Matthew 2

Matthew 2:1

യേശു ജനിച്ചത് എവിടെയായിരുന്നു ?

യേശു ജനിച്ചത് യെഹൂദ്യയിലെ ബേത്ലെഹേമിലായിരുന്നു.

Matthew 2:2

കിഴക്കു നിന്നു വന്ന ജ്ഞാനികൾ യേശുവിന് ഏതു പദവിയാണ് നൽകിയത് ?

കിഴക്കു നിന്നു വന്ന ജ്ഞാനികൾ യേശുവിന് “യെഹൂദന്മാരുടെ രാജാവ്“ എന്ന പദവി നൽകി.

യെഹൂദന്മാരുടെ രാജാവ് ജനിച്ചു എന്ന് ജ്ഞാനികൾ എങ്ങനെയാണു അറിഞ്ഞത് ?

യെഹൂദന്മാരുടെ രാജാവിന്റെ നക്ഷത്രം ജ്ഞാനികൾ കിഴക്കു കണ്ടിരുന്നു.

Matthew 2:3

ജ്ഞാനികളിൽ നിന്നും വാര്‍ത്ത അറിഞ്ഞപ്പോൾ ഹെരോദാരാജാവില്‍ എന്തു പ്രതികരണമാണ് ഉണ്ടായത് ?

ജ്ഞാനികളിൽ നിന്നും വാര്‍ത്ത അറിഞ്ഞപ്പോൾ ഹെരോദാരാജാവിന് പരിഭ്രമം ഉണ്ടായി.

Matthew 2:5

ക്രിസ്തു എവിടെയാണു ജനിക്കേണ്ടത് എന്ന് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും എങ്ങനെയാണു അറിഞ്ഞത് ?

ക്രിസ്തു ബേത്ലേഹെമിലാണു ജനിക്കേണ്ടത് എന്ന പ്രവചനം അവർക്കറിയാമായിരുന്നു.

Matthew 2:6

Matthew 2:9

ജ്ഞാനികൾ യേശു ഉണ്ടായിരുന്ന സ്ഥലം എങ്ങനെയാണു കൄത്യമായി കണ്ടെത്തിയത്?

യേശു ആയിരുന്ന സ്ഥലത്ത് എത്തുവോളം അവര്‍ക്ക് മുമ്പായി കിഴക്കന്‍ നക്ഷത്രം എത്തി നിന്നു.

Matthew 2:11

ജ്ഞാനികൾ യേശുവിനു എന്തെല്ലാമാണു കാഴ്ച്ചയായി അർപ്പിച്ചത് ?

ജ്ഞാനികൾ യേശുവിനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച്ചയായി അർപ്പിച്ചു.

Matthew 2:11

ജ്ഞ്നാനികൾ യേശുവിനെ കാണാൻ എത്തിയപ്പോൾ അവനു എന്തു പ്രായം ഉണ്ടായിരുന്നു ?

ജ്ഞാനികൾ യേശുവിനെ കാണാൻ വന്നപ്പോൾ അവൻ ഒരു ചെറിയ ശിശു ആയിരുന്നു.

Matthew 2:12

ജ്ഞാനികൾ ഏതു വഴിയിലൂടെയാണു സ്വദേശ്ത്തേയ്ക്ക് മടങ്ങിപ്പോയത് ? എന്തുകൊണ്ടാണു അവർ ആ വഴിയിലൂടെ പോയത് ?

ജ്ഞാനികൾ മറ്റൊരു വഴിയിലൂടെ സ്വദേശത്തേയ്ക്കു മടങ്ങിപ്പോകുവാന്‍, കാരണം,ദൈവം അവരോട് ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്ന് സ്വപ്നത്തിൽ കല്പിച്ചിരുന്നു.

Matthew 2:13

യോസേഫിന് സ്വപ്നത്തിൽ എന്ത് നിർദ്ദേശമാണ് ലഭിച്ചത് ?

ഹെരോദാവ് യേശുവിനെ കൊല്ലുവാൻ ശ്രമിക്കുന്നുണ്ടെന്നും അതിനാൽ യേശുവിനെയും മറിയയേയും കൂട്ടിക്കൊണ്ട് ഈജിപ്തിലേയ്ക്ക് ഒടിപ്പോകേണമെന്നും യോസേഫിന് സ്വപ്നത്തിൽ അറിയിപ്പ് ലഭിച്ചു.

Matthew 2:15

യേശു പിന്നീട് ഈജിപ്റ്റിൽ നിന്നു മടങ്ങിവന്നപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

പിന്നീട് യേശു ഈജിപ്റ്റിൽ നിന്ന് മടങ്ങിവന്നപ്പോൾ “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി “ എന്ന പ്രവചനം നിവൃത്തിയായി.

Matthew 2:16

ജ്ഞാനികൾ തന്റെ അടുക്കൽ മടങ്ങിവന്നില്ല എന്നു ഹെരോദാവ് കണ്ടപ്പോൾ അവൻ എന്താണ് ചെയ്തത്?

ഹെരോദാവ് ബേത്ലേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതില്‍ താഴെയും പ്രായമായ സകല ആൺകുട്ടികളേയും കൊന്നുകളഞ്ഞു.

Matthew 2:19

ഹെരോദാവിന്റെ മരണശേഷം യോസേഫിന് സ്വപ്നത്തിൽ എന്തു നിർദ്ദേശമാണ് ലഭിച്ചത്?

സ്വപ്നത്തിൽ യോസേഫിനോട് യിസ്രായേൽദേശത്തേയ്ക്കു മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടു.

Matthew 2:20

Matthew 2:22

യോസേഫ് മറിയയോടും യേശുവിനോടും കൂടെ എവിടെയാണു ചെന്നു പാർത്തത്?

യോസേഫ് മറിയയോടും യേശുവിനോടും കൂടെ ഗലീലയിലെ നസറേത്തിൽ ചെന്നു പാർത്തു.

Matthew 2:23

യോസേഫ് അവരുടെ പുതിയ സ്ഥലത്തേക്ക് നീങ്ങിയപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും എന്ന പ്രവചനം നിവൃത്തിയായി.