വംശാവലിയിൽ ആദ്യമായി പറഞ്ഞിരിക്കുന്ന രണ്ടു പൂർവപിതാക്കന്മാർ ദാവീദും അബ്രാഹാമും ആകുന്നു .
യോസേഫിന്റെ ഭാര്യയായ മറിയയില്‍ നിന്ന് യേശു ജനിച്ച കാരണത്താല്‍ അവളുടെ പേരു സൂചിപ്പിചിരിക്കുന്നു.
മറിയ യോസേഫുമായി കൂടിവരുന്നതിനു മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.
യോസേഫ് നീതിമാനായ ഒരു മനുഷ്യനായിരുന്നു.
യോസേഫ് മറിയയുമായുള്ള തന്റെ വിവാഹനിശ്ചയം രഹസ്യമായി ഉപേക്ഷിപ്പാന് തീരുമാനിച്ചു.
കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോട്, മറിയ ഗർഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആകയാൽ അവളെ ഭാര്യയായി ചേർത്തുകൊള്ളുവാൻ പറഞ്ഞു.
അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കുന്നതുകൊണ്ട് യോസേഫ് ശിശുവിനു യേശു എന്ന് പേർ വിളിച്ചു.
പഴയനിയമപ്രവചനത്തിൽ കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്നും അവനു “ ദൈവം നമ്മോടു കൂടെ “ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കപ്പെടും എന്നും പറഞ്ഞിട്ടുണ്ടായിരുന്നു.
മറിയ യേശുവിനെ പ്രസവിക്കുന്നതു വരെ മറിയയോടൊരുമിച്ച് ശരീരിക ബന്ധം പുലര്ത്താതിരിപ്പാന് യോസേഫ് പ്രത്യേകം ശ്രദ്ധിച്ചു.