Matthew 5
Matthew 5:3
ആത്മാവിൽ ദരിദ്രരായവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?
ആത്മാവിൽ ദരിദ്രരായവർ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
Matthew 5:4
ദു:ഖിക്കുന്നവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?
ദു:ഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർക്ക് ആശ്വാസം ലഭിക്കും.
Matthew 5:5
സൗമ്യതയുള്ളവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?
സൗമ്യതയുള്ളവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർ ഭൂമിയെ അവകാശമാക്കും.
Matthew 5:6
നീതിക്കു വിശന്നു ദാഹിക്കുന്നവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടവരായിരിക്കുന്നത്?
നീതിക്കു വിശന്നു ദാഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർക്കു തൃപ്തി വരും.
Matthew 5:11
യേശുവിനു വേണ്ടി നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവരായിരിക്കുന്നത് എന്തുകൊണ്ട് ?
യേശുവിനു വേണ്ടി നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവര്‍;സ്വർഗ്ഗത്തിൽ അവരുടെ പ്രതിഫലം വലുതായിരിക്കുന്നു.
Matthew 5:12
Matthew 5:15
വിശ്വാസികൾ എങ്ങനെയാണ് തങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കുവാൻ ഇടയാക്കുന്നത്?
വിശ്വാസികൾ സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് തങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കുവാൻ ഇടയാക്കണം.
Matthew 5:16
Matthew 5:17
യേശു ന്യായപ്രമാണത്തെയും പഴയ നിയമ പ്രവാചകന്മാരുടെ പ്രവചനങ്ങളെയും എന്തുചെയ്യുവാനായിട്ടാണ് വന്നത്?
യേശു ന്യായപ്രമാണത്തെയും പഴയനിയമപ്രവാചകന്മാരുടെ പ്രവചനങ്ങളെയും നിവൃത്തിക്കുവാനാണ് വന്നത്.
Matthew 5:19
ആരാണ് സ്വർഗ്ഗരാജ്യത്തിൽ വലിയവർ എന്നു വിളിക്കപ്പെടുന്നത് ?
ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും മറ്റുള്ളവരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗരാജ്യത്തിൽ വലിയവർ എന്നു വിളിക്കപ്പെടും
Matthew 5:21
കൊല ചെയ്യുന്നവർ മാത്രമല്ല, മറ്റ് എന്തു പ്രവര്‍ത്തി ചെയ്യുന്നവര്‍ കൂടെ ന്യായവിധിക്കു യോഗ്യരാകും എന്നാണു യേശു പഠിപ്പിച്ചത് ?
കൊല ചെയ്യുന്നവർ മത്രമല്ല, സഹോദരനോടു കോപിക്കുന്നവരെല്ലാം ന്യായവിധിക്കു യോഗ്യരാകും എന്ന് യേശു പഠിപ്പിച്ചു.
Matthew 5:22
Matthew 5:23
നമ്മുടെ സഹോദരനു നമ്മോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കിൽ നാം എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചത് ?
നമ്മുടെ സഹോദരന് നമ്മോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു വരികില്‍ നാം ചെന്ന് അവനോട് നിരപ്പു പ്രാപിക്കേണം എന്ന് യേശു പഠിപ്പിച്ചു.
Matthew 5:24
Matthew 5:25
നമ്മുടെ പ്രതിയോഗിയോട് ന്യായവിസ്താരസഭയില്‍ എത്തുന്നതിന് മുമ്പേ എന്തു ചെയ്തുകൊള്ളേണം എന്നാണ് യേശു പഠിപ്പിച്ചത് ?
നമ്മുടെ പ്രതിയോഗി ന്യായവിസ്താരസഭയില്‍ എത്തുന്നതിന് മുമ്പേ, ഇണങ്ങിക്കൊള്ളേണം എന്ന് യേശു പഠിപ്പിച്ചു.
Matthew 5:27
വ്യഭിചാരം ചെയ്യുന്നതു മാത്രമല്ല,മറ്റ് എന്തു പോലും പാപമാണെന്നാണു യേശു പഠിപ്പിച്ചത് ?
വ്യഭിചാരം ചെയ്യുന്നതു മാത്രമല്ല പാപം, ഒരു സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നതും പാപമാണെന്ന് യേശു പഠിപ്പിച്ചു.
Matthew 5:28
Matthew 5:29
പാപം ചെയ്യാൻ കാരണമാകുന്ന എന്തിനെയും നാം എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചത് ?
യേശു പറഞ്ഞു,പാപം ചെയ്യാൻ കാരണമായ എന്തിനെയും നാം വേണ്ട എന്ന് വെയ്ക്കണം.
Matthew 5:30
Matthew 5:32
ഏതു കാരണത്താലാണ് വിവാഹമോചനത്തിന് യേശു അനുവാദം നൽകിയത് ?
വ്യഭിചാരം എന്ന കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ യേശു അനുവദിച്ചു.
ഒരു ഭർത്താവ് തെറ്റായ കാരണം പറഞ്ഞ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ പുനർവിവാഹം ചെയ്യുകയും ചെയ്താൽ അവൻ അവളെ എങ്ങനെയുള്ള സ്ത്രീയാക്കി മാറ്റുകയാണു ചെയ്യുന്നത്?
ഒരു ഭർത്താവ് തെറ്റായ കാരണം പറഞ്ഞ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ പുനർവിവാഹം ചെയ്യുകയും ചെയ്താൽ അവൻ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നു.
Matthew 5:33
സ്വർഗ്ഗത്തെയും ഭൂമിയെയും ചൊല്ലിയും യെരുശലേമിനെയും നമ്മുടെ തലയെയും ചൊല്ലി സത്യം ചെയ്യാതെ നാം എന്തു ചെയ്യേണം എന്നാണ് യേശു പറയുന്നത് ?
പല കാര്യങ്ങൾ ചൊല്ലി സത്യം ചെയ്യാതെ നമ്മുടെ വാക്കുകൾ “ഉവ്വ് ഉവ്വ് “ എന്നും ‘ഇല്ല ഇല്ല“ എന്നും ആയിരിക്കേണം എന്ന് യേശു പറയുന്നു.
Matthew 5:37
Matthew 5:38
നമ്മോട് ദോഷം ചെയ്യുന്നന്നവരോട് നാം എങ്ങനെ പെരുമാറണം എന്നാണു യേശു പഠിപ്പിച്ചത്?
നമ്മോട് ദോഷം ചെയ്യുന്നന്നവരോട് എതിർത്തുനിൽക്കരുത് എന്ന് യേശു പഠിപ്പിച്ചു.
Matthew 5:39
Matthew 5:43
നാം നമ്മുടെ ശത്രുക്കളോടും ഉപദ്രവിക്കുന്നവരോടും എങ്ങനെ പ്രതികരിക്കണമെന്നാണ് യേശു പഠിപ്പിച്ചത് ?
നാം നമ്മുടെ ശത്രുക്കളേയും ഉപദ്രവിക്കുന്നവരേയും സ്നേഹിക്കേണമെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കേണമെന്നും യേശു പഠിപ്പിച്ചു.
Matthew 5:44
Matthew 5:46
നാം നമ്മെ സ്നേഹിക്കുന്നവരെ മാത്രമല്ല നമ്മുടെ ശത്രുക്കളേയും സ്നേഹിക്കേണം എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട് ?
നാം നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽ നമുക്കു പ്രതിഫലം കിട്ടുകയില്ല എന്ന് യേശു പറഞ്ഞു, അങ്ങനെ ചെയ്യുമ്പോൾ നാം ജാതികൾ ചെയ്യുന്നതുപോലെ മാത്രമേ ചെയ്യുന്നുള്ളു.
Matthew 5:47