Matthew 5

Matthew 5:1

5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങൾ ഒരു പ്രത്യേക സംഭവത്തെ മാത്രം വിവരിക്കുന്നതാണു. യേശു ഒരു മലയിൽ കയറി അവന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകി.

അവൻ തിരുവായ് മൊഴിഞ്ഞു

“ യേശു സംസാരിക്കുവാൻ ആരംഭിച്ചു.“

അവരോടു ഉപദേശിച്ചു

“അവരോട്“ എന്ന വാക്ക് ശിഷ്യന്മാരെ സൂചിപ്പിക്കുന്നു.

ആത്മാവിൽ ദരിദ്രരായവർ

“തങ്ങൾക്കു ദൈവത്തെ വേണം എന്നു ബോധ്യമുള്ളവർ“.

ദു:ഖിക്കുന്നവർ

അവർ ദു:ഖിക്കുവാൻ കാരണം 1)പാപം നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള ഭാരം, അല്ലെങ്കിൽ 2)അവരുടെ സ്വന്തപാപത്തെക്കുറിച്ചുള്ള ബോധ്യം. അല്ലെങ്കിൽ 3).പ്രിയപ്പെട്ടവരായ ആരുടെയെങ്കിലും മരണം. നിങ്ങളുടെ ഭാഷയിൽ ആവശ്യമില്ലെങ്കിൽ ദു:ഖകാരണം സൂചിപ്പിക്കേണ്ടതില്ല.

അവർക്ക് ആശ്വാസം ലഭിക്കും

മെച്ചപ്പെട്ട പരിഭാഷ :“ദൈവം അവരെ ആശ്വസിപ്പിക്കും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 5:5

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ സംഭവം ആരംഭിച്ചത് 5:1ലാണു.

നീതിക്കായി വിശന്നുദാഹിക്കുന്നവർ

ഭക്ഷണം,പാനീയം എന്നിവ്യ്ക്കായി ആഗ്രഹിക്കുന്നതുപോലെതന്നേ നീതിയായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ“ (“രൂപകം“ കാണുക).

അവർക്കു തൃപ്തി വരും – ദൈവം അവർക്ക് തൃപ്തി നൽകും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

ഹൃദയശുദ്ധിയുള്ളവർ

“ഹൃദയം ശുദ്ധിയായിട്ടുള്ള മനുഷ്യർ.

അവർ ദൈവത്തെ കാണും

“ അവർ ദൈവത്തോടുകൂടെ വസിക്കുവാൻ അനുവദിക്കപ്പെടും“ അല്ലെങ്കിൽ, “ദൈവം അവരെ തന്നോടൊരുമിച്ചു വസിക്കുവാൻ അനുവദിക്കും“.

Matthew 5:9

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ സംഭവം ആരംഭിച്ചത് 5:1ലാണു.

സമാധാനം ഉണ്ടാക്കുന്നവർ

ഇവർ മനുഷ്യർ തമ്മിൽ അന്യോന്യം സമാധാനമായിരിപ്പാൻ മറ്റുള്ളവരെ സഹായിക്കുന്നവരാണു.

ദൈവത്തിന്റെ പുത്രന്മാർ

ഇവർ ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളാണു.( “രൂപകം“ കാണുക).

ഉപദ്രവിക്കപ്പെടുന്നവർ

മറ്റൊരു പരിഭാഷ : “മറ്റുള്ളവരിൽ നിന്നും മോശമായ പെരുമാറ്റം ഏൽക്കേണ്ടി വരുന്നവർ“.

നീതി നിമിത്തം

“അവർ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യം അവർ ചെയ്യുന്നതുകൊണ്ട്“.

സ്വർഗ്ഗരാജ്യം അവർക്കുള്ളത്

ദൈവം അവരെ സ്വർഗ്ഗരാജ്യത്തിൽ വസിക്കുവാൻ അനുവദിക്കുന്നു“. അവർ സ്വർഗ്ഗരാജ്യം സ്വന്തമാക്കുന്നില്ല; നേരേമറിച്ച് ദൈവം അവർക്ക് തന്റെ സാന്നിദ്ധ്യത്തിൽ വസിക്കുവാനുള്ള അവകാശം നൽകുന്നു.

Matthew 5:11

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു.. ഈ സംഭവം ആരംഭിച്ചത് 5:1ലാണു.

എന്റെ നിമിത്തം....നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ

“നിങ്ങളെക്കൊണ്ടു പറയുന്ന തിന്മകൾ വാസ്തവമല്ലാതിരിക്കെ നിങ്ങൾ എന്നെ അനുഗമിക്കുന്നതിനാൽ മാത്രം ഉപദ്രവിക്കപ്പെടുമ്പോൾ“, അല്ലെങ്കിൽ “എന്നിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ മാത്രം അല്ലാതെ ഉപദ്രവം ഏൽക്കുവാൻ തക്കതായ മറ്റു കുറ്റമൊന്നും നിങ്ങൾ ചെയ്യാതിരിക്കെ നിങ്ങൾ ഉപദ്രവിക്കപ്പെടുമ്പോൾ“.

സന്തോഷിച്ച് ഉല്ലസിപ്പിൻ

“ സന്തോഷിക്കുക“, “ഉല്ലസിക്കുക“ എന്നീ രണ്ടൂ കാര്യങ്ങളും ഏറെക്കുറേ ഒന്നുതന്നേയാണു. തന്റെ ശ്രോതാക്കൾ കേവലം സന്തോഷിച്ചാൽ മാത്രം പോരാ, അതിനേക്കാളുപരി സന്തോഷിച്ചുല്ലസിക്കണമെന്ന് യേശു ആഗ്രഹിച്ചു. (ഹെൻഡയാഡിസ് (Hendiadys) എന്ന അലങ്കാരപദം കാണുക.)

Matthew 5:13

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ സംഭവം 5:1ലാണൂ ആരംഭിച്ചത്.

നിങ്ങൾ ലോകത്തിന്റെ ഉപ്പാകുന്നു

“നിങ്ങൾ ലോകത്തിലെ ജനങ്ങൾക്കാവശ്യമായ ഉപ്പാകുന്നു.“ അല്ലെങ്കിൽ, “ഭക്ഷണത്തിനു ഉപ്പ് എന്നതുപോലെ നിങ്ങൾ ലോകത്തിനു ആവശ്യമായിരിക്കുന്നു“. ഇതിന്റെ അർത്ഥം : 1)“ഉപ്പ് ഭക്ഷണത്തിനു രുചി വരുത്തുന്നതുപോലെ നിങ്ങൾ ലോകത്തിലുള്ള ജനങ്ങളുമായി ഇടപെട്ട് അവരെ നല്ലവരാക്കി മാറ്റണം“. 2) “ഉപ്പ് ഭക്ഷണസാധനങ്ങളെ കേടു കൂടാതെ സൂക്ഷിക്കുന്നതുപോലെ നിങ്ങൾ ജനങ്ങളെ ദുഷിച്ചുപോകാതെ സൂക്ഷിക്കുന്നു.“( “രൂപകം“ കാണുക).

ഉപ്പു കാരമില്ലാതെപോയാൽ

ഇതിന്റെ അർത്ഥം : 1) “ഉപ്പിനു സാധനങ്ങളെ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള അതിന്റെ ഗുണവും വീര്യവും നഷ്ടപ്പെട്ടുപോയാൽ“(യു.ഡി.ബി.കാണുക); 2)“ഉപ്പിനു അതിന്റെ രസം നഷ്ടപ്പെട്ടുപോയാൽ“.

അതിനു എന്തൊന്നുകൊണ്ടു രസം വരുത്താം?

“അതിനെ എങ്ങനെ വീണ്ടും പ്രയോജനമുള്ളതാക്കി ത്തീർക്കാം?“, അല്ലെങ്കിൽ, “അതിനെ വീണ്ടും ഉപയോഗ യോഗ്യമാക്കുന്നതിനു യാതൊരു മാർഗ്ഗവും ഇല്ല“. (“ആലങ്കാരികചോദ്യം“ കാണുക).

പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ

അതുപിന്നീടു മനുഷ്യർ നടന്നുപോകുന്ന വഴിയിൽ എറിഞ്ഞുകളയുവാൻ മാത്രമേ ഉപകരിക്കുകയുള്ളു“.

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു

“നിങ്ങൾ ലോകത്തിലെ ജനങ്ങൾക്കു വെളിച്ചം പോലെയാകുന്നു“.

മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല

“മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണത്തിലെ വെളിച്ചം രാത്രിയിൽ മറച്ചുവെക്കാൻ കഴിയുന്നതല്ല“. അല്ലെങ്കിൽ, “മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണത്തിലെ വെളിച്ചം രാത്രിയിൽ എല്ലാവർക്കും കാണാൻ സാധിക്കുന്നു.“ (“വ്യക്തമായ വിവരങ്ങളും അന്തർലീനമായ വിവരങ്ങളും“ കാണുക; “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 5:15

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. 5:1ലാണു ഈ വിഷയം ആരംഭിക്കുന്നത്.

ആരും വിളക്കു കത്തിച്ചുവെയ്ക്കാറില്ല

“ആരും വിളക്കു കത്തിച്ചു വെയ്ക്കുകയില്ല“.

വിളക്ക്

ഇത് പ്രകാശം ലഭിക്കുന്നതിനു ഒലിവെണ്ണ ഇന്ധനമായി കത്തിച്ച് ഉപയോഗിക്കുന്ന തിരിയോടുകൂടിയ ഒരു ചെറിയ പാത്രമാണു.

പറയിൻകീഴിൽ വെയ്ക്കുക

“വിളക്കു കത്തിച്ചു പറയിൻകീഴിൽ വെയ്ക്കുക“.ഇതിന്റെ അർത്ഥം,വിളക്കു കത്തിച്ച് ആർക്കും അതിന്റെ വെളിച്ചം കാണാൻ കഴിയാത്ത വിധത്തിൽ അതു മൂടിവെയ്ക്കുന്നത് വിഡ്ഢിത്തമാണു.

Matthew 5:17

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും

“എഴുതപ്പെട്ട ന്യായപ്രമാണത്തിൽനിന്ന് ഒരുചെറിയ അക്ഷരമെങ്കിലും, അല്ലെങ്കിൽ ഒരു അക്ഷരത്തിന്റെ ഏറ്റവും ചെറിയ ഒരു ഭാഗമെങ്കിലും“, അല്ലെങ്കിൽ “അപ്രധാനം എന്നു തോന്നിയേക്കാവുന്ന ഏറ്റവും ചെറിയ ഒരു കല്പനയെങ്കിലും“ (“രൂപകം“ കാണുക).

ആകാശവും ഭൂമിയും

“ദൈവം സൃഷ്ടിച്ച സകലതും“ (“മെറിസം“ കാണുക).

സകലവും നിവൃത്തിയാകുവോളം

“ദൈവം ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് എല്ലാം ചെയ്തിരിക്കുന്നു.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 5:19

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു.ഈ വിഷയം ആരംഭിച്ചത് 5:1ലാണു.

ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കുകയും... ചെയ്യുന്നവൻ

“ഈ കല്പനകളിൽ,ഈ ഏറ്റവും ചെറിയകല്പനകളിൽ, ഒന്നെങ്കിലും അനുസരിക്കാതിരിക്കുന്നവൻ‘

ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും _“ഈ മനുഷ്യർ ഒട്ടും പ്രയോജനം ഇല്ലാത്തവർ എന്നു ദൈവം പറയും“

ഏറ്റവും ചെറിയവൻ

“പ്രാധാന്യത്തിൽ ഏറ്റവും പിന്നിലുള്ളവൻ“.

അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവൻ

“ ദൈവത്തിന്റെ കല്പനകളിൽ ഏതെങ്കിലും ഒന്ന് അങ്ങനെ പഠിപ്പിക്കുന്നവൻ‘.

വലിയവൻ

“ ഏറ്റവും പ്രധാനപ്പെട്ടവൻ “.

നിങ്ങൾ...നിങ്ങളുടെ നിങ്ങളോട്

ഇവയെല്ലാം ബഹുവചനങ്ങളാണു.

Matthew 5:21

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം ആരംഭിച്ചത് 5:1ലാണു.

ഇവിടെ യേശു ഒരു ജനസമൂഹത്തോട് വ്യക്തികൾ എന്ന നിലയിൽ അവർക്ക് എന്തു സംഭവിക്കും എന്നു പറയുന്നു.

“നിങ്ങൾ കേട്ടിട്ടുണ്ടല്ലോ“, “ഞാനോ നിങ്ങളോടു പറയുന്നത്“ തുടങ്ങിയ വാക്കുകൾ ബഹുവചനരൂപത്തിൽ ഒരു സമൂഹത്തോടു പറഞ്ഞതാണു. “കൊല ചെയ്യരുത്“ എന്ന വാക്യം ഏകവചനത്തിലുള്ളതാണു, എന്നാൽ അതു നിങ്ങൾക്ക് ബഹുവചനരൂപത്തിൽ പരിഭാഷപ്പെടുത്തേണ്ടി വന്നേക്കാം.

ഞാനോ നിങ്ങളോടു പറയുന്നത്

ഈ വാക്യത്തിലെ ‘ഞാനോ‘ എന്ന പദത്തിനാണു ഊന്നൽ നൽകിയിരിക്കുന്നത്. ഇതു വ്യക്തമാക്കുന്നത്, യേശു പറയുന്ന കാര്യങ്ങൾക്ക് ദൈവം മുമ്പു നൽകിയിട്ടുള്ള കല്പനകൾക്കുള്ള അതേ പ്രാധാന്യം ഉണ്ട് എന്നാണു. ഈ വാക്കുകൾ പരിഭാഷപ്പെടുത്തുമ്പോൾ ഈ ഊന്നൽ പ്രതിഫലിപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണു.

കൊല്ലുക....കൊല്ലുന്നു

ഈ വാക്ക് കൊലപാതകത്തെ യാണു സൂചിപ്പിക്കുന്നത്,എല്ലാത്തരം കൊലകളെയുമല്ല.

സഹോദരൻ

ഈ വാക്ക് രക്തബന്ധത്തിൽ ഉൾപെട്ട സഹോദരനെയൊ അയൽക്കാരനെയോ അല്ല സൂചിപ്പിക്കു ന്നത്, സഹവിശ്വാസിയെയാണു..

നിസ്സാരൻ......മൂഢൻ

ഈ പദങ്ങൾ ചിന്താശേഷി കുറഞ്ഞവരെ വിളിക്കാറുള്ള പരിഹാസപ്പേരുകളാണു. “നിസ്സാരൻ“ എന്ന വാക്കിനു ബുദ്ധിശൂന്യൻ എന്ന വാക്കിനോട് അടുപ്പമുണ്ട്. മൂഢൻ എന്ന വാക്കിനു ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നവൻ എന്ന് ആശയാർത്ഥമുണ്ട്.

ന്യായാധിപസഭ

ഇതു സൂചിപ്പിക്കുന്നത് യെരൂശലേമിലെ സൻഹെദ്രീൻസംഘത്തെയല്ല, ,പ്രാദേശിക ന്യായാധിപസഭയെയാണെന്നു കരുതാം.

Matthew 5:23

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു.ഈ വിഷയം ആരംഭിച്ചത് 5:1ലാണു.

നീ

ഇവിടെ യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർ ക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകു ന്നതെന്ന് പറയുന്നു .ഈ വേദഭാഗത്തു കാണുന്ന “നീ“, “നിങ്ങൾ“ എന്നീ പദങ്ങൾ ഏകവചനരൂപത്തിലുള്ളവ യാണു. എന്നാൽ നിങ്ങളുടെ ഭാഷയിൽ ചിലപ്പോൾ അവയുടെ ബഹുവചനരൂപങ്ങൾ ഉപയോഗിക്കേണ്ടിവന്നേക്കാം.

നിന്റെ വഴിപാടു....കൊണ്ടുവരുമ്പോൾ

“നിന്റെ വഴിപാടു അർപ്പിക്കുമ്പോൾ“, അല്ലെങ്കിൽ “ നിന്റെ വഴിപാടുമായി വരുമ്പോൾ“.

അവിടെവെച്ച് ഓർമ്മവന്നാൽ

“യാഗപീഠത്തിന്റെ അരികെ നിൽക്കുമ്പോൾ നിനക്ക് ഓർമ്മവന്നാൽ“.

നിന്റെ സഹോദരനു നിന്നോട് വല്ലതും ഉണ്ടെന്ന്

“മറ്റൊരു സഹോദരനു നീ വരുത്തിയ ദോഷത്തെക്കുറിച്ച് അല്ലെങ്കിൽ നഷ്ടത്തെക്കുറിച്ച് അവനു നിന്നെ ഓർമ്മിപ്പിക്കുവാൻ സാധിക്കും.“

ഒന്നാമതു ചെന്ന് സഹോദരനോടു നിരന്നുകൊൾക

“നിന്റെ വഴിപാട് അർപ്പിക്കുന്നതിനു മുമ്പുതന്നെ ചെന്ന് നിന്റെ സഹോദരനുമായി സമാധാനം പുന:സ്ഥാപിക്കുക.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 5:25

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ഇവിടെ യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് പറയുന്നു. ഈ വേദഭാഗത്തു കാണുന്ന “നീ“, “നിങ്ങൾ“ എന്നീ പദങ്ങൾ ഏകവചനരൂപത്തിലുള്ളവയാണു.എന്നാൽ നിങ്ങളുടെ ഭാഷയിൽ ചിലപ്പോൾ അവയുടെ ബഹുവചന രൂപങ്ങൾ ഉപയോഗിക്കേണ്ടിവന്നേക്കാം.

അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ....ഏല്പിച്ചിട്ട്

“അങ്ങനെ ചെയ്യാതിരുന്നാൽ അതിന്റെ പരിണിതഫലമായി നിന്റെ പ്രതിയോഗി നിന്നെ ചിലപ്പോൾ അധികാരികൾക്ക് ഏല്പിച്ചു കൊടുത്തേക്കാം.“ അല്ലെങ്കിൽ “നിന്റെ പ്രതിയോഗി നിന്നെ ഏല്പിച്ചുകൊടുത്തേക്കാം എന്നതിനാൽ“.

നിന്നെ ന്യായാധിപനു ഏല്പിച്ചുകൊടുത്തിട്ട്

“നിന്നെ ന്യായാധിപസഭയിലേയ്ക്കു വരുത്തിയിട്ട്.“

ചേവകൻ (officer)

ന്യായാധിപന്റെ ഉത്തരവ് നടപ്പാക്കുവാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ.

അവിടെനിന്ന്

തടവിൽനിന്ന്.

Matthew 5:27

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകു ന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ഇവിടെ യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് പറയുന്നു. “നിങ്ങൾ കേട്ടിട്ടുണ്ടല്ലോ“, “ഞാനോ നിങ്ങളോടു പറയുന്നത്“ എന്നീ പ്രയോഗങ്ങൾ ബഹുവചനത്തിലുള്ളവ യാണു. “നീ.....പുറത്തുവരികയില്ല“ എന്നതു ഏകവചനമാണു. എന്നാൽ നിങ്ങൾക്കു ചിലപ്പോൾ അവ ബഹുവചനരൂപ ത്തിൽ പരിഭാഷപ്പെടുത്തേണ്ടതായി വന്നേക്കാം.

ചെയ്യരുത്

ഈ വാക്കിന്റെ അർത്ഥം, :പ്രവർത്തി ക്കാതിരിക്കുക അല്ലെങ്കിൽ ചെയ്യാതിരിക്കുക.

ഞാനോ നിങ്ങളോടു പറയുന്നത്

ഇവിടെ “ഞാനോ“ എന്ന പദത്തിനാണു ഊന്നൽ. അതു സൂചിപ്പിക്കുന്നത്, യേശു പറയുന്ന ഉപദേശങ്ങൾക്ക് ദൈവം മുമ്പു നൽകിയ കല്പനകളുടേതിനു തുല്യമായ സ്ഥാനവും പ്രാധാന്യവും ഉണ്ടെന്നാണു. ഈ വാക്യത്തിന്റെ പരിഭാഷ 5;22ൽ ചെയ്തതു പോലെ “ഞാനോ“ എന്ന പദത്തിനു ഊന്നൽ നൽകി ചെയ്യുക.

സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെ ല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തു പോയി

രൂപകാലങ്കാരത്തിലുള്ള ഈ വാക്യം സൂചിപ്പിക്കു ന്നത്, സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവൻ എല്ലാം സ്ത്രീയുമായി വ്യഭിചാരപ്രവൃത്തി ചെയ്തവനെ പ്പോലെതന്നേ വ്യഭിചാരക്കുറ്റം ചെയ്തിരിക്കുന്നു എന്നാണു. (“രൂപകം“, “ആശയവിശേഷണം“ എന്നീ അലങ്കാര പദങ്ങൾ കാണുക).

സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവൻ

“പരസ്ത്രീയെക്കുറിച്ചുള്ള മോഹം മനസ്സിൽ വെച്ച് അവളെ നോക്കുന്നവൻ“.

Matthew 5:29

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ഇവിടെ യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചു കൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് പറയുന്നു. ഇവിടെ കാണുന്ന “നീ“, നിന്റെ“ എന്ന പദങ്ങളെല്ലാം ഏകവചനങ്ങളാണു, എന്നാൽ നിങ്ങൾക്ക് അവ ചിലപ്പോൾ ബഹുവചന രൂപത്തിൽ പരിഭാഷപ്പെടുത്തേണ്ടിവന്നേക്കാം.

വലങ്കണ്ണ്.....വലങ്കൈ

ഏറ്റവും പ്രധാനപ്പെട്ട കണ്ണും കൈയും; ഇടങ്കണ്ണിനേക്കാൾ വലങ്കണ്ണിനും ഇടങ്കൈയേക്കാൾ വലങ്കൈക്കുമാണു കൂടുതൽ പ്രാധാന്യം. “വലത്“ എന്നതിനു പകരം “ഏറ്റവും നല്ല“ എന്നോ “ഏക“എന്നോ പരിഭാഷ പ്പെടുത്തുന്നതായിരിക്കും നല്ലത്. (“ആശയവിശേഷണം“ കാണുക).

വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ

“നീ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിന്റെ ഇടർച്ചയ്ക്കു കാരണമാകുന്നുവെങ്കിൽ“, അല്ലെങ്കിൽ നീ കണ്ടുകൊണ്ടിരി ക്കുന്ന കാര്യങ്ങൾ നിമിത്തം നിനക്കു പാപം ചെയ്യുവാൻ പ്രേരണയുണ്ടാകുന്നുവെങ്കിൽ“. “ഇടർച്ച“ എന്ന പദം “പാപം“ എന്നതിനെ കുറിക്കുന്ന ഒരു രൂപകമാണു. ഇവിടെ യേശു ഒരു വിരോധാഭാസപ്രസ്താവനയാണു നടത്തിയിരിക്കുന്നത്. കാരണം, മനുഷ്യർക്ക് കണ്ണു നൽകിയിരിക്കുന്നത് എന്തിലെ ങ്കിലും തട്ടി ഇടറിവീഴാതെ സൂക്ഷിച്ചു നടക്കുന്നതിനാണു. (“രൂപകം“, “വിരോധാഭാസം“ എന്നീ പദങ്ങൾ കാണുക).

അതിനെ ചൂഴ്ന്നെടുത്തു എറിഞ്ഞുകളക

“ബലമായി പറിച്ചെടുത്തു നീക്കം ചെയ്യുക“, അല്ലെങ്കിൽ “അതിനെ നശിപ്പിച്ചുകളയുക“ (യു.ഡി. ബി. കാണുക). വലങ്കണ്ണ് എന്നു പ്രത്യേകിച്ചു പറഞ്ഞിട്ടില്ലെങ്കിൽ ഈ വാക്യഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്തിയാൽ മതിയാകും :“നിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തുകളയുക“. കണ്ണുകളെന്നു മാത്രമേ പറ്ഞ്ഞിട്ടു ള്ളുവെങ്കിൽ, “അവയെ ചൂഴ്ന്നെടുത്തുകളയുക“ എന്നു പരിഭാഷപ്പെടുത്തിയാൽ മതി.(യു.ഡി.ബി. കാണുക), (“അതിശയോക്തി“ കാണുക).

അതിനെ വെട്ടിഎറിഞ്ഞുകളക

“ അതിനെ നീക്കം ചെയ്യുക“.

നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത്

“നിന്റെ ശരീരഭാഗങ്ങളിൽ ഒന്നു നിനക്കു നഷ്ടമാകുന്നത്“.

നിന്റെ വലങ്കൈ നിനക്കു ഇടർച്ച വരുത്തുന്നു എങ്കിൽ

ഇവിടെ ഈ ആശയവിശേഷണം ഉപയോഗിച്ചിരിക്കുന്നത് വ്യക്തി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുമായി അതിനെ ബന്ധിപ്പിക്കുന്നതിനായിട്ടാണു. (“ആശയവിശേഷണം“ കാണുക).

Matthew 5:31

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്

അരുളിച്ചെയ്തിട്ടുണ്ടല്ലോ

“അരുളിച്ചെയ്തവൻ“ ദൈവമാണു.(യു.ഡി.ബി.കാണുക). യേശു ഇവിടെ കർത്തരി പ്രയോഗം ഉപയോഗിച്ചിരിക്കുന്നത് അവൻ ദൈവത്തോടോ ദൈവവചനത്തോടോ അല്ല വിയോജിക്കുന്ന തെന്നു വ്യക്തമാക്കുന്നതിനാണു. . ശരിയായ കാരണത്താൽ സംഭവിക്കുമ്പോൾ മാത്രമാണു വിവാഹമോചനം ന്യായമായിരിക്കുന്നത്. ഉപേക്ഷണപത്രം കൊടുക്കട്ടെ എന്ന ന്യായപ്രമാണകല്പന അനുസരിച്ചുകൊണ്ടുതന്നേ നടത്തുന്ന വിവാഹമോചനങ്ങൾപോലും അനീതിയാ ണെന്നുവരാം. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

തന്റെ ഭാര്യയെ പറഞ്ഞയയ്ക്കുന്നവൻ

ഇത് വിവാഹമോചനത്തെക്കുറിച്ചു മയപ്പെടുത്തി പറഞ്ഞിരി ക്കുന്ന ഒരു മൃദൂക്തിയാണു. .( “മൃദൂക്തി“ കാണുക).

അവൾക്ക് (അവൻ) ഉപേക്ഷണപത്രം കൊടുക്കട്ടെ

ഇത് “അവൻ കൊടുക്കണം“എന്ന കല്പനയാണു.

ഞാനോ നിങ്ങളോടു പറയുന്നത്

“എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ“ എന്നതിൽനിന്നു വ്യത്യസ്തമായ ചില കാര്യങ്ങൾ താൻ പറയുവാൻപോകയാണെന്നാണു ഈ വാക്കുകളിലൂടെ യേശു സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ ഊന്നൽ നൽകിയിരിക്കുന്നത് “ഞാനോ“ എന്ന പദത്തിനാണു, കാരണം, അവൻ അവകാശപ്പെടുന്നത് അവൻതന്നേയാണു ആ “അരുളിച്ചെയ്തവൻ“ എന്നാണു.

അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു

ന്യായമായ കാരണമില്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിച്ചവനാണു അവൾ വ്യഭിചാരം ചെയ്യുവാൻ കാരണക്കാരനായിരിക്കുന്നത്. (5:27ൽ “വ്യഭിചാരം“ എന്നതിനു ഉപയോഗിച്ച അതേ പദംതന്നേ ഉപയോഗിക്കുക). പല സംസ്കാരസമൂഹങ്ങളിലും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കു പുനർവിവാഹം ചെയ്യാൻ അനുവാദമുണ്ട്, എന്നാൽ ആ വിവാഹമോചനം അയോഗ്യമായിരുന്നാൽ തുടർന്നുള്ള പുനർവിവാഹവും അയോഗ്യവും ആ ബന്ധം വ്യഭിചാരബന്ധവും ആയിരിക്കും. (യു.ഡി.ബി.കാണുക)...

Matthew 5:33

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കാൻ പോകുന്നത് എന്നു പറയുന്നു.“നിങ്ങൾ കേട്ടിട്ടുണ്ടല്ലോ“, “ഞാനോ നിങ്ങളോടു പറയുന്നത്“ എന്നി വാക്യഭാഗങ്ങളിലെ “നിങ്ങൾ“ ബഹുവചനമാണു. “(“നീ“)സത്യം ചെയ്യരുത്“, “(“നീ“) വഹിക്കും“ എന്നീ വാക്യഭാഗങ്ങളിലെ “നീ“ ഏകവചനമാണു.

എന്നും പൂർവ്വന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ

“നിങ്ങളുടെ മതനേതാക്കന്മാർ നിങ്ങളോടു പറഞ്ഞത്“. “നിങ്ങൾ സത്യം ചെയ്യരുത്“ എന്നു ദൈവം പണ്ടു പൂർവ്വന്മാരോട് അരുളിച്ചെയ്തിരുന്നു ‘.യേശു ഇവിടെ കർത്തരിപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് അവൻ ദൈവത്തോടോ ദൈവവചനത്തോടോ അല്ല വിയോജിക്കുന്നത് എന്നു വ്യക്തമാക്കുന്നതിനാണു. .യേശു തന്റെ ശ്രോതാക്ക ളോടു പറയുന്നത്, തങ്ങളുടെ വാക്കുകൾ സത്യം എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ തങ്ങളുടേതല്ലാത്ത കാര്യങ്ങളുപയോഗിക്കരുത് എന്നാണു.

അരുളിച്ചെയ്തത്

5:31ൽ ചെയ്ത അതേ രീതിയിൽ ഇതും പരിഭാഷപ്പെടുത്തുക.

സത്യം ചെയ്യുക.....ആണയിടുക

ഇതിന്റെ അർത്ഥം : 1)നിങ്ങൾ ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ ചെയ്യുമെന്ന് ദൈവത്തോടും ജനങ്ങളോടും പറയുക(യു.ഡി.ബി. കാണുക). 2)നിങ്ങൾ കണ്ടു എന്നു നിങ്ങൾ പറയുന്ന ഒരു കാര്യം സത്യമാണെന്നു ദൈവം അറിയുന്നുവെന്ന് ജനങ്ങളോടു പറയുക.

ഞാനോ നിങ്ങളോടു പറയുന്നത്

5:32ൽ ചെയ്ത അതേ രീതിയിൽ ഇതും പരിഭാഷപ്പെടുത്തുക.

സ്വർഗ്ഗത്തെക്കൊണ്ടു സത്യം ചെയ്യരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം

ഈ രൂപകം യെശയ്യാവ് 66:1ൽ കാണുന്നതുതന്നെയാണു. (“രൂപകം“ കാണുക).

അശേഷം സത്യം ചെയ്യരുത്

നിങ്ങളുടെ ഭാഷയിൽ ആജ്ഞ എന്ന പദത്തിനു ബഹുവചനരൂപമുണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കുക. “കള്ളസത്യം ചെയ്യരുത്“ എന്ന വാക്യം (വാ. 33),ശ്രോതാക്കളെ സത്യം ചെയ്യാൻ അനുവദിക്കുന്നു എന്നു തോന്നാം, അവിടെ കള്ളസത്യം ചെയ്യുന്നതിനെയാണു വിലക്കിയിരിക്കുന്നത്. ഇവിടെ ,“അശേഷം സത്യം ചെയ്യരുത്“ എന്നു പറഞ്ഞിരിക്കുന്നതിനാൽ എല്ലാത്തരം സത്യം ചെയ്യലിനെയും വിലക്കിയിരിക്കുന്നു.

സത്യം ചെയ്യരുത്

വാക്യം 33ൽചെയ്തതു പോലെതന്നേ പരിഭാഷപ്പെടുത്തുക.

Matthew 5:36

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

ഇവിടെ യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. “നിന്റെ തലയെക്കൊണ്ട്“, “നിനക്കു കഴികയില്ല ല്ലോ“ എന്നീ വാക്യഭാഗങ്ങളിലെ “നീ“ ഏകവചന മാണു.എന്നാൽ നിങ്ങൾക്ക് അവ ബഹുവചന രൂപത്തിൽ പരിഭാഷപ്പെടു ത്തേണ്ടിവന്നേക്കാം. “നിങ്ങളുടെ വാക്ക്“ എന്ന വാക്യഭാഗത്തിലെ “നിങ്ങൾ“ ബഹുവചനമാണു.

5:34

35 വാക്യങ്ങളിൽ യേശു തന്റെ ശ്രോതാക്കളോട് ദൈവത്തിന്റെ സിംഹാസനം, അവന്റെ പാദപീഠം, അവന്റെ ഭൗമികനഗരം എന്നിവയെക്കൊണ്ടു സത്യം ചെയ്യാൻ അവ അവരുടേതല്ല എന്നു പറഞ്ഞു. ഇവിടെ അവൻ പറയുന്നത്, അവരുടെ തലയെക്കൊണ്ടു സത്യം ചെയ്യാൻ അതുപോലും അവരുടേതല്ല എന്നാണു.

സത്യം ചെയ്യുക

5:34ൽ ഉപയോഗിച്ച അതേ പദം ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക.

നിങ്ങളുടെ വാക്കു ഉവ്വ്, ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ

“ ‘ഉവ്വ്‘ എന്നാണു നിങ്ങൾ അർത്ഥമാക്കുന്ന തെങ്കിൽ ‘ഉവ്വ്‘ എന്നു മറുപടി പറയുക; ‘ഇല്ല‘ എന്നാണു നിങ്ങൾ അർത്ഥമാക്കുന്നതെങ്കിൽ ‘ഇല്ല‘ എന്നു മറുപടി പറയുക.

Matthew 5:38

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു പൊതുവായി സംസാരിച്ചു കൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു.

അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ

ഇത് 5:33ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

നിങ്ങൾ കേട്ടിട്ടുണ്ടല്ലോ

ഇവിടെ “നിങ്ങൾ‘ ഏകവചനമാണു.

കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും

പകരത്തിനു പകരം എന്നനിലയിൽ ജനങ്ങൾക്ക് അവരോടു ചെയ്ത ദോഷത്തിനു അതു ചെയ്തവരോടു തിരിച്ചു പകരം ചെയ്യുവാൻ അനുവാദം ഉണ്ടായിരുന്നു, എന്നാൽ അത് അവർക്കു സംഭവിച്ച നഷ്ടത്തിനു തുല്യമായി മാത്രമേ പാടുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു.

ഞാനോ നിങ്ങളോടു പറയുന്നത്

ഇത് 5:32ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

ദുഷ്ടനോട്

“ഒരു ദുർസ്വഭാവി“ അല്ലെങ്കിൽ “നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ“ (യു.ഡീ. ബി.)

നിന്നെ വലത്തേ ചെകിട്ടത്തു അടിക്കുന്നവനു മറ്റേ ചെകിടും തിരിച്ചു കാണിക്കുക

ഇത് എല്ലാം ബഹുവചനങ്ങളാണു.

നിന്നെ വലത്തേ ചെകിട്ടത്തു അടിക്കുന്നവനു

യേശു ജീവിച്ചിരുന്ന സംസ്കാരസമൂഹത്തിൽ ഒരു മനുഷ്യനെ അവന്റെ ഒരു വശത്ത് അടിക്കുന്നത് അവനു ഒരു വലിയ അപമാനമായിരുന്നു. ഇത് വലങ്കൈയുടെയും വലങ്കണ്ണിന്റെ യും കാര്യത്തിൽ എന്നപോലെതന്നെ. (രൂപകം ).

അടിക്കുന്നവനു

ഈ ക്രിയാശബ്ദം വ്യക്തമാക്കുന്നത് കൈ നിവർത്തിപ്പിടിച്ച് പുറങ്കൈ കൊണ്ട് അടിക്കുന്ന അടി എന്നാണു.

അവനു മറ്റേ ചെകിടും തിരിച്ചു കാണിക്കുക

“അവൻ നിന്റെ മറ്റേ ചെകിട്ടത്തും അടിക്കട്ടെ“.

Matthew 5:40

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോട് സംസാരിച്ചുകൊണ്ട് അവരിൽ ഒരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കാൻപോകുന്നതെന്ന് പറയുന്നു. ഇവിടെ കാണുന്ന എല്ലാ “നീ“,“നിന്റെ“ എന്നീ പദങ്ങളും, “വിട്ടുകൊടുക്കുക“, “പോകുക“, “കൊടുക്കുക“, “ഒഴിഞ്ഞുകളയരുത്“ എന്നീ കല്പനാശബ്ദങ്ങളും ഏകവചനത്തിലുള്ളവയാണു.

എന്നാൽ നിങ്ങൾക്കു ചിലപ്പോൾ അവ ബഹുവചനരൂപ ത്തിൽ പരിഭാഷപ്പെടുത്തേണ്ടി വന്നേക്കാം.

വസ്ത്രം....പുതപ്പ്

“വസ്ത്രം“ ധരിച്ചിരുന്നതു ശരീരത്തോടു തൊട്ടുചേർന്നിട്ടായിരുന്നു ;കട്ടി കൂടിയ ഉടുപ്പ്, സ്വെറ്റർ തുടങ്ങിയവ ഇത്തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു. പുതപ്പ് അതിനെക്കാൾ വിലയേറിയതായിരുന്നു. അത് ചൂടു കിട്ടുന്നതിനായി ഉടുപ്പിന്റെ മീതേ ധരിക്കുമായിരുന്നു, രാത്രികാലങ്ങളിൽ അതു പുതപ്പായി ഉപയോഗിച്ചിരുന്നു.

നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക

“ആ വ്യക്തിക്കു കൊടുത്തേക്കുക“.

ഒരുത്തൻ

ഏതെങ്കിലും ഒരു മനുഷ്യൻ.

ഒരു നാഴിക

ആയിരം കാലടി ദൂരം. ഒരു റോമൻ പടയാളിക്ക് അവനുവേണ്ടി എന്തെങ്കിലും സാധനങ്ങൾ ചുമന്നുകൊണ്ടുവരുവാൻ നിയമപരമായി ആരെയെങ്കിലും നിർബ്ബന്ധിക്കുവാൻ കഴിയുമായിരുന്ന പരമാവധി ദൂരം.

അവനോടുകൂടെ

ഇത് നിങ്ങളെ കൂടെ ചെല്ലുവാൻ നിർബ്ബന്ധിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

രണ്ടു അവനോടുകൂടെ പോകുക

“നിന്നോടു നിർബ്ബന്ധി ക്കുന്ന ഒരു നാഴിക അവനോടുകൂടെ പോകുക, തുടർന്ന് ഒരു നാഴികകൂടെ അധികം അവനോടുകൂടെ പോകുക“.

Matthew 5:43

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു.

“കൂട്ടുകാരനെ സ്നേഹിക്ക...ശത്രുവിനെ പകയ്ക്ക“

എന്ന വാക്യം ഏകവചനത്തിലുള്ളതാണു, എന്നാൽ നിങ്ങൾക്കു ചിലപ്പോൾ ഇത് ബഹു വചനത്തിൽ പരിഭാഷപ്പെടുത്തേണ്ടിവന്നേക്കാം. ഈ വാക്യത്തിൽ“നിങ്ങൾ“ എന്നു കാണുന്ന എല്ലാ പദങ്ങളും, “സ്നേഹിപ്പിൻ“, “പ്രാർത്ഥിപ്പിൻ“ എന്നി കല്പനകളും ബഹുവചനത്തിലുള്ളവയാണു.

അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ

5:33ൽ ചെയ്തതുപോലെ ഇതു പരിഭാഷപ്പെടുത്തുക.

ഇവിടെ “കൂട്ടുകാരൻ“ എന്നു പറഞ്ഞിരിക്കുന്നത് സ്വന്തം ജാതിയിൽ ഉൾപ്പെട്ടവരെ അല്ലെങ്കിൽ സ്വന്തജനത്തിൽ പെട്ടവരെ ഉദ്ദേശിച്ചാണു. അവരോട് കരുണയോടെ ഇടപെടുക സ്വാഭാവികമായിരുന്നു. ഇത് കേവലം ഏതെങ്കിലും ഒരു അയൽക്കാരൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമല്ല. നിങ്ങൾക്ക് ചിലപ്പോൾ ഈ പദം ബഹുവചനത്തിൽ പരിഭാഷപ്പെടുത്തേണ്ടിവന്നേക്കാം.

ഞാനോ നിങ്ങളോടു പറയുന്നത്

ഇത് 5:32ൽ ചെയ്തതു പോലെ പരിഭാഷപ്പെടുത്തുക.

സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായിത്തീ രേണ്ടതിനു തന്നേ. –നിങ്ങൾ നിങ്ങളുടെ പിതാവിന്റെ സ്വഭാവത്തോടുകൂടിയവരായിത്തീരേണം (“രൂപകം“ കാണുക).

Matthew 5:46

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നി പദങ്ങൾ ബഹുവചനത്തിലുള്ളവയാണു.

വന്ദനം ചെയ്താൽ

ഇത് വന്ദനം ലഭിക്കുന്നയാൾക്കു ക്ഷേമൈശ്വര്യങ്ങൾ ആശംസിച്ചുകൊണ്ടു പറയാറുള്ള ഒരു പൊതുവായ പദമാണു.

ഈ വാക്യങ്ങളിൽ കാണുന്ന നാലു ചോദ്യങ്ങൾ എല്ലാം ചിന്തോദ്ദീപകചോദ്യങ്ങളാണു. അവയെ എങ്ങനെ പ്രസ്താവനകളാക്കിമാറ്റാം എന്ന് യു.ഡി.ബി.യിൽ പറഞ്ഞിട്ടുണ്ട്. (“ആലങ്കാരികചോദ്യങ്ങൾ“ കാണുക).