Matthew 16
Matthew 16:1
ഇവിടെ യേശുവും ചില മതനേതാക്കന്മാരും തമ്മിലുണ്ടായ ആശയസംഘട്ടനം സംബന്ധിച്ച വിവരണം ആരംഭിക്കുന്നു.
സന്ധ്യാസമയത്തു ആകാശം....രാവിലെ ആകാശം – യെഹൂദനേതാക്കന്മാർ യേശുവിനോട് ദൈവത്തിൽ നിന്നുള്ള ഒരു അടയാളമാണു ചോദിച്ചത്. “ആശയവിശേഷണം“ കാണുക).എന്നാൽ യേശു അവരോട് അവർക്കു കാണാൻ കഴിയുന്ന ആകാശത്തേയ്ക്കു നോക്കുവാനാണു പറഞ്ഞത്. വായനക്കാർക്കു അർത്ഥവ്യത്യാസം മനസ്സിലാകുമെങ്കിൽ മാത്രം ദൈവം വസിക്കുന്ന സ്വർഗ്ഗത്തിനും ആകാശത്തിനും ഒരേ പദം ഉപയോഗിക്കാം.
സന്ധ്യാസമയത്തു – “സൂര്യാസ്തമയസമയത്ത്.
നല്ല തെളിവായ കാലാവസ്ഥ – പ്രസന്നമായ, ശാന്തമായ,സുഖകരമായ അന്തരീക്ഷത്തോടുകൂടിയ കാലാവസ്ഥ.
ആകാശംചുവന്നുകണ്ടാൽ
അസ്തമയസമയത്തെ ആകാശം ചുവപ്പുനിറമുള്ളതും ശോഭയേറിയതും പ്രസന്നവുമായിരിക്കും..
Matthew 16:3
ഇവിടെ യേശുവും ചില മതനേതാക്കന്മാരും തമ്മിലുണ്ടായ ആശയസംഘട്ടനം സംബന്ധിച്ച വിവരണം തുടരുന്നു.
മഴക്കോൾ
“മോശമായകാലാവസ്ഥ“, “ആകാശത്തിൽ കാർമേഘവും കാറ്റും നിറഞ്ഞ അന്തരീക്ഷം“.
.
ആകാശം മൂടി ചുവന്നുകണ്ടാൽ – “ഇരുണ്ടു ഭീതിയുളവാക്കുന്ന അന്തരീക്ഷം കണ്ടാൽ“.
അതിനു അടയാളം ലഭിക്കുകയില്ല – AT : “നിങ്ങൾക്ക് ദൈവം ഒരു അടയാളവും തരികയില്ല“.
(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക; “വ്യക്തവും അന്തർലീനവും“ കാണുക).
Matthew 16:5
യേശു മതനേതാക്കന്മാരെ മിണ്ടാതാക്കിയതിനുശേഷം തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു.
പുളിമാവു – ദുഷിച്ച ആശയങ്ങളും ദുരുപദേശങ്ങളും (“രൂപകം“ കാണുക).
അവർ തമ്മിൽ തമ്മിൽ പറഞ്ഞു – “അന്യോന്യം വാദിച്ചു“ അല്ലെങ്കിൽ “തമ്മിൽ തർക്കിച്ചു“.
Matthew 16:9
യേശു മതനേതാക്കന്മാരെ മിണ്ടാതാക്കിയതിനു ശേഷം തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു.
ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്കു അഞ്ചപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും നാലായിരം പേർക്കു ഏഴപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഒർക്കുന്നില്ലയോ? – യേശു അവരെ ശകാരിക്കുകയായിരുന്നു. AT : “അഞ്ചപ്പം അയ്യായിരം പേർക്കു കൊടുത്തിട്ട് നിങ്ങൾ ശേഷിച്ച കഷണം എത്ര കൊട്ടയാണു നിറച്ചെടുത്തത് എന്നു മനസ്സിലാക്കുകയും ഓർമ്മിക്കുകയും വേണമായിരുന്നു! അതുപോലെതന്നേ ഏഴു അപ്പം നാലായിരം പേർക്കു കൊടുത്തിട്ട് നിങ്ങൾ ശേഷിച്ച കഷണം എത്ര വട്ടി നിറച്ചെടുത്തു എന്ന് ഓർമ്മിക്കണമാ യിരുന്നു! (“ആലങ്കാരികചോദ്യം“ കാണുക; “സംഖ്യകളുടെ പരിഭാഷ“ കാണുക).
Matthew 16:11
യേശു മതനേതാക്കന്മാരെ മിണ്ടാതാക്കിയതിനു ശേഷം തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു.
ഞാൻ നിങ്ങളോട് അപ്പത്തെക്കുറിച്ചല്ല പറഞ്ഞത് എന്നു തിരിച്ചറിയാത്തതു എന്ത്? – “ഞാൻ യഥാർത്ഥത്തിൽ അപ്പത്തെക്കുറിച്ചല്ല പറയുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണമായിരുന്നു“(.യു.ഡി.ബി.). (“ആലങ്കാരികചോദ്യം“ കാണുക).
പുളിമാവ്
ദുഷിച്ചആശയങ്ങളും ദുരുപദേശങ്ങളും (“രൂപകം“ കാണുക).
അവർ....അവരോട് – “ശിഷ്യന്മാർ“
Matthew 16:13
യേശു ദൈവത്തിന്റെ പുത്രൻ എന്നു പത്രൊസ് ഏറ്റുപറയുന്നു.
എന്നാൽ നിങ്ങളോ എന്നെ ആർ എന്നു പറയുന്നു? – “എന്നാൽ നിങ്ങളോടു ഞാൻ ചോദിക്കുന്നു :“ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?“
Matthew 16:17
യേശു ദൈവത്തിന്റെ പുത്രൻ എന്നു പത്രൊസ് ഏറ്റുപറഞ്ഞതിനോട് യേശു പ്രതികരിക്കുന്നു.
ബർയോനാശിമോനേ – “യോനായുടെ മകനായ ശിമോനേ“.
ജഡരക്തങ്ങളല്ല ഇതു നിനക്കുവെളിപ്പെടുത്തിത്തന്നത് – “മനുഷ്യരാരുമല്ല ഇതു നിനക്കു വെളിപ്പെടുത്തിത്തന്നത്“. (“ആശയവിശേഷണം“ കാണുക).
പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല – ഇതിന്റെ അർത്ഥം ഇതായിരിക്കാം : 1) മരണത്തിന്റെ അധികാരശക്തികൾ അതിനെ ജയിക്കയില്ല“(യു.ഡി.ബി. കാണുക). 2)“ഒരു സൈന്യം ഒരു പട്ടണത്തിലേയ്ക്കു ഇരച്ചുകയറി അതിനെ തകർക്കുന്നതുപോലെ അതു മരണത്തിന്റെ ശക്തിയെ തകർത്തുകളയും“(“രൂപകം“ കാണുക).
Matthew 16:19
യേശു ദൈവത്തിന്റെ പുത്രൻ എന്നു പത്രൊസ് ഏറ്റുപറഞ്ഞതിനോട് യേശു പ്രതികരിക്കുന്നു.
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ
“ഒരു ദാസൻ കതകു തുറന്ന് അതിഥികളെ വീട്ടിലേയ്ക്കു സ്വാഗതം ചെയ്യുന്നതു പോലെ മനുഷ്യർക്കു ദൈവത്തിന്റെ ജനമായിത്തീരുന്നതിനു വഴി തുറന്നുകൊടുക്കുന്നതിനുള്ള കഴിവ്“ (“രൂപകം“ കാണുക).
നീ ഭൂമിയിൽ കെട്ടുന്നത്.... സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും – മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കുകയോ നിലനിർത്തുകയോ ചെയ്താൽ അതു സ്വർഗ്ഗത്തിലും അങ്ങനെതന്നേ കണക്കാക്കപ്പെടും (“രൂപകം“ കാണുക).
Matthew 16:21
യേശു തന്റെ ശിഷ്യന്മാരോട് അവനെ അനുഗമിക്കുന്നതിനു കൊടുക്കേണ്ടിവന്നേക്കാവുന്ന വിലയെക്കുറിച്ചു പറയുന്നതിന്റെ വിവരണം ആരംഭിക്കുന്നു.
അന്നു മുതൽ
യേശു തന്റെ ശിഷ്യന്മാരോട് താൻ ക്രിസ്തു ആണെന്ന് ആരോടും പറയരുത് എന്നു കല്പിച്ചതിനു ശേഷം, അവൻ തന്നെക്കുറിച്ചുള്ള ദൈവത്തിന്ന്റെ പദ്ധതിയെക്കുറിച്ച് അവരോടു പറയുവാൻ തുടങ്ങി.
കൊല്ലപ്പെടുകയും
AT : “അവർ അവനെ കൊല്ലുക യും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം –“മൂന്നാംനാൾ ദൈവം അവനെ വീണ്ടുംജീവിപ്പിക്കും“.
Matthew 16:24
യേശു തന്റെ ശിഷ്യന്മാരോട് അവനെ അനുഗമിക്കുന്നതിനു കൊടുക്കേണ്ടിവന്നേക്കാവുന്ന വിലയെക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു. .
എന്നെ അനുഗമിക്കട്ടെ – “ഒരു ശിഷ്യനായി എന്റെകൂടെ വരട്ടെ“.
തന്നെത്താൻ ത്യജിച്ച് – “അവന്റെ സ്വന്തം ഇഷ്ടങ്ങൾ നോക്കാതെ“, അല്ലെങ്കിൽ “സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച്“.
തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ – ‘അവന്റെ ക്രൂശ് എടുത്ത് അതു ചുമന്നു കൊണ്ട് എന്റെ പിന്നാലെ വരട്ടെ“, “ക്രിസ്തു ചെയ്തതുപോലെ കഷ്ടത സഹിക്കുവാനും മരിക്കുവാനും മനസ്സുള്ളവരായിരിക്കുക“.(“രൂപകം“ കാണുക).
ആരെങ്കിലും ഇച്ഛിച്ചാൽ
“ഇച്ഛിക്കുന്ന ഏവനും“.
ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും –“അവൻ ഈലോകത്തിലുള്ള സകലതും നേടിയാലും“
തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ
“അവൻ സ്വയം നഷ്ടമായിപ്പോയാൽ അല്ലെങ്കിൽ നശിച്ചാൽ“.
Matthew 16:27
യേശു തന്റെ ശിഷ്യന്മാരോട് അവനെ അനുഗമിക്കുന്നതിനു കൊടുക്കേണ്ടിവന്നേക്കാവുന്ന വിലയെക്കുറിച്ചു പറയുന്നതിന്റെ വിവരണം തുടരുന്നു.
മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ
“അവർ മരിക്കുന്നതിനു മുമ്പ് മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് അവർ കാണും“.
മരണം ആസ്വദിക്കുകയില്ല – “മരണം അനുഭവിക്കുക യില്ല“. അല്ലെങ്കിൽ “മരിക്കുകയില്ല“.
മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് – “ഞാൻ എന്റെ രാജ്യത്തിൽ വരുന്നത് അവർ കാണുന്നതുവരെ“ (“ഉത്തമപുരുഷ“, “മദ്ധ്യമപുരുഷ“, “പ്രഥമപുരുഷ“ സർവ്വനാമങ്ങൾ കാണുക).