Matthew 17
Matthew 17:1
യേശു തന്റെ മഹത്വം തന്റെ ശിഷ്യന്മാരിൽ മൂന്നു പേർക്കു കാണിച്ചുകൊടുക്കുന്നു.
പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും –“പത്രൊസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും“.
അവൻ രൂപാന്തരപ്പെട്ടു – “ദൈവം യേശുവിന്റെ രൂപഭാവങ്ങൾക്ക് പൂർണ്ണമാറ്റം വരുത്തി“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
വസ്ത്രം – “ധരിച്ചിരുന്ന കുപ്പായം“.
വെളിച്ചം പോലെ വെള്ളയായിത്തീർന്നു – വെളിച്ചം പോലെ പ്രകാശിച്ചു.(“ഉപമ“ കാണുക).
Matthew 17:3
യേശു തന്റെ മഹത്വം തന്റെ ശിഷ്യന്മാരിൽ മൂന്നു പേർക്കു കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.
(നോക്കുക),മോശെയും...(Behold ) – ഈ വാക്ക് തുടർന്നു സംഭവിക്കുവാൻപോകുന്ന ആശ്ചര്യകരമായ കാഴ്ചയിലേ യ്ക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
അവർ കണ്ടു –യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ കണ്ടു.
പത്രൊസ്....പറഞ്ഞു –“ പറഞ്ഞു“, ഇവിടെ പത്രൊസ് ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടല്ല ഇതു പറയുന്നത്.
നാം ഇവിടെ ഇരിക്കുന്നതു നന്ന് – ഇതിന്റെ അർത്ഥസാധ്യത :1)“ശിഷ്യന്മാരായ ഞങ്ങൾ ഇവിടെ നിന്നോടും മോശെയോടും ഏലിയാവിനോടും ഒരുമിച്ച് ഇരിക്കുന്നതു നന്ന്“ 2)“നീയും മോശെയും ഏലിയാവും ശിഷ്യരായ ഞങ്ങളും നാം എല്ലാവരും ഒരുമിച്ചു ചേർന്നിരിക്കുന്നതു നന്ന്“. (“തനിയെ വേറിട്ട്“ (Exclusive) കാണുക).
കുടിൽ
അർത്ഥസാധ്യത :1)“ജനങ്ങൾക്ക് ആരാധനയ്ക്കാ യി കൂടിവരുവാൻ കഴിയുന്ന സ്ഥലങ്ങൾ“(യുഡി.ബി. കാണുക). 2)“ജനങ്ങൾക്ക് ഉറങ്ങുവാനുള്ള താൽക്കാലിക സ്ഥലം“.
Matthew 17:5
യേശു തന്റെ മഹത്വം തന്റെ ശിഷ്യന്മാരിൽ മൂന്നു പേർക്കു കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.
(അവൻ പറയുമ്പോൾതന്നേ),ഇതാ(Behold)
“ഇതാ“ എന്ന ഈ വാക്ക് തുടർന്നു സംഭവിക്കുവാൻപോകുന്ന ആശ്ചര്യകരമായ കാര്യത്തിലേയ്ക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നു.
ശിഷ്യന്മാർ കവിണ്ണുവീണു – “ശിഷ്യന്മാർ സാഷ്ടാംഗം വീണു നമസ്കരിച്ചു“.
Matthew 17:9
യേശു തന്റെ മഹത്വം തന്റെ ശിഷ്യന്മാരിൽ മൂന്നു പേർക്കു കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.
അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ
“യേശുവും ശിഷ്യന്മാരും മലയിൽനിന്ന് ഇറങ്ങുമ്പോൾ“.
Matthew 17:11
യേശു തന്റെ മഹത്വം തന്റെ ശിഷ്യന്മാരിൽ മൂന്നു പേർക്കു കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു. യേശു 17:10ലെ ചോദ്യത്തിനു മറുപടി നൽകുന്നു.
സകലവും യഥാസ്ഥാനത്താക്കും – “കാര്യങ്ങൾ ക്രമപ്പെടുത്തും“.
അവർ.....തങ്ങൾക്കു.....അവരാൽ
അർത്ഥസാധ്യത: 1)യെഹൂദമതനേതാക്കന്മാർ, 2)യെഹൂദജനം മുഴുവൻ.
Matthew 17:14
ഇവിടെ യേശു അശുദ്ധാത്മാവു ബാധിച്ച ഒരു ബാലനെ സൗഖ്യമാക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു.
അവൻ ചന്ദ്രരോഗം പിടിച്ച് – ചിലപ്പോൾ ബോധംകെട്ടു വീഴുകയും ചിലപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ (തീയിലും വെള്ളത്തിലും) ഓടിച്ചെന്നു വീഴുകയും ചെയ്യുന്നു.
Matthew 17:17
ഇവിടെ യേശു അശുദ്ധാത്മാവു ബാധിച്ച ഒരു ബാലനെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.
എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? – യേശു ജനങ്ങളുടെ അവിശ്വാസവും അഭക്തിയും നിമിത്തം അവരിൽ അസന്തുഷ്ടനായിരുന്നു. AT : “ഞാൻ നിങ്ങളുടെ മദ്ധ്യേ (അത്ഭുതങ്ങൾ ചെയ്തു) മടുത്തിരിക്കുന്നു! നിങ്ങളുടെ അവിശ്വാസവും അഭക്തിയും നിമിത്തം ഞാൻ തളർന്നിരിക്കുന്നു“! (“ആലങ്കാരികചോദ്യം“ കാണുക).
Matthew 17:19
ഇവിടെ യേശു അശുദ്ധാത്മാവു ബാധിച്ച ഒരു ബാലനെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.
ഞങ്ങൾക്കു അതിനെ – ‘ഞങ്ങൾക്കു“എന്ന് അതു സംസാരിക്കുന്ന വ്യക്തികളെ മാത്രം ഉൾപ്പെടുത്തി പറയുന്നതാണു, കേൾവിക്കാർ ഇതിൽ ഉൾപ്പെടുന്നില്ല. (“ഉൾപ്പെടെ“(Inclusive) കാണുക).
അതിനെ പുറത്താക്കിക്കൂടാഞ്ഞത് – “ഭൂതത്തെ പുറത്താക്കിക്കൂടാഞ്ഞത്“.
നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയില്ല – “നിങ്ങൾക്കു എല്ലാം ചെയ്യാൻ സാധിക്കും. (“ഇരട്ടനിഷേധം“ കാണുക).
Matthew 17:22
യേശു ഗലീലയിൽവെച്ച് തന്റെ ശിഷ്യന്മാരെ ഉപദേശിക്കുന്നതിന്റെ വിവരണം തുടരുന്നു.
അവർ ഗലീലയിൽ പാർക്കുമ്പോൾ (സഞ്ചരിക്കുമ്പോൾ) – “യേശുവും ശിഷ്യന്മാരും ഗലീലയിൽ താൽക്കാലികമായി പാർക്കുകയായിരുന്നു“
മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടാറായിരിക്കുന്നു
AT :“ആരെങ്കിലും മനുഷ്യപുത്രനെ ഏല്പിച്ചുകൊടുക്കും“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
അവർ അവനെ കൊല്ലും – “അധികാരികൾ മനുഷ്യപുത്ര നെ കൊല്ലും“.
അവൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും –“ദൈവം അവനെ ഉയിർത്തെഴുന്നേല്പിക്കും“ അല്ലെങ്കിൽ “അവൻ തിരികെ ജീവനിലേയ്ക്കു വീണ്ടും വരും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
Matthew 17:24
ഇവിടെ യേശു ദൈവാലയത്തിലേയ്ക്കുള്ള നികുതി കൊടുക്കുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.
അവർ....എത്തിയപ്പോൾ
“യേശുവും അവന്റെ ശിഷ്യന്മാരും എത്തിയപ്പോൾ“.
അര ശേക്കൽ നികുതി – “ദ്വിദ്രഹ്മപ്പണം“
“എല്ലാ യെഹൂദപുരുഷന്മാരും യെഹോവയ്ക്കുള്ള വഴിപാട് എന്ന നിലയിൽ കൊടുക്കേണ്ടിയിരുന്ന നികുതി“. .(“ബൈബിളിലെ നാണയങ്ങൾ“ കാണുക).
അവൻ വീട്ടിൽവന്നപ്പോൾ
“യേശു പാർത്തിരുന്ന വീട്ടിൽ വന്നപ്പോൾ“.
ഭൂമിയിലെ രാജാക്കന്മാർ
നേതാക്കന്മാർ പൊതുവേ.
പ്രജകൾ
“അന്യന്മാർ“ –ഒരു രാജാവിന്റെ അല്ലെങ്കിൽ ഭരണാധികാരിയുടെ അധികാരത്തിൻ കീഴിലുള്ള ജനങ്ങൾ.
Matthew 17:26
ഇവിടെ യേശു ദൈവാലയത്തിലേയ്ക്കുള്ള നികുതി കൊടുക്കുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.
പ്രജകൾ
“ഒരു രാജാവിന്റെ അല്ലെങ്കിൽ ഭരണാ ധികാരിയുടെ അധികാരത്തിൻകീഴിലുള്ള ജനങ്ങൾ.
അതിന്റെ വായ് തുറക്കുമ്പോൾ
“മീനിന്റെ വായ് തുറക്കുമ്പോൾ“.
അതു എടുത്തു – “ആ ശേക്കെൽ (ചതുർദ്രഹ്മപ്പണം) എടുത്ത്“.