Matthew 3

Matthew 3:1

ഇവിടെ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത് മേല്പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് ദീർഘവർഷങ്ങൾക്കു ശേഷം , യോഹന്നാൻസ്നാപകൻ ഒരു യുവാവായി തന്റെ പ്രസംഗം ആരംഭിച്ച സമയത്താണു.

ഇവൻ തന്നേ

“ഇവൻ“ എന്ന് ഇവിടെ ഉപയോഗിച്ചി രിക്കുന്ന സർവ്വനാമം യോഹന്നാൻസ്നാപകനെ ഉദ്ദേശിച്ചാണു.

എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ

മെച്ചപ്പെട്ട പരിഭാഷ :“എന്നിങ്ങനെ പറഞ്ഞപ്പോൾ യെശയ്യാപ്രവാചകൻ യോഹന്നാൻസ്നാപകനെക്കുറിച്ചു സംസാരിക്കുകയായിരുന്നു.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക)

കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ

ഇത് ജനത്തോട് മാനസാന്തരപ്പെടുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യോഹന്നാൻസ്നാപകന്റെ സന്ദേശത്തെ കുറിക്കുന്ന ഒരു രൂപകമാണു. (രൂപകം” കാണുക).). മെച്ചപ്പെട്ട പരിഭാഷ : “നിങ്ങളുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ളതായിത്തീരേണ്ടതിനു നിങ്ങളുടെ ജീവിതവഴികളിൽ മാറ്റം വരുത്തുവാൻ തയ്യാറാകുക“.

Matthew 3:4

യോഹന്നാൻസ്നാപകന്റെ പ്രസംഗം തുടരുന്നു.

അവനാൽ സ്നാനം ഏറ്റു ‌

യോഹന്നാൻ അവരെ സ്നാനപ്പെടുത്തി(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അവർ

യെരൂശലേമിൽനിന്നും യെഹൂദ്യയിൽനിന്നും യോർദ്ദാന്റെ ഇരുകരയിലുമുള്ള പ്രദേശങ്ങളിൽനിന്നും വന്നെത്തിയ നാട്ടുകാർ.

Matthew 3:7

യോഹന്നാൻസ്നാപകന്റെ പ്രസംഗം തുടരുന്നു.

സർപ്പസന്തതികളേ –ഇത് ഒരു രൂപകമാണു. സർപ്പങ്ങൾ കടുത്ത വിഷം ഉള്ളവയാകയാൽ വലിയ അപകടകാരികളാണു. ഇതു ദുഷ്ടതയെ കാണിക്കുന്നു. മെച്ചപ്പെട്ട പരിഭാഷ :“ദുഷ്ടരായ വിഷസർപ്പങ്ങളേ!“ അല്ലെങ്കിൽ “നിങ്ങൾ വിഷസർപ്പങ്ങളെപ്പോലെ ദുഷ്ടരായിരിക്കുന്നു.“ (“രൂപകം” കാണുക).

വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?

ഈ ചിന്തോദ്ദീപക മായ ആലങ്കാരിക ചോദ്യം ( Rhetorical Question) തൊടുത്തുവിട്ട് യോഹന്നാൻസ്നാപകൻ ജനത്തെ ശാസിക്കുകയായിരുന്നു. കാരണം ദൈവം അവരെ ശിക്ഷിക്കാതിരിക്കേണ്ടതിനു അവർ അവനോട് അവരെ സ്നാനപ്പെടുത്തുവാൻ ആവശ്യപ്പെട്ടു, അതേസമയം അവർ പാപജീവിതത്തിനു മാറ്റം വരുത്തുവാൻ സന്നദ്ധരല്ലായിരുന്നു. “ഇങ്ങനെ ചെയ്തതുകൊണ്ട് നിങ്ങൾക്ക് ദൈവത്തിന്റെ കോപത്തിൽനിന്ന് ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല“ അല്ലെങ്കിൽ “സ്നാനപ്പെട്ടതുകൊണ്ടു മാത്രം നിങ്ങൾക്ക് ദൈവകോപത്തിൽനിന്ന് ഒഴിഞ്ഞുപോകാം എന്നു വിചാരിക്കരുത്“ (“ആലങ്കാരികചോദ്യം” (Rhetorical Question) കാണുക).

വരുവാനുള്ള കോപത്തിൽനിന്ന്

മെച്ചപ്പെട്ട പരിഭാഷ :“വരുവാൻപോകുന്ന ശിക്ഷയിൽനിന്ന്“ അല്ലെങ്കിൽ ‘ദൈവം ഉടനെ അയയ്ക്കുവാനിരിക്കുന്ന അവന്റെ ക്രോധത്തിൽനിന്ന്“ അല്ലെങ്കിൽ “ദൈവം ഉടനെ നിങ്ങളെ ശിക്ഷിക്കുവാനിരിക്കുന്നതുകൊണ്ട്“. “ക്രോധം“ എന്ന പദം ദൈവത്തിന്റെ ശിക്ഷയെ സൂചിപ്പിക്കുന്നു, കാരണം ‘അവന്റെ‘ എന്ന പ്രത്യയം കൂടി ചേർത്ത് “അവന്റെ കോപം“ എന്നാണു പലപ്പോഴും കാണുന്നത്. (“ആശയവിശേഷണം” (Metonymy) കാണുക).

അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്

“അബ്രാഹാം ഞങ്ങളുടെ പൂർവ്വപിതാവാണു“ അല്ലെങ്കിൽ “ഞങ്ങൾ അബ്രാഹാമിന്റെ പിൻഗാമികളാണു“.

ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും

“ ഈ കല്ലുകളിൽനിന്നു പോലും ഭൗതികമായ നിലയിൽ മക്കളെ ഉളവാക്കി അബ്രാഹാമിനു കൊടുക്കുവാൻ ദൈവത്തിനു കഴിയും“.

Matthew 3:10

യോഹന്നാൻസ്നാപകൻ പ്രസംഗം തുടരുന്നു.

ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വെച്ചിരിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. – ഇത് ഒരു രൂപകമാണു, അർത്ഥം : “വൃക്ഷത്തിന്റെ ചുവട്ടിനു കോടാലി വെച്ചിരിക്കുന്ന മനുഷ്യൻ അതിനെ വെട്ടി താഴെയിടുവാൻ തയ്യറായിരിക്കുന്നതുപോലെ, നിങ്ങൾ നിങ്ങളുടെ പാപവഴികളിൽനിന്നു മനം തിരിയുന്നില്ലെങ്കിൽ, ദൈവം നിങ്ങളെ ശിക്ഷിക്കുവാൻ തയ്യാറായി നിൽക്കുന്നു.“ (“രൂപകം“ കാണുക)

ഞാൻ നിങ്ങളെ....സ്നാനം ഏല്പിക്കുന്നതേയുള്ളു

യോഹന്നാൻ മാനസാന്തരപ്പെട്ട ജനങ്ങളെ സ്നാനം കഴിപ്പിക്കുന്നു.

എന്റെ പിന്നാലെ വരുന്നവനോ

യോഹന്നാന്റെ പിന്നാലെ വരുന്ന മനുഷ്യൻ യേശുവാണു.

അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും

ഇത് ഒരു രൂപകമാണു. അർത്ഥം : “ദൈവം തന്റെ പരിശുദ്ധാത്മാവിനെ നിങ്ങളുടെ ഉള്ളിലാക്കുകയും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നവരെ ശോധന ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി നിങ്ങളെ തീയിൽകൂടെ കടത്തിക്കൊണ്ടുപോകുകയും ചെയ്യും‘.(“രൂപകം“ കാണുക).

അവൻ നിങ്ങളെ സ്നാനം ഏല്പിക്കും

യേശു നിങ്ങളെ സ്നാനം ഏല്പിക്കും.

കളത്തെ മുറ്റും വെടിപ്പാക്കുന്നതിനായി വീശുമുറം അവന്റെ കൈയിലുണ്ട്

ഈ രൂപകാലങ്കാരം, ഒരു മനുഷ്യൻ ഗോതമ്പുമണിയും പതിരും തമ്മിൽ വേർതിരിക്കുംപോലെയാണു ക്രിസ്തു നീതിമാന്മാരെ നീതികെട്ടവരിൽനിന്നും വേർതിരിക്ക്ന്നതെന്നു താരതമ്യം ചെയ്തു പറഞ്ഞിരിക്കുന്നു. ഈ വാക്യത്തെ ഒരു ഉപമയാക്കി പരിഭാഷപ്പെടുത്തിയാൽ ആശയം കുറേക്കൂടെ സ്പഷ്ടമാകും :‘വീശുമുറം തന്റെ കൈയിൽ പിടിച്ചിരിക്കുന്ന മനുഷ്യനെപ്പോലെയാണു യേശുവും“ (“ഉപമ“ കാണുക).

വീശുമുറം അവന്റെ കൈയിൽ ഉണ്ട്

മെച്ചപ്പെട്ട പരിഭാഷ : “:ക്രിസ്തു തയ്യാറായിനിൽക്കുന്നതിനാൽ അവന്റെ കൈയിൽ ഒരു വീശുമുറം ഉണ്ട്“.

വീശുമുറം

ഇത് ഗോതമ്പുമണിയെ പതിരിൽനിന്നു വേർതിരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണു. ഇതുപയോഗിച്ച് ഗോതമ്പ് മുകളിലേയ്ക്ക് ഉയർത്തി വീശിയെറിയുന്നു, ഭാരമുള്ള ഗോതമ്പുമണികൾ താഴെ നിലത്തേയ്ക്കു വീഴുകയും പതിർ കാറ്റത്തു പാറിപ്പോകുകയും ചെയ്യുന്നു. ഇത് കൃഷിക്കാരുടെ കവരത്തടി (Pitch fork) പോലെയുള്ള ഒരു ഉപകരണമാണു.

അവന്റെ കളം (മെതിക്കളം)

ഇത് കർഷകർ ധാന്യമണികളും പതിരും തമ്മിൽ വേർതിരിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഥലമാണു. മെച്ചപ്പെട്ട പരിഭാഷ : “അവന്റെ നിലം“ അല്ലെങ്കിൽ “അവൻ ഗോതമ്പുമണികൾ പതിരിൽനിന്നും വേർതിരിച്ചെടുക്കുന്ന നിലം“.

(അവന്റെ)ഗോതമ്പ് കളപ്പുരയിൽ കൂട്ടിവെക്കും.... പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളയും

ഇത് ദൈവം എപ്രകാരമാണു നീതിമാന്മാരെ ദുഷ്ടന്മാരിൽനിന്നു വേർതിരിക്കുന്നത് എന്നു കാണിക്കുന്ന ഒരു രൂപകാലങ്കാരമാണു. ഗോതമ്പ് കർഷകന്റെ കളപ്പുരയിലേ യ്ക്കു പോകുന്നതുപോലെ നീതിമാന്മാർ സ്വർഗ്ഗത്തിലേ യ്ക്കു പോകുന്നു, പതിരുകൾക്കു തുല്ല്യരായവരെ ദൈവം ഒരിക്കലും കെടാത്ത തീയിൽ ഇട്ടുകളയുന്നു. ( “രൂപകം“ കാണുക).

Matthew 3:13

ഇവിടെ യേശു യോഹന്നാൻസ്നാപകന്റെ കൈക്കിഴിൽ സ്നാനം ഏറ്റതിന്റെ ചരിത്രം ആരംഭിക്കുന്നു.

നിന്നാൽ സ്നാനം ഏൽക്കുവാൻ എനിക്കു ആവശ്യം

ഈ വാക്യത്തിലെ “എനിക്കു“എന്ന പദം യോഹന്നാൻസ്നാ പകനെ സൂചിപ്പിക്കുന്നു, “നിന്നാൽ“ എന്നത് യേശുവിനെയും.

നീ എന്റെ അടുക്കൽ വരുന്നുവോ?

ഇത് ഒരു ചിന്തോദ്ദീപക ചോദ്യമാണു. മറ്റൊരു പരിഭാഷ : “നീ ഒരു പാപിയല്ലാത്തതിനാൽ നീ എന്റെ അടുക്കൽ വന്ന് ഞാൻ നിന്നെ സ്നാനപ്പെടുത്തുവാൻ പാടില്ല“ ഈ വാക്യത്തിലെ “നീ“ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു, “ഞാൻ“ യോഹന്നാൻസ്നാപകനെയും. ( “ആലങ്കാരികചോദ്യങ്ങൾ“ (Rhetorical Questions) കാണുക).

Matthew 3:16

ഇവിടെ യേശു എപ്രകാരമാണു യോഹന്നാൻസ്നാപകനാൽ സ്നാനം ഏറ്റത് എന്നതിന്റെ വിവരണം തുടരുന്നു.

യേശു സ്നാനം ഏറ്റ ഉടനെ

ഇത് ഇപ്രകാരം പരിഭാഷപ്പെടുത്താവുന്നതാണു : “യോഹന്നാൻ യേശുവിനെ സ്നാനം കഴിപ്പിച്ച ഉടനെ“.

സ്വർഗ്ഗം (അവനു വേണ്ടി) തുറന്നു – മറ്റൊരു പരിഭാഷ ; “ആകാശങ്ങൾ തുറന്നിരിക്കുന്നത് അവൻ കണ്ടു.“ അല്ലെങ്കിൽ “സ്വർഗ്ഗം തുറന്നിരിക്കുന്നത് അവൻ കണ്ടു.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

പ്രാവ് എന്നപോലെ ഇറങ്ങി

ഇത് :

  1. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവന്നു എന്ന ഒരു പ്രസ്താവന മാത്രം (യു.ഡി.ബി കാണുക). അല്ലെങ്കിൽ 2)പരിശുദ്ധാത്മാവ് യേശുവിന്റെമേൽ ഒരു പ്രാവിനെപ്പോലെ മെല്ലെ വന്നിറങ്ങി എന്ന് സാദൃശപ്പെടുത്തി പറഞ്ഞിരിക്കുന്ന ഒരു ഉപമ. (“ഉപമ“ കാണുക).

ഇതാ നോക്കുക

ഇവിടെ ഈ വലിയ കഥയിലെ മറ്റൊരു സംഭവം ആരംഭിക്കുന്നു. അതിൽ മുമ്പത്തെ സംഭവങ്ങളിൽ ഉൾപ്പെട്ട വ്യക്തികളിൽനിന്ന് വ്യത്യസ്തരായ ചിലരെ കാണാൻ സാധിക്കും. നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമായി കാണിക്കുന്ന ഒരു രീതിയുണ്ടായിരിക്കും.