യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങളെല്ലാം മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ചില ശാസ്ത്രിമാർ വിചാരിച്ചത് അവൻ ദൈവദൂഷണം പറയുന്നു എന്നാണ്.
യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞത് അവന് ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരം ഉണ്ട് എന്ന് കാണിക്കുന്നതിനായിരുന്നു.
അവർ അതുകണ്ടു ഭയപ്പെട്ട് മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി.
മത്തായി യേശുവിനെ അനുഗമിക്കുന്നതിനു മുമ്പ് ഒരു ചുങ്കക്കാരനായിരുന്നു.
യേശുവും അവന്റെ ശിഷ്യന്മാരും ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണം കഴിച്ചു.
താൻ പാപികളെ മാനസാന്തരത്തിനായി വിളിപ്പാനാണ് വന്നത് എന്നു യേശു പറഞ്ഞു,.
തന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് താൻ അവരോടു കൂടെ എപ്പോഴും ഉള്ളതുകൊണ്ടാണെന്ന് യേശു പറഞ്ഞു.
താൻ അവരുടെ മദ്ധ്യത്തിൽനിന്ന് മാറ്റപ്പെട്ടുകഴിയുമ്പോൾ തന്റെ ശിഷ്യന്മാർ ഉപവസിക്കും എന്ന് യേശു പറഞ്ഞു.
കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീ യേശുവിന്റെ വസ്ത്രം എങ്കിലും ഒന്നു തൊട്ടാൽ തനിക്കു സൗഖ്യം വരുമെന്നു വിശ്വസിച്ചുകൊണ്ട് അവന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ തൊട്ടു.
കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീക്ക് സൗഖ്യം വന്നത് അവളുടെ വിശ്വാസംകൊണ്ടാണെന്ന് യേശു പറഞ്ഞു.
പെൺകുട്ടി മരിച്ചില്ല, ഉറങ്ങുകയത്രേ ചെയ്യുന്നത് എന്നു യേശു പറഞ്ഞപ്പോൾ ജനം അവനെ പരിഹസിച്ചു.
യേശു പെൺകുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച വാർത്ത ആ ദേശത്തൊക്കെയും പരന്നു.
രണ്ടു കുരുടന്മാർ, “ദാവീദുപുത്രാ ഞങ്ങളോടു കരുണയുണ്ടാകേണമേ“ എന്ന് നിലവിളിച്ചുകൊണ്ടിരുന്നു.
യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയത് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
യേശു ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ യേശുവിനെതിരെ കുറ്റം ആരോപിച്ചു.
യേശുവിന് പുരുഷാരത്തോട് മനസ്സലിവ് ഉണ്ടായത് അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടതുകൊണ്ടാണു.
യേശു തന്റെ ശിഷ്യന്മാരോട് ആവശ്യഭാരത്തോടെ യാചിച്ചു പ്രാർത്ഥിക്കുവാൻ പറഞ്ഞത് കൊയ്ത്തിന്റെ യജമാനൻ കൊയ്ത്തിനുവേണ്ടി വേലക്കാരെ അയയ്ക്കേണ്ടതിനായിട്ടാണ്.