Matthew 27

Matthew 27:1

ഇവിടെ യേശുവിനെ വിചാരണചെയ്യുന്നതിനെക്കുറിച്ചും അവന്റെ മരണത്തെക്കുറിച്ചുമുള്ള വിവരണം ആരംഭിക്കുന്നു.

Matthew 27:3

തുടർന്ന് എഴുത്തുകാരൻ യേശുവിന്റെ അറസ്റ്റിനു ശേഷമുള്ള കാര്യങ്ങൾ വിവരിക്കുന്നതു നിർത്തിയിട്ട് യൂദായുടെ ആത്മഹത്യയിലേയ്ക്കു നയിച്ച സംഭവങ്ങൾ വിവരിക്കുന്നു. (27:3 10).

.....എന്നു യൂദാ കണ്ടപ്പോൾ

നിങ്ങളുടെ ഭാഷയിൽ പ്രധാന ചരിത്രകഥയുടെ വിവരണത്തിനിടയിൽ ഒരു ഉപകഥ പറയേണ്ടിവരുമ്പോൾ അതിനെക്കുറിച്ചു സൂചിപ്പിക്കുന്ന എന്തെങ്കിലും ഭാഷാശൈലി ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാം.

മുപ്പതു വെള്ളിക്കാശ് – യേശുവിനെ കാണിച്ചുകൊടുക്കു വാൻ മഹാപുരോഹിതന്മാർ യൂദായ്ക്കു നൽകിയ പണം (26:15).

കുറ്റമില്ലാത്ത രക്തം – “മരണയോഗ്യമായ കുറ്റം ഒന്നും ചെയ്യാത്ത ഒരു മനുഷ്യൻ“. (“ആശയവിശേഷണം“ കാണുക).

Matthew 27:6

യൂദായുടെ ആത്മഹത്യയോടു ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

ഇത് ...ഇടുന്നതു (വിഹിതമല്ല) നിയമാനുസൃതമല്ല – “നമ്മുടെ പ്രമാ‍ണങ്ങൾ ഇത്....... ഇടുവാൻ നമ്മെ അനുവദിക്കുന്നില്ല“.

ഇത് ഇടുവാൻ

“ഈ വെള്ളിക്കാശ് ഇടുവാൻ“.

രക്തവില – ഒരു മനുഷ്യനെ കൊല്ലുവാൻ കാണിച്ചുകൊടുത്തതിന്റെ വില“. (“ആശയവിശേഷണം“കാണുക;യുഡി..ബി. കാണുക).

കുശവന്റെ നിലം – ഇത് യെരൂശലേമിൽ പരദേശികളെ കുഴിച്ചിടുവാൻ വാങ്ങിയ ഒരു നിലമായിരുന്നു.(യു.ഡി.ബി.).

ഇന്നു വരെ

എഴുത്തുകാരൻ ഇത് എഴുതിക്കൊണ്ടിരുന്ന കാലം വരെ.

Matthew 27:9

യൂദായുടെ ആത്മഹത്യയോടു ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത തിനു അന്നു നിവൃത്തി വന്നു – “യിരെമ്യാപ്രവാചകൻ ഈ കാര്യം പ്രവചിച്ചിരുന്നു, അതു നിവൃത്തിയായി; അവൻ പറഞ്ഞത്...(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

യിസ്രായേൽ(മക്കൾ)ജനം – യിസ്രായേൽമതനേതാക്കന്മാർ. (“ആശയവിശേഷണം“ കാണുക).

എന്നോടു അരുളിച്ചെയ്തതുപോലെ – “യിരെമ്യാപ്രവാച കനോട് അരുളിച്ചെയ്തതുപോലെ“ (27:9).

Matthew 27:11

ഇവിടെ 27:2 ന്റെ തുടർച്ചയായി റോമൻ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

എന്നാൽ (Now )

നിങ്ങളുടെ ഭാഷയിൽ ഒരു ഇടവേള യ്ക്കു ശേഷം ഒരു സംഭവവിവരണം പുനരാരംഭിക്കുമ്പോൾ ആ കാര്യം സൂചിപ്പിക്കുന്നതിനുള്ള പ്രത്യേക പദമോ ഭാഷാശൈലിയോ ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗി ക്കാം.

നാടുവാഴി – പീലാത്തൊസ് (27:1).

നീ അതു പറയുന്നു – “നീ അതു സമ്മതിച്ചിരിക്കുന്നു.“ (“ഭാഷാശൈലി“ കാണുക).

മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ കുറ്റം ചുമത്തുകയിൽ

AT : “എന്നാൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ കുറ്റം ചുമത്തിയപ്പോൾ“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

ഇവർ നിന്റെ നേരെ എന്തെല്ലാം കുറ്റാരോപണങ്ങൾ നടത്തിയിരിക്കുന്നു എന്നു നീ കേൾക്കുന്നില്ലയോ? – “നീ അരുതാത്ത കാ‍ര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന് നിനക്കെതി രെ കുറ്റം ആരോപിച്ചിരിക്കുന്ന ഈ മനുഷ്യരോട് നീ ഉത്തരം ഒന്നും പറയുന്നില്ല എന്നതു കാണുമ്പോൾ എനിക്ക് ആശ്ചര്യം തോന്നുന്നു!“.(“ആലങ്കാരികചോദ്യം“ കാണുക).

അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു

AT : ”അവൻ ഒരു വാക്കിനും ഉത്തരം പറഞ്ഞില്ല; ഇതു നാടുവാഴിയെ വല്ലാതെ അത്ഭുതപ്പെടുത്തി“.

Matthew 27:15

റോമൻനാടുവാഴിയുടെ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

എന്നാൽ (Now ) – ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരി ക്കുന്നത് പ്രധാന വിഷയത്തിൽ നിന്ന് അല്പം വ്യതിചലിച്ച് അതുമായി ബന്ധപ്പെട്ട മറ്റൊരുകാര്യം വിവരിക്കുവാൻ പോകുകയാണെന്ന് വായനക്കാരനു അറിവു കൊടുക്കുന്നതി നായിട്ടാണു.(“രചനാശൈലികൾ“

“പശ്ചാത്തലവിവരങ്ങൾ“).

ഉത്സവസമയത്ത് – “പെസഹാപെരുന്നാൾ ആചരിക്കുന്ന ഉത്സവസമയത്ത്“.(26:2).

ജനത്താൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു തടവുകാരനെ

AT : “ജനം തിരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

കുപ്രസിദ്ധനായ – ദോഷകാര്യങ്ങൾ ചെയ്തവൻ എന്നു പരക്കെ അറിയപ്പെടുന്ന

Matthew 27:17

റോമൻനാടുവാഴിയുടെ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

അവനെ ഏല്പിച്ചത് – പീലാത്തൊസ് യേശുവിനെ ന്യായം വിധിക്കുന്നതിനുവേണ്ടി “യേശുവിനെ അവന്റെ അടുക്കൽ കൊണ്ടുവന്ന് ഏല്പിച്ചത്“.

അവൻ ഇരിക്കുമ്പോൾ

“പീലാത്തൊസ് ഇരിക്കുമ്പോൾ“.

ന്യായാസനത്തിൽ ഇരിക്കുമ്പോൾ

നാടുവാഴി എന്ന നിലയിലുള്ള അവന്റെ ഔദ്യോഗികചുമതല നിർവ്വഹിക്കു മ്പോൾ. (“രൂപകം“ കാണുക).

എന്നു പറയിച്ചു – “ഒരു സന്ദേശം കൊടുത്തയച്ചു“.

Matthew 27:20

റോമൻനാടുവാഴിയുടെ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

അവരോടു ചോദിച്ചു – “പുരുഷാരത്തോടു ചോദിച്ചു“.

Matthew 27:23

റോമൻനാടുവാഴിയുടെ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

അവൻ ചെയ്ത ദോഷം എന്ത് – “യേശു ചെയ്ത ദോഷം എന്ത്?

അവർ ഏറ്റവും നിലവിളിച്ചു – “പുരുഷാരം ഏറ്റവും നിലവിളിച്ചു.“

അവന്റെ രക്തം – “അവന്റെ മരണം“ (“ആശയവിശേഷണം“ കാണുക).

Matthew 27:25

റോമൻനാടുവാഴിയുടെ മുമ്പാകെ യേശു വിചാരണ ചെയ്യപ്പെടുന്നതിന്റെ വിവരണം തുടരുന്നു.

അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങ ളുടെ മക്കളുടെമേലും വരട്ടെ – “അതേ! അവനെ കൊല ചെയ്യുന്നതിന്റെ കുറ്റം ഞങ്ങളും ഞങ്ങളുടെ സന്തതികളും സന്തോഷത്തോടെ ഏറ്റെടുക്കുന്നു! (“ആശയവിശേഷണം“ കാണുക).

Matthew 27:27

ഇവിടെ റോമൻപടയാളികൾ യേശുവിനെ പരിഹസിക്കുന്ന തിന്റെ വിവരണം ആരംഭിക്കുന്നു.

ആസ്ഥാനം – അർത്ഥസാധ്യത : 1)പട്ടാളക്കാരുടെ താവളം(യു.ഡീ.ബി.).

2)നാടുവാഴിയുടെ വസതി.

അവന്റെ വസ്ത്രം ഉരിഞ്ഞു – “അവന്റെ വസ്ത്രം വലിച്ചഴിച്ചു“.

രക്താംബരം – കടുംചുവപ്പുള്ള വസ്ത്രം“.

വാഴ്ക – “ഞങ്ങൾ നിന്നെ വാഴ്ത്തുന്നു“ “നീണാൾ വാഴ്ക“.

Matthew 27:30

റോമൻപടയാളികൾ യേശുവിനെ പരിഹസിക്കുന്നതിന്റെ വിവരണം തുടരുന്നു.

അവർ...അവർ...അവർ

പീലാത്തൊസിന്റെ പടയാളികൾ.

അവന്റെ...അവന്റെ...അവന്റെ... അവന്റെ...അവനെ...അവന്റെമേൽ...അവന്റെ.... അവനെ...അവനെ – യേശുവിന്റെ/യേശുവിനെ.

Matthew 27:32

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടു ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം ആരംഭിക്കുന്നു.

അവർ പോകുമ്പോൾ

“അവർ യെരൂശലേ മിൽനിന്നു പുറത്തേയ്ക്കു വരുമ്പോൾ“. (“വ്യക്തവും അന്തർലീനവും“ കാണുക).

അവനെ അവർ യേശുവിന്റെ ക്രൂശു ചുമക്കേണ്ടതിനു അവരോടുകൂടെ പോകുവാൻ നിർബ്ബന്ധിച്ചു

അവനെ യേശുവിന്റെ ക്രൂശു ചുമക്കേണ്ടതിനു അവരോടുകൂടെ പോകുവാൻ പടയാളികൾ നിർബ്ബന്ധിച്ചു.

ഗൊൽഗോഥാ എന്ന സ്ഥലത്ത് – “ജനങ്ങൾ ഗൊൽഗോഥാ എന്നു വിളിക്കുന്ന സ്ഥലത്ത്“.

കൈപ്പ് – ശരീരങ്ങൾ ദഹനത്തിനായി ഉപയോഗിക്കുന്ന മഞ്ഞനിറത്തിലൂള്ള കൈപ്പുരസം.

Matthew 27:35

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

വസ്ത്രം – യേശു ധരിച്ചിരുന്ന വസ്ത്രങ്ങൾ. (“വ്യക്തവും അന്തർലീനവും“ കാണുക).

Matthew 27:38

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

രണ്ടു കള്ളന്മാരും അവനോടുകൂടെ ക്രൂശിക്കപ്പെട്ടു

AT : “പടയാളികൾ രണ്ടു കള്ളന്മാരെയും യേശുവിനോടുകൂടെ ക്രൂശിച്ചു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

തല കുലുക്കി – യേശുവിനെ പരിഹസിച്ചു തല കുലുക്കി.

Matthew 27:41

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല – അർത്ഥസാധ്യത: 1)യേശു മറ്റുള്ളവരെ രക്ഷിച്ചു എന്ന് യെഹൂദ പ്രമാണികൾ വിശ്വസിക്കുന്നില്ല. അവനു തന്നെത്താൻ രക്ഷിക്കുവാൻ കഴിയും എന്നും അവർ വിശ്വസിക്കുന്നില്ല. (“വിരോധാഭാസം“; യു.ഡി.ബി. കാണുക). 2) യേശു മറ്റുള്ളവരെ രക്ഷിച്ചു എന്ന് അവർ വിശ്വസിക്കുന്നു, എന്നാൽ ഇപ്പോൾ തന്നെത്താൻ രക്ഷിക്കുവാൻ കഴിയാത്തതുകൊണ്ട് അവർ അവനെ പരിഹസിക്കുന്നു.

അവൻ യിസ്രായേലിന്റെ രാജാവ് –യെഹൂദപ്രമാണികൾ യേശു യിസ്രായേലിന്റെ രാജാവാ gണെന്ന് വിശ്വസിക്കുന്നില്ല. (“വിരോധാഭാസം“ കാണുക).

Matthew 27:43

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന കള്ളന്മാരും – “പടയാളികൾ യേശുവിനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 27:45

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

ഉറക്കെ നിലവിളിച്ചു – “അത്യുച്ചത്തിൽ നിലവിളിച്ചു“ അല്ലെങ്കിൽ “ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു“.

ഏലി,ഏലി,ലമ്മാ ശബക്താനി – പരിഭാഷ ചെയ്യുന്നവർ സാധാരണയായി എബ്രായഭാഷയിലുള്ള ഈ വാക്കുകൾ അങ്ങനെതന്നേ ലിപ്യന്തരണം ചെയ്ത് എഴുതുകയാണു ചെയ്യാറുള്ളത്.(“നാമപദങ്ങളുടെ പരിഭാഷ“ കാണുക).

Matthew 27:48

ഇവിടെ യേശുവിന്റെ ക്രൂശീകരണത്തോടും മരണത്തോടും ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം തുടരുന്നു.

അവരിൽ ഒരുത്തൻ

അർത്ഥസാധ്യത :1) പടയാളികളിൽ ഒരുവൻ 2)യേശുവിന്റെ ക്രൂശിനരികെ നോക്കിക്കൊണ്ടു നിന്നവരിൽ ഒരുവൻ.

സ്പോങ്ങ് – (സ്പഞ്ച്, കടൽപ്പഞ്ഞി) –ആഗീരണസ്വഭാവ മുള്ള ഒരു കടൽജീവി, അതിനെ സംസ്കരി ച്ചെടുത്ത് ദ്രാവകങ്ങൾ വലിച്ചെടുത്തുസൂക്ഷിക്കുവാനും പിന്നീട് ആവശ്യം വരുമ്പോൾ ഞെക്കി പുറത്തേയ്ക്കു കളയുവാനും ഉപയോഗിക്കുന്നു.

അവനു കൊടുത്തു

“അത് യേശുവിനു കൊടുത്തു.“

Matthew 27:51

ഇവിടെ യേശുവിന്റെ മരണസമയത്തു നടന്ന സംഭവങ്ങളുടെ വിവരണം ആരംഭിക്കുന്നു.

അപ്പോൾ (Behold ) – ഈ ഒരു വാക്കിലൂടെ എഴുത്തു കാരൻ വായനക്കാരോട് തുടർന്നു പറയുവാൻപോകുന്ന അത്ഭുതകരമായ സംഭവങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുവാൻ ആവശ്യപ്പെടുന്നു.

കല്ലറകൾ തുറക്കപ്പെട്ടു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേല്പിക്കപ്പെട്ടു – “ദൈവം കല്ലറകൾ തുറക്കുകയും നിദ്രപ്രാപിച്ച പല വിശുദ്ധന്മാരു ടെയും ശരീരങ്ങളെ ഉയിർത്തെഴുന്നേല്പിക്കുകയും ചെയ്തു“ (‘കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക“.

നിദ്ര പ്രാപിച്ച – “മരിച്ചുപോയ“. (“മൃദൂക്തി“ കാണുക).

കല്ലറകൾ തുറക്കപ്പെട്ടു....പലർക്കും പ്രത്യക്ഷമായി – ഇവിടെ സംഭവക്രമം വ്യക്തമല്ല. ഈ സംഭവങ്ങൾ നടന്ന ക്രമം ഇങ്ങനെയായിരിക്കാം ::യേശു മരിച്ച സമയത്ത് ഭൂകമ്പം ഉണ്ടായി, കല്ലറകൾ തുറന്നു. അതിനു ശേഷം 1) വിശുദ്ധന്മാർ ഉയിർത്തു, യേശു ഉയിർത്തെഴു ന്നേറ്റു, അതിനുശേഷം വിശുദ്ധന്മാർ നഗരത്തിൽചെന്ന് പലർക്കും പ്രത്യക്ഷമായി. അല്ലെങ്കിൽ 2) യേശു ഉയിർത്തെഴ്ന്നേറ്റു, വിശുദ്ധന്മാർ ഉയിർത്തു, നഗരത്തിൽചെന്നു പലർക്കും പ്രത്യക്ഷമായി.

Matthew 27:54

ഇവിടെ യേശുവിന്റെ മരണസമയത്തു നടന്ന അത്ഭുതസംഭവങ്ങളുടെ വിവരണം തുടരുന്നു.

Matthew 27:57

ഇവിടെ യേശുവിന്റെ ശരീരം സംസ്കരിച്ചതിനോടു ബന്ധപ്പെട്ട സംഭവവിവരണം ആരംഭിക്കുന്നു.

പീലാത്തൊസ് അതു അവനു ഏല്പിച്ചുകൊടുക്കുവാൻ കല്പിച്ചു – പീലാത്തൊസ് പടയാളികളോട് യേശുവിന്റെ ശരീരം യോസേഫിനു ഏല്പിച്ചുകൊടുക്കുവാൻ കല്പിച്ചു.

Matthew 27:59

ഇവിടെ യേശുവിന്റെ ശരീരം സംസ്കരിച്ചതിനോടു ബന്ധപ്പെട്ട സംഭവവിവരണം തുടരുന്നു.

നിർമ്മലശീല (ലിനെൻതുണി) – വില കൂടിയ നേർത്ത വസ്ത്രം.

കല്ലറയ്ക്ക് എതിരെ – “കല്ലറയുടെ മറുവശത്ത്.

Matthew 27:62

ഇവിടെ യേശുവിന്റെ ശരീരം സംസ്കരിച്ചതിനു ശേഷമുള്ള സംഭവവിവരണം തുടരുന്നു.

ഒരുക്കനാൾ

പെസഹയ്ക്കു ആവശ്യമായ ഒരുക്കങ്ങൾ ചെയ്യേണ്ടതായ ദിവസം.

ആ ചതിയൻ ജീവിച്ചിരുന്നപ്പോൾ

“ ചതിയനായ യേശു ജീവിച്ചിരുന്നപ്പോൾ“.

Matthew 27:65

ഇവിടെ യേശുവിന്റെ ശരീരം സംസ്കരിച്ചതിനു ശേഷമുള്ള സംഭവവിവരണം തുടരുന്നു.

കാവൽക്കൂട്ടം – 4 മുതൽ 16 വരെ റോമൻ പടയാളികൾ.

കല്ലിനു മുദ്ര വെച്ചു – അർത്ഥസാധ്യത : 1)അവർ ആ കല്ലിനുചുറ്റും ഒരു ചരട് വലിച്ചുകെട്ടി അതിനെ കല്ലറയുടെ ഇരുവശത്തുമുള്ള കല്ലറഭിത്തിയോടു ബന്ധിപ്പിച്ചു യു.ഡി.ബി. കാണുക). അല്ലെങ്കിൽ 2) അവർ കല്ലറഭിത്തിയും കല്ലും ചേർന്നിരിക്കുന്ന ഭാഗങ്ങളിൽ മുദ്ര പതിപ്പിച്ചു.

കാവൽക്കൂട്ടത്തെ നിർത്തി – “ജനങ്ങൾ കല്ലറയുടെ വാതിൽ തൊടാതിരിക്കുവാൻ അതിനു സാധ്യതയുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്ന് പടയാളികളോടൂ പറഞ്ഞു“.