ബുദ്ധിയില്ലാത്ത കന്യകമാർ അവരുടെ വിളക്ക് എടുത്തു, എന്നാൽ ആ കൂടെ എണ്ണ എടുത്തില്ല.
ബുദ്ധിയുള്ള കന്യകമാർ തങ്ങളുടെ വിളക്ക് എടുത്തപ്പോൾ ആ കൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
അർദ്ധരാത്രിയിൽ അവർ പ്രതീക്ഷിക്കാത്ത സമയത്ത് മണവാളൻ വന്നു.
ബുദ്ധിയില്ലാത്ത കന്യകമാർ എണ്ണ വാങ്ങേണ്ടതിനു വിൽക്കുന്നവരുടെ അടുക്കൽ പോകേണ്ടിവന്നു, അവർ മടങ്ങിവന്നപ്പോൾ വാതിൽ അവരുടെ മുമ്പിൽ അടയ്ക്കപ്പെട്ടിരുന്നു.
ബുദ്ധിയുള്ള കന്യകമാർ മണവാളനോടുകൂടെ കല്ല്യാണസദ്യയ്ക്കു ചെന്നു.
യേശു വിശ്വാസികളോടു പറഞ്ഞ,നാളും നാഴികയും നിങ്ങൾ അറിയായ്കയാൽ ഉണർന്നിരിപ്പിൻ.
അഞ്ചു താലന്തു ലഭിച്ച ദാസൻ അതുകൊണ്ടു വ്യാപാരം ചെയ്ത് അഞ്ചുകൂടെ നേടി, രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
ഒരു താലന്തു ലഭിച്ച ദാസൻ നിലത്ത് ഒരു കുഴി കുഴിച്ച് അവന്റെ യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
യജമാനൻ വളരെ കാലം താമസിച്ചു.
യജമാനൻ അവരോട് ,“നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ“ എന്നുപറഞ്ഞ് അവരെ അധികം കാര്യങ്ങൾക്കു വിചാരകരാക്കി.
യജമാനൻ അവനെ “ദുഷ്ടനും മടിയനുമായ ദാസനേ“ എന്നുവിളിച്ചുകൊണ്ട് ആ ഒരു താലന്ത് അവന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞു, അവനെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളഞ്ഞു.
മനുഷ്യപുത്രൻ സകല ജാതികളേയും തന്റെ മുമ്പിൽ കൂട്ടി അവരെ രണ്ടായി തമ്മിൽ വേർ തിരിക്കും.
രാജാവിന്റെ വലത്തുഭാഗത്തുള്ളവർക്ക് ലോകസ്ഥാപനം മുതൽ അവർക്കായി ഒരുക്കിയിരിക്കുന്ന രാജ്യം ലഭിക്കും.
രാജാവിന്റെ വലത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം നൽകി, ദാഹിച്ചവർക്കു വെള്ളം കൊടുത്തു,അതിഥികളെ സ്വീകരിച്ചു,നഗ്നരായിരുന്നവരെ ഉടുപ്പിച്ചു,രോഗികളെ പരിചരിച്ചു,തടവിലായിരുന്നവരെ സന്ദർശിച്ചു.
രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർക്ക് പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി അവകാശമായി ലഭിക്കും.
രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം കൊടുത്തില്ല,ദാഹിച്ചവർക്ക് വെള്ളം കൊടുത്തില്ല, അതിഥികളെ സ്വീകരിച്ചില്ല, നഗ്നരായിരുന്നവരെ ഉടുപ്പിച്ചില്ല, രോഗികളെ ശുശ്രൂഷിച്ചില്ല, തടവിലായിരുന്നവരെ സന്ദർശിച്ചില്ല.