Matthew 21
Matthew 21:1
യേശു തന്റെ ശിഷ്യന്മാരുമായി യെരൂശലേമിലേയ്ക്കു യാത്ര തുടരുന്നു.
ബേത്ത്ഫഗ – ഒരു ഗ്രാമം (“നാമപദങ്ങളുടെ പരിഭാഷ“ കാണുക).
കഴുതക്കുട്ടി – “ആൺകഴുതക്കുട്ടി“.
Matthew 21:4
ഇവിടെ യേശു ഒരു കഴുതപ്പുറത്തുകയറി യെരൂശലേമിലേ യ്ക്കു പ്രവേശിക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു.
എന്നിങ്ങനെ പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകു വാൻ ഇതു സംഭവിച്ചു – “ഇങ്ങനെ സംഭവിക്കുമെന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം തന്റെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തിരുന്നു“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് – “അതു സംഭവിക്കുന്നതിനു മുമ്പ് ഒരു പ്രവാചകൻ അറിയിച്ചിരുന്നതുപോലെ“(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).
സീയോൻപുത്രി – യിസ്രായേൽ. (“ഭാഗിക വിശേഷണം“ കാണുക).
കഴുത – ദരിദ്രരായ മനുഷ്യർ യാത്ര ചെയ്യുവാൻ ഉപയോഗിച്ചിരുന്ന വാഹനമൃഗം.
കഴുതക്കുട്ടി – ഒരു ആൺകഴുതക്കുട്ടി.
Matthew 21:6
ഇവിടെ യേശു ഒരു കഴുതപ്പുറത്തുകയറി യെരൂശലേമിലേ യ്ക്കു പ്രവേശിക്കുന്നതിന്റെ വിവരണം തുടരുന്നു.
വസ്ത്രം – പുറംകുപ്പായം അല്ലെങ്കിൽ നീളമുള്ള കുപ്പായം.
അവൻ കയറി ഇരുന്നു – “യേശു കഴുതയുടെ പുറത്തു വിരിച്ച വസ്ത്രത്തിന്മേൽ കയറി ഇരുന്നു“.
Matthew 21:9
ഇവിടെ യേശു ഒരു കഴുതപ്പുറത്തുകയറി യെരൂശലേമിലേ യ്ക്കു പ്രവേശിക്കുന്നതിന്റെ വിവരണം തുടരുന്നു.
ഹോശന്നാ – “ഞങ്ങളെ രക്ഷിക്കേണമേ എന്ന് അർത്ഥം വരുന്ന ഒരു എബ്രായപദം. എന്നാൽ ഇതിന്റെ അർത്ഥം പിന്നീട് “ദൈവത്തിനു സ്തുതി“ എന്നായി.
നഗരം മുഴുവനും ഇളകി – “നഗരത്തിലെ ധാരാളം ജനങ്ങൾ ഇളകി“ (“ആശയവിശേഷണം“ കാണുക; “അതിശയോക്തി“ കാണുക).
Matthew 21:12
ഇവിടെ യേശു ദൈവാലയത്തിലേയ്ക്കു പ്രവേശിക്കുന്നതിനെ ക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.
അവൻ അവരോടു പറഞ്ഞു – “യേശു ദൈവാലയത്തിൽ നാണയവിനിമയം നടത്തുന്നവരോടും സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരോടും പറഞ്ഞു.
പ്രാർത്ഥനാലയം – “ജനങ്ങൾ പ്രാർത്ഥിക്കുന്നതിനു കൂടിവരുന്ന സ്ഥലം“
കള്ളന്മാരുടെ ഗുഹ – “കൊള്ളക്കാരുടെ സങ്കേതംപോലെ യുള്ള സ്ഥലം“ (“രൂപകം“കാണുക).
മുടന്തന്മാർ
ശരിയായി നടക്കുവാൻ കഴിയാത്തവർ“ അല്ലെങ്കിൽ കാലിനു കാര്യമായ വൈകല്യം ഉള്ളവർ“.
Matthew 21:15
യേശു ദൈവാലയത്തിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരണം തുടരുന്നു
ഹോശന്നാ – ഈ പദം 21:9ൽ പരിഭാഷപ്പെടുത്തിയത് എങ്ങനെ എന്നു നോക്കുക.
ദാവീദുപുത്രൻ
ഈ പദം 21:9ൽ പരിഭാഷപ്പെടുത്തി യത് എങ്ങനെ എന്നു നോക്കുക.
അവർ നീരസപ്പെട്ടു – “അവർ യേശുവിനോട് അനിഷ്ടം കാണിക്കുകയും കോപാകുലരാകുകയും ചെയ്തു.
ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. – “ജനങ്ങൾ നിന്നെക്കുറിച്ചു ഇങ്ങനെ പറയുവാൻ നീ അനുവദിക്കരുത്“.(“ആലങ്കാരികചോദ്യം“ കാണുക).
നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? – “അതേ, അവർ പറയുന്നതു ഞാൻ കേൾക്കുന്നു, എന്നാൽ നിങ്ങൾ തിരുവെഴുത്തിൽ വായിച്ചിട്ടുള്ള കാര്യങ്ങൾ ഓർമ്മിക്കണം“. (“ആലങ്കാരികചോദ്യം“ കാണുക).
യേശു അവരെ വിട്ടു പോയി – “യേശു മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിട്ടുപോയി“..
Matthew 21:18
ഇവിടെ യേശു ഒരു അത്തിവൃക്ഷത്തെ ശപിക്കുന്നതിനെ ക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.
ഉണങ്ങിപ്പോയി – “വാടിയുണങ്ങിപ്പോയി“.
Matthew 21:20
യേശു അത്തിവൃക്ഷത്തെ ശപിച്ചതിനെക്കുറിച്ചു വിശദീകരിക്കുന്നു.
ഉണങ്ങിപ്പോയതു – “ഉണങ്ങിനശിച്ചത്“.
Matthew 21:23
ഇവിടെ മതനേതാക്കന്മാർ യേശുവിനെ ചോദ്യം ചെയ്യുന്നതിന്റെ വിവരണം ആരംഭിക്കുന്നു.
Matthew 21:25
ഇവിടെ മതനേതാക്കന്മാർ യേശുവിനെ ചോദ്യം ചെയ്യുന്നതിന്റെ വിവരണം തുടരുന്നു.
സ്വർഗ്ഗത്തിൽനിന്ന് – “സ്വർഗ്ഗസ്ഥനായ ദൈവത്തിൽനിന്ന്“. (“ആശയവിശേഷണം“ കാണുക).
അവൻ നമ്മോടു ചോദിക്കും – “യേശു നമ്മോടു ചോദിക്കും“.
നാം പുരുഷാരത്തെ ഭയപ്പെടുന്നു – “പുരുഷാരം എന്തു വിചാരിക്കും അല്ലെങ്കിൽ ഒരുപക്ഷേ നമ്മോടു എന്തു ചെയ്യും എന്നു നാം ഭയപ്പെടുന്നു“.
അവർ എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് –“യോഹന്നാൻ ഒരു പ്രവാചകൻ ആയിരുന്നു എന്ന് അവർ വിശ്വസിക്കുന്നു.
Matthew 21:28
യേശു മതനേതാക്കന്മാരോട് ഒരു ഉപമ പറഞ്ഞുകൊണ്ട് പ്രതികരിക്കുന്നു.
Matthew 21:31
യേശു മതനേതാക്കന്മാരോട് ഒരു ഉപമ പറഞ്ഞുകൊണ്ട് പ്രതികരിക്കുന്നു.
അവർ പറഞ്ഞു – “മഹാപുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞു“.
യേശു അവരോടു പറഞ്ഞു – യേശു മഹാപുരോഹിത ന്മാരോടും മൂപ്പന്മാരോടും പറഞ്ഞു.
യോഹന്നാൻ....നിങ്ങളുടെ അടുക്കൽ വന്നു –“യോഹന്നാൻ വന്ന് മതനേതാക്കന്മാരോടും ജനങ്ങളോടും പ്രസംഗിച്ചു.
നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ട് – ജനങ്ങൾ എങ്ങനെ ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ടു ജീവിക്കണമെന്ന് യോഹന്നാൻ കാണിച്ചു തന്നു.(“രൂപകം“ കാണുക).
Matthew 21:33
യേശു മതനേതാക്കന്മാരോട് രണ്ടാമത് ഒരു ഉപമ പറഞ്ഞുകൊണ്ട് തുടർന്നും പ്രതികരിക്കുന്നു.
വിസ്തൃതമായ കൃഷിഭൂമിയുള്ള ഒരു മനുഷ്യൻ
“ധാരാളം ഭൂസ്വത്തുള്ള ഒരു ഭൂവുടമ“
അതു മുന്തിരിക്കൃഷിക്കാരായ കുടിയാന്മാർക്കു പാട്ടത്തി നു കൊടുത്തു. – “മുന്തിരിക്കൃഷിക്കാരായ കുടിയാന്മാരെ തോട്ടത്തിന്റെ ചുമതല ഏല്പിച്ചു“. ഭൂവുടമയ്ക്കുതന്നേ യായിരുന്നു അതിന്റെ നിയന്ത്രണാധികാരം.
മുന്തിരിക്കർഷകർ
“മുന്തിരിക്കൃഷിയെക്കുറിച്ചും അതിന്റെ വിളപരിപാലനത്തെ ക്കുറിച്ചുമെല്ലാം നന്നായി അറിവുള്ള കൃഷിക്കാർ.
Matthew 21:35
യേശു മതനേതാക്കന്മാരോട് രണ്ടാമത് ഒരു ഉപമ പറഞ്ഞുകൊണ്ട് തുടർന്നും പ്രതികരിക്കുന്നു.
അവന്റെ ദാസന്മാർ
“വിസ്തൃതമായ കൃഷിഭൂമിയുള്ള മനുഷ്യന്റെ“ ദാസന്മാർ. (21:33).
Matthew 21:38
യേശു മതനേതാക്കന്മാരോട് രണ്ടാമത് ഒരു ഉപമ പറഞ്ഞുകൊണ്ട് തുടർന്നും പ്രതികരിക്കുന്നു.
Matthew 21:40
യേശു മതനേതാക്കന്മാരോട് രണ്ടാമത് ഒരു ഉപമ പറഞ്ഞുകൊണ്ട് തുടർന്നും പ്രതികരിക്കുന്നു.
അവർ അവനോടു പറഞ്ഞു – “ജനങ്ങൾ യേശുവിനോടു പറഞ്ഞു“.
Matthew 21:42
യേശു താൻ പറഞ്ഞ ഉപമയെ പ്രവാചകവാക്യങ്ങളാൽ വ്യാഖ്യാനിച്ചു വ്യക്തമാക്കുന്നു.
യേശു അവരോട് – “യേശു ജനങ്ങളോടു പറഞ്ഞു (21:42).
വീടു പണിതവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു
AT : “വീടു പണിതവർ തള്ളിക്കളഞ്ഞ കല്ലു ഏറ്റവും പ്രധാനപ്പെട്ട കല്ല് ആയിത്തീർന്നു“. അധികാരികൾ യേശുവിനെ തള്ളിക്കളയും, എന്നാൽ ദൈവം അവനെ തന്റെ രാജ്യത്തിന്റെ അധിപൻ ആക്കും“.(“രൂപകം“ കാണുക).
ഇതു കർത്താവിനാൽ സംഭവിച്ചു – “കർത്താവ് ഈ വലിയ മാറ്റം സംഭവിപ്പിച്ചു“.
Matthew 21:43
യേശു ഉപമയെക്കുറിച്ചുള്ള വ്യാഖ്യാനം തുടരുന്നു.
ഞാൻ നിങ്ങളോടു പറയുന്നു – യേശു ഈ വാക്കുകൾപറയുന്നത് മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടുമാണു.
അതിന്റെ ഫലം കൊടുക്കുന്ന – “ദൈവരാജ്യത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന“, അല്ലെങ്കിൽ “ദൈവരാജ്യത്തിനു അനുസൃതമായി കാര്യങ്ങൾ ശരിയായി ചെയ്യുന്ന“. (“രൂപകം“ കാണുക).
അതിന്റെ ഫലം – “ദൈവരാജ്യത്തിന്റെ ഫലങ്ങൾ“.
ഈ കല്ലിന്മേൽ വീഴുന്നവൻ
“ഈ കല്ലിന്മേൽ തട്ടി ഇടറിപ്പോകുന്നവൻ“.(“രൂപകം“ കാണുക).
അതു ആരുടെമേൽ എങ്കിലും വീണാൽ
“ആരുടെമേൽ ന്യായവിധി വരുന്നുവോ അവർ“. (“രൂപകം“ കാണുക).
Matthew 21:45
യേശു പറഞ്ഞ ഉപമയോട് മതനേതാക്കന്മാർ പ്രതികരിക്കുന്നു.
അവന്റെ ഉപമകളെ – “യേശുവിന്റെ ഉപമകളെ“.
അവനെ പിടിപ്പാൻ
“അവനെ അറസ്റ്റ് ചെയ്യുവാൻ“.