1 17 വാക്യങ്ങളിൽ യേശുക്രിസ്തുവിന്റെ പൂർവ്വികരുടെ പേരുകൾ ക്രമമായി നൽകിയിരിക്കുന്നു. .
മറ്റൊരു പരിഭാഷ :“അബ്രാഹാമിന്റെ പിൻഗാമിയായിരുന്ന ദാവീദിന്റെ പിൻഗാമി“. അബ്രാഹാമിനും അവന്റെ പിൻഗാമിയായിരുന്ന ദാവീദിനും, ദാവീദിനും അവന്റെ പിൻഗാമിയായ യേശുവിനും ഇടയിൽ ധാരാളം തലമുറകൾ ഉണ്ടായിരുന്നു. 9:27ലും മറ്റു സ്ഥലങ്ങളിലും “ദാവീദിന്റെ പുത്രൻ“എന്നു പറഞ്ഞിരിക്കുന്നത് ഒരു പദവിനാമം എന്ന നിലയിലാണു. എന്നാൽ ഇവിടെ അങ്ങനെ പറഞ്ഞിരിക്കുന്നത് യേശുവിന്റെ വംശപാരമ്പര്യം വ്യക്തമാക്കുന്നതിനു വേണ്ടി മാത്രമാണെന്നു കരുതാം. .
മറ്റൊരു പരിഭാഷ :“അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായി“ അല്ലെങ്കിൽ “അബ്രാഹാമിനു യിസ്ഹാക്ക് എന്ന ഒരു പുത്രൻ ഉണ്ടായിരുന്നു“ അല്ലെങ്കിൽ “അബ്രാഹാമിനു യിസ്ഹാക്ക് എന്നു പേരായ ഒരു പുത്രൻ ഉണ്ടായിരുന്നു.“നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരു രീതി തിരഞ്ഞെടുക്കുകയും പട്ടികയിൽ ആദിയോടന്തം ഈ രീതി ഉപയോഗിക്കുകയും ചെയ്യുന്നത് വായനക്കാർക്ക് അതു കൂടുതൽ വ്യക്തമാകുവാൻ സഹായകമാകും.
പേരുകൾക്ക് പുല്ലിംഗ സ്ത്രീലിംഗ രൂപങ്ങ്ൾ പ്രത്യേകം ഉള്ള ഭാഷകളിൽ ഈ പേരിനു സ്ത്രീലിംഗരൂപം ഉപയോഗിക്കണം.
യേശുവിന്റെ പൂർവ്വപിതാക്കന്മാരുടെ പട്ടിക തുടരുന്നു. മത്തായി 1,2,3 അദ്ധ്യായങ്ങളിൽ നിങ്ങൾ ഉപയോഗിച്ച അതേ വാക്കുകൾതന്നേ ഉപയോഗിക്കുക.
“ശൽമോൻ ബോവസിന്റെ പിതാവായിരുന്നു, ബോവസിന്റെ അമ്മ രാഹാബ് ആയിരുന്നു“ അല്ലെങ്കിൽ “ശൽമോനും രാഹാബും ബോവസിന്റെ മാതാപിതാക്കൾ ആയിരുന്നു‘
“ബോവസ് ഓബേദിന്റെ പിതാവായിരുന്നു, ഓബേദിന്റെ അമ്മ രൂത്ത് ആയിരുന്നു“ ,അല്ലെങ്കിൽ “ബോവസും രൂത്തും ഓബേദിന്റെ മാതാപിതാക്കളായിരുന്നു“.
പേരുകൾക്ക് പുല്ലിംഗരൂപവും സ്ത്രീലിംഗരൂപവും ഉള്ള ഭാഷകളിൽ ഈ പേരുകൾക്ക് അവയുടെ സ്ത്രീലിംഗരൂപം ഉപയോഗിക്കണം.
“ദാവീദ് ശലോമോന്റെ പിതാവായിരുന്നു, ശലോമോന്റെ അമ്മ ഊരിയാവിന്റെ ഭാര്യയായിരുന്നവൾ ആയിരുന്നു.“. അല്ലെങ്കിൽ “ദാവീദും ഊരിയാവിന്റെ ഭാര്യയായിരുന്നവളും ആയിരുന്നു ശലോമോന്റെ മാതാപിതാക്കൾ“
“ഊരിയാവിന്റെ വിധവ“
യേശുവിന്റെ പൂർവപിതാക്കന്മാരുടെ പട്ടിക തുടരുന്നു മത്തായി1,2,3 അദ്ധ്യായങ്ങളിൽ ഉപയോഗിച്ച അതേ വാചകരീതി തന്നേ ഉപയോഗിക്കുക
ചില സന്ദർഭങ്ങളിൽ അവന്റെ പേർ ആസാഫ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതായി കാണാം
യോരാം യഥാർത്ഥത്തിൽ ഉസ്സിയാവിന്റെ പിതാമഹന്റെ പിതാമഹൻ ആയിരുന്നു.; അതിനാൽ “പിതാവ്“ എന്ന പദം ”‘പൂർവപിതാവ്“ എന്ന അർത്ഥത്തിൽ പരിഭാഷപ്പെടുത്താ വുന്ന താണു. (യു.ഡി.ബി.)
യേശുവിന്റെ പൂർവികരുടെ പട്ടിക തുടരുന്നു. മത്തായി 1,2,3 അദ്ധ്യായങ്ങളിൽ ഉപയോഗിച്ച അതേ വാചകരീതി തന്നേ ഉപയോഗിക്കുക.
ചില സന്ദർഭങ്ങളിൽ ഈ പേർ“ ആമോസ്“ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
യോശീയാവ് യഥാർത്ഥത്തിൽ യെഖൊന്യാവിന്റെ പിതാമഹൻ ആയിരുന്നു.(യു.ഡി. ബി. കാണുക)
“അവർ ബാബിലോണിലേയ്ക്ക് അടിമകളായി കൊണ്ടുപോകപ്പെട്ടപ്പോൾ “ അല്ലെങ്കിൽ “ ബാബിലോന്യർ അവരെ ബാബിലോണിലേയ്ക്കു കൊണ്ടുപോയി അവിടെ പാർപ്പിച്ച് കാലത്ത്“ നിങ്ങളുടെ ഭാഷാരീതിയനുസരിച്ച് ആരാണു ബാബിലോണിലേയ്ക്കു പോയതെന്നു വ്യക്തമാക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം : “യിസ്രായേല്യർ“ അല്ലെങ്കിൽ “യെഹൂദ്യയിൽ പാർത്തിരുന്ന യിസ്രായേല്യർ“
യേശുവിന്റെ പൂർവ്വപിതാക്കന്മാരുടെ പട്ടിക തുടരുന്നു. മത്തായി 1,2,3 അദ്ധ്യായങ്ങളിൽ നിങ്ങൾ ഉപയോഗിച്ച അതേ വാക്യരീതിതന്നേ ഉപയോഗിക്കുക.
1 11വാക്യങ്ങളിൽ ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിക്കുക.
ശെയൽതീയേൽ വാസ്തവത്തിൽ സെരുബ്ബാബേലിന്റെ പിതാമഹൻ ആയിരുന്നു. (യു..ഡി.ബി കാണുക)
യേശുവിന്റെ പൂർവ്വപിതാക്കന്മാരുടെ പട്ടിക തുടരുന്നു. മത്തായി 1,2,3 അദ്ധായങ്ങളിൽ ഉപയോഗിച്ച അതേ വാക്യരീതി തന്നേ ഉപയോഗിക്കുക.
ഈ വാക്യം ഇങ്ങനെ കർത്തരിപ്രയോഗത്തിൽ മാറ്റി പരിഭാഷപ്പെടുത്താം “ :യേശുവിനു ജന്മം നൽകിയ മറിയ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക)
1 11 വാക്യങ്ങളിൽ ഉപയോഗിച്ച വാക്യരീതി ഉപയോഗിക്കുക.
ഇവിടെ യേശുവിന്റെ ജനനത്തിലേയ്ക്കു നയിച്ച കാര്യങ്ങൾ സംഭവക്രമത്തിൽ വിവരിച്ചിരിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽ വിഷയങ്ങളുടെ മാറ്റത്തിനനുസരിച്ച് അതു സൂചിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഇവിടെ ഉപയോഗിക്കാം.
“വിവാഹം ചെയ്യാം എന്നു വാഗ്ദത്തം ചെയ്യപ്പെട്ടു“ (യു.ഡി.ബി ). അല്ലെങ്കിൽ “വിവാഹം ചെയ്യുവാൻ പ്രതിജ്ഞാബദ്ധരായി “. സാധാരണ ചെയ്യുന്നതുപോലെ മാതാപിതാക്കൾ അവരുടെ മക്കളുടെ വിവാഹം നടത്തുന്നതിനുള്ള ക്രമീകരണങൾ ചെയ്തു.
ഈ മൃദൂക്തി കൊണ്ട് അർത്ഥമാക്കുന്നത്, “അവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പെ“ എന്നാണു. (“മൃദൂക്തി“ കാണുക)
“അവൾ ഒരു കുഞ്ഞിനെ പ്രസവിക്കുവാൻപോകുന്നു“ എന്ന് അവർക്കു മനസ്സിലായി. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക )
പരിശുദ്ധാത്മാവ് മറിയയിൽ ഒരു കുഞ്ഞ് ഉണ്ടാകുന്നതിനു തന്റെ ശക്തി വ്യാപരിപ്പിച്ചു
ഇവിടെ യേശുവിന്റെ ജനനത്തിലേയ്ക്കു നയിച്ച സംഭവങ്ങളുടെ വിവരണം തുടരുന്നു.
ഒരു ദൂതൻ പെട്ടെന്ന് യോസേഫിന്റെ അടുക്കൽ എത്തി.
ഇവിടെ “മകനായ“ എന്ന പ്രയോഗത്തിന്റെ അർത്ഥം “ പിൻഗാമിയായ“ എന്നാണു. ദാവീദ് യോസേഫിന്റെ പിതാവായിരുന്നില്ല, ,എന്നാൽ ദാവീദ് യോസേഫിന്റെ പൂർവ്വപിതാവായിരുന്നു.
“ പരിശുദ്ധാത്മാവ് മറിയയുടെ ഗർഭത്തിൽ ശിശുവിനെ രൂപപ്പെടുത്തി.“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക)
ദൈവമാണു ദൂതനെ അയച്ചത് എന്നതിനാൽ ദൂതനു ആ ശിശു ഒരു ആൺകുട്ടി യാണെന്നറിയാമായിരുന്നു.
ഇത് ഒരു ആജ്ഞയാണു “:അവനു പേർ ഇടേണം“ അല്ലെങ്കിൽ “അവനു പേർ നൽകേണം“ അല്ലെങ്കിൽ “പേർ വിളിക്കേണം“
“തന്റെ ജനം“ എന്നത് യെഹൂദന്മാരെ സൂചിപ്പിക്കുന്നു.
യേശുവിന്റെ ജനനനിവൃത്തിയെക്കുറിച്ചുള്ള ഒരു പ്രവാചകവാക്യം മത്തായി ഉദ്ധരിച്ചിരിക്കുന്നു.
ഈ വാക്യഭാഗം g കർത്തരി പ്രയോഗത്തിലാക്കി ഇങ്ങനെ പറയാവുന്നതാണു ,“ദീർഘകാലം മുമ്പ് കർത്താവ് പ്രവാചകനോട് എഴുതുവാൻ പറഞ്ഞത്“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക )
മറ്റു സമാന പദങ്ങൾ : “:നോക്കുക,“ , “ശ്രദ്ധിക്കുക“ അല്ലെങ്കിൽ “ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരിക“.
ഈ വാക്യം യെശയ്യാവ് 7:14ൽ നിന്നുള്ള ഒരു ഉദ്ധരണിയാണു
ഈ ഭാഗത്ത് യേശുവിന്റെ ജനനം വരെയുള്ള സംഭവങ്ങളുടെ വിവരണം തുടരുന്നു .
ദൂതൻ അവനോട് മറിയയെ അവന്റെ ഭാര്യയായി സ്വീകരിക്കണം എന്നും ശിശുവിനു യേശു എന്നു പേരിടണം എന്നും പറഞ്ഞിരുന്നു (വാക്യം 20,21 )
അവളുമായി കിടക്ക പങ്കിട്ടില്ല “അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല“ (“ മൃദൂക്തി“ കാണുക)
“യോസേഫ് തന്റെ മകനു യേശു എന്നു പേരിട്ടു.“