മത്തായിയുടെ സുവിശേഷത്തിന്‍റെ ആമുഖം

ഭാഗം 1: പൊതുവായ ആമുഖം

മത്തായിയുടെ പുസ്തകത്തിന്‍റെ രൂപരേഖ

1. യേശുക്രിസ്തുവിന്‍റെ ജനനവും ശുശ്രൂഷയുടെ ആരംഭവും (1: 1-4: 25) 1. യേശുവിന്‍റെ മലയിലെ പ്രഭാഷണം (5: 1-7: 28) 1. രോഗശാന്തിയിലൂടെ യേശു ദൈവരാജ്യത്തെ ചിത്രീകരിക്കുന്നു (8: 1-9: 34) 1. ദൗത്യത്തെയും രാജ്യത്തെയും കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കൽ (9: 35-10: 42) 1. ദൈവരാജ്യത്തിന്‍റെ സുവിശേഷത്തെക്കുറിച്ച് യേശുവിന്‍റെ പഠിപ്പിക്കൽ. യേശുവിനോടുള്ള എതിർപ്പിന്‍റെ തുടക്കം. (11: 1-12: 50) 1. ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ ഉപമകൾ (13: 1-52) 1. യേശുവിനോടുള്ള കൂടുതൽ എതിർപ്പും ദൈവരാജ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയും (13: 53-17: 57) 1. ദൈവരാജ്യത്തിലെ ജീവിതത്തെക്കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കൽ (18: 1-35) 1. യേശു യെഹൂദ്യയിൽ ശുശ്രൂഷിക്കുന്നു (19: 1-22: 46) 1. അന്തിമ ന്യായവിധിയെയും രക്ഷയെയും കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കൽ (23: 1-25: 46) 1. യേശുവിന്‍റെ ക്രൂശീകരണം, അവന്‍റെ മരണവും പുനരുത്ഥാനവും (26: 1-28: 19)

മത്തായിയുടെ സുവിശേഷത്തിന്‍റെ ഉള്ളടക്കം എന്ത്? പുതിയ നിയമത്തിലെ നാല് പുസ്തകങ്ങളിൽ ഒന്നാണ് മത്തായിയുടെ സുവിശേഷം. യേശുക്രിസ്തുവിന്‍റെ ജീവിതത്തിലെ ചിലകാര്യങ്ങള്‍ വിവരിക്കുന്നു. യേശു ആരായിരുന്നു, എന്തു ചെയ്തു എന്നതിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് സുവിശേഷങ്ങളുടെ രചയിതാക്കൾ എഴുതി. യേശു മിശിഹായാണെന്നും ദൈവം അവനിലൂടെ യിസ്രായേലിനെ രക്ഷിക്കുമെന്നും മത്തായി വ്യക്തമാക്കുന്നു. മിശിഹായെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങൾ യേശു നിറവേറ്റിയതായി മത്തായി പലയിടത്തും വിശദീകരിക്കുന്നു. തന്‍റെ ആദ്യ വായനക്കാരിൽ ഭൂരിഭാഗവും യഹൂദന്മാരാണെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി ഇത് സൂചിപ്പിക്കാം. (കാണുക: /WA-Catalog/ml_tw?section=kt#christ)

ഈ പുസ്തകത്തിന്‍റെ ശീർഷകം എങ്ങനെ വിവർത്തനം ചെയ്യാം?

വിവർത്തകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത വിശേഷണമായ മത്തായി എഴുതിയ സുവിശേഷം അല്ലെങ്കിൽ മത്തായിയുടെ സുവിശേഷം എന്നത് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ മത്തായി എഴുതിയ യേശുവിനെക്കുറിച്ചുള്ള സുവിശേഷം പോലുള്ള വ്യക്തമായ ഒരു തലക്കെട്ടും തിരഞ്ഞെടുക്കാം. (കാണുക: /WA-Catalog/ml_tm?section=translate#translate-names)

മത്തായിയുടെ സുവിശേഷം എഴുതിയതാര്?

ഗ്രന്ഥകാരന്‍റെ പേര് നൽകുന്നില്ല. എന്നിരുന്നാലും, ആദിമ ക്രൈസ്തവകാലം മുതൽ തന്നെ, മിക്ക ക്രിസ്ത്യാനികളും രചയിതാവ് അപ്പൊസ്തലനായ മത്തായിയാണെന്ന് കരുതിയിരുന്നു.

ഭാഗം 2: പ്രധാനപ്പെട്ട മത-സാംസ്കാരിക ആശയങ്ങൾ

എന്താണ്‌""സ്വർഗ്ഗരാജ്യം"" ?

. ദൈവരാജ്യത്തെക്കുറിച്ച് മറ്റു സുവിശേഷ എഴുത്തുകാർ പറഞ്ഞതുപോലെ തന്നെയാണ് മത്തായിയും സംസാരിച്ചിരിക്കുന്നത്. സ്വർഗ്ഗരാജ്യം എന്നത് എല്ലാ മനുഷ്യരെയും എല്ലാ സൃഷ്ടികളെയും എല്ലായിടത്തും ദൈവം ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ദൈവം തന്‍റെ രാജ്യത്തിലേക്ക് സ്വീകരിക്കുന്നവർ അനുഗ്രഹിക്കപ്പെടും. അവർ എന്നേക്കും ദൈവത്തോടൊപ്പം ജീവിക്കും.

യേശുവിന്‍റെ ഉപദേശത്തിന്‍റെ രീതികൾ എന്തായിരുന്നു?

ആളുകൾ യേശുവിനെ ഒരു റബ്ബിയായി കണക്കാക്കി. ഒരു റബ്ബി ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാവാണ്. യിസ്രായേലിലെ മറ്റു മത അധ്യാപകരെപ്പോലെ യേശുവും പഠിപ്പിച്ചു. എവിടെ പോയാലും അവനെ അനുഗമിക്കുന്ന വിദ്യാർത്ഥികളുണ്ടായിരുന്നു. ഈ വിദ്യാർത്ഥികളെ ശിഷ്യന്മാർ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം പലപ്പോഴും ഉപമകളായി സംസാരിച്ചു. ധാർമ്മിക പാഠങ്ങൾ പഠിപ്പിക്കുന്ന കഥകളാണ് ഉപമകൾ. (കാണുക: /WA-Catalog/ml_tw?section=kt#lawofmoses, /WA-Catalog/ml_tw?section=kt#disciple, /WA-Catalog/ml_tw?section=kt#parable)

ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന പ്രശ്നങ്ങൾ

എന്താണ് സിനോപ്റ്റിക് സുവിശേഷങ്ങൾ? മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളുടെ ഉള്ളടക്കത്തിലെ സമാനത നിമിത്തം ഇവയെ സിനോപ്റ്റിക് സുവിശേഷങ്ങൾ എന്ന് വിളിക്കുന്നു. സിനോപ്റ്റിക് എന്ന വാക്കിന്‍റെ അർത്ഥം ഒരുമിച്ച് കാണുക എന്നാണ്.

ഉള്ളടക്കത്തില്‍ രണ്ടോ മൂന്നോ സുവിശേഷങ്ങള്‍ ഏതാണ്ട് തുല്യതയുണ്ടെങ്കില്‍ അവയെ സമാന്തരമായി കണക്കാക്കുന്നു. സമാന്തര ഭാഗങ്ങൾ വിവർത്തനം ചെയ്യുമ്പോൾ, വിവർത്തകർ ഒരേ പദങ്ങൾ ഉപയോഗിക്കുകയും അവ കഴിയുന്നത്ര സമാനമാക്കുകയും വേണം.

യേശു തന്നെത്തന്നെ മനുഷ്യപുത്രൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? സുവിശേഷങ്ങളിൽ, യേശു സ്വയം തന്നെത്തന്നെ "" മനുഷ്യപുത്രൻ"" എന്നു വിളിക്കുന്നു.   ഇത് ദാനിയേൽ 7: 13-14 നിന്നുള്ള പരാമർശമാണ്.  ഈ ഭാഗത്തിൽ മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയുണ്ട്. അതായത് ആ മനുഷ്യൻ ഒരു മനുഷ്യപുത്രനെപ്പോലെയായിരുന്നു. ജാതികളെ എന്നേക്കും ഭരിക്കാൻ ദൈവം മനുഷ്യപുത്രന് അധികാരം നൽകി. എല്ലാ ജനവും അവനെ എന്നേക്കും ആരാധിക്കും. യേശുവിന്‍റെ കാലത്തെ യഹൂദന്മാർ മനുഷ്യപുത്രന്‍ എന്ന വിശേഷണം ആർക്കും ഉപയോഗിച്ചിരുന്നില്ല. അതിനാൽ, താൻ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതിന് യേശു അത് സ്വയം ഉപയോഗിച്ചു. (കാണുക: /WA-Catalog/ml_tw?section=kt#sonofman) മനുഷ്യപുത്രൻ എന്ന തലക്കെട്ട് വിവർത്തനം ചെയ്യുന്നത് പല ഭാഷകളിലും ബുദ്ധിമുട്ടാണ്. അക്ഷരാർത്ഥത്തിലുള്ള വിവർത്തനം വായനക്കാർ തെറ്റിദ്ധരിച്ചേക്കാം. വിവർത്തകർക്ക് മനുഷ്യനായവന്‍ പോലുള്ള ഇതരമാർഗങ്ങൾ പരിഗണിക്കാം. വിശേഷണം വിശദീകരിക്കുന്നതിന് ഒരു അടിക്കുറിപ്പ് ഉൾപ്പെടുത്തുന്നതും സഹായകരമാകും.

മത്തായിയുടെ സുവിശേഷത്തിലെ പ്രധാന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

താഴെപ്പറയുന്ന വാക്യങ്ങൾ ബൈബിളിന്‍റെ പഴയ പതിപ്പുകളിൽ കാണാമെങ്കിലും അവ ഉൾപ്പെടുത്തിയിട്ടില്ല മിക്ക ആധുനിക പതിപ്പുകളിലും:

  • നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ വെറുക്കുന്നവരോട് നന്മ ചെയ്യുക (5:44)
  • രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാണ്. ആമേൻ (6:13) )
  • എന്നാൽ പ്രാർത്ഥനയോടും ഉപവാസത്തോടും അല്ലാതെ ഇത്തരത്തിലുള്ള പിശാച് പുറത്തു പോകുന്നില്ല (17:21)
  • കാണാതെ പോയതിനെ രക്ഷിക്കാൻ മനുഷ്യപുത്രൻ വന്നു (18:11)
  • വിളിക്കപ്പെട്ടവര്‍ അനേകര്‍, എന്നാൽ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം(20:16) *"" കപടഭക്തിക്കാരായ, ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം! നിങ്ങൾ വിധവകളുടെ വീടുകൾ വിഴുങ്ങിക്കളയുന്നു. (23:14)

ഈ ഭാഗങ്ങൾ ഉൾപ്പെടുത്തരുതെന്ന് പരിഭാഷകർക്ക് നിർദ്ദേശമുണ്ട്. എന്നിരുന്നാലും, പ്രാദേശികമായി ഇത്തരം ഒന്നോ അതിലധികമോ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പഴയ ബൈബിളിന്‍റെ വിവര്‍ത്തനങ്ങൾ നിലവില്‍ ഉണ്ടെങ്കിൽ, വിവർത്തകർക്ക് അവ ഉൾപ്പെടുത്താം. അവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവ മത്തായിയുടെ സുവിശേഷത്തിന്‍റെ മൂലകൃതിയിലുള്ളതല്ലെന്ന് സൂചിപ്പിക്കുന്നതിന് ചതുര ബ്രാക്കറ്റുകളിൽ ([]) ഉൾപ്പെടുത്തണം. (കാണുക: /WA-Catalog/ml_tm?section=translate#translate-textvariants)