പുലർച്ചെ അവർ അവനെ നാടുവാഴിയായ പിലാത്തൊസിനെ ഏല്പിച്ചു.
കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ യൂദാ അനുതപിച്ചു,മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൽ എറിഞ്ഞുകളഞ്ഞു,ചെന്നു കെട്ടിഞാന്നുചത്തുകളഞ്ഞു.
അവർപരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലംവാങ്ങി.
ഈ സംഭവങ്ങൾ യിരെമ്യാപ്രവാചകന്റെ പ്രവചനനിവൃത്തിയായി സംഭവിച്ചു.
പീലാത്തൊസ് യേശുവിനോട് അവൻ യെഹൂദന്മാരുടെ രാജാവോ എന്നുചോദിച്ചതിനു, “ഞാൻ ആകുന്നു“ എന്ന് യേശു ഉത്തരം പറഞ്ഞു.
യേശു ഒരു ഉത്തരവും പറഞ്ഞില്ല.
ഉത്സവസമയത്ത് പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വ്ട്ടയയ്ക്കുക എന്ന പതിവു അനുസരിച്ച് യേശുവിനെ വിട്ടയയ്ക്കാം എന്നു പീലാത്തൊസ് ഇച്ഛിച്ചു.
ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണു അവൾ പീലാത്തൊസിനോടു പറഞ്ഞത്.
മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനു പകരം ബറബ്ബാസിനെ ചോദിപ്പാൻ പുരുഷാരത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
യേശുവിനെ ക്രൂശിക്കേണം എന്ന് പുരുഷാരം ഏറ്റവും നിലവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
പീലാത്തൊസ് പുരുഷാരം കാൺകെ വെള്ളം എടുത്തു കൈ കഴുകി,ഈ നീതിമാന്റെ രക്തത്തിൽ തനിക്കു, കുറ്റം ഇല്ല എന്നു പറഞ്ഞു,യേശുവിനെ ക്രൂശിക്കേണ്ടതിനു ഏല്പിച്ചുകൊടുത്തു.
ജനം ഒക്കെയും “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ“ എന്ന് പറഞ്ഞു.
പടയാളികൾ അവനെ ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു.;മുള്ളു കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയിൽ വെച്ചു;അവർ അവനെ പരിഹസിച്ചു; അവന്റെമേൽ തുപ്പി;കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു; അതിനു ശേഷം അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
ശീമോനെ യേശുവിന്റെ ക്രൂശു ചുമപ്പാൻ നിർബ്ബന്ധിച്ചു.
“തലയോടിടം“ എന്നർത്ഥമുള്ള ഗൊൽഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവനെ നടത്തിക്കൊണ്ടു പോയി.
പടയാളികൾ യേശുവിന്റെ വസ്ത്രം പകുത്തെടുത്തു;അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു.
“യെഹൂദന്മാരുടെ രാജാവായ യേശു“എന്നാണു അവർ എഴുതിയത്.
രണ്ടു കള്ളന്മാരെയും ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
അവർ എല്ലാവരും യേശുവിനോടു തന്നെത്താൻ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവരുവാൻ പറഞ്ഞുകൊണ്ട് അവനെ വെല്ലുവിളിച്ചു.
ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തൊക്കെയും ഇരുട്ടുണ്ടായി.
“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടത് എന്ത്“ എന്ന് യേശു ഉറക്കെ നിലവിളിച്ചു.
യേശു തന്റെ പ്രാണനെ വിട്ടു.
യേശു മരിച്ച ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി.
നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിനു ശേഷം കല്ലറകളെവിട്ടു ചെന്നു പലർക്കും പ്രത്യക്ഷമായി.
ശതാധിപൻ സാക്ഷ്യപ്പെടുത്തി, “അവൻ ദൈവപുത്രനായിരുന്നു സത്യം“.
യേശുവിന്റെ ഒരു ശിഷ്യനും ധനവാനുമായിരുന്ന അരിമഥ്യക്കാരനായ യോസേഫ് പീലാത്തൊസിനോട് യേശുവിന്റെ ശരീരം ചോദിച്ചു,അത് ഒരു നിർമ്മല ശീലയിൽ പൊതിഞ്ഞു,തനിക്കുവേണ്ടി ഉണ്ടാക്കിയിരുന്ന പുതിയ കല്ലറയിൽ വെച്ചു.
യേശുവിന്റെ ശരീരം വെച്ച കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചു.
യേശുവിന്റെ ശരീരം ആരും മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാൻ, കല്ലറ ഉറപ്പാക്കുന്നതിനു, മഹാപുരോഹിതന്മാരും പരീശന്മാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു.
കല്ലിനു മുദ്രവെക്കുന്നതിനും കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കുന്നതിനും പീലാത്തൊസ് അവർക്ക് അനുവാദം നൽകി.