “എന്റെ ശിഷ്യന്മാരായിത്തീരുക“.

ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. – മറ്റൊരു പരിഭാഷ : “നിങ്ങൾ മീൻ പിടിക്കുന്ന രീതിയിൽ ദൈവത്തിനായി മനുഷ്യരെ കൂട്ടിച്ചേർക്കുവാൻ ഞാൻ നിങ്ങളെ പഠിപ്പിക്കും“. (“രൂപകം“ കാണുക).

Matthew 4:21

ഇവിടെ ഗലീലാപ്രദേശങ്ങളിൽ യേശു ആരംഭിച്ച ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണം തുടരുന്നു.

അവർ വല നന്നാക്കുന്നതു കണ്ടു

‘അവർ‘ എന്നതുകൊണ്ട് ആ രണ്ടു സഹോദരന്മാരെയും അവരുടെ അപ്പനായ സെബെദിയെയും, അല്ലെങ്കിൽ ആ രണ്ടു സഹോദരന്മാരെ മാത്രമായിരിക്കാം ഉദ്ദേശിച്ചിട്ടുള്ളത്.

അവൻ അവരെയും വിളിച്ചു – “യേശു യോഹന്നാനെയും യാക്കോബിനെയും വിളിച്ചു“.

ഈ വിളിയുടെയും അർത്ഥം, യേശു അവനെ അനുഗമിപ്പാ‍നും അവനോടൊരുമിച്ചു വസിപ്പാനും അവന്റെ ശിഷ്യന്മാരായിത്തീരുവാനും അവരെ ക്ഷണിച്ചു എന്നാണു.

ഉടനെ

‘ആ നിമിഷംതന്നേ“.

പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു

ഇത് ജീവിതത്തിലെ ഒരു പരിവർത്തനമാണെന്ന് വ്യക്തം. ഈ മനുഷ്യർ ഇനി ഒരിക്കലും മീൻ പിടിക്കാൻ പോകാതെ സ്വന്തം കുടുംബകാര്യങ്ങൾ വിട്ട് അവരുടെ ശേഷിച്ച ജീവിതകാലം മുഴുവൻ യേശുവിനെ അനുഗമിപ്പാൻ തയ്യാറായി.

Matthew 4:23

ഇവിടെ ഗലീലാപ്രദേശങ്ങളിൽ യേശു ആരംഭിച്ച ശുശ്രൂഷകളെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നാനാവ്യാധികളാലും ബാധകളാലും

“സകല വ്യാധികളും സകല ബാധകളും“. “വ്യാധികൾ“, “ബാധകൾ“ എന്നീ വാക്കുകൾ തമ്മിൽ സാമ്യവും അടുപ്പവും ഉണ്ടെങ്കി ലും അവ കഴിയുമെങ്കിൽ രണ്ടു വാക്കുകളായിത്തന്നേ പരിഭാഷപ്പെടുത്തണം. “വ്യാധി“ എന്നത് ഒരു മനുഷ്യനെ രോഗബാധിതനാക്കിത്തീർക്കുവാൻ കാരണമായി ഭവിക്കുന്ന ഘടകമാണു. ഒരു രോഗം ബാധിച്ചതിന്റെ ഫലമായി ഒരു മനുഷ്യനുണ്ടാകുന്ന ശാരീരികബലഹീനതകൾ. അല്ലെങ്കിൽ അവശതയാണു “ബാധ“.

ദെക്കപ്പൊലി

“പത്തു പട്ടണങ്ങൾ“ ( യു.ഡി.ബി. കാണുക),ഗലീലാക്കടലിന്റെ തെക്കു കിഴക്കായി കിടക്കുന്ന പ്രദേശങ്ങൾ.