Matthew 1

Matthew 1:1

യേശുക്രിസ്തുവിന്റെ വംശാവലിയിൽ, അവരുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട്, ആദ്യമായി പേരു പറഞ്ഞിരിക്കുന്ന രണ്ടു പൂർവപിതാക്കന്മാർ ആരെല്ലാം ?

വംശാവലിയിൽ ആദ്യമായി പറഞ്ഞിരിക്കുന്ന രണ്ടു പൂർവപിതാക്കന്മാർ ദാവീദും അബ്രാഹാമും ആകുന്നു .

Matthew 1:16

വംശാവലിയുടെ അന്ത്യഭാഗത്ത് പേരു പറഞ്ഞിരിക്കുന്ന ഭാര്യ ആരാണു ? എന്താണു അവളുടെ പേരു പറയുവാൻ കാരണം?

യോസേഫിന്റെ ഭാര്യയായ മറിയയില് നിന്ന് യേശു ജനിച്ച കാരണത്താല് അവളുടെ പേരു സൂചിപ്പിചിരിക്കുന്നു.

Matthew 1:18

എന്താണ് മറിയ യോസേഫുമായി കൂടിവരുന്നതിനു മുമ്പെ അവൾക്ക് സംഭവിച്ചത് ?

മറിയ യോസേഫുമായി കൂടിവരുന്നതിനു മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.

Matthew 1:19

യോസേഫ് എങ്ങനെയുള്ള ഒരു മനുഷ്യനായിരുന്നു ?

യോസേഫ് നീതിമാനായ ഒരു മനുഷ്യനായിരുന്നു.

മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ യോസേഫ് എന്തു ചെയ്യുവാനാണു തീരുമാനിച്ചത് ?

യോസേഫ് മറിയയുമായുള്ള തന്റെ വിവാഹനിശ്ചയം രഹസ്യമായി ഉപേക്ഷിപ്പാന്‍ തീരുമാനിച്ചു.

Matthew 1:20

എങ്ങനെയാണ് മറിയയുമായുള്ള വിവാഹനിശ്ചയബന്ധം തുടരണമെന്ന് യോസേഫ് തീരുമാനിചത് ?

കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോട്, മറിയ ഗർഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആകയാൽ അവളെ ഭാര്യയായി ചേർത്തുകൊള്ളുവാൻ പറഞ്ഞു.

Matthew 1:21

എന്ത് കൊണ്ട് യോസേഫ് ശിശുവിനു യേശു എന്നു പേർ വിളിച്ചു ?

അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കുന്നതുകൊണ്ട് യോസേഫ് ശിശുവിനു യേശു എന്ന് പേർ വിളിച്ചു.

Matthew 1:23

ഈ സംഭവങ്ങളിലൂടെ നിറവേറിയ കാര്യങ്ങളേക്കുറിച്ച് പഴയനിയമപ്രവചനത്തിൽ എന്താണു പറഞ്ഞിട്ടുള്ളത് ?

പഴയനിയമപ്രവചനത്തിൽ കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്നും അവനു “ ദൈവം നമ്മോടു കൂടെ “ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കപ്പെടും എന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

Matthew 1:25

മറിയ യേശുവിനെ പ്രസവിക്കുന്നതു വരെ എന്ത് കാര്യം ചെയ്യാതിരിക്കുന്നതിനാണു യോസേഫ് ശ്രദ്ധിച്ചത് ?

മറിയ യേശുവിനെ പ്രസവിക്കുന്നതു വരെ മറിയയോടൊരുമിച്ച് ശരീരിക ബന്ധം പുലര്ത്താതിരിപ്പാന് യോസേഫ് പ്രത്യേകം ശ്രദ്ധിച്ചു.